സ്റ്റോക്ക് എക്സേഞ്ചുകളുടെ തുടക്കവും ആദ്യത്തെ ഓഹരി തട്ടിപ്പും

Total
0
Shares

എഴുത്ത് – Chandran Satheesan Sivanandan.

കച്ചവടത്തിൽ ഒന്നിലധികം ആളുകള്‍ മുതല്‍ മുടക്കുന്ന എർപ്പാട് ആദിമകാലം മുതൽക്കെ നിലവിലുണ്ട് .കടം(debt)ഒരു മുതലായി (commodity) വാങ്ങുകയും വില്ക്കുകയും ചെയ്യുന്ന രീതി മെസപ്പെട്ടോമിയക്കാർക്ക് ഉണ്ടായിരുന്നുവത്രേ .പഴയ വെനീസിലെ ജൂതവ്യാപാരികൾ പണം പലിശയ്ക്കു നല്‍കിയിരുന്നു .അവർ തങ്ങളുടെ കൈയ്യിലുള്ള കിട്ടാനുള്ള കടം അതു വാങ്ങിയ ആൾ നല്കിയ ഇൗടുകളോടെ മറ്റൊരു പലിശക്കാരന് ലാഭം വാങ്ങി വിറ്റിരുന്നുവത്രേ .ഭരണകൂടങ്ങൾക്കു പോലും കടപ്പത്രം വാങ്ങി ഇവര്‍ കടം നല്കിയിരുന്നുവത്രേ .

ഇന്ന് നമ്മളറിയുന്ന സ്റ്റോക്ക് എക്സേഞ്ചുകളുടെ പ്രാഗ് രൂപം .16ാം നൂറ്റാണ്ടിന്റെ പകുതിയിൽ ബെൽജിയത്തിലെ Antwerp ലാണ് ആരംഭിച്ചതത്രേ .അവിടെ പലിശക്കാരും ദല്ലാളുകളും വലിയ കച്ചവടക്കാരുടേയും സർക്കാരുകളുടേയും കടങ്ങളുടെ കാര്യത്തില്‍ തീരുമാനം എടുക്കാനായി ഒത്തുകൂടുമായിരുന്നുവത്രേ . പ്രോമിസ്സറി നോട്ടുകളും ബോണ്ടുകളും മറ്റും അവിടെ കച്ചവടം ചെയ്തിരുന്നുവത്രേ. 1571ൽ ലണ്ടനിൽ Antwerp മോഡലിൽ Royal exchange ഒന്നാം എലിസബത്ത് രാജ്ഞി ലണ്ടനിൽ ഉദ്ഘാടനം ചെയ്തു .പ്രധാനമായും ഗവണ്‍മെന്റ് ബോണ്ടുകളും expeditions ന് മുതല്‍ മുടക്കുന്നതിനുള്ള shares മാണ് പ്രധാനമായും കച്ചവടം നടത്തിയിരുന്നത് . സാധാരണ ദല്ലാളന്മാരെ പെരുമാറ്റവൈകല്യം ആരോപിച്ച് അവിടെ പ്രവർത്തിക്കാനനുവദിച്ചിരുന്നില്ല.

17ാം നൂറ്റാണ്ടിന്റെ തുടക്കംത്തിൽ ഡച്ച്,ബ്രിട്ടീഷ്,ഫ്രഞ്ച് ഇൗസ്റ്റ് ഇന്ത്യാ കമ്പനികള്‍ അതാത് ഗവണ്‍മെന്റുകളുടെ charter പ്രകാരം നിലവില്‍ വന്നു . ആദ്യത്തെ അംഗീകൃത joint stock company ഡച്ച് ഇൗസ്റ്റ് ഇന്ത്യ കമ്പനിയാണ്.1602ൽ ഡച്ച് ഇൗസ്റ്റ് ഇന്ത്യ കമ്പനി പേപ്പര്‍ ഒാഹരികൾ .(paper shares)പുറത്തിറക്കി .

പുതിയലോകം (new world )എന്നു യൂറോപ്യന്മാർ വിളിക്കുന്ന അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലേക്കും ആഫ്രിക്ക ചുറ്റി ഇന്ത്യയിലേക്കും പോയി വന്ന കപ്പലുകള്‍ മുതല്‍ മുടക്കിയവർക്ക് വലിയ ലാഭം നല്കിയിരുന്നെങ്കിലും ചില കപ്പലുകള്‍ കടൽക്കൊള്ളക്കാരാലും മോശം കാലാവസ്ഥയാലും തകർന്ന് കടലില്‍ മുങ്ങിയത് അതില്‍ പണം മുടക്കിയവരെ സാമ്പത്തികമായി തകര്‍ത്തു .ഇതിനു പരിഹാരമായി ഒരേ സമയം ഒന്നിൽ കൂടുതല്‍ കപ്പലുകളിൽ പല കച്ചവടക്കാർ ഒാഹരികളായി പണം മുടക്കുക എന്ന രീതി കച്ചവടക്കാർ ആരംഭിച്ചു .ചില കപ്പലുകളിലൂടെ നഷ്ടം വന്നാലും ബാക്കിയുള്ളവ ലാഭം നല്കുമെന്ന തിരിച്ചറിവായിരുന്നു ഇങ്ങനെ ചെയ്യാന്‍ അവര്‍ക്ക് കാരണമായത് .കപ്പലുകൾ തിരിച്ചെത്തും മുൻപെ തങ്ങള്‍ മുടക്കിയ ഒാഹരി ലാഭത്തോടെ ചില കച്ചവടക്കാർ വിറ്റിരുന്നു .

ഇതിന്റെ വികസിത രൂപമായിരുന്നു ഭരണകൂടം തന്നെ കുത്തകാവകാശം അംഗീകരിച്ച East India Companies .കൂടുതല്‍ ആളുകള്‍ ഒാഹരികളെടുത്ത ഇൗസ്റ്റ് ഇന്ത്യ കമ്പനികള്‍ തങ്ങളുടെ വലിയ മൂലധനം ഉപയോഗിച്ച് എണ്ണത്തിലും വണ്ണത്തിലും കൂടുതല്‍ കപ്പലുകള്‍ നീറ്റിലിറക്കി .ഒരേ സമയം അവരുടെ നിരവധി കപ്പലുകള്‍ വിവിധ തീരങ്ങളിൽ നിന്ന് സാധനങ്ങളുമായി എത്തി തുടങ്ങി .താമസിയാതെ ഇൗസ്റ്റ ഇന്ത്യ കമ്പനി ഒാഹരിയുടമകൾ അതി സമ്പന്നരായി മാറി .കൂട്ടത്തിൽ ഏറ്റവും ലാഭം കൊയ്തത് ഇംഗ്ളീഷ് ഇൗസ്റ്റ് ഇന്ത്യ കമ്പനിയായിരുന്നു .ആദ്യകാല joint stock companies ആയ ഇൗസ്റ്റ് ഇന്ത്യ കമ്പനികൾക്ക് കുത്തക അവകാശം ഗവണ്‍മെന്റ് നല്കിയിരുന്നതിനാൽ മറ്റു കമ്പനികള്‍ക്ക് ഇവരുമായി മത്സരിക്കാന്‍ സാധിക്കുമായിരുന്നില്ല.

.ഇംഗ്ളീഷ് ഇൗസ്റ്റ് ഇന്ത്യ കമ്പനി ഒാഹരിയുടമകൾ ലാഭം ഉണ്ടാക്കുന്നതു കണ്ട് മറ്റുള്ളവര്‍ക്കും ധനമോഹം ഉണർന്നു .കൂടുതൽ പണം നൽകി ഇൗ ഒാഹരികൾ വാങ്ങാന്‍ മറ്റുള്ളവര്‍ ശ്രമം തുടങ്ങി. ഒാഹരിയവകാശം കടലാസ്സില്‍ രേഖപ്പെടുത്തിയിരുന്നത് കാരണം ഇതു വില്ക്കാനും വാങ്ങാനും എളുപ്പമായിരുന്നു .ഒാഹരി കച്ചവടത്തിനായി പ്രത്യേക സ്ഥലമില്ലാതിരുന്നതിനാൽ ലണ്ടനിലെ കോഫിഹൗസുകളിലാണ് ദല്ലാളുകൾ ഒത്തു ചേരുകയും കച്ചവടം ഉറപ്പിക്കുകയും ചെയ്തിരുന്നത് .Jonathan miles എന്നൊരാൾ 1680 മുതല്‍ അദ്ദേഹത്തിന്റെ പേരില്‍ തന്നെ ലണ്ടനിൽ ഒരു കോഫി ഹൗസ് നടത്തിയിരുന്നു .അവിടെ 1698 മുതല്‍ John Castaing എന്നൊരു ദല്ലാൾ ആ കോഫിഹൗസിൽ സ്റ്റോക്കുകളുടെ എണ്ണവും വിലയും ലിസ്റ്റുചെയ്ത് പ്രദർശിപ്പിക്കാൻ തുടങ്ങി .താമസിയാതെ മറ്റു ദല്ലാളുകളും ഇത് അനുകരിച്ചു .1773 ൽ ജൊനാതന്റെ രണ്ടാമത്തെ കോഫിഹൗസ് ഒാഹരി ദല്ലാളുകൾ ഏറ്റെടുത്ത് Stock Exchange എന്ന ബോര്‍ഡ് സ്ഥാപിച്ചു .ഇത് പിന്നീട് ലണ്ടൻ സ്റ്റോക് എക്സേഞ്ചായി പരിണമിച്ചു .ഇതായിരുന്നു ആദ്യത്തെ ആധുനിക Stock Exchange അമേരിക്കയിലെ ആദ്യത്തെ stock exchange (1790) ആരംഭിച്ചത് ഫിലാഡെൽഫിയയിലാണ്.

ആദ്യത്തെ stock market തകർച്ചയും ഒാഹരി തട്ടിപ്പും South Sea Bubble എന്ന പേരിലാണ് അറിയപ്പെടുന്നത് .1711 ലാണ് South Sea company രൂപം കൊള്ളുന്നത് .ഇംഗ്ളീഷ് ഇൗസ്റ്റ് ഇന്ത്യ കമ്പനി ഒാഹരിയുടമകൾ പണം കൊയ്യുന്നതു കണ്ട് കൊതിച്ചു നിൽക്കുന്നവർക്കിടയിൽ നമ്മുടെ ആട്,തേക്ക് ,മാഞ്ചിയം രീതിയില്‍ മോഹന വാഗ്ദാനങ്ങൾ നല്‍കി തങ്ങളുടെ ഒാഹരികൾ വിറ്റഴിക്കുവാൻ തുടങ്ങി .ഷെയർ മാർക്കറ്റിന്റെ തുടക്കകാലമായിരുന്നതിനാൽ പ്രത്യേക നിയമമൊന്നും ഉണ്ടായിരുന്നില്ല .ആകപ്പാടെ ഇൗ കമ്പനി ചെയ്തത് കടൽകച്ചവടത്തിലൂടെ വൻ ലാഭമുണ്ടാക്കുന്നു എന്നു പ്രചരിപ്പിക്കുകയും ലണ്ടനിലെ പ്രധാന ഭാഗങ്ങളിൽ മനോഹരമായ ഒാഫീസുകൾ തുറക്കുകയും മാത്രമാണ് .അവരുടെ ഷെയറുകളുടെ വില നാലിരട്ടിയായി കുതിച്ചുകയറി .പിന്നീട് S S.C ചില കച്ചവടങ്ങളിൽ ഏർപ്പെട്ടെങ്കിലും അവ വേണ്ടത്ര വിജയിച്ചില്ല .S S Cയുടെ തന്ത്രം കണ്ട് ആവേശം മൂത്ത മറ്റു ചില കച്ചവടക്കാരും ഇൗ രീതി അനുകരിച്ചു.

1720 ൽ സൗത്ത് സീ കമ്പനി 7million പൗണ്ട് സ്പെയിനുമായി യുദ്ധം ചെയ്ത് സാമ്പത്തിക കുഴപ്പത്തിലായ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ദേശീയ കടം കമ്പനി ഷെയറുകളായി വാങ്ങി .താമസിയാതെ തെക്കെ അമേരിക്കയുമായുള്ള കച്ചവടത്തിന്റെ കുത്തകവകാശം ഇൗ കമ്പനിക്ക് നൽകിക്കൊണ്ട് ഇംഗ്ളീഷ് പാർലമെന്റ് bill പാസ്സാക്കി .കമ്പനിയുടെ ഒാഹരിവില പത്തിരട്ടിയോളമായി വർദ്ധിച്ചു . ഒാഹരികൾ കൈയ്യിലുണ്ടായിട്ടും ലാഭവിഹിതമൊന്നും കിട്ടാതിരുന്ന ഒാഹരിയുടമകൾ ചില കിംവദന്തികളുടെ അടിസ്ഥാനത്തില്‍ ഒാഹരികൾ കൂട്ടത്തോടെ വിറ്റഴിക്കാൻ ശ്രമിച്ചു സ്വാഭാവികമായും മാർക്കറ്റ് കൂപ്പുകുത്തി .ഉൗതി വീർപ്പിച്ച സാമ്പത്തിക കുമിള പൊട്ടിത്തകർന്നു .നൂറുകണക്കിന് ഒാഹരിയുടമകളെ ദാരിദ്ര്യത്തിലേക്ക് തള്ളിക്കൊണ്ട് Share market തകര്‍ന്നു വീണു .നിരവധി പേര്‍ ആത്മഹത്യ ചെയ്തു .കമ്പനിയുടെ ഡയറക്ടേഴ്സ് ഇരുമ്പഴിക്കുള്ളിലായി .462 ഇംഗ്ളീഷ് പാർലമെന്റ് അംഗങ്ങള്‍ ഇൗ ചതിക്ക് കൂട്ടാളികളായിരുന്നു എന്നാണ് പറയപ്പെടുന്നത് .1721 ൽ നിരവധി പാർലമെന്റ് അംഗങ്ങള്‍ പുറത്താക്കപ്പെട്ടു .ഇംഗ്ളീഷ് രാജാവായിരുന്നGeorge ഒന്നാമന്റെ രണ്ടു കാമുകിമാരും ഇതില്‍ പങ്കാളികളാണെന്നു പറയപ്പെടുന്നു .താമസിയാതെ ഗവണ്‍മെന്റ് Bubble Act ലൂടെ Joint Stock കമ്പനികളുടെ പ്രവര്‍ത്തനം നിയന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post