നീലാകാശവും ചുവന്ന ഭൂമിയും തേടി ഒരു സാഹസീക യാത്ര

Total
0
Shares

വിവരണം – Mohammed Akheel A Mayan.

ഏതൊരു യാത്രികനും തീർച്ചയായും കണ്ടിരിക്കേണ്ട അല്ലെങ്കിൽ അനുഭവിച്ചറിയേണ്ട സ്ഥലം :- സ്പിറ്റി വാലി. ഹിമാച്ചൽ പ്രദേശിലെ മണ്ടി ബസ്സ് സ്റ്റാന്റിൽ സ്വപ്നവും കണ്ടുള്ള ചെറീയമയക്കത്തിൽ നിന്നും അലാറം അടിക്കുന്നത് കേട്ടാണ് ഞെട്ടി ഉണരുന്നത്. അതെ എനിക്കുള്ള സ്വർഗ്ഗത്തിലേക്കുള്ള വിളിയാണത്. 4.30 Am ന് പുറപ്പെടുന്ന റെക്കോങ് peo ബസ്സിൽ സ്പിറ്റി എന്ന സ്വപ്നവുമായി യാത്രയായി.

ശരിക്കും ഈ യാത്രയുടെ ലക്ഷ്യം ഹിമാലയമലനിരകളിലൂടെയുള്ള സാഹസീക ബസ്സ് യാത്ര തന്നെയാണ്. ഒപ്പം പലതരം ആളുകളിൽ നിന്നുള്ള സൗഹൃദങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യം കൂടെയുണ്ട്. നിങ്ങൾ വിജാരിക്കുന്നുണ്ടാക്കും ഞാൻ മണ്ടിയിൽ എങ്ങനെ എത്തീ എന്ന്. അതെ മറ്റൊരു യാത്രയുടെ മടക്കം ആണ് എന്നെ മണ്ടിയിൽ എത്തിച്ചത്. 4 ദിവസത്തേ തുടർച്ചയായ Trek ആയ Bunbuni Pass Trek കഴിഞ്ഞുള്ള മടക്കയാത്ര അതാണ് എന്നെ മണ്ടിയിൽ എത്തിച്ചത്.

ഓരോ കാര്യങ്ങൾ പറഞ്ഞു ബോർ അടിപ്പിച്ചുലെ. വീണ്ടും യാത്രയിലേക്ക് വരാം. രാവിലെ 4.30 Am ന് മണ്ടിയിൽ നിന്ന് തുടങ്ങിയ യാത്ര നീണ്ട 15 മണിക്കൂർ യാത്രക്ക് ശേഷം വൈകുന്നേരം 7.30 pm ന് ആണ് റെക്കോങ് peo ൽ എത്തുന്നത്.
അതിനിടയിൽ Rampur ൽ ഉള്ള ഒരു അപ്പൂപ്പനായും റെക്കോങ് peo ൽ പഠിക്കുന്ന ഒരു പെൺകുട്ടിയുമായി സൗഹൃദത്തിൽ ആയി. സ്പിറ്റിയേ കുറിച്ചും മറ്റു സ്ഥലങ്ങളെ കുറിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സാധിച്ചു.

ഇനിയിപ്പോൾ രാത്രി മുഴുവൻ റെക്കോങ് peo ൽ സമയം ചിലവഴിച്ച്. രാവിലെ 5.00 Am ന്റെ കാസ ബസ് പിടിക്കുക എന്നതാണ് ലക്ഷ്യം. രാവിലെ 4.30 AM ന് തന്നെ കാസക്കുള്ള ബസ്സിൽ നാക്കോയിലേക്ക് ടിക്കറ്റ് എടുത്തു. നക്കോയിൽലേക്കുള്ള ബസ്സ് യാത്ര വ്യത്യസ്തം തന്നെ. ഒരു ഗ്രാമത്തിൽ നിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് പോക്കുന്ന ആളുകൾ പിന്നെ ഒരു പറ്റം എന്നെ പോലുള്ള യാത്രികരും. ഒരു വിധം എല്ലാവരും ആയി പെട്ടെന്ന് തന്നെ സൗഹൃദത്തിൽ ആയി.

പെട്ടെന്ന് ഹൈ Altitude ൽ എത്തുന്നത് കൊണ്ട് നല്ല രീതിയിൽ തലവേധന അനുഭവപ്പെട്ടു തുടങ്ങി. അപ്പോൾ ആയിരുന്നു Jabir dz എന്ന യാത്രികന്റെ യാത്രാവിവരണത്തിലെ വരികൾ ഓർമ്മ വരുന്നത്. നിൽക്കാതെ വെള്ളം കുടിക്കുക. ഇത് തന്നെയാണ് ഇതിനുള്ള വഴി. ഒരു വിധം വെള്ളം കുടിച്ച് ഒരു ചെറീയ മയക്കം. പിന്നെ വണ്ടി നാക്കോയിൽ എത്തുമ്പോൾ ആണ് ഞാൻ ഉണരുന്നത്. പെട്ടെന്ന് ചാടി ഇറങ്ങി ഒപ്പം 2 വിദേശികളും ഉണ്ടായിരുന്നു. തികച്ചും നിശബ്ദമാർന്ന വളരെ ഭംഗിയുള്ള ഒരു കൊച്ചുഗ്രാമം. ഒരു മണിക്കൂർ കൊണ്ട് നാക്കോ മുഴുവൻ കണ്ടതിന് ശേഷം തുടർന്ന് കാസയിലേക്ക് പോകാൻ തീരുമാനിച്ചു. ഇനി ലിഫ്റ്റ് തന്നെയാണ് ശരണം.

ലിഫ്റ്റ് അടിക്കാനായ് റേഡിലേക്ക് ഏകദേശം അര മണിക്കൂറിനുള്ളിൽ ഒരു ലിഫ്റ്റ് കിട്ടി. Chandigarh ൽ നിന്ന് വരുന്ന ഒരു Rider ക്കൊപ്പം. ഇനി കുറച്ച് ദൂരം ഒരു ബൈക്ക് Ride തന്നെ. അങ്ങനെ വ്യത്യസ്തമായ യാത്രയുടെ പല രീതികളാൽ വൈകുന്നേരത്തിനുള്ളിൽ കാസയിൽ എത്തി. കാസയിൽ അധികം തപ്പി നടക്കാതെ തന്നെ ഒരു Dome ശരിയായി. ദിവസം 300 രൂപയാണ് വാടക. അന്ന് തന്നെ അടുത്ത ദിവസം കറങ്ങാനായ് ഒരു ആക്റ്റീവ Book ചെയ്തു. ഒരാൾ ഒറ്റക്കാണ് കാസ കാണാൻ വരുന്നത് എങ്കിൽ ആക്റ്റീവ സ്കൂട്ടർ തന്നെ ധരാളം.

അടുത്ത ദിവസം രാവിലെ നേരത്തേ തന്നെ സ്കൂട്ടർ വാടകയ്ക് എടുത്ത Shop ലേക്ക്. ഇത്ര നേരത്തേ ആര് കട തുറക്കാൻ ഏകദേശം അര മണിക്കുറിനുള്ളിൽ Shop ഉടമ വന്ന് വണ്ടിയും ഹെൽമെറ്റും തന്ന് Fuel fill ചെയ്യാൻ ഉള്ള petrol പമ്പും പറഞ്ഞു തന്നു. ഇനി ഇന്നുള്ള യാത്രയാണ് പെട്ടെന്ന് ഉയരത്തിലേക്കുള്ള യാത്ര. വളരെ ശ്രദ്ധിക്കണം AMS വരാൻ സാധ്യത ഉണ്ട്. നന്നായി വെള്ളം കുടിക്കുക. ആദ്യം ലാൻസ എന്ന സ്ഥലത്തേക്കാണ് പ്രത്യേകിച്ച് ഒന്നും കാണാൻ ഇല്ലങ്കിലും വ്യത്യസ്ത മായ ഒരു യാത്ര തന്നെ ആയിരുന്നു. അവിടെ നിന്ന് നേരെ komic ലേക്ക്.

ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിലേജ് ആണ് komic. 4587 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമം ആണ് Komic. അടുത്തതായി ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന post offiec ലേക്ക് ഈ post offiec സ്ഥിതി ചെയ്യുന്നത് Hikkim എന്ന ഗ്രാമത്തിൽ ആണ്. 14567 അടി ഉയരത്തിലാണ് ഈ post office സ്ഥിതി ചെയ്യുന്നത്. ഇവിടെ വെച്ചായിരുന്നു വീട്ടിലുള്ളവരെ കുറിച്ച് ഓർമ്മ വന്നത് പ്രത്യേകിച്ച് എന്റെ Grand father’s നെ. അവരായിരുന്നു എന്നെ എന്റെ ഏത് യാത്രകൾക്കും സപ്പോർട്ട് ചെയ്തിരുന്നത്. വീട്ടിൽ നിന്ന് പോന്നിട്ട് ദിവസങ്ങളോളം ആയിട്ടും ഞാൻ ആരെയും അങ്ങോട്ട് വിളിച്ച് ബന്ധപ്പെട്ടിട്ടില്ലായിരുന്നു. അവർ ഇങ്ങോട്ടും വിളിച്ചിട്ടില്ലായിരുന്നു. കാരണം ഞാൻ എന്നായാലും തിരിച്ച് വരും എന്നുള്ള ഒരു വിശ്വാസം അവർക്കുണ്ട്.

വെറുതെ ഓരോന്ന് പറഞ്ഞ് കാട്കയറീലെ ? എന്തായാലും എന്റെ രണ്ടു Grand father’s നും ഒരോ കത്ത് വീതം Post ചെയ്ത് അടുത്ത ലക്ഷ്യമായ key Monastery യിലേക്ക്. വീട്ടുകാരെ കുറിച്ച് ഓർമ്മ വന്നത് കൊണ്ടാണോ എന്തോ കുറച്ച് നേരം നീലാകാശവും ചുവന്ന ഭൂമിയും ആസ്വദിച്ച് മലമുകളിൽ കുറച്ച് നേരം ഇരുന്നു. എന്തോ കുറെ നേരം അങ്ങനെ ഏകാന്തതയിൽലയിച്ച് അങ്ങനെ അവിടെ ഇരുന്നു പോയി. അടുത്ത ലക്ഷ്യസ്ഥാനമായ key Monastery യും kibber എന്ന ഗ്രാമവും കണ്ടശേഷം കാസയിൽ തിരിച്ചെത്തി സ്കൂട്ടറും കൊടുത്ത്. ഒരു മയക്കം. അടുത്ത ദിവസത്തേ രാവിലെ 4.30 Am ന് പുറപ്പെടുന്ന മണാലി ബസ്റ്റ് പിടിക്കണം എന്നുള്ളതിനാൽ നേരത്തേ ഉറങ്ങി.

രാവിലെ നേരത്തേ തന്നെ ബസ് സ്റ്റാന്റിൽ എത്തി മുൻപിലെ സീറ്റ് തന്നെ ഒപ്പിച്ചെടുത്തു. ഇനിയങ്ങോട്ടാണ് സാഹസീക യാത്ര തുടങ്ങുന്നത്. നമുടെ ബസ്സിലെ ഡ്രൈവർ മോഹൻ ഭായ് തന്നെയാണ് ശരിക്കും ഹീറോ. പറയാൻ ഇല്ല മ്യാരക ഡ്രൈവിങ്ങ് തന്നെ. ശരിക്കും റോഡ് ഉണ്ടോ എന്ന് തന്നെ തോന്നിപ്പിക്കുന്ന വഴികൾ. ലോകത്തിലെ തന്നെ Most Dangerous റൂട്ടുകളിൽ ഒന്നാണ് മണാലി – കാസാ റൂട്ട്. ബസ്സിലെ ഡ്രൈവറും കണ്ടക്ടറും ആയിരുന്ന രണ്ടു പേരും കട്ട Friends ആണെന്ന് അവരുടെ സംസാരത്തിൽ നിന്ന് മനസ്സിലാക്കുന്നുണ്ട്. അവർ ശരിക്കും enjoy ചെയ്ത് ജീവിക്കുകയാണ്. അവർ ഒരു ജോലി ചെയ്യുന്നത് പോലെ തോന്നുന്നില്ല. പല സ്ഥലങ്ങളിലായി ഫോട്ടോ എടുക്കാൻ അവർ നിർത്തി തന്നു. ഒപ്പം അവരും ഫോട്ടോ എടുക്കുന്നു. Kunsum pass ൽ നിന്ന് അവരോടോപ്പം ഞാനും Photo യിൽ പങ്കുചേർന്നു. പല തമാശകളാൽ മണാലി എത്തിയത് അറിഞ്ഞതേ ഇല്ല.

ചിലർ അങ്ങനെയാണ് നമ്മളെ ശരിക്കും അത്ഭുതപ്പെടുത്തികളയും അവരെ വിട്ടു പോരുമ്പോൾ എന്തോ ഏറ്റവും അടുത്ത സൗഹൃദങ്ങൾ കളഞ്ഞ് വരുന്ന ഒരു ഫീൽ. അങ്ങനെ കിട്ടിയ വണ്ടിക്ക് ഡൽഹിയിലേക്ക്.

NB :- ഈ യാത്ര എനിക്ക് കാസ കാണുക എന്നതിലുപരി ഹിമാച്ചൽ പരിവഹനിലെ യാത്രയാണ് എന്നെ ഏറെ ആകർഷിപ്പിച്ചത്. ഈ ഒരു യാത്രയിൽ തന്നെ ഇന്ത്യയിലെയും ലോക്കത്തിലെ തന്നെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുള്ള വരുമായി സൗഹൃദം സ്ഥാപിക്കാൻ സഹായിച്ചു. ഈ സൗഹൃദങ്ങൾ തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലീയ മുതൽകൂട്ട്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

മൂന്നാറിൻ്റെ തലവര മാറ്റാൻ ‘എസ്കേപ്പ് റോഡ്’

എഴുത്ത് – ദയാൽ കരുണാകരൻ. ഇപ്പോൾ കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്. കൊടൈക്കനാലിന്റ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ടൂറിസ്റ്റ് സ്പോട്ടാണ് ബെരിജം തടാകം. ദിവസവും ഇവിടേക്ക് നിശ്ചിത എണ്ണം സന്ദർശ്ശകരുടെ വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്. ഇനി…
View Post

ജനമൈത്രി പോലീസിനൊപ്പം പൂയംകുട്ടി വനത്തിലേക്ക്

വിവരണം – അരുൺ കളപ്പില. ശ്വാസം അടക്കിപ്പിടിച്ചനുഭവിച്ച അതി കഠിനമായൊരു വനയാത്രയാണിത്. ആനച്ചൂരിൽ, ഇരുണ്ട കാട്ടിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെ അനുഭവിക്കുന്ന ഒരു ലഹരിയുണ്ട്. അതാണീ യാത്രയുടെ ജീവൻ. കാടിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യന്റേയും ആഗ്രഹമാണ്, കാടിനെ നോവിക്കാതെ നിശബ്ദമായി മരങ്ങളെ, പക്ഷികളെ,…
View Post

പെട്രോൾ പമ്പുകളിൽ മലയാളികൾ പറ്റിക്കപ്പെടുന്നത് ഇങ്ങനെ – ഒരു ടാക്സി ഡ്രൈവറുടെ അനുഭവക്കുറിപ്പ്…

അന്യസംസ്ഥാനങ്ങളിലേക്കൊക്കെ സ്വന്തം വാഹനങ്ങളുമായി പോകാറുള്ളവരാണല്ലോ നമ്മളൊക്കെ. യാത്രയ്ക്കിടയിൽ കേരളത്തിനു പുറത്തു വെച്ച് വണ്ടിയിൽ ഇന്ധനം കുറഞ്ഞുപോയാൽ നമ്മൾ സാധാരണ ചെയ്യാറുള്ളതു പോലെ അടുത്തുള്ള പമ്പിൽ കയറി ഇന്ധനം നിറയ്ക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ ഇന്ധനം നിറയ്ക്കുവാൻ പമ്പിൽ ചെല്ലുന്നവർ തങ്ങൾ കബളിപ്പിക്കപ്പെടുന്ന…
View Post

എറണാകുളം ജില്ലയിലെ ഏറ്റവും ഉയർന്നതും കൊടുംകാട്ടിലൂടെയുമുള്ള ബസ് റൂട്ട്

‘കോതമംഗലം – കുട്ടമ്പുഴ – മാമലക്കണ്ടം’ : എറണാകുളം ജില്ലയിലുള്ള കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിലെ ഏറ്റവും പ്രയാസവും, എന്നാൽ ഏറ്റവും മനോഹരവുമായ പ്രദേശത്തേക്കുള്ള ബസ് റൂട്ടാണിത്. കാട്ടാനകൾ ധാരാളമുള്ള വനത്തിലൂടെ ഒരു ബസിനു മാത്രം പോകാൻ കഴിയുന്ന റോഡ്, പോകും വഴിയേ…
View Post