സൂര്യാഘാതത്തിൽ നിന്നും എങ്ങനെ രക്ഷ നേടാം? നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ…

Total
0
Shares

ഏവർക്കും ഉപകാരപ്രദമായ ഈ നിർദ്ദേശങ്ങൾ തയ്യാറാക്കിയത് – Dr.Rabeebudheen.

കേരളത്തിൽ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ ചൂടു കാരണമുണ്ടാകുന്ന ആരോഗ്യ പ്രശ്ങ്ങളും മുൻപൊരിക്കലും ഇല്ലാത്ത വിധം വർധിച്ചു വരുന്നു. ഈ അവസരത്തിൽ അന്തരീക്ഷ ഊഷ്മാവ് നമ്മുടെ ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചു നാമേവരും ബോധവാന്മാരാവേണ്ടതുണ്ട്. എന്തുകൊണ്ടെന്നാൽ ഉത്തരേന്ത്യയെയും, ഗൾഫ് നാടുകളെയും അപേക്ഷിച്ചു കേരളത്തിൽ ആർദ്രത (humidity ) വളരെ കൂടുതലാണ്. അതുകൊണ്ട് അന്തരീക്ഷ താപനിലയിൽ ഉണ്ടാകുന്ന ചെറിയ വ്യത്യാസം പോലും Real feel Temperature / നമ്മുടെ ശരീരത്തിൽ അനുഭവപ്പെടുന്ന ചൂടിന്റെ കാഠിന്യം വർധിപ്പിക്കും.

ഉദാഹരണത്തിനു ഒരു സ്ഥലത്തു അന്തരീക്ഷ താപം 35 ഡിഗ്രിസെൽഷ്യസ് ആണെങ്കിൽ അത് നമുക്ക് അനുഭവപ്പെടുന്നത് 40 ഡിഗ്രി ആയിരിക്കാം.എന്നാൽ ഹ്യൂമിഡിറ്റി കുറഞ്ഞ സ്ഥലങ്ങളിൽ ഇത് 38 ഡിഗ്രി ആയെ അനുഭവപ്പെടുകയുള്ളൂ.
40 ഡിഗ്രി യുടെ മുകളിൽ ശരീര ഊഷ്മാവ് വര്ധിക്കുമ്പോളാണ് ഒരാൾക്ക് സൂര്യാഘാതം /heat stroke സംഭവിക്കുന്നത്. അതുകൊണ്ട് ഓരോ ദിവസവും താപനില എത്ര വർധിക്കുന്നു എന്നതോടൊപ്പം തന്നെ Real feel temperature ൽ വരുന്ന മാറ്റങ്ങളും ശ്രദ്ധിച്ചു സൂര്യാഘാതമേൽക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ നാം കൈക്കൊള്ളേണ്ടതുണ്ട് .

ജീവനുള്ള ശരീരത്തിന് ഒരു ചൂട് /temetature ഉണ്ട്. സാധാരണ ഗതിയിൽ അത് 35-37 ഡിഗ്രി സെൽഷ്യസ് ആണ്. ജീവൻ ശരീരത്തിൽ നിന്നും പിരിയുമ്പോൾ ഈ ചൂട് നഷ്ടപ്പെടുന്നതും നമുക്ക് മനസ്സിലാക്കാൻ കഴിയും. മറ്റേതൊരു വസ്തുവിനെ പോലെയും നമ്മുടെ ശരീരം അന്തരീക്ഷത്തിൽ നിന്നും ചൂട് വലിച്ചെടുക്കുകയും, ആവശ്യത്തിൽ കൂടുതലുള്ള ചൂട് അന്തരീക്ഷത്തിലേക്ക് വികിരണം ചെയ്യുകയും ചെയ്യുന്നുണ്ട്. (conduction /radiation /evaporation. etc) ഇങ്ങനെ ഒരു സന്തുലിതാവസ്ഥ (homeostasis ) ശരീരത്തിൽ നിലനിർത്തുന്നുണ്ട്. ഓരോരുത്തരുടെയും ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനങ്ങൾക്കും, അന്തരീക്ഷത്തിലെ കാറ്റ്, ഊഷ്മാവ്, ഹ്യൂമിഡിറ്റി എന്നിവയ്ക്കും അനുസരിച്ചു ഈ സന്തുലിതാവസ്ഥയ്ക്കു മാറ്റം വന്ന്കൊണ്ടേയിരിക്കും.

Real feel 36 ഡിഗ്രിക്ക് മുകളിൽ ചൂടുള്ള അന്തരീക്ഷ വായു വീട്ടിനുള്ളിൽ ആണെങ്കിൽ പോലും നമ്മുടെ ശരീരത്തിന്റെ ചൂട് 36 ഡിഗ്രി ക്കു മുകളിൽ ഉയർത്തുന്നു. ഇങ്ങനെ വരുമ്പോൾ അത് കുറക്കാൻ വേണ്ടി നമ്മൾ കൂടുതൽ വിയർക്കുന്നു. ഈ വിയർപ്പിനെ അന്തരീക്ഷത്തിലേക്ക് ആവിയാക്കി മാറ്റിക്കൊണ്ടാണ് ശരീരം തണുക്കുന്നത് (evaporation ). ഹ്യൂമിഡിറ്റി കൂടിയ നമ്മുടെ കാലാവസ്ഥയിൽ വിയർപ്പിന്റെ ഉത്പാദനം കൂടുകയും എന്നാൽ ആവിയായി പോകുന്നത് കുറയുകയും ചെയ്യുന്നു…evaporation കുറയുന്നു. ഇത് ശരീര ഊഷ്മാവ് വർധിക്കുവാനും, അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുവാനും കാരണമാകുന്നു.. മാത്രമല്ല നിർജ്ജലീകരണം /dehydration ഉണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ചൂട് കൂടുംതോറും കേരളത്തിൽ സൂര്യാഘാതം മൂലമുള്ള പ്രശ്ങ്ങൾക്ക് സാധ്യത വർധിക്കുന്നു.

ശരീരോഷ്മാവ് 40 ഡിഗ്രി സെൽഷ്യസ് നു മുകളിൽ പോകുമ്പോളാണ് Heat stroke അഥവാ സൂര്യാഘാതം സംഭവിക്കുന്നത്. നിർജ്ജലീകരണവും, ബോധക്ഷയവും, ചിലപ്പോൾ ഹൃദയാഘാതവും ഇതോടൊപ്പം സംഭവിക്കാം.. ഇത് മരണത്തിനു വരെ കാരണമാവുന്നു. എന്നാൽ 38ഡിഗ്രി ക്കു മുകളിൽ തന്നെ സൂര്യാഘാതത്തിന്റെ മറ്റു ലക്ഷണങ്ങൾ കണ്ടു തുടങ്ങാം. അവ എന്തൊക്കെയാണെന്ന് നോക്കാം. ശരീരോഷ്മാവ് വർധിക്കുമ്പോൾ പ്രധാനമായും സംഭവിക്കുന്ന മാറ്റങ്ങൾ ഇവയാണ്.

ഹൈപ്പോതലാമസ് ലെ ചില ഭാഗങ്ങൾ കൂടുതലായി പ്രവർത്തിക്കുന്നത് മൂലം ശരീരത്തിലെ മുഴുവൻ രക്തക്കുഴലുകളുടെ ബലം /tone കുറയുന്നു, രക്തക്കുഴലുകൾ വികസിക്കുന്നു, കൂടുതലായും തൊലിയിലെ രക്തക്കുഴലുകളും, ഹൃദയത്തിലെ രക്തക്കുഴലുകളും. ഇത് തൊലിയിൽ വിയർപ്പിന്റെ ഉത്പാദനം വര്ധിപ്പിക്കുന്നതോടൊപ്പം ഹൃദയത്തിന്റെ work load കൂട്ടുന്നു. ഇത് പ്രായമായവരിലും, ഹാർട്ടിന് അസുഖമുള്ളവരിലും, blood പ്രഷറിനു ചില മരുന്നുകൾ കഴിക്കുന്നവരിലും ഹൃദയത്തിന്റെ താളപ്പിഴകൾ ഉണ്ടാക്കിയേക്കാം. അത് മരണം വരെ സംഭവിക്കാൻ കാരണമാകുന്നു. അതാണ്‌ heat stroke / സൂര്യാഘാതം മൂലമുള്ള മരണങ്ങൾ.

അതുപോലെ കാലുകളിലെ രക്തക്കുഴലുകളുടെ വികാസം കാരണം കാലിൽ ചെറുതായി നീര് വെക്കുന്നു / heat edema എന്നു പറയും. തൊലിയിൽ കൂടുതൽ വിയർപ്പ് ഉത്പാദിപ്പിക്കുന്നതുമൂലം ശരീരത്തിൽ നിന്നും കൂടുതൽ ഉപ്പ് /ലവണങ്ങൾ, ജലം എന്നിവ നഷ്ടപ്പെടുന്നു.. ഇത് നിർജ്ജലീകരണം അഥവാ heat exhaustion ഉണ്ടാക്കുന്നു. ഇങ്ങനെ സംഭവിക്കുമ്പോൾ കൂടുതൽ വെള്ളം കുടിക്കുകയാണ് വേണ്ടത്… വെള്ളത്തിൽ ഉപ്പ് (sodium chloride ) ചേർത്തിരിക്കണം. ഇത് ലവണ നഷ്ടം കുറയ്ക്കുന്നു. അതുമല്ലെങ്കിൽ ആശുപത്രിയിൽ കിടത്തി iv fluid നൽകേണ്ടി വരും.
ശരീരത്തിൽ നിന്നും ജലവും ലവണങ്ങളും നഷ്ടപ്പെടുന്നതുമൂലം പേശികളുടെ കോച്ചിപ്പിടുത്തം സംഭവിക്കുന്നു.. അഥവാ heat cramps, ഇതു മൂലം muscle pain, വിരലുകൾ കോച്ചിപ്പിടിക്കുക /Heat tetany എന്നിവ ഉണ്ടാകുന്നു.

ചൂടുകാലത്ത് തൊലിയിലെ വിയർപ്പു ഗ്രന്ഥികളുടെ നാളങ്ങൾ അടയുകയും വിയർപ്പ് കെട്ടിനിന്ന് ചൂട് കുരു /heat rashes ഉണ്ടാകുന്നു. അതുകൊണ്ട് വിയർപ്പു ഗ്രന്ഥികളുടെ നാളങ്ങൾ അടയുന്ന രീതിയിൽ talcum പൗഡറുകൾ തൊലിയിൽ ഇടുന്നതും ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നതും നല്ലതല്ല. അതോടൊപ്പം രണ്ടുനേരം സോപ്പു തേച്ചു കുളിക്കുന്നത് ചൂടുകുരു വരുന്നത് തടയും.സൂര്യാഘാതം തടയുന്നതിന് ഏറ്റവും വലിയ മുൻകരുതൽ ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ്. പ്രത്യേകിച്ച് വൃദ്ധർ, heart disease ഉള്ളവർ, കുട്ടികൾ, ബുദ്ധി വികാസം കുറഞ്ഞ ആളുകൾ, തുടങ്ങിയവർ. സാധാരണ വെയിലത്തു ജോലി ചെയ്യുന്ന ആളുകൾക്ക് പക്ഷെ അവരുടെ ശരീരം ചൂടുമായി പൊരുത്തപ്പെട്ടിട്ടുണ്ടാവും അതുകൊണ്ട് അത്തരം ആളുകളെ അപേക്ഷിച്ചു പുതുതായി വെയിലത്തു ജോലി ചെയ്യുന്ന വ്യക്തികൾ , മിക്കപ്പോഴും A/C യിൽ ജീവിക്കുന്ന,ചൂടുകാലത്തു നാട്ടിൽ വന്ന പ്രവാസിയായ വ്യക്തികൾ , തുടങ്ങിയവർ ചൂട് കൂടുതലുള്ള സമയങ്ങളിൽ ദിവസം 2 മണിക്കൂറെങ്കിലും തണലത്തോ, A/C യിലോ വിശ്രമിക്കേണ്ടതുണ്ട്. ഇതിനെ heat break എന്ന് പറയാം.

ഒരാൾ ഏറെ സമയം വെയിലത്തു നിന്ന ശേഷം വീടിനുള്ളിൽ കയറി 2 മണിക്കൂറിനുള്ളിൽ വരെ സൂര്യാഘാതം സംഭവിക്കാം. അതുകൊണ്ട് സൂര്യാഘാതം വരാതിരിക്കാൻ ഏറ്റവും വലിയ മുൻകരുതലായി വെയിൽ കൊള്ളൂന്നത് കുറയ്ക്കുക, -വീട്ടിനുള്ളിൽ A/C യോ, കൂളർ ഓ, മറ്റെന്തെങ്കിലും മാർഗമുപയോഗിച്ചോ ചൂട് കുറയ്ക്കുക, അല്പം ഉപ്പിട്ട വെള്ളം കൂടുതൽ കുടിക്കുക. മേല്പറഞ്ഞ ലക്ഷണങ്ങൾ കാണുന്ന വ്യക്തികൾക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുക.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post