വിവരണം – ജംഷീർ കണ്ണൂർ.
ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം തന്റെ ദീർഘ ദൂര യാത്രയിൽ ഏറ്റവും സുപ്രധാനമായ ഒന്നാണ് റൈഡിംഗ് ജാക്കറ്റ്. റൈഡിംഗ് ജാക്കറ്റിനെ നമുക്ക് ഒരു പടച്ചട്ട എന്ന് വിശേഷിപ്പിക്കാവുന്നതാണ്. സാധാരണയായി ചില ആളുകൾ പുഛത്തോടെ ചോദിക്കാറുണ്ട്. അല്ല ഭായി ഈ റൈഡിംഗ് ജാക്കറ്റ് ഇട്ടിട്ടും അപകടം നടന്നിട്ട് പരിക്കുകൾ സംഭവിക്കുന്നണ്ടല്ലോ എന്ന്. ശരിയാണ് പക്ഷേ വരുന്ന പരിക്കുകളുടെ ആഘാതം കുറവായിരിക്കും.
അതുപോലെ തന്നെ റൈഡിനിടയിൽ പല സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ മാറി മാറി വരുന്ന കാലവസ്ഥകൾ അതിൽ ചൂട്, തണുപ്പ്,എന്നിവയൊക്കെ നമ്മുടെ ശരീരത്തിന് തരണം ചെയ്യാനും, അതുപോലെ റൈഡിംഗ് ജാക്കറ്റ് ധരിക്കാതെ ഉള്ള നീണ്ട യാത്രയിൽ ശക്തമായ കാറ്റ് നമ്മുടെ നെഞ്ചിന് അടിച്ച് ഉണ്ടാകുന്ന ക്ഷീണം ഇല്ലാതിരിക്കാനും ഉപകാരപ്രദമാണ്.
ഇനി ഒരു ജാക്കറ്റ് തിരഞ്ഞെടുക്കുമ്പോൾ നമ്മൾ എന്തെല്ലാം ശ്രദ്ധിക്കണം? റൈഡിംഗ് ജാക്കറ്റ് വാങ്ങാൻ നിങ്ങൾ ഉദ്ദേശിക്കുന്നു എങ്കിൽ.ഒരു പേരിന് ഞാനും ഒരു റൈഡിംഗ് ജാക്കറ്റ് വാങ്ങി എന്ന് മറ്റുള്ളവരെ കാണിക്കാനും അവരെ ബോധിപ്പിക്കാനും വേണ്ടി വില കുറഞ്ഞതും കോളിറ്റി ഇല്ലാത്തതും ആയ ജാക്കറ്റ് വാങ്ങാതെ. വില അൽപ്പം കൂടിയാലും പ്രശ്നമില്ല നമ്മുടെ ശരീരത്തിന് സംരക്ഷണ കവചമായി മാറുന്ന തരത്തിലുള്ള നല്ല കോളിറ്റി ഉള്ള ജാക്കറ്റ് മാത്രം തിരഞ്ഞെടുക്കുക.
ജക്കറ്റ് വാങ്ങുമ്പോൾ ഇട്ട് നോക്കുക. അത് ശരീരത്തിൽ നല്ല ഫിറ്റായി നിൽക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക. പ്രതേകിച്ച് നമ്മുടെ ഷോൾഡറിന്റെ ഭാഗം നല്ല ഫിറ്റായി നിൽക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം. ഒരു അപകടം സംഭവിച്ചാൽ നമ്മുടെ ശരീരത്തിന്റെ പ്രധാന ഭാഗങ്ങൾ സംരക്ഷിക്കുന്ന പാഡുകൾ ജാക്കറ്റിൽ ഉണ്ട് എന്ന് ഉറപ്പ് വരുത്തുക. തോൾ എല്ലിനെ സംരക്ഷിക്കുന്ന പാഡ്, കൈമുട്ട് സംരക്ഷിക്കുന്ന പാഡ്, കൈ മുട്ടിനെ സംരക്ഷിക്കുന്ന പാഡുകൾ ഇല്ലാത്ത ഒട്ടനവധി റൈഡിംഗ് ജാക്കറ്റുകൾ മാർക്കറ്റിൽ കാണാൻ പറ്റുന്നുണ്ട്. അത്തരം ജാക്കറ്റുകൾ തീർത്തും ഒഴിവാക്കുന്നതാണ് നല്ലത്. ചെസ്റ്റിനെ സംരക്ഷിക്കുന്ന പാഡ്. പുറം അടിച്ച് വീഴുമ്പോൾ പുറം സംരക്ഷിക്കുന്ന പാഡും ഉണ്ടായിരിക്കണം.ഈ പറയുന്ന പാഡുകൾ എല്ലാം കരക്റ്റ് പൊസിഷനിൽ ഫിറ്റായിരിക്കണം. എന്നാലെ ആ ജാക്കറ്റ് കൊണ്ട് പ്രയോജനമുള്ളു.
ജാക്കറ്റിന്റെ ഉള്ളിലേക്ക് വായുസഞ്ചാരം കടക്കുന്ന രീതിയിലുള്ളത് തിരഞ്ഞെടുക്കുക. ഇതു പറയുമ്പോൾ സാധാരണയായി ഉയരുന്ന ചോദ്യമുണ്ട്. അല്ല വായു സഞ്ചാരം ഉള്ള ജാക്കറ്റ് ആകുമ്പോൾ ലഡാക്കിലൊക്കെ എത്തുന്ന സമയത്ത് അകത്തേക്ക് തണുപ്പ് കയറില്ലേ.അത് നമുക്ക് പ്രയാസം ഉണ്ടാക്കില്ലെ എന്നൊക്കെ. സുഹുർത്തുക്കള നിങ്ങൾ ചെയ്യുന്ന യാത്രയിൽ തണുപ്പുള്ള സ്ഥലങ്ങളിലൂടെ യാത്ര എന്ന് പറയാൻ പറ്റുന്നത് ലഡാക്ക് പോലുള്ള കുറച്ച് ഭാഗങ്ങൾ മാത്രമാണ്. മറ്റ് യാത്രയുടെ മുക്കാൽ ഭാഗവും നിങ്ങൾ ചൂടുള്ള പ്രദേശത്തുകൂടിയാണ് യാത്ര ചെയ്യേണ്ടത്.
ചൂടുള്ള സ്ഥലത്ത് കൂടി വായു സഞ്ചാരം ഇല്ലാത്ത ജാക്കറ്റ് ധരിച്ച് നിങ്ങൾ യാത്ര ചൈതാൽ സ്വാഭാവികമായും നിങ്ങളുടെ ശരീരം പൊള്ളും. അത് നിങ്ങൾക്ക് അസ്വസ്തത ഉണ്ടാക്കും.യാത്രയുടെ ഭംഗി നഷ്ട്ടപ്പെടുത്തും. ആ സമയത്ത് ചൂട് കുറയാൻ നിങ്ങൾ ജാക്കറ്റിന്റെ സിബ്ബ് അഴിച്ച് മാറ്റും അതിലൂടെ പുറത്ത് നിന്ന് കാറ്റ് നിങ്ങളുടെ നെഞ്ചിന് അടിച്ച് നിങ്ങൾക്ക് റൈഡിന്റെ ഇടക്ക് വണ്ടി ഓടിക്കുമ്പോൾ ക്ഷീണം ഉണ്ടാകും, ഉറക്കം വരും, അതുപോലെ ജാക്കറ്റിന്റെ ഫിറ്റ് നഷ്ട്ടപ്പെടും. ആ സമയത്ത് ഒരു അപകടം ഉണ്ടായാൽ നിങ്ങൾക്ക് പരിക്ക് പറ്റുകയും ചെയ്യും. മറിച്ച് വായു സഞ്ചാരം ഉള്ളതാണെങ്കിൽ നമുക്ക് ചൂട് അനുഭവപ്പെടില്ല. അതുപോലെ തന്നെ തണുപ്പിനെ ചെറിയ രീതിയിൽ തടയുകയും ചെയ്യും.
ഇത്രയും കാര്യങ്ങൾ ആണ് എന്റെ അറിവിൽ വരുന്നത്. ഇനി ഇതിൽ സൂചിപ്പിക്കാനുള്ള മറ്റൊരു കാര്യം റൈഡിംഗ് ജാക്കറ്റ് പോലെ തന്നെ റൈഡിംഗ് പാന്റും വിപണിയിൽ ഉണ്ട് ഏകദേഷം 5000 രൂപ മുതൽ മുകളിലോട്ട് റൈഡിംഗ് പാന്റും അതുപോലെ 6000 മുതൽ 10000 രൂപയുടെ ഇടക്ക് നല്ല ജാക്കറ്റും മാർക്കറ്റിൽ ഉണ്ട് എന്ന് അറിയാൻ കഴിഞ്ഞു. ഇനി റൈഡിംഗ് പാന്റ് വാങ്ങിയില്ലേലും കുഴപ്പമില്ല അതിന് പകരം കാൽമുട്ടിന് കെട്ടാൻ പറ്റുന്ന പാഡ് വാങ്ങാൻ കിട്ടും അത് കെട്ടിയാ മതി.
അതുപോലെ തന്നെ റൈഡിംഗ് ഗ്ലൗസ്, റൈഡിംഗ് ഷൂ, ഹെൽമറ്റ് കൂടി ഇട്ട് യാത്ര ചെയ്യുക. കാരണം ലഡാക്ക് പോലുള്ള യാത്രകളിൽ നിങ്ങൾക്ക് അതി സാഹസികമായി റൈഡ് ചെയ്യേണ്ട റോഡുകൾ നില നിൽക്കുന്ന സ്ഥലങ്ങൾ ഉണ്ട്. ചില സ്ഥലങ്ങളിൽ റോഡ് എന്ന വാക്കിന്റെ “റോ” പോലും കാണാൻ പറ്റില്ല. നാട്ടിൽ വെച്ച് നിങ്ങൾ വലീയ ബൈക്ക് കൊണ്ടൊക്കെ കളിക്കുന്ന വ്യക്തി ആണെങ്കിലും ശരി അത്തരം സ്ഥലത്ത് എത്തിയാൽ നിങ്ങൾ ഒന്ന് വിയർക്കും. ചിലപ്പോൾ വണ്ടി ഉരുളൻ കല്ലുകളിൽ കയറി ഇറങ്ങി ഒന്ന് തെന്നി വിണാൽ പരിക്കു പറ്റി നിങ്ങളുടെ യാത്ര തന്നെ അവതാളത്തിൽ ആകും. അത്തരം കാര്യങ്ങളിൽ നിങ്ങൾക്ക് ഈ റൈഡിംഗ് ഗിയേർസ് സഹായകമാകും.
ഓർക്കുക ഒരു നല്ല റൈഡർ എപ്പോഴും ആദ്യം തന്റെ സേഫ്റ്റിക്ക് ആണ് പ്രധാന്യം കൊടുക്കുക. എന്തായാലും വിവരണം ഇഷ്ട്ടമായി എന്ന് കരുതുന്നു. ഇഷ്ട്ടമായാൽ നിങ്ങളുടെ സഞ്ചാരികളായ സുഹൃത്തുക്കളുടെ അറിവിലേക്കായി ഷെയർ ചെയ്യുക.