ലോകത്തിലെ ഏറ്റവും മികച്ച കണ്ടുപിടുത്തങ്ങളിലൊന്ന് – സിനിമയുടെ ചരിത്രം…

Total
20
Shares

നിശ്ചലചിത്രങ്ങളുടെ ഒരു ശ്രേണിയെ വളരെ പെട്ടെന്നു മാറ്റി മാറ്റി കാണിക്കുന്നതു വഴി ചലിക്കുന്ന ചിത്രങ്ങൾ സൃഷ്ടിക്കുന്ന കലാരൂപമാണ് ചലച്ചിത്രം. ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയൊ, ചിത്രങ്ങൾ അനിമേഷൻ ചെയ്തൊ മറ്റ് നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചൊ ചലച്ചിത്രങ്ങൾ സൃഷ്ടിക്കാം.

ചലച്ചിത്രങ്ങൾ അവ നിർമ്മിക്കപ്പെടുന്ന സമൂഹങ്ങളുടെ സാംസ്ക്കാരിക പ്രതിഫലനമാണ് . അതുപോലെ തന്നെ അവ തിരിച്ചും സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നു. ചലച്ചിത്രങ്ങളെ പ്രധാനപ്പെട്ട ഒരു കലാരൂപമായും ജനപ്രിയ വിനോദോപാധിയായും കണക്കാക്കപ്പെടുന്നു. വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ആശയങ്ങളുടെയും ആദർശങ്ങളുടെയും വ്യാപനത്തിനും ഇവ ഉപയോഗിക്കുന്നു. ചലച്ചിത്രങ്ങളുടെ ദൃശ്യഭാഷ അവയ്ക്ക് ഒരു സാർവ്വലോക വിനിമയശക്തി നൽകുന്നു. ചില ചലച്ചിത്രങ്ങൾ സംഭാഷണങ്ങൾ മറ്റ് ഭാഷകളിലേക്കു തർജ്ജമ ചെയ്തു അന്തർദേശീയ തലത്തിൽ പ്രശസ്തമായിട്ടുണ്ട്.

ചലച്ചിത്രങ്ങൾ നിശ്ചലചിത്രങ്ങളുടെ ഒരു ശ്രേണി ഉപയോഗിച്ചാണു ഉണ്ടാക്കുന്നത്. നിശ്ചലചിത്രങ്ങൾ അതിവേഗത്തിൽ തുടർച്ചയായി കാണിക്കുമ്പോൾ അവ ചലിക്കുന്നതായി തോന്നുന്നു. ഒരു ചിത്രം മാറ്റിയിട്ടും ഏതാനും നിമിഷാർദ്ധ നേരത്തേക്ക് അത് അവിടെ തന്നെ ഉള്ളതായി പ്രേക്ഷകനു തോന്നുകയും, അത് കാരണം ചിത്രങ്ങൾ തമ്മിലുള്ള ഇടവേള അറിയാതാവുകയും അങ്ങനെ ചിത്രങ്ങൾ ചലിക്കുന്നതായി തോന്നുകയും ചെയ്യുന്നു.കണ്ണിന്റെ സവിശേഷതയായ പെർസിസ്റ്റൻസ് ഓഫ് വിഷൻ ആണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ഒരു വസ്തുവിന്റെ പ്രതിബിംബം പതിനാറിൽ ഒരു സെക്കൻഡ് സമയത്തേക്ക് തങ്ങി നിൽക്കുന്നു. ആയതിനാൽ നിശ്ചല ദൃശ്യങ്ങൾ ഈ സമയത്തിൽ കൂടുതൽ വേഗത്തിൽ ചലിപ്പിച്ചാൽ ആ വസ്തു ചലിക്കുന്നതായി തോന്നുന്നു.

ചലിക്കുന്ന ചിത്രത്തിൽ നിന്നാണു “ചലച്ചിത്രം” എന്ന പേരു രൂപപ്പെട്ടത്. സംസാര ഭാഷയിൽ ചിത്രം, പടം മുതലായ വാക്കുകളും ചലച്ചിത്രത്തെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്നു. ഇംഗ്ലീഷ് വാക്കുകളായ ഫിലിം, മൂവി എന്നിവയും ഉപയോഗിക്കാറുണ്ട്. എന്നിരുന്നാലും “സിനിമ” എന്ന ഇംഗ്ലീഷ് വാക്കാണ് ഏറ്റവും അധികമായി ഉപയോഗിക്കുപ്പെടുന്നത്.

ചരിത്രം : ചലച്ചിത്രങ്ങൾക്ക് ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപേ നിലവിൽ ഉണ്ടായിരുന്ന നാടകങ്ങൾക്കും നൃത്ത രൂപങ്ങൾക്കും ചലച്ചിത്രങ്ങൾക്ക് സമാനമായ കഥ, തിരക്കഥ, വസ്ത്രാലങ്കാരം, സംഗീതം, നിർമ്മാണം, സംവിധാനം, അഭിനേതാക്കൾ ‍, കാണികൾ തുടങ്ങിയവ നിലവിൽ ഉണ്ടായിരുന്നു.

പിൻഹോൾ ക്യാമറ എന്ന ആശയം അൽഹസെൻ (Alhazen) തന്റെ ബുക്ക് ഓഫ് ഒപ്റ്റിക്സ് (Book of Optics, 1021) എന്ന ഗ്രന്ഥത്തിലൂടെ മുന്നോട്ടു വെക്കുകയും,  പിന്നീട് ഏകദേശം 1600-ആം ആണ്ടോടു കൂടി ജിംബാറ്റിസ്റ്റ ഡെല്ല പോർട്ട (Giambattista della Porta) ഇതിനെ പ്രചാരത്തിലാക്കുകയും ചെയ്തു. ഒരു ചെറിയ സുഷിരത്തിലൂടെയോ ലെൻസിലൂടെയോ പുറത്ത് നിന്നുള്ള പ്രകാശത്തെ കടത്തിവിട്ട്, ഒരു പ്രതലത്തിൽ ചലിക്കുന്ന വസ്തുക്കളെ പ്രതിഫലിപ്പിക്കുന്നതാണു പിൻഹോൾ ക്യാമറ. പക്ഷെ ഇത് എങ്ങും റെക്കോർഡ് ചെയ്യപ്പെടുന്നില്ല.

1860-കളിൽ സോട്രോപ് (zoetrope), മൂട്ടോസ്കോപ് (mutoscope), പ്രാക്സിനോസ്കോപ് (praxinoscope) എന്നീ ഉപകരണങ്ങൾ ഉപയോഗിച്ച് ചലിക്കുന്ന ദ്വിമാന ചിത്രങ്ങൾ നിർമ്മിക്കന്ന രീതി പ്രചാരത്തിലായി. ഈ ഉപകരണങ്ങൾ സാധാരണ ഒപ്റ്റിക്കൽ ഉപകരണങ്ങൾ (ഉദാ: മാജിക് ലാന്റേർൺ) പരിഷ്കരിച്ചവ ആയിരുന്നു. ഇവ നിശ്ചല ചിത്രങ്ങളെ ഒരു പ്രത്യേക വേഗതയിൽ മാറ്റി മാറ്റി പ്രദർശിപ്പിച്ച് ചലിക്കുന്നവയായി തോന്നൽ ഉളവാക്കുന്നതായിരുന്നു. സ്വാഭാവികമായും, ഉദ്ദേശിക്കുന്ന ഫലം ലഭിക്കാൻ ചിത്രങ്ങൾ വളരെ കരുതലോടെ നിർമ്മിക്കണമായിരുന്നു. ഇത് പിന്നീട് അനിമേഷൻ ചിത്ര നിർമ്മാണത്തിന്റെ അടിസ്ഥാന തത്ത്വമായി മാറി.

നിശ്ചല ഛായഗ്രഹണത്തിനുള്ള സെല്ലുലോയിഡ് ഫിലിമിന്റെ കണ്ടുപിടിത്തത്തോട് കൂടി, ചലിക്കുന്ന വസ്തുക്കളുടെ ചിത്രം എടുക്കുന്നത് എളുപ്പമായി. 1878-ൽ അമേരിക്കൻ ഐക്യനാടുകളിലെ എഡ്വാർഡ് മയ്ബ്രിഡ്ജ് (Eadweard Muybridge) 24 ക്യാമറകൾ ഉപയോഗിച്ച് ഒരു കുതിരയോട്ടത്തിന്റെ തുടർചിത്രങ്ങൾ നിർമ്മിക്കുന്നതിൽ വിജയിച്ചു. ഈ ചിത്രങ്ങൾ പിന്നീട് ചരിത്രത്തിലെ ആദ്യത്തെ ചലച്ചിത്ര നിർമ്മാൺത്തിന് ഉപയോഗപ്പെടുത്തി. ഈ ചിത്രങ്ങൾ കടലാസിൽ പകർത്തി, ഒരു പിടി ഉപയോഗിച്ച് കറക്കാവുന്ന ഡ്രമ്മിനോടു ചേർത്ത് വെച്ചാൺ ഇതു സാദ്ധ്യമാക്കിയതു. ഡ്രമ്മിന്റെ വേഗത അനുസരിച്ചു 5 മുതൽ 10 ചിത്രങ്ങൾ വരെ ഒരു നിമിഷത്തിൽ കാണിക്കുമായിരുന്നു. നാണയം ഇട്ട് പ്രവർത്തിപ്പിക്കുന്ന ഇത്തരം ഉപകരണങ്ങളും വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുകയുണ്ടായി.

1880-കളിലെ മൂവി ക്യാമറയുടെ കണ്ടുപിടിത്തത്തോടു കൂടി വിവിധ ദൃശ്യങ്ങൾ ഒരു ഒറ്റ റീലിലേക്കു തന്നെ ചിത്രീകരിക്കുന്നത് എളുപ്പമായി. ഇത് പ്രൊജക്ടറിന്റെ കണ്ടുപിടിത്തത്തിലേക്കും നയിച്ചു. പ്രോസസ്സ് ചെയ്ത ഫിലിമിനെ ലെൻസിന്റെയും ഒരു പ്രകാശ സ്രോതസ്സിന്റെയും സഹായത്തോടെ ഒരു വലിയ പ്രതലത്തിൽ പ്രതിഫലിപ്പിക്കുകയാൺ പ്രൊജക്ടറുകൾ ചെയ്യുന്നത്. ഇത് കാരണം ഒരുപാട് പേർക്ക് ഒരുമിച്ചിരുന്നു സിനിമ കാണാൻ സാധിച്ചു. ഇത്തരം റീലുകൾ ചലച്ചിത്രങ്ങൾ (മോഷൻ പിക്ചേർസ്) എന്ന് അറിയപ്പെടാൻ തുടങ്ങി. അക്കാലത്തെ ചിത്രങ്ങളെല്ലാം തന്നെ ഒരു നിശ്ചല ക്യാമറ ഉപയോഗിച്ചു ചിത്രസംയോജനമോ അതുപോലെ മറ്റ് സിനിമ സങ്കേതങ്ങളോ ഉപയോഗിക്കാതെ നിർമ്മിച്ചവ ആയിരുന്നു.

യു.എസിലെ എഡ്വിൻ എസ്. പോർട്ടർ ദ ഗ്രേറ്റ് ട്രെയിൻ റോബറി (1903) സംവിധാനം ചെയ്തതോടെ ചലച്ചിത്രകലയുടെ മുന്നോട്ടുള്ള സഞ്ചാരം തുടങ്ങി.

നിശ്ശബ്ദചിത്രങ്ങളായിരുന്നു പ്രാരംഭദശയിൽ നിർമ്മിക്കപ്പെട്ടത്. യു.എസ്. സംവിധായകനായ ഡി.ഡബ്ല്യു.ഗ്രിഫിത്ത് ദ ബർത്ത് ഒഫ് എ നേഷൻ (1915), ഇൻടോളറൻസ് (1916) എന്നീ ചിത്രങ്ങളിലൂടെ ചലച്ചിത്രകലയിൽ വിപ്ലവം വരുത്തി. ക്ലോസ്-അപ്, ഫ്‌ളാഷ്ബാക്ക്, ഫെയ്ഡ്-ഔട്ട്, ഫെയ്ഡ്-ഇൻ തുടങ്ങിയ സങ്കേതങ്ങൾ ഗ്രിഫിത്ത് അവതരിപ്പിച്ചു. ആദ്യകാല യൂറോപ്യൻ സിനിമയെ നിയന്ത്രിച്ചിരുന്നത് ഫ്രഞ്ച് നിർമാതാക്കളായിരുന്നു; പ്രത്യേകിച്ചും പാഥേ, ഗാമൊങ്ങ് എന്നീ നിർമ്മാണ സ്ഥാപനങ്ങൾ. ഡാനിഷ്, ഇറ്റാലിയൻ സിനിമകളും ഇക്കാലത്ത് പുരോഗതിനേടി. എന്നാൽ ഒന്നാം ലോകമഹായുദ്ധം യൂറോപ്യൻ ചലച്ചിത്ര വ്യവസായത്തെ തകർക്കുകയും അമേരിക്കൻ ചലച്ചിത്രകാരന്മാർ മേൽക്കൈ നേടുകയും ചെയ്തു. ഗ്രിഫിത്ത്, സെസിൽ ബി. ഡിമില്ലെ, ചാർളി ചാപ്ലിൻ എന്നിവരായിരുന്നു മുൻ നിരയിൽ. കാലിഫോർണിയ കേന്ദ്രമാക്കി അമേരിക്കൻ ചലച്ചിത്ര വ്യവസായവും ശക്തമായി.

1920-കളിൽ അമേരിക്കക്കൊപ്പം സ്കാൻഡിനേവിയൻ രാജ്യങ്ങളിലും ചലച്ചിത്ര വ്യവസായം വികസിതമായി. ജർമൻ എക്‌സ്പ്രഷനിസവും സോവിയറ്റ് യൂണിയനിൽ നിന്നുള്ള മൊണ്ടാഷും ചലച്ചിത്രകലയെ സ്വാധീനിച്ചു.കാൾ തിയഡോർ ഡ്രെയർ, സെർജി ഐസൻസ്റ്റീൻ, ആബെൽ ഗാൻസ്, ആൽഫ്രെഡ് ഹിച്ച്‌കോക്ക്, ഫ്രിറ്റ്‌സ് ലാങ്, എഫ്.ഡബ്ല്യു. മൂർണോ, ജി.ഡബ്ല്യു. പാബ്സ്റ്റ്, പുഡോഫ്കിൻ, സിഗാ വെർട്ടോവ്, ലൂയി ബുനുവേൽ തുടങ്ങിയ പ്രതിഭാശാലികളുടെ കാലഘട്ടമായിരുന്നു അത്.

1920-കളോടെ കാലിഫോർണിയയിലെ ലോസ് ആഞ്ചൽസിനു സമീപമുള്ള ഹോളിവുഡിലെ സ്റ്റുഡിയോകളിലേക്ക് അമേരിക്കൻ ചലച്ചിത്ര വ്യവസായം കേന്ദ്രീകരിച്ചു. 1927-ൽ ശബ്ദം ചലച്ചിത്രത്തിൽ പ്രയോഗിക്കപ്പെട്ടു. ഡോൺ ഹുവാൻ (1926) എന്ന ഹ്രസ്വചിത്രത്തിലാണ് ആദ്യമായി ശബ്ദം ഉൾക്കൊള്ളിച്ചത് എങ്കിലും ജാസ് സിംഗർ (1927) ആയിരുന്നു ആദ്യത്തെ ശബ്ദ ഫീച്ചർ ഫിലിം. ശബ്ദത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് മികച്ച ചിത്രങ്ങൾ സൃഷ്ടിച്ച ആദ്യകാല സംവിധായകരിൽ ഷോൺ റെന്വാ, ഷാൻ വിഗോ (ഫ്രാൻസ്), ഹിച്ച്‌കോക്ക് (ബ്രിട്ടൻ‍), ഫ്രിറ്റ്‌സ് ലാങ് (ജർമ്മനി), കെൻജി മിസോഗുച്ചി, യാസുജിറോ ഒസു (ജപ്പാൻ), ജോൺ ഫോർഡ്, ഹൊവാർഡ് ഹോക്ക്‌സ്, ഫ്രാങ്ക് കാപ്ര (യു.എസ്.എ.) തുടങ്ങിയവർ ഉൾപ്പെടുന്നു.

ശബ്ദത്തിന്റെ വരവ് അനിമേഷന്റെ രംഗത്തും വികാസമുണ്ടാക്കി. മിക്കി മൗസ് ആദ്യമായി പ്രത്യക്ഷപ്പെട്ടു. വാൾട്ട് ഡിസ്‌നിയുടെ സ്റ്റീംബോട്ട് വില്ലി എന്ന കാർട്ടൂൺ ചിത്രവും (1928) ആദ്യത്തെ മുഴുനീള ആനിമേഷൻ ചിത്രമായ സ്‌നോവൈറ്റ് ആൻഡ് സെവൻ ഡ്വാർഫ്‌സും (1937) പുറത്തു വന്നു. വർണചിത്രങ്ങൾക്കു വേണ്ടിയുള്ള അന്വേഷണം മുമ്പു തന്നെ ആരംഭിച്ചെങ്കിലും ആദ്യത്തെ കളർ ഫീച്ചർ ചിത്രം- ബെക്കി ഷാർപ്-പുറത്തുവന്നത് 1935-ൽ ആയിരുന്നു. അമ്പതുകളുടെ മധ്യത്തോടെ വർണചിത്രങ്ങൾ ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളെ പുറന്തള്ളി. റിയലിസത്തിന്റെയും വാണിജ്യത്തിന്റെയും അടിസ്ഥാനഘടകമായി അത് അംഗീകരിക്കപ്പെട്ടു.

അമ്പതുകളിൽ ടെലിവിഷന്റെ വെല്ലുവിളി നേരിട്ട ചലച്ചിത്രരംഗം ദൃശ്യപരമായ പുതിയ സാങ്കേതിക വിദ്യകൾക്കു ശ്രമിച്ചു.1952-ൽ ത്രീഡി (3D)യും സിനിമാ സ്‌കോപ്പും രംഗത്തെത്തി. ട്വന്റിയത് സെഞ്ചുറി ഫോക്‌സിന്റെ ദ റോബ് (1952) ആയിരുന്നു ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രം. രണ്ടാം ലോക മഹായുദ്ധാനന്തരം കലാമൂല്യത്തിന് പ്രാധാന്യം നല്കുന്നതും വ്യക്തിഗതവുമായ സിനിമകളുമായി ഒരു സംഘം സംവിധായകർ ലോകത്തെങ്ങും ഉയർന്നുവന്നു. ഇറ്റലിയിലെ നിയോറിയലിസവും ഫ്രാൻസിൽ ആരംഭിച്ച നവതരംഗവും (ന്യൂ വേവ്) ഈ പ്രവണതയുടെ ഭാഗമായിരുന്നു.

ഇങ്മർ ബർഗ്‍മൻ (സ്വീഡൻ‍), അകിര കുറൊസാവ (ജപ്പാൻ), ലൂയി ബുനുവേൽ‍, കാർലോസ് സോറ (സ്പെയിൻ‍), ലൂച്ചിനോ വിസ്‌കോന്തി, ഫെഡറിക്കോ ഫെല്ലിനി, ഡിസീക്ക, പാസോലിനി, ബെർണാഡോ ബെർട്ടലൂച്ചി, മൈക്കലാഞ്ചലോ അന്റോണിയോണി, റോസലിനി (ഇറ്റലി), ലൂയിമാലെ റോബർട്ട് ബ്രസൺ, ജീൻ കോക്തു, ഴാങ് ഗൊദാർദ്, ഫ്രാങ്‌സ്വാ ത്രൂഫോ (ഫ്രാൻസ്), സത്യജിത് റേ, ഋത്വിക് ഘട്ടക് (ഇന്ത്യ), തോമസ് ഗ്വിറ്റിറസ് അലിയ (ക്യൂബ), ആന്ദ്രേ വയ്ദ (പോളണ്ട്) തുടങ്ങിയ സംവിധായകരാണ് ആർട്ട്‌ സിനിമയുടെ കൊടിയുയർത്തിയത്. ഫ്രഞ്ച് നവതരംഗമാണ് ചലച്ചിത്ര ലോകത്തെ പിടിച്ചു കുലുക്കിയത്.

ഗോദാർദിന്റെയും (ബ്രത്‌ലെസ്, 1959) ത്രൂഫോയുടെയും ചലച്ചിത്രങ്ങൾ നവതരംഗ ചലച്ചിത്ര സങ്കല്പം വ്യക്തമാക്കി. രൂപത്തിലും ആഖ്യാനത്തിലും വമ്പിച്ച മാറ്റങ്ങൾ വരുത്തിയ നവതരംഗത്തിന്റെ സ്വാധീനം ലോകമെങ്ങും പ്രകടമായി. 1960 കളിലും 70 കളിലും വിവിധ ദേശീയ സിനിമകളിൽ പുതിയ ചലച്ചിത്രകാരന്മാർ ഉയർന്നുവന്നു. ലിൻസേ ആൻഡേഴ്‌സൺ, ടോണി റിച്ചാഡ്‌സൺ, ജോൺ ഷ്‌ളെസിംഗർ (ബ്രിട്ടൻ), വേര ചിറ്റിലോവ, മിലോസ് ഫോർമാൻ (ചെക്കൊസ്ലൊവാക്യ), ഫാസ്ബിന്ദർ, വിം വെൻ ഡേഴ്‌സ്, വെർണർ ഹെർസോഗ് (ജർമനി), ഹോസെ ലൂയിബോറോ, കാർലോസ് സോറ (സ്‌പെയിൻ), റോബർട്ട് അൾട്ട്മാൻ, ഫ്രാൻസിസ് ഫോർഡ് കപ്പോള, സ്റ്റാൻലി കുബ്രിക്ക്, ആർതർ വെൻ, മാർട്ടിൻ സ്കോർസസെ (യു.എസ്.എ.), സത്യജിത് റേ, മൃണാൾ സെൻ, മണികൗൾ, ശ്യാം ബെനഗൽ, അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, ജോൺ എബ്രഹാം (ഇന്ത്യ), ആന്ദ്രേ തർകോവ്സ്കി (റഷ്യ), റൊമാൻ പൊളാൻസ്കി, ആന്ദ്രേ വയ്ദ, ക്രിസ്റ്റോഫ് സനൂസി (പോളണ്ട്), സൊൾത്താൻ ഫാബ്രി, ഇസ്തവാൻ ഗാൾ, മാർത്ത മെസോറസ്, മിലോസ് യാൻക്‌സോ, ഇസ്തവാൻ സാബോ (ഹംഗറി), യിൽമെസ് ഗുണെ (തുർക്കി) തുടങ്ങിയവർ ഈ ഗണത്തിൽപെടുന്നു.

എഴുപതുകളിൽത്തന്നെ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഹോളിവുഡ് മുഖ്യധാരാ സിനിമയിൽ പുതിയ തരംഗം സൃഷ്ടിച്ചു. വീഡിയോ, കേബിൾ-സാറ്റലൈറ്റ് ടെലിവിഷനുകൾ എന്നിവയുടെ ആവിർഭാവം വാണിജ്യ സിനിമയെ കൂടുതൽ ബലിഷ്ഠമാക്കി. സ്‌പെഷ്യൽ ഇഫക്ടുകൾ ചലച്ചിത്രത്തിൽ ആധിപത്യം നേടി. 1980-90 കാലഘട്ടത്തിലാണ് ഈ പ്രവണത സുശക്തമായത്. സ്റ്റീവൻ സ്പീൽബർഗ് (ജാസ് 1975, ഇ.ടി.-ദ എക്‌സ്ട്രാ ടെറസ്ട്രിയൽ 1982, ജുറാസിക് പാർക്ക് 1993), ജോർജ്ജ് ലൂക്കാസ് (സ്റ്റാർ വാർസ് 1977), ജെയിംസ് കാമറൂൺ (ദ ടെർമിനേറ്റർ, ദ അബിസ്, ടൈറ്റാനിക്) തുടങ്ങിയവരാണ് പുതിയ സാങ്കേതിക തരംഗത്തിന്റെ സ്രഷ്ടാക്കൾ.

എൺപതുകൾക്കുശേഷം ഏഷ്യൻ സിനിമയുടെ മുന്നേറ്റം (പ്രത്യേകിച്ചും ചൈന, ഇറാൻ) ശ്രദ്ധേയമായി. ചെൻ കയ്ഗ് (ചൈന), വോങ് കാർ വയ് (ഹോങ്കോങ്), ആങ് ലീ (തയ്‌വാൻ), അബ്ബാസ് കിയാരൊസ്തമി, മക്മൽബഫ് (ഇറാൻ‍) തുടങ്ങിയവരാണ് സമകാലീന ഏഷ്യൻ സിനിമയിലെ ശ്രദ്ധേയരായ സംവിധായകർ. ക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്കി (പോളണ്ട്), പെദ്രോ അൽമൊദോവാർ, ഷാൻ-ഷാക് ബെനിക്‌സ്, പാട്രിസ് ലെക്കോന്തെ, ഡെറക് ജാർമാൻ തുടങ്ങിയ യൂറോപ്യൻ സംവിധായകരും, ജെയ്ൻ കാംപിയോൺ, ജോർജ് മില്ലർ, പോൾ കോക്‌സ് (ഓസ്ട്രേലിയ), മിഗ്വെൽ ലിറ്റിൻ (ചിലി), സ്‌പൈക്‌ലീ, ആന്റണി മിൻഹെല്ല, ക്വന്റിൻ ടരാന്റിനോ (യുഎസ്എ) തുടങ്ങിയവരും സമകാലിക സിനിമയിൽ മികച്ച സംഭാവന നല്കിയ സംവിധായകരാണ്.

ചലച്ചിത്രം ഇന്ത്യയിൽ : കണ്ടു പിടിച്ച നാളുകളിൽതന്നെ സിനിമ ഇന്ത്യയിലെത്തിയതാണെങ്കിലും ഒരു കലാരൂപമെന്ന നിലയിൽ സിനിമയ്ക്ക് സ്ഥാനം ലഭിച്ചത് അടുത്തകാലത്താണ്. ക്രിസ്തുവിന്റെ ജീവചരിത്രം കണ്ട ദാദാ സാഹിബ് ഫാൽക്കെ അത്തരത്തിൽ ഒരു കൃഷ്ണചരിതമായാലെന്താ എന്നാലോചിക്കാൻ തുടങ്ങി. പക്ഷേ രാജാ ഹരിശ്ചന്ദ്രയാണ് നിർമിച്ചത്. ഇന്ത്യയിലെ ആദ്യത്തെ കഥാചിത്രമായിരുന്നു അത്. ശാന്താറാം, പി.സി. ബറുവ, ദേവകീബോസ് തുടങ്ങിയവർ ഇന്ത്യൻ സിനിമയുടെ നിശ്ശബ്ദകാലഘട്ടത്തിൽ പ്രവർത്തിച്ചവരാണ്. അർദീഷിർ ഇറാനിയുടെ ആലം ആറയാണ് (1931) ഇന്ത്യയിലെ ആദ്യത്തെ സംസാരിക്കുന്ന സിനിമ.

ബോംബെയിലെ പ്രഭാതും രഞ്ജിത്തും കൽക്കട്ടയിലെ ന്യൂ തിയേറ്റേഴ്‌സും വഴിയാണ് മിക്ക ചിത്രങ്ങളും പുറത്തുവന്നിരുന്നത്. സംവിധായകരും ഇവരുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത്. ശാന്താറാമും ബിമൽ റോയിയും ഗുരു ദത്തും ശ്രദ്ധാർഹങ്ങളായ ചില സാമൂഹ്യചിന്തകൾ ചലച്ചിത്രത്തിലൂടെ അവതരിപ്പിച്ചു. 1955-ൽ പുറത്തുവന്ന പഥേർ പാഞ്ചാലി ഇന്ത്യൻ സിനിമാസങ്കല്പങ്ങളെ ഇളക്കിമറിച്ചു. സത്യജിത് റായ് എന്ന സംവിധായകനെ ഇന്ത്യയ്ക്ക് ഈ ചിത്രം സംഭാവനചെയ്തു. റായിക്കു ശേഷം ഋത്വിക് ഘട്ടക്, മൃണാൾ സെൻ എന്നിവർ ഇന്ത്യൻ സിനിമയ്ക്ക് മഹത്തായ സംഭാവനകൾ നല്കി. എന്നാൽ ഇന്ത്യൻ സിനിമയുടെ ഏറ്റവും പുതിയ ചലനങ്ങൾ ഉണ്ടായത് എഴുപതുകളിലാണ്. മൃണാൾ സെന്നിന്റെ ഭുവൻഷോം ആണ് അതിന് തുടക്കമിട്ടതെന്ന് വേണമെങ്കിൽ പറയാം. മണി കൗൾ (ഉസ്കി റോട്ടി, ദുവിധ), കുമാർ സാഹ്‌നി (മായദർപൺ), അടൂർ ഗോപാലകൃഷ്ണൻ (സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, അനന്തരം, കഥാപുരുഷൻ), ശ്യാം ബെനഗൽ (ആങ്കുർ), ഗിരീഷ് കർണാട് (കാട്), ബി.വി.കാരന്ത് (ചോമനദുഡി), ഗിരീഷ് കാസറവള്ളി(തബരനകഥെ), ഗൗതം ഘോഷ്, കേതൻമേത്ത, ഗോവിന്ദ് നിഹലാനി, അരവിന്ദൻ (പോക്കുവെയിൽ, തമ്പ്, എസ്തപ്പാൻ)-ഈ പട്ടിക വലുതാണ്.

1928-ലാണ് മലയാളത്തിലെ ആദ്യസിനിമ, വിഗതകുമാരൻ, പുറത്തിറങ്ങുന്നത്. പത്തു കൊല്ലം കഴിഞ്ഞപ്പോൾ ബാലൻ എന്ന ശബ്ദചിത്രവുമിറങ്ങി. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ നിർമ്മിക്കുന്ന പ്രാദേശികഭാഷകളിലൊന്നാണ് മലയാളം. എഴുപതുകളുടെ തുടക്കത്തിലാണ് മലയാള സിനിമ ലോകസിനിമാ ഭൂപടത്തിൽ സ്ഥാനം പിടിക്കുന്നതും ഒരു സംഘടിതകല എന്ന അവസ്ഥയിൽനിന്ന് സംവിധായകന്റെ കല എന്ന നിലയിലേക്ക് ഉയർത്തപ്പെടുന്നതും. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ ദശകത്തിൽ സംവിധായകർ ആഖ്യാനസമ്പ്രദായത്തിൽ വിപ്ലവം വിതച്ചു. അമ്പതുകളിൽ സത്യജിത്‌റായിയെ കേന്ദ്രീകരിച്ചാണ് വിപ്ലവം അരങ്ങേറിയതെങ്കിൽ എഴുപതുകളിൽ വിവിധ ദർശനങ്ങളുള്ള സംവിധായകരാണ് മാറ്റത്തിന് നേതൃത്വം നല്കിയത്. ശക്തമായ ഒരു ഫിലിം സൊസൈറ്റി പ്രസ്ഥാനം കേരളത്തിൽ തഴച്ചുവളർന്നത് ഉത്തമസിനിമയുടെ ആസ്വാദനത്തോടൊപ്പം അവയുടെ ജനനത്തിനും ഇടനല്കി. സത്യജിത്‌റായിക്കും മൃണാൾസെന്നിനും ശ്യാം ബെനഗലിനും ശേഷം ഇന്ന് ഇന്ത്യക്ക് പുറത്ത് അറിയപ്പെടുന്ന ചിത്രങ്ങൾ കേരളത്തിൽനിന്നാണുണ്ടാകുന്നത്.

വ്യവസായം : ചലച്ചിത്ര നിർമ്മാണവും പ്രദർശനവും ലാഭം ഉണ്ടാക്കാൻ പറ്റിയ മേഖല ആണെന്ന് ഇതിന്റെ കണ്ടുപിടിച്ച് കുറച്ചു നാളുകൾക്കകം തന്നെ മനസ്സിലാക്കിയിരുന്നു. തങ്ങളുടെ പുതിയ കണ്ടുപിടിത്തത്തിന്റെ സാധ്യത മനസ്സിലാക്കിയ ലൂമിയേ സഹോദരന്മാർ ഉടൻ തന്നെ ഒരു യൂറോപ്യൻ പര്യടനത്തിന് ഇറങ്ങിത്തിരിച്ചു. രാജകീയ കുടുംബങ്ങൾക്കും പൊതുജനങ്ങൾക്കും വേണ്ടി വെവ്വേറേ പ്രദർശനങ്ങൾ സംഘടിപ്പിച്ചു. ഓരോ രാജ്യങ്ങളിലെ പ്രദർശനങ്ങളിലും, അതാത് പ്രദേശങ്ങളെ കൂടെ ഉൾപ്പെടുത്താൻ അവർ ശ്രദ്ദിക്കുകയും അത് മൂലം അവരുടെ കണ്ടുപിടുത്തം പെട്ടെന്നു വിറ്റ് പോവുകയും ചെയ്തു. 1898-ൽ പുറത്തിറങ്ങിയ ഒബെറമ്മെർഗൗ പാഷൻ പ്ലേ (Oberammergau Passion Play) ആണു ആദ്യത്തെ വാണിജ്യ ചലച്ചിത്രം[അവലംബം ആവശ്യമാണ്]. തൊട്ടു പിന്നാലെ മറ്റ് ചിത്രങ്ങൾ പുറത്ത് വരികയും ചലച്ചിത്രം ഒരു വ്യവസായമായി രൂപപ്പെടുകയും ചെയ്തു. ചലച്ചിത്ര നിർമ്മാണത്തിനും പ്രദർശനത്തിനും വേണ്ടി മാത്രമായി കമ്പനികളും തിയേറ്ററുകളും ഉടലെടുക്കകയും ചലച്ചിത്ര അഭിനേതാക്കൾ വലിയ പ്രതിഫലം വാങ്ങുന്ന സെലിബ്രെറ്റീസാകുകയും ചെയ്തു. ചാർളി ചാപ്ലിനു 1917-ൽ തന്നെ പത്തു ലക്ഷം ഡോളറിന്റെ വാർഷിക ശമ്പള കരാർ ഉണ്ടായിരുന്നു.

ചലച്ചിത്രങ്ങളെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും പ്രചാരണത്തിനും വേണ്ടി ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് പ്രഭാഷണം, എന്തെങ്കിലും പരീക്ഷണം, ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ/ജീവിത രീതി മുതലായവയുടെ വീഡിയോ ചിത്രങ്ങൾ, അല്ലെങ്കിൽ ഏതെങ്കിലും വിശിഷ്ട സാഹിത്യകൃതിയെ അടിസ്ഥാനമാക്കിയുള്ള സിനിമ തുടങ്ങിയവ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം.

ചലച്ചിത്രങ്ങൾ പ്രചാരണത്തിനായും ഉപയോഗിക്കാറുണ്ട്. ലെനി റീഫൻസ്റ്റാൾ നാസി ജർമ്മനിയെക്കുറിച്ച് നിർമ്മിച്ച ചിത്രങ്ങൾ, സ്റ്റാലിന് വേണ്ടി ഐസൻസ്റ്റീൻ നിർമ്മിച്ച തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടിയും ഇത്തരം ചിത്രങ്ങൾ നിർമ്മിക്കാറുണ്ട്. ഇത്തരം ചിത്രങ്ങൾ വസ്തുതകളെ അവതരിപ്പിക്കുന്നത് നിഷ്പക്ഷം ആയിക്കൊള്ളണമെന്നില്ല. അതിന്റെ പിന്നിൽ പ്രവർത്തിച്ചവരുടെ കാഴ്ചപ്പാടിനു അനുസൃതമായിട്ട്, യുക്തിപരത്തിന് ഉപരി ഒരു വൈകാരിക സമീപനം ഇവ സ്വീകരിച്ചേക്കാം. മൈക്കൽ മൂറിനെ പോലുള്ളവരുടെ ചിത്രങ്ങൾ ചിലർ പ്രചാരണച്ചിത്രങ്ങളായിട്ട് കണക്കാക്കുമ്പോൾ മറ്റ് ചിലർ അത് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു.

അടിസ്ഥാനപരമായി ചലച്ചിത്ര നിർമ്മാണം എന്നാൽ ഒരു ചലച്ചിത്രം അതിന്റെ നിർമ്മാതവ് ആഗ്രഹിക്കുന്ന ഉള്ളടക്കത്തിനു അനുസരിച്ച് നിർമ്മിക്കുകയും പ്രദർശനത്തിനു സജ്ജമാക്കുക്കയും ചെയ്യുന്ന വിവിധ ഘട്ടങ്ങളുള്ള ഒരു പ്രക്രിയ ആണു. ചലച്ചിത്രങ്ങളുടെ ആദ്യരൂപങ്ങൾ പ്രദർശിച്ചിപ്പിരുന്ന സോട്രോപിനു ഏതാനും തുടർചിത്രങ്ങൾ മതിയായിരുന്നു. അതിനാൽ തന്നെ ചലച്ചിത്രനിർമ്മാണം ക്യാമറയോടു കൂടി (അല്ലെങ്കിൽ ക്യമറ ഇല്ലാതെ, ഉദാഹരണത്തിനു 1963-ൽ ഇറങ്ങിയ, സ്റ്റാൺ ബ്രകേജിന്റെ 4 മിനിറ്റ് ദൈർഘ്യം ഉള്ള മോത് ലൈറ്റ്) ഒരാൾ ഒറ്റക്കോ അല്ലെങ്കിൽ ആയിരക്കണക്കിനു നടീനടന്മാരും സാങ്കേതിക വിദഗ്ദ്ധരും പങ്കാളികളാകുന്ന സംരംഭങ്ങളൊ ആയി വ്യത്യാസപ്പെടുന്നു.

ചലച്ചിത്ര നിർമ്മാണത്തിനു, കഥ/തിരക്കഥ രചന മുതൽ ചലച്ചിത്ര വിതരണം വരെയുള്ള വിവിധ ഘട്ടങ്ങളുണ്ട്. ഒരു വാണിജ്യചിത്രത്തിന്റെ വിവിധ ഘട്ടങ്ങൾ കഥ/തിരക്കഥ രചന, പ്രീ-പ്രൊഡക്ഷൻ, ചിത്രീകരണം, പോസ്റ്റ്-പ്രൊഡക്ഷൻ, വിതരണം. ചിത്രം വലുതാകുന്നതിനു അനുസരിച്ച് കൂടുതൽ വിഭവങ്ങൾ, സാമ്പത്തികമായും മാനുഷികമായും, വേണ്ടിവരും. ഭൂരിപക്ഷം ചിത്രങ്ങളും കലാസൃഷ്ടി എന്നതിലുപരി സാമ്പത്തിക നേട്ടത്തിനു വേണ്ടിയാൺ നിർമ്മിക്കപ്പെടുന്നത്.

കടപ്പാട് – വിക്കിപീഡിയ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post