മൂന്ന് ദേശത്തിൻ്റെ കാലം ഒരൊറ്റ കുന്നിൽ സംഗമിക്കുന്ന ഗോപാൽസ്വാമി ബേട്ടയിലേക്ക്…

Total
4
Shares

വിവരണം – ശബരി വർക്കല.

ഇത് യാത്ര വിവരണം മാത്രമല്ല ചില യാത്രകളിൽ നിങ്ങളും അനുഭവിച്ചതാകാം പ്രത്യകിച്ചു സ്ത്രീകൾ. കേരളത്തിന്റെ മഴയും കർണാടകത്തിന്റെ മഞ്ഞും തമിഴകത്തിന്റെ കാറ്റും ഒത്തുചേരുന്ന ഗോപാൽസാമി ബേട്ടയിലേക്കൊരു യാത്ര. മൂന്ന് ദേശത്തിന്റെ കാലം ഒരൊറ്റ കുന്നിൽ സംഗമിക്കുന്നു മഴ. മാനം നിറഞ്ഞ് കോരിക്കെട്ടി പെയ്യുന്നത് കേരളത്തിെൻറ മഴ….മഞ്ഞ്…! വന്നിറങ്ങുന്ന സഞ്ചാരികളെ അപ്പാടെ വിഴുങ്ങുന്ന കർണാടകത്തിെൻറ കോടമഞ്ഞ്. കാറ്റ്…! ആളെ മറിച്ചിടാൻ പോന്ന തമിഴ്നാടൻ കാറ്റ്. ഇതാണ് മൂന്ന് സംസ്ഥാനങ്ങളുടെയും അതിർത്തി പ്രദേശത്ത് സൂര്യകാന്തി തോട്ടങ്ങൾക്ക് നടുവിൽ തല ഉയർത്തി നിൽക്കുന്ന ആ മലനിരകളുടെ ഇപ്പോഴത്തെ അവസ്ഥ. മഴക്കാലം ഉറഞ്ഞാടിയ ഒരു പകൽ. ദൈവമേ…! എന്താണ് ആ കണ്ടത്? ഓർക്കുേമ്പാൾ ഞാനിേപ്പാഴും വിറയ്ക്കുന്നു. കർണാടകയിലെ ഗുണ്ടൽപ്പേട്ടിനടുത്തുള്ള ഗോപാലസ്വാമി ബേട്ടയെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

‘ബേട്ട’ എന്നാൽ കുന്ന് എന്നാണ് അർഥം. കേവലം ഇരുപതു രൂപയുടെ ടിക്കറ്റെടുത്ത് മുകളിലെത്തിയാൽ കേരളത്തിെൻറ മഴ, കർണാടകത്തിെൻറ മഞ്ഞ്, തമിഴ്നാടിെൻറ കാറ്റ്. അങ്ങനെ മൂന്ന് സംസ്ഥാനങ്ങളുടെ കാലാവസ്ഥ ജൂൺ ജൂലൈ മാസങ്ങളിൽ ഒരുമിച്ച് ആസ്വദിക്കാൻ കഴിയുന്ന ഗോപാലസ്വാമി ബേട്ടയിലേക്കാണ് ഇത്തവണ നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്.

പെട്ടന്നായിരുന്നു അങ്ങനെ ഒരു യാത്ര പ്ലാൻ ചെയ്തത്. എല്ലാ യാത്രകളും തുടങ്ങുന്നത് ഒരു കാൽവെപ്പിൽ നിന്നാണല്ലോ. ഇത്തവണയും അങ്ങനെതന്നെ സംഭവിച്ചു. സമയം രാത്രി 12 മണി, ലക്ഷ്യത്തെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാതെ തൃശൂർ ബസ്സ്റ്റാൻറിലേക്ക് നടന്നുകയറിയ എെൻറ മുന്നിൽ പ്രത്യക്ഷപ്പെട്ടത് പാല – മൈസൂർ കൊമ്പൻ. രണ്ടാമതൊന്ന് ആലോചിക്കാൻ നിന്നില്ല. കാരണം കുറച്ചുകാലം മുമ്പ് വരെ എൻ്റെ ഭാഗ്യ ഡെസ്റ്റിനേഷൻ കട്ടപ്പന ആയിരുന്നെങ്കിൽ ഇപ്പോൾ മൈസൂരാണ്. അവിടെ ചെന്നിറങ്ങിയാൽ എന്തേലും തടയാതിരിക്കില്ല എന്ന ഉറപ്പിൽ മൈസൂർക്ക് വണ്ടികയറി.

സീറ്റ് കിട്ടിയത് ഒരു പെൺകുട്ടിയുടെ അടുത്തായിരുന്നു. കേറിയ മാത്രയിൽ തന്നെ പരിചയപ്പെടണമെന്ന് വിചാരിച്ചെങ്കിലും പുള്ളിക്കാരിക്ക് അങ്ങനെ ഒരു മനോഭാവം ഇല്ലാത്തതിനാൽ ഞാനും ആ മോഹം പിൻവലിച്ചു. പെരിന്തൽമണ്ണയും നിലമ്പൂരും ഗൂഢല്ലൂരും പിന്നിട്ടപ്പോൾ വണ്ടി ഏകദേശം കാലിയായിരുന്നു. വളരെ കുറച്ചു യാത്രക്കാർ മാത്രമായി പിന്നീട് അങ്ങോട്ട്. എെൻറ തൊട്ടടുത്ത സീറ്റിൽ ഇരുന്ന് ഉറങ്ങുന്ന ആ പെൺകുട്ടി മാത്രമായി സ്ത്രീജനമായി ആ ബസിൽ ഉണ്ടായിരുന്നത്. നാട് പിന്നീട് ഇരുളിെൻറ മറപിടിച്ച് ചക്രങ്ങൾ കാട്ടിലേക്ക് കയറി.

കൂരിരുട്ടും ചാറ്റൽ മഴയും. ഒപ്പം നേരിയ കോടയും അന്തരീക്ഷത്തിലാകെ അലിഞ്ഞുകിടക്കുന്നു. പെട്ടന്ന് ഡ്രൈവർ ബസ് ബ്രേക്കിട്ടു. ആനയോ പുലിയോ ആകുമെന്ന പ്രതീക്ഷയിൽ പുറത്തേക്ക് നോക്കവെ ദാ കിടക്കുന്നു റോഡിനു കുറുകെ ഒരു ഇലക്ട്രിക് പോസ്റ്റ്. മരം ഒടിഞ്ഞ് ഇലക്ട്രിക് ലൈനിെൻറ പുറത്തുകൂടി വീണതാണ് കാരണം. സമയം നാലര. പ്രതികരണശേഷിയും സഹായമനോഭാവവും ഇത്തിരി കൂടുതലായതിനാൽ ബസിൽനിന്ന് ഞാനും ആ കാട്ടിൽ ചാടി ഇറങ്ങി. നമ്മുടെ നാട്ടിലെ പോലെ അല്ല. ഇതിനി നേരം വെളുത്ത് 8-9 മണി ആകും ഇലക്ട്രിസിറ്റി ബോർഡിൽ നിന്ന് ആരെങ്കിലും ഒക്കെ വന്ന് ശരിയാക്കാൻ.

ഒരു നിമിഷം ഞാനൊന്ന് പതറി. കൊടുംകാട്ടിൽ മൊബൈലിന് സിഗ്നൽ പോലും ഇല്ലാത്ത ഇങ്ങനെ ഒരു അവസ്ഥയിൽപെട്ടാൽ എന്താ ചെയ്യുക. പെട്ടന്നാണ് എെൻറ അടുത്തിരിക്കുന്ന ആ പെൺകുട്ടിയെക്കുറിച്ച് ഓർമ വന്നത്. നല്ല മഴയും തണുപ്പും ആയതിനാൽ ഞാൻ ഉൾപ്പെടെയുള്ള പുരുഷന്മാർ പല സ്ഥലങ്ങളിലും മൂത്രമൊഴിക്കാൻ ഇറങ്ങുകയുണ്ടായി. ചിലപ്പോൾ രാത്രി ആയതിനാലും തനിച്ചായതിനാലും ഒന്നു നേരം പുലരാൻ വേണ്ടി കാത്തിരിക്കുകയാണോ അവൾ. ഓരോ സ്ത്രീയും തനിച്ചാകുമ്പോൾ അത് പുരുഷെൻറ അവസരമായി അല്ല മറിച്ച് എൻ്റെ ഉത്തരവാദിത്തമാണ് ഞാൻ കാണുന്നത്. പുരുഷന്മാർക്ക് വേണമെങ്കിൽ കാട്ടിൽ എങ്കിലും പോകാം. മറിച്ച് 8-9 മണിവരെ ആ കുട്ടി എന്തുചെയ്യും? ആരോട് പറയും, ഇതൊക്കെ ആയിരുന്നു ആ നിമിഷം എൻ്റെ മനസ്സിനെ അലട്ടിയിരുന്ന ചോദ്യങ്ങൾ.

നേരെ പോക്കറ്റിൽനിന്നും ഫോൺ എടുത്ത് ഏമർജൻസി നമ്പറായ 101 ൽ ഫയർഫോഴ്സിനെ വിളിച്ചു. അവരോട് നിൽക്കുന്ന ഏരിയയുടെ ഒരു ഏകദേശ രൂപവും മറ്റു വിവരങ്ങളും നൽകി. അവർ തന്നെ അവിടത്തെ ഇലക്ട്രിസിറ്റി ഓഫീസിനും വിവരം നൽകി. ഒപ്പം ഫോൺ കട്ടുചെയ്ത് 100 ൽ പൊലീസിനെ വിളിച്ചും വിവരം കൈമാറി. സ്ത്രീജനങ്ങൾ ഒക്കെ യാത്രക്കാരായി ഉണ്ട്. അതിനാൽ എത്രയും വേഗം എത്തിയാൽ നന്നായിരിക്കും എന്നും അഭിപ്രായപ്പെട്ടു. പതിനഞ്ചുമിനിറ്റിനകം പൊലീസും അരമണിക്കൂർ പിന്നിട്ടപ്പെട്ടപ്പോൾ ഫയർഫോഴ്സും ഇലക്ട്രിസിറ്റി ജീവനക്കാരും എത്തി. ഏകദേശം 6.30 ഓടുകൂടി ഗതാഗതം പുനഃസ്ഥാപിച്ച് ബസിൻറ ചക്രങ്ങൾ വീണ്ടും ഉരുളാൻ തുടങ്ങി. ഇതൊരു പാഠമായി മനസിൽ കുറിച്ചിടുക. നിങ്ങളുടെ യാത്രകളിലും ഇങ്ങനെ ഒരു സാഹചര്യം എപ്പോൾ വേണമെങ്കിലും കടന്നുവരാം.

മുതുമലയും ബന്ദിപ്പൂരും പിന്നിട്ട് പതുക്കെ ഗുണ്ടൽപ്പേട്ടിലെ കൃഷിയിടങ്ങളിലേക്ക് പ്രവേശിക്കവെ ആണ് ആ കാഴ്ചകൾ എെൻറ കണ്ണിൽ ഉടക്കിയത്. ചിലയിടങ്ങളിൽ റോഡിനിനുവശവും സൂര്യകാന്തികൾ പൂത്തുനിൽക്കുന്നു. എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിക്കുേമ്പാഴാണ് ഗുണ്ടൽപേട്ടിലുള്ള ഇന്ദ്രപ്രസ്ഥ ഹോട്ടലിൽ ഫ്രഷ് ആകാനും ആഹാരം കഴിക്കാനുമായി ബസ് നിർത്തിയത്. നിർത്തിയ മാത്രയിൽതന്നെ ക്യാമറയും ബാഗും എടുത്ത് കണ്ടക്ടറോട് താൻ ഇവിടെ യാത്ര അവസാനിപ്പിക്കുന്നു എന്നും പറഞ്ഞ് അവിടെതന്നെ 200 രൂപക്ക് ഫ്രഷ് ആകാൻ വേണ്ടി ഒരു റൂം എടുത്തു.

ഏകദേശം ഒമ്പത് മണിയോടെ ആഹാരവും കഴിച്ച് ഗുണ്ടൽപേട്ട് ബസ് സ്റ്റാൻഡിലേക്ക് 20 രൂപ കൊടുത്ത് ഷെയർ ഓട്ടോയിൽ വന്നിറങ്ങിയപ്പോഴേക്കും മുന്നിൽ പ്രത്യക്ഷപ്പെട്ടത് കർണാടക സർക്കാറിന്റെ ഗോപാലസ്വാമിബേട്ട ബസ്. ഗോപാലസ്വാമി ബേട്ടയിലേക്കുള്ള വഴിയിലെ സ്ഥിരം കാഴ്ച.. ഏകദേശം രണ്ടുവർഷത്തോളമായിരിക്കുന്നു ബേട്ടയിലേക്ക് പോയിട്ട്. എന്തായാലും അവിടേക്ക് തന്നെ ആകാം ആദ്യ യാത്ര. ഇരുപത് രൂപ ടിക്കറ്റുമെടുത്ത് ബന്തിപ്പൂർ മെയിൻ റോഡിലൂടെ സഞ്ചരിച്ച ബസ് ശ്രീഹങ്ക എന്ന കവലയിൽനിന്നും വലത്തേക്ക് തിരിഞ്ഞ് ഗോക്കളെ മേക്കുന്നവെൻറ ക്ഷേത്രത്തിലേക്കുള്ള വഴി കടന്നു.

ചെമ്മരിയാടുകളെ മേക്കുന്ന ഗ്രാമീണരുടെ കാഴ്ചയായിരുന്നു ക്യാമറയുടെ ആദ്യത്തെ കണി. ആദ്യ കണിതന്നെ മരണ മാസ്. പിന്നീടങ്ങോട്ട് പൂപ്പാടങ്ങളും കൃഷിസ്ഥലങ്ങളും അവയ്ക്കിടയിലെ ചെറു ഏറുമാടങ്ങളും ഒക്കെ അടങ്ങുന്ന ആ കളർഫുൾ ഭൂമിയിലൂടെ ഞങ്ങളുടെ ബസ് കുതിക്കുേമ്പാൾ പുറകിൽനിന്ന് ആരോ വിളിച്ചുപറയുന്നുണ്ടായിരുന്നു ‘നേച്ചറെ പാറുേങ്കാ’’ എന്ന്.

‘ഗുണ്ടൽപ്പേട്ട്’ പേര് കേട്ടാൽ ആരും ഒന്നു ഞെട്ടും. സൂര്യകാന്തിയും, ജെണ്ടുമല്ലിയും, ജമന്തിയുമൊക്കെ വിരിഞ്ഞുനിൽക്കുന്ന ഈ നിഷ്കളങ്ക ഭൂമിക്ക് ആരാണാവോ ഇൗ കൊട്ടേഷൻ ടൈപ്പ് നാമം ചാർത്തിക്കൊടുത്തത് എന്ന് അറിയാതെ മനസ്സിൽ ചിന്തിച്ചു പോയി. ആ ചിന്തയിൽനിന്നും തട്ടി ഉണർത്തിയത് താഴ്വാരത്തെ ഫോറസ്റ്റ് ചെക്പോസ്റ്റിലെ ജീവനക്കാരനാണ്. ഹിമവദ് ഗോപാലസ്വാമി ബേട്ട ബന്ദിപ്പൂർ ടൈഗർ റിസർവിെൻറ ഭാഗമായതിനാൽ ഇവിടന്നങ്ങോട്ട് ഇനി യാത്ര അടുത്ത ബസിൽ കാട്ടിലൂടെ ചുരം കയറി വേണം. പണ്ട് പലതവണ സ്വന്തം വണ്ടിയിൽ ആ കാണുന്ന മലകൾ കയറി ഇറങ്ങിയത് ഇനി ഓർമ മാത്രം. ഇപ്പോൾ സ്വകാര്യ വാഹനങ്ങൾക്ക് ഇവിടംവരെ മാത്രമേ പ്രവേശനാനുമതിയുള്ളൂ. ഇവിടന്ന് അങ്ങോേട്ടക്ക് അഞ്ച് കി.മീ. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് ഒരുക്കിയിരിക്കുന്ന ബസ് സർവീസുണ്ട്. അതിൽ വേണം യാത്രചെയ്യാൻ.

ചെക്പോസ്റ്റിന് മുന്നിൽ നീണ്ട ക്യൂ. ഇവിടെ ഇങ്ങനെയാണ്. ബസിൽ കയറണമെങ്കിൽ ക്യൂ പാലിക്കണം. അങ്ങനെ ഞാനും ആ ക്യൂവിന് പിറകിൽ സ്ഥാനംപിടിച്ചു. എന്ത് മര്യാദയുള്ള മനുഷ്യർ. ബസ് വന്നിട്ടും അവർ ആ ക്യൂ തെറ്റിക്കാതെ വളരെ സാവധാനം തിക്കും തിരക്കും കൂട്ടാതെ അവരോടൊപ്പം ബസിൽ കയറുമ്പോൾ ഞാനൊരു കാര്യം ശ്രദ്ധിച്ചു. ആ കൂട്ടത്തിൽ ആകെ ഉണ്ടായിരുന്ന ഒരു മലയാളി ഞാൻ മാത്രമായിരുന്നു. വീണ്ടും 20 രൂപ ടിക്കറ്റിൽ വണ്ടി ഞങ്ങളെയും കൊണ്ട് കുന്ന് കയറാൻ തുടങ്ങി.

താഴ്വാരങ്ങളിൽ കാർമേഘമായി രൂപംകൊണ്ട മഴ ഇവിടെ പെയ്തു തുടങ്ങിയിരിക്കുന്നു. പ്രകൃതി കനിഞ്ഞുനൽകിയ മഴയിൽ കാടും മേടും മലയും എല്ലാം നനഞ്ഞു കുതിർന്നു നിൽക്കുന്ന ആകാശദൃശ്യം പോലെ താഴ്വാരങ്ങൾ മഞ്ഞിൻ മറയിൽ ഒരു ഭ്രമാത്മക ചിത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു. മുകളിലേക്ക് കയറുന്തോറും ശക്തിയായ കാറ്റ് വീശിക്കൊണ്ടിരിക്കുന്നു. ഒപ്പം മഴയുടെയും മഞ്ഞിെൻറയും ഗ്രാഫും ഉയർന്നുകൊണ്ടിരുന്നു.

മഞ്ഞും മഴയും കാറ്റും ഗോപാലസ്വാമി ബെട്ടയിലെ കാഴ്ചകളും ക്ലച്ച് കരിഞ്ഞ മണവുമേറ്റ് വണ്ടി നേരെ എത്തുക ആ കുന്നിൻമുകളിലെ മൈതാനത്തിലേക്കാണ്. സഞ്ചാരികൾ എത്തിയതറിഞ്ഞ് എവിടെ നിന്നോ പാഞ്ഞെത്തിയ കോടമഞ്ഞ് ഞങ്ങളെ ആകെ വിഴുങ്ങിക്കളഞ്ഞു. പിന്നീട് അവിടെ നടന്നത് ഒരു മൽപ്പിടിത്തം തന്നെ ആയിരുന്നു. മഴയും മഞ്ഞും കാറ്റും തമ്മിലുള്ള മൽപ്പിടിത്തം. മാനം നിറയെ കോരിക്കെട്ടിപ്പെയ്യുന്ന കേരളത്തിെൻറ മഴ. വന്നിറങ്ങുന്നവരെ അപ്പാടെ വിഴുങ്ങുന്ന കർണാടകത്തിെൻറ കോടമഞ്ഞ്, ആളെ മറിച്ചിടാൻ പോകുന്ന തമിഴ്നാടൻ കാറ്റ്… അങ്ങനെ, മൂന്ന് സംസ്ഥാനങ്ങളുടെയും അതിസുന്ദരമായ പ്രകൃതിഭാവങ്ങൾ.

കേവലം 20 രൂപയുടെ ടിക്കറ്റുമെടുത്ത് മലനിരയുടെ പള്ളയിൽ പറ്റിപ്പിടിച്ചിരിക്കുന്ന വളഞ്ഞും പുളഞ്ഞുമുള്ള റോഡിലൂടെ മലകയറി വരുേമ്പാൾ ഇവിടെ ഇങ്ങനെ ഒരു കാഴ്ച ഉണ്ടെന്ന് ആരും കരുതില്ല. ഒരു മാസമായി നിർത്താതെ പെയ്യുന്ന മഴയും മഞ്ഞും കൊണ്ട് തൻ്റെ തൊലിയും ഇലകളും എല്ലാം അഴുകി തുടങ്ങിയതിനാൽ വൃക്ഷത്തലപ്പുകൾ താഴ്വാരങ്ങളിൽ നിന്ന് വരുന്ന ഇളംതെന്നലിനെ കൂട്ടുപിടിച്ച് കൊടുങ്കാറ്റാക്കി മഴമേഘങ്ങളെയും കോടമഞ്ഞിനെയും ആട്ടിപ്പായിക്കുന്ന കാഴ്ചയാണ് കുറച്ചുനേരമായി അവിടെ നടന്നുകൊണ്ടിരിക്കുന്നത്. മാറുന്ന രംഗങ്ങളെ കാത്ത് ഞാൻ അവിടെതന്നെ നിന്നു.

അൽപ നേരത്തിനു ശേഷം കിഴക്കുനിന്നും ഒരു കാറ്റടിച്ചു. എന്നെ തഴുകുന്ന കാറ്റിൽ മതിമറന്ന് നിൽക്കുന്ന ആ സമയത്ത് എപ്പോഴോ എൻ്റെ മുന്നിൽ രംഗം മാറി. എനിക്ക് നിർബന്ധമായും കാണേണ്ടത് എന്താണോ അത് അവ്യക്തമായി ഞാൻ കണ്ടു. മൂടൽമഞ്ഞിൽ അവ്യക്തമായ ഹിമവദ് ഗോപാലസ്വാമി ക്ഷേത്രം.

സമുദ്രനിരപ്പിൽനിന്നും 1454 മീറ്റർ ഉയരമുള്ള ഇൗ മലമുകളിൽ എ.ഡി. 1715ൽ ഹൊസലാ രാജാവായ ബല്ലാലയുടെ കാലത്താണ് ഈ ക്ഷേത്രം നിർമിച്ചത്. ‘ബേട്ട’ എന്നാൽ കുന്ന് എന്നാണ് അർഥം. ക്ഷേത്രത്തിനു ചുറ്റും കാണുന്ന പുൽമേടുകളിൽ 77 ദിവ്യജല സ്രോതസ്സുകൾ ഉണ്ടെന്നാണ് െഎതിഹ്യം. തൊട്ടടുത്തുകണ്ട ഒരു കുളത്തിെൻറ പേര് ‘ഹംസതീർഥ’ എന്നാണത്രെ. പണ്ട് ഒരു കാക്ക ആ കുളത്തിൽ കുളിച്ച് അരയന്നമായെന്നും അങ്ങനെ ആ പേരു കിട്ടിയെന്നും പറയപ്പെടുന്നു. കാരണം ഹംസം എന്നാൽ അരയന്നമെന്നർഥം.

എന്തായാലും അധികം സമയം അവിടെ നിൽക്കാൻ വിറയ്ക്കുന്ന കൈകാലുകളും കൂട്ടിയിടിക്കുന്ന പല്ലുകളും അനുവദിക്കാതിരുന്നതിനാൽ അടുത്ത ബസിൽ കേവലം 20 മിനുട്ടുകൊണ്ട് മലയിറങ്ങി. ചെക്ക് പോസ്റ്റിൽനിന്നും ഗുണ്ടൽപേട്ട് ബസിൽ 10 രൂപ ടിക്കറ്റുമെടുത്തു. ബന്ദിപ്പൂർ – മൈസൂർ മെയിൻ റോഡിലേക്ക് തിരിയുന്ന കവലയായ ശ്രീഹൻഗലയിൽ ബസിറങ്ങി. കേവലം അഞ്ച് മിനിട്ട് നടക്കുേമ്പാഴേക്കും സൂര്യകാന്തി തോട്ടങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

ഒരു ഗ്രാമീണ വ്യവസ്ഥയിൽ കാറ്റും മഴയും വരുന്നതിന് തൊട്ടുമുമ്പ് കുറെ ജോലികൾ ചെയ്തുതീർക്കേണ്ടതുണ്ട്. അതുതന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. മേയ് മാസത്തിൽ വിത്തുകൾ വിതയ്ക്കുന്ന ഇവ ജൂൺ-ജൂലൈ ആകുേമ്പാൾ പൂത്തു നിൽക്കുന്നു. ആഗസ്റ്റ് മാസമാകുന്നതോടെ സൂര്യകാന്തികൾ സൺഫ്ലവർ ഒായിലായും ബന്തിയും ജമന്തിയും ഒാണക്കാലം ആഘോഷിക്കാൻ കേരളത്തിലേക്കും വണ്ടികയറുന്നു. ബാക്കിയുള്ളവരെ പെയിൻറ് കമ്പനിക്കാരും കൊണ്ടു പോകുന്നതോടെ പൂക്കാലം അവസാനിക്കുന്നു. പക്ഷേ, ഇൗ കാലയളവിൽ പ്രകൃതിയുടെ ഇൗ പുഷ്പോത്സവം കാണാൻ ഇവിടെ വൻ ജനത്തിരക്കാണ് അനുഭവപ്പെടുക. ഇന്ത്യയുടെ നാനാ ഭാഗത്തുനിന്നും സഞ്ചാരികൾ എത്തുന്നത് ഏറെ അദ്ഭുതപ്പെടുത്തുന്ന ഒരു കാര്യം തന്നെയാണ്.

എന്തായാലും തേനൂറ്റിക്കുടിക്കുന്ന വണ്ടിനെപോലെ ഞാനും എൻ്റെ ക്യാമറയും ആ പൂക്കളുടെ മുഴുവൻ സൗന്ദര്യവും ഒപ്പിയെടുത്തു. അടുത്ത മഴക്കു മുന്നെ ഗുണ്ടൽപേട്ടിൽനിന്നും നാട്ടിലേക്ക് വണ്ടി കയറി. അവിടെനിന്നും നാട്ടിലേക്കുള്ള ബസിൽ ഇരിക്കുേമ്പാൾ ശരിക്കും ആ വ്യത്യാസം തിരിച്ചറിയുകയായിരുന്നു. അൽപം മുമ്പ് വരെ ആകാശത്തിനു കീഴിലൂടെ കാറ്റും മഴയും മഞ്ഞുമേറ്റ് ഒഴുകി നീങ്ങുകയായിരുന്നെങ്കിൽ ഇപ്പോൾ കാഴ്ചകൾ ഒരു ജനാലയുടെ ചട്ടക്കൂട്ടിലേക്ക് ഒതുക്കപ്പെട്ടിരിക്കുന്നു. യാത്രയുടെ ഉപയോഗം വാസ്തവത്തിൽ ഭാവനയെ നിയന്ത്രിക്കലാണ്. കാര്യങ്ങൾ എങ്ങനെ ഇരിക്കുമെന്ന് ആലോചിക്കുന്നതിന് പകരം അവ കാണുക. അതിനാൽ നിങ്ങളും യാത്ര ചെയ്യുമ്പോൾ ആ അനുഭവം കണ്ടുതന്നെ മനസ്സിലാക്കുക.

ശ്രദ്ധിക്കേണ്ടവ : രാവിലെ 12 മണി മുതൽ മൈസൂർ ബസ് സർവീസ് ആരംഭിക്കുന്നു. ഗോപാലസ്വാമിബേട്ടയിലേക്ക് തിരിയുന്നിടുത്തുള്ള ഹോട്ടൽ താജിലോ ഗുണ്ടൽപേട്ടിലുള്ള ഹോട്ടൽ ഇന്ദ്രപ്രസ്ഥയിലോ കേവലം 200 രൂപക്ക് ഫ്രഷ് ആകാൻ റൂം കിട്ടുന്നതാണ്. രാത്രി ഒമ്പതുമണിക്കാണ് മൈസൂരിൽനിന്നും അവസാന ബസ്. ജൂലൈ മാസമാണ് സൂര്യകാന്തികളെ കാണാൻ അനുയോജ്യമായ സമയം. ഗുണ്ടൽപ്പേട്ട് ഒരു ചെറിയ കാർഷിക ഗ്രാമം ആയയതുകൊണ്ടുതന്നെ ഹോട്ടലുകളിൽ ഒരുപാട് സൗകര്യങ്ങൾ പ്രതീക്ഷിക്കരുത്. ഒരു ദിവസം രാവിലെ ഇറങ്ങിയാൽ പൂന്തോട്ടങ്ങളും ഗോപാലസ്വാമി ബേട്ടയും മൈസൂർ പാലസും കണ്ട് വൈകുന്നേരത്തോടെ മടക്കം ആകാം. For Fresh Up: Hotel Indraprastha Regency: 0948321722, Taj home stay (Sri Hangala): 08229233133.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

Youtube ൽ നിന്നും എങ്ങനെ Copyright ഇല്ലാത്ത മ്യൂസിക് ലഭിക്കും?

ഇന്ന് യൂട്യൂബിൽ വീഡിയോ ചെയ്യുന്നവർ ധാരാളമാണ്. ഇത്തരം വീഡിയോകളിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുകൾ ഇടേണ്ടിയും വരാറുണ്ട്. എന്നാൽ തോന്നിയപോലെ അവിടുന്നും ഇവിടുന്നും എടുത്ത ഓഡിയോ ക്ലിപ്പുകൾ വീഡിയോകളിൽ ഇട്ടാൽ തീർച്ചയായും കോപ്പിറൈറ്റ് ക്ലെയിം അല്ലെങ്കിൽ കോപ്പിറൈറ്റ് സ്ട്രൈക്ക് ലഭിക്കുവാനുള്ള സാദ്ധ്യതകൾ ഏറെയാണ്. മിക്കയാളുകളും…
View Post