ഉത്തരകർണാടകത്തിലെ ഒരു ഗ്രാമമാണ് ഹംപി. ഹുബ്ലിയിൽ നിന്ന് 163 കി.മീ. കിഴക്കും ബെല്ലാരിയിൽ നിന്ന് 65-ഓളം കി.മീ. വടക്കുപടിഞ്ഞാറുമായി തുംഗഭദ്രനദിയുടെ തെക്കേക്കരയിലാണ് ഹംപി. വിജയനഗരത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന ഹംപി വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. തുംഗഭദ്ര നദിയുടെ തീരത്ത് നിർമ്മിച്ചതിനാൽ നദിയുടെ പുരാതനനാമമായ പമ്പ എന്ന പേരിലായിരുന്നു ഹംപി ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. വിരൂപാക്ഷക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇന്നത്തെ ഈ ഗ്രാമം, വിജയനഗരത്തിന്റെ കാലത്തിനു ശേഷവും, ഒരു പ്രധാനപ്പെട്ട തീർത്ഥാടനകേന്ദ്രമായി തുടരുന്നു. പുരാതനനഗരത്തിലെ നിരവധി ചരിത്രസ്മാരകങ്ങൾ ഹംപിയിലുണ്ട്. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഹംപിയേയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹംപി പോകാൻ നിരവധി പേർക്ക് നല്ല താൽപ്പര്യം ഉണ്ട് എന്നു പറയാറുണ്ട്. എങ്കിലും പലർക്കും എങ്ങനെ പോകണം എന്നു വ്യക്തമായ അറിവില്ല.ഇങ്ങനെയുള്ളവർക്ക് ഉപകാരപ്പെടണം എന്നു കരുതിയാണ് ഈ പോസ്റ്റ്. എല്ലാ ദിവസവും രാത്രി 7 മണിക്ക് മൈസൂരിൽ നിന്നുള്ള ഹംപി എക്‌സ്പ്രസ്സിൽ കയറിയാൽ പിറ്റേ ദിവസം രാവിലെ 7.10ന് ഹംപിക്ക് അടുത്തുള്ള റെയിൽവേ സ്റ്റേഷനായ ഹോസ്‌പേട്ടിൽ എത്താം. അതായത് 535 കിലോമീറ്റർ ദൂരം ഈ തീവണ്ടി 12 മണിക്കൂർ കൊണ്ട് സഞ്ചരിക്കും. ഈ തീവണ്ടിക്ക് 22 സ്റ്റോപ്പ് ഉണ്ട്. ഇതിൽ ബാംഗ്ലൂർ സിറ്റി റെയിൽവേ സ്റ്റേഷനിൽ തീവണ്ടി രാത്രി 9.55 ന് നിറുത്തും.
Train no.16592 Hampi express Mysore: 7.00pm, Bangalore City: 9.55pm, Hospet: 7.10am. Ticket rates from Mysore to Hospet: Second class: Rs.160, Sleeper: Rs.310, 3rd AC: Rs.845, 2nd AC: Rs.1210, 1st AC : Rs.2025.
Return journey : ഇതുപോലെ തിരിച്ചു വരുമ്പോൾ ദിവസവും ഹോസ്‌പേട്ടിൽ നിന്ന് രാത്രി 9.15 നുള്ള ഹംപി എക്‌സ്പ്രസ്സിൽ കയറിയാൽ പിറ്റേ ദിവസം രാവിലെ 9.10 നു മൈസൂരിൽ എത്തും. ഇതിൽ ബാംഗ്ലൂർ സിറ്റി റെയിൽവേ സ്റ്റേഷനിൽ തീവണ്ടി രാവിലെ 6.10 ന് നിറുത്തും.മടക്കയാത്രക്കുള്ള ടിക്കറ്റിനുള്ള തുകയും മുകളിൽ സൂചിപ്പിച്ചിരിക്കുന്നതു തന്നെയാണ്. Train no.16591 Hampi express – Hospet: 9.10pm, Bangalore City: 6.10am, Mysore: 9.10am.
ഉപകാരപ്രദമായ ചില അധിക വിവരങ്ങൾ കൂടി ചേർക്കുന്നു: ഹോസ്‌പേട്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഹംപിയിലേക്ക് 13 കിലോമീറ്റർ ദൂരമാണുള്ളത്. ഇവിടേക്ക് ധാരാളം ബസ് ലഭിക്കും. യാത്ര പോവുന്ന തീയതിക്ക് രണ്ടാഴ്ച മുൻപെങ്കിലും റിസർവേഷൻ ചെയ്താൽ ഈ തീവണ്ടികൾക്കുള്ള സ്ലീപ്പർ ടിക്കറ്റ് കിട്ടും. ഹംപി സന്ദർശിച്ചതിനു ശേഷം തിരിച്ചു വരുമ്പോൾ ഹോസ്‌പേട്ടിൽ നിന്ന് മൈസൂരിലേക്ക് പോകാതെ ഏകദേശം 8 മണിക്കൂർ യാത്ര ചെയ്താൽ ഗോവയിൽ എത്താൻ പറ്റിയ തീവണ്ടികളും ഉണ്ട്. അവയാണ് *Train no 18047 Amaravati express (Monday, Wednesday, Thursday & Saturday) Hospet: 6.20am, Madgaon: 1.55pm, *Train no 17419 Tirupati – Vasco Da Gama express (Thursday) Hospet: 8.25pm, Madgaon: 5.15am.
ഹംപി സന്ദർശിച്ചതിനു ശേഷം തിരിച്ചു വരുമ്പോൾ ഹോസ്‌പേട്ടിൽ നിന്ന് മൈസൂരിലേക്ക് പോകാതെ 11 മണിക്കൂർ യാത്ര ചെയ്താൽ ഹൈദരാബാദിൽ എത്താൻ പറ്റിയ ദിവസവവുമുള്ള തീവണ്ടിയും ഉണ്ട്.ആ തീവണ്ടിയാണ് Train no 11304 Kolhapur – Manuguru express (Daily) Hospet: 7pm, Secunderabad: 6.10am (ഹൈദരാബാദും സെക്കന്തരാബാദും ഒരുമിച്ചുള്ള നഗരങ്ങളാണ്).