വയനാട്ടിൽ നിന്നും പുറത്തു കടക്കുവാനായി താമരശ്ശേരി ചുരമല്ലാതെ ഏതൊക്കെ വഴികൾ?

Total
0
Shares

സഞ്ചാരികളുടെ പറുദീസയാണ് വയനാട്. മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്തമായി ഒട്ടേറെ കാഴ്ചകളാണ് വയനാട്ടിലുള്ളത്. വയനാടിന് ആ പേര് വന്നതിനെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വിഭിന്ന അഭിപ്രായങ്ങൾ നിലവിലുണ്ട്. വയലുകളുടെ നാട് വയനാട് ആയതാണെന്നു ചിലർ പറയുമ്പോൾ കാടുകളുടെ നാടായ വനനാട് വയനാടായി മാറിയതെന്നാണ് മറ്റൊരു വാദം. മായക്ഷേത്ര എന്നാണ്‌ സംസ്കൃതത്തിൽ ഇതിന്റെ പേർ എന്ന് മദ്രാസ് മാനുവൽ ഓഫ് അഡ്മിനിസ്റ്റ്രേഷനിൽ പറയുന്നു. അത് മലയാളത്തിൽ മയനാടാവുകയും പിന്നീട് വാമൊഴിയിൽ വയനാടാവുകയും ചെയ്തു എന്നാണ്‌ ചിലർ കരുതുന്നത്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയും കൂടിയാണ് വയനാട്.

കോഴിക്കോടിനെ വായനാടുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന മാർഗ്ഗമാണ് താമരശ്ശേരി ചുരം. കേരളത്തിലുള്ളവർക്ക് വയനാട്ടിലേക്ക് കടക്കുവാനുള്ള പ്രധാന പാതയും ഇതുതന്നെ. ചുരത്തിൽ എന്തെങ്കിലും അപകടമോ മണ്ണിടിച്ചിലോ ഉണ്ടായാൽ വയനാട് ഒറ്റപ്പെട്ടുപോകും എന്നാണു എല്ലാവരും പറയുന്നത്. എന്നാൽ താമരശ്ശേരി ചുരം അല്ലാതെ വയനാട്ടിൽ നിന്നും പുറത്തു കടക്കുവാൻ വേറെയും മാർഗ്ഗങ്ങൾ ഉണ്ടെന്നത് മിക്കവർക്കും അറിയില്ല.

ചുരങ്ങളിൽക്കൂടി മാത്രമേ വയനാട്ടിൽ നിന്നും അയൽജില്ലകളിലേക്ക് കടക്കുവാൻ സാധിക്കൂ. പ്രശസ്തമായ താമരശ്ശേരി ചുരം ഉൾപ്പെടെ അഞ്ച് ചുരങ്ങളാണ് ഇവിടെ നിന്നും പുറത്തു കടക്കുവാനുള്ള മാർഗ്ഗങ്ങൾ. താമരശ്ശേരി ചുരത്തെക്കുറിച്ച് നമുക്ക് എല്ലാവർക്കും നന്നായി അറിയാം. ബാക്കി നാല് ചുരങ്ങളെക്കുറിച്ച് കൂടുതൽ അറിവുകൾ താഴെ കൊടുക്കുന്നു.

കുറ്റ്യാടി ചുരം : വയനാട്ടിൽ നിന്നും കോഴിക്കോട് ജില്ലയിലേക്ക് എത്തുവാനുള്ള മറ്റൊരു മാർഗ്ഗമാണ് കുറ്റ്യാടി ചുരം. കുറ്റ്യാടിയിൽ നിന്നും തൊട്ടിൽപ്പാലം വഴി കോഴിക്കോടേക്കുള്ള യാത്ര മനോഹരമായിരിക്കും. താമരശ്ശേരി ചുരത്തിൽ ബ്ലോക്ക് കൂടുമ്പോൾ വാഹനങ്ങൾ ഇതുവഴിയാണ് തിരിച്ചു വിടാറുള്ളത്. എങ്കിലും കൂടുതലാളുകളും യാത്ര ചെയ്യുവാനായി ഈ വഴി തെരഞ്ഞെടുക്കാറില്ല.

നാടുകാണി ചുരം : വയനാട് ജില്ലയിൽ നിന്നും മലപ്പുറം ജില്ലാ വഴി പുറത്തു കടക്കുവാനുള്ള ഒരു മാർഗ്ഗമാണ് ഇത്. കൽപ്പറ്റയിൽ നിന്നും മേപ്പാടി, വടുവഞ്ചാൽ വഴി സഞ്ചരിച്ച് നാടുകാണി ചുരം കടന്നു മലപ്പുറം ജില്ലയിലെ വഴിക്കടവിൽ എത്തിച്ചേരാം. വനത്തിലൂടെയാണ് ഈ ചുരം കടന്നുപോകുന്നത്. ചില സമയങ്ങളിൽ ചുരത്തിൽ ആനകൾ ഇറങ്ങി നടക്കുന്ന കാഴ്ചയും കാണാം. മലപ്പുറം ജില്ലയിൽ നിന്നും ഗൂഡല്ലൂർ, മുതുമല, ഊട്ടി എന്നിവിടങ്ങളിലേക്ക് പോകുന്നതും ഇതുവഴി തന്നെയാണ്.

പാൽചുരം : കണ്ണൂരിനെ വയനാടുമായി ബന്ധിപ്പിക്കുന്ന ഒരു ചുരമാണ് പാൽചുരം. കേരളത്തിലെ മറ്റു ചുരങ്ങളെ അപേക്ഷിച്ച് വീതി കുറവാണ് പാൽചുരത്തിന്. കണ്ണൂർ ജില്ലയിലെ ഇരിട്ടി, കാസർഗോഡ് ജില്ലയിലെ മലയോരമേഖലകൾ എന്നിവിടങ്ങളിൽ നിന്നും ആളുകൾ വയനാട്ടിലേക്ക് കടക്കുന്നത് ഇതുവഴിയാണ്. ഇരിട്ടിയിൽ നിന്നും പാൽചുരം വഴി മാനന്തവാടിയിലേക്ക് കെഎസ്ആർടിസി സർവ്വീസുകൾ നടത്തുന്നുണ്ട്.

പെരിയ ചുരം : വയനാട്ടിൽ നിന്നും കണ്ണൂർ ജില്ലയിലെ നെടുംപൊയിൽ, കൂത്തുപറമ്പ്, തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പം എത്താവുന്ന ഒരു ചുരം പാതയാണ് പെരിയ ചുരം. ഇതുവഴി പ്രൈവറ്റ് ബസുകൾ ഉൾപ്പെടെ ധാരാളം ബസ് സർവീസുകൾ നടത്തുന്നുണ്ട്.

ഇനി എപ്പോഴെങ്കിലും വയനാട്ടിൽ പോകുമ്പോൾ ഇതുവഴി ഒന്ന് യാത്ര ചെയ്യുവാൻ ശ്രമിക്കുക. എപ്പോഴെങ്കിലും താമരശ്ശേരി ചുരം വഴിയുള്ള യാത്രയ്ക്ക് എന്തെങ്കിലും തരത്തിലുള്ള തടസ്സം നേരിട്ടാൽ നിങ്ങൾക്ക് ഇതിലേതെങ്കിലും മാർഗ്ഗം ഉപയോഗിക്കാവുന്നതാണ്.  അതുപോലെ മറ്റൊരു കാര്യം കൂടി – വയനാട്ടിൽ നിന്നും കേരളത്തിലെ തെക്കൻ പ്രദേശങ്ങളിലേക്ക് വരുന്നവർക്ക് ഏറ്റവും എളുപ്പം നാടുകാണി ചുരം വഴിയുള്ള യാത്രയാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

മുഖം മിനുക്കി കളർഫുള്ളായി നമ്മുടെ സ്വന്തം കോഴിക്കോട് ബീച്ച്

കോഴിക്കോടിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളാണ് കോഴിക്കോട് ബീച്ചും മിഠായിതെരുവും മാനാഞ്ചിറയും കുറ്റിച്ചിറയും തളിയുമെല്ലാം. ഒരു സഞ്ചാരി എന്ന നിലയിൽ ഇവയുടെയൊക്കെ മനോഹാരിത എന്നും ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മനോഹരമായതും ആൾത്തിരക്കേറിയതുമായ ബീച്ചുകളിലൊന്നാണ് കോഴിക്കോട് ബീച്ച്. കോവിഡ് വ്യാപനത്തിന്…
View Post

പ്രളയവും കോവിഡും തളർത്തി; കണ്ണീരോടെ കോട്ടയത്തെ ‘മാംഗോ മെഡോസ്’

പ്രകൃതിയെയും സസ്യജാലങ്ങളെയും ഒരേപോലെ സ്നേഹിക്കുന്നവര്‍ക്കും ആസ്വദിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് കോട്ടയം ജില്ലയിലെ കടുത്തുരുത്തിയ്ക്ക് സമീപമുള്ള മാംഗോ മെഡോസ് എന്ന മഹാപ്രപഞ്ചം. ലോകത്തിലെ ആദ്യത്തെ അഗ്രിക്കള്‍ച്ചറല്‍ തീംപാര്‍ക്ക് എന്ന ഖ്യാതി കേട്ട മാംഗോ മെഡോസ് ഇപ്പോൾ സങ്കടാവസ്ഥയിലാണ്. തുടരെയുണ്ടായ പ്രളയവും, പിന്നാലെ വന്ന കോവിഡും…
View Post

മോസ്‌ക്കോ എയർപോർട്ടിൽ എനിക്കുണ്ടായ അനുഭവങ്ങൾ…

ദുബായിൽ നിന്നും ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയർബസ് A380 യിലെ യാത്രയും ആസ്വദിച്ചു ഞങ്ങൾ മോസ്‌കോ എയർപോർട്ടിൽ ഇന്ത്യൻ സമയം 12 മണിയോടടുപ്പിച്ച് എത്തിച്ചേർന്നു. തിരക്കിൽ നിന്നും ഒഴിഞ്ഞുമാറി ഞങ്ങൾ ഇമിഗ്രെഷൻ കൗണ്ടറിലേക്ക് നീങ്ങി. കൂടെയുണ്ടായിരുന്ന സഹീർ ഭായി ഇമിഗ്രെഷൻ…
View Post

പഴനിയിൽ പോകുമ്പോൾ പറ്റിക്കപ്പെടാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആദ്യമായി പഴനിയിലേക്ക് വരുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍….  പഴനിയെക്കുറിച്ച് കേള്‍ക്കാത്തവര്‍ ആരുമുണ്ടാകില്ല. ഒരിക്കലെങ്കിലും ഇവിടെ വന്നു ദര്‍ശനം നടത്തണം എന്ന് തോന്നിയിട്ടുണ്ടോ? കൂട്ടിനു മുന്‍പരിചയം ഉള്ളവര്‍ ഇല്ലയെന്ന കാരണത്താല്‍ നിങ്ങളുടെ പഴനിയാത്ര മുടങ്ങരുത്. അങ്ങനെയുള്ളവര്‍ക്കു വേണ്ടിയാണീ പോസ്റ്റ്‌. അതുപോലെതന്നെ ഇവിടെ ആദ്യമായി…
View Post

ബെംഗളൂരു നഗരത്തിനുള്ളിൽ നിങ്ങൾ കണ്ടിരിക്കേണ്ട 15 സ്ഥലങ്ങൾ..

ബെംഗളൂരു ഇന്ത്യയിലെ വലിയ മെട്രോ നഗരങ്ങളിൽ ഒന്നാണ്. അതുകൊണ്ടു തന്നെ ഇവിടെ കാഴ്ചകളും ധാരാളമുണ്ട്. ബെംഗളുരുവിലേക്ക് വരുന്നവർക്ക് സന്ദർശിക്കാവുന്ന 15 സ്ഥലങ്ങളെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുവാൻ പോകുന്നത്. 1 ടിപ്പു സുൽത്താൻ സമ്മർ പാലസ് : ബെംഗളൂരുവിലെ കെആർ മാർക്കറ്റിനു സമീപമാണ്…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിൽ ടൂറിസം ഉണരുന്നു; തുറന്ന ടൂറിസം സെന്ററുകൾ ഇവയാണ്

കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വനംവകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം സെന്ററുകള്‍ കഴിഞ്ഞ ദിവസം മുതല്‍ സഞ്ചാരികള്‍ക്കായി തുറന്നു നല്‍കി. പരിഷ്‌കരിച്ച കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും സെന്ററുകള്‍ പ്രവര്‍ത്തിക്കുക. ഇത്തരത്തിൽ തുറന്നിരിക്കുന്ന ടൂറിസം സെന്ററുകളുടെ വിവരങ്ങൾ ജില്ല തിരിച്ച് താഴെ…
View Post