വിവരണം – രാകേഷ് ആർ. ഉണ്ണി.
വേമ്പനാട്ടു കായലിലെ ഹൗസ്‌ബോട്ടിൽ ഒരു ദിവസം. കായലിലെ മീനൊക്കെ പിടിച്ചു, തണുത്ത കാറ്റു കൊണ്ട് മ്മടെ ചങ്ക് ബ്രോകളുടെ ഒപ്പം ഒരു ദിവസം.! ഉച്ചക്ക് നല്ല പച്ചരി ചോറും മീൻകറിയും ഫിഷ്‌ഫ്രയും, വൈകുന്നേരം നല്ല ചൂട് പഴംപൊരിയും ചായയും, രാത്രി ചപ്പാത്തിയും ചിക്കൻ കറിയും, പിറ്റേന്ന് രാവിലെ ഇടിയപ്പം വിത്ത് സാംബാർ ആൻഡ് ചട്ണി.
അതൊരു അടാറു ദിവസം ആരുന്നു. ഓഫീസിലെ സുഹൃത്തുക്കൾക്കൊപ്പം കുട്ടനാട്ടിലെ ഒരു ഹൗസ്‌ബോട്ടിൽ ഒരു ദിവസം ഫുൾ. ഓഫീസിലെ തിരക്കുകൾ ഒക്കെ മാറ്റിവച്ചു ഒരു സൺഡേ ഞങ്ങൾ ആലപ്പുഴയിൽ ഒത്തുകൂടി. 6 അറ്റാച്ഡ് ബെഡ്‌റൂമോട് കൂടിയ രണ്ടു നിലകളുള്ള ഒരു അടിപൊളി ഹൗസ്ബോട്ട്. മ്യൂസിക് സിസ്റ്റം ടീവി ഏസി തുടങ്ങിയ എല്ലാ സൗകര്യങ്ങളും കൂടിയ ഒരു ഹൗസ്ബോട്ട്.
രാവിലെ ചെക്ക് ഇൻ ചെയ്തു ഏകദേശം ഉച്ചവരെ കായലിൽ തന്നെ ആയിരുന്നു. പുന്നമട കായലിൽ നിന്നും തുടങ്ങുന്ന യാത്ര വേനമ്പനാട്ടു കായലിലേക്കാണ്. കായലിലെ ആ ഒരു ഇൻഫിനിറ്റി വ്യൂ ഒരു രക്ഷയും ഇല്ലാത്തതാണ്. കൂട്ടത്തിൽ നല്ല മഴയും. ആടിയുംപാടിയും ഞങ്ങൾ ആ ദിവസം തകർത്തു വാരി.
ഉച്ചക്ക് കഴിക്കാൻ നേരം അവർ ബോട്ട് ചെറിയ ഒരു തുരുത്തിൽ നിർത്തും. അവിടെ വച്ച് കരീമീൻ ഒകെ കൂട്ടി നല്ല ലാവിഷ് ലഞ്ച്. ലഞ്ച് കഴിഞ്ഞു വീണ്ടും യാത്ര. ഇടക്ക് ഇടക്ക് കരകളിൽ അടുപ്പിച്ചു തരും. അത്യാവശ്യം ഫുഡ് ഐറ്റംസ്, കട്ടനടിക്കാനുള്ള വകുപ്പുകൾ ഒക്കെയുണ്ട് നമ്മൾ പോകുന്ന വഴികളിൽ.
ഇടയ്ക്കു എവിടെയോ നിർത്തിയപ്പോൾ ഞങ്ങൾ രാത്രിയിലേക്ക് കുറച്ചു ഫിഷ് കൂടി വാങ്ങി നൽകി. വൈകുന്നേരം ഒക്കെ നല്ല കിടു മഴ ആരുന്നു. അതൊക്കെ കണ്ടു വൈകുന്നേരം നല്ല ചൂട് ചായയും പഴംപൊരിയും.
രാത്രി ആകുമ്പോ ബോട്ടൊരു കരയിൽ അടുപ്പിക്കും. അതോടെ കേബിൾ കണക്ഷൻ സെറ്റ് ആകും. ടീവി ഒകെ കണ്ടു, സൊറയും പറഞ്ഞു, ചൂണ്ട ഇട്ടു മീൻ പിടിച്ചു… എന്താ പറയുക. അതൊക്കെ ഒരു ഡിഫറെൻസ് എക്സ്പീരിയൻസ് ആരുന്നു. നൈറ്റ് ഡിന്നർ ഒക്കെ കഴിഞ്ഞു എസി റൂമിൽ നല്ല സുഖ ഉറക്കം.
രാവിലെ ഉണർന്നപ്പോ എന്താ സീനറി. ചെറിയ മൂടൽ മഞ്ഞും നെല്പാടങ്ങളും അവിടെ രാവിലെ പണിക്കു വന്നവരും. ബ്രേക്ഫാസ്റ്റ് നല്ല ചൂടൻ ഇഡലിയും കൂടെ സാമ്പാറും ചമ്മന്തിയും. ഓർത്തുവെക്കാവുന്ന ഒരു വെറൈറ്റി എക്സ്പീരിയൻസ് ആരുന്നു ഹൗസ്ബോട്ട് ട്രിപ്പ്. ഹൗസ്ബോട്ട് യാത്ര ഒക്കെ കഴിഞ്ഞു അത്യാവശ്യം ആലപ്പുഴ കൂടി കറങ്ങിയ ശേഷമാണു ഞങ്ങൾ തിരികെ പോന്നത്.
ഞങ്ങൾ എടുത്ത ഹോക്‌സ്‌ബോട്ടിനു 26000 രൂപയായി. ഒരു ബെഡ്‌റൂം മുതൽ 11 ബെഡ്‌റൂം വരെ ഉള്ള ഹൗസ്ബോട്ടുകൾ അവിടെ അവൈലബിൾ ആണ്. 7000 രൂപ മുതൽ പാക്കേജ് സ്റ്റാർട്ടിങ് ആണ്. ഒരു ഫുൾ ദിവസത്തെ പാക്കേജ് അതല്ലങ്കിൽ രാവിലെ പോയി തിരിച്ചു വരത്തക്ക വിധത്തിലും പ്ലാൻ ചെയ്യാവുന്നതാണ്. ഇഷ്ടമാകുകയാണെകിൽ തീർച്ചയായും അടുത്ത വെക്കേഷന് ആലപ്പുഴയ്ക്ക് വിട്ടോളൂ.