By: Jobin Ovelil.
ഇന്ത്യയുടെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ബുദ്ധമത രാജ്യമാണ് ഭൂട്ടാന്‍. ഇന്ത്യയും ചൈനയും അതിര്‍ത്തി പങ്കിടുന്ന ഈ രാജ്യം ഭൂരിഭാഗവും പര്‍വ്വത പ്രദേശമാണ്. ഈ കാലത്തും രാജവാഴ്ച നിലനില്‍ക്കുന്ന ചുരുക്കം രാജ്യങ്ങളില്‍ ഒന്നാണ് ഇത്. ഒരുപാട് ആള്‍ക്കാര്‍ എന്നോട് ഭൂട്ടാന്‍ യാത്രയുടെ സംശയങ്ങള്‍ ചോദിക്കുന്നുണ്ട് അതുകൊണ്ടാണ് ഈ പോസ്റ്റ് ഇടുന്നത്.
എങ്ങനെ ഭൂട്ടാന്‍ സന്ദര്‍ശിക്കാം? വിസയും പാസ്സ്പോര്‍ട്ടും ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് സഞ്ചരിക്കുവാന്‍ സാധിക്കുന്ന രണ്ടു രാജ്യങ്ങളില്‍ ഒന്നാണ് ഭൂട്ടാന്‍, മറ്റൊന്ന് നേപ്പാളും, വെറുമൊരു പെര്‍മിറ്റ് മാത്രം എടുത്ത് ഏതെങ്കിലും ഒരു തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് നമ്മുക്ക് ഭൂട്ടാന്‍ സന്ദര്‍ശിക്കാം.
എങ്ങനെ പെര്‍മിറ്റ് എടുക്കാം? നമ്മുക്ക് 2 രീതിയില്‍ പെര്‍മിറ്റ് എടുക്കുവാന്‍ സാധിക്കും ആദ്യത്തെ രീതിയില്‍ ഭൂട്ടാന്‍ ടൂറിസം വകുപ്പിന്‍റെ വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ ആയി പെര്‍മിറ്റ് എടുക്കാവുന്നതാണ്., പെര്‍മിറ്റ് എടുക്കുന്നതിനും ചിലവാകുന്ന തുക അറിയുന്നതിനും www.tourism.gov.bt എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
രണ്ടാമത്തെ മാര്‍ഗ്ഗം വെസ്റ്റ് ബംഗാളിലെ Jaigaonല്‍ ഇന്ത്യ – ഭൂട്ടാന്‍ അതിര്‍ത്തിയായ Phuentsholing എന്ന സ്ഥലത്തുള്ള ഇമിഗ്രേഷന്‍ ഓഫീസില്‍ നേരില്‍ ചെന്ന് പെര്‍മിറ്റ് എടുക്കാവുന്നതാണ്. അവിടെ നിന്ന് ലഭിക്കുന്ന ഫോം പൂരിപ്പിച്ചതിനു ശേഷം തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പിയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും നിശ്ചിത തുകയോടൊപ്പം സമര്‍പ്പിക്കുക. . ഏകദേശം 20 മിനിട്ടിനുള്ളില്‍ നമ്മുക്ക് പെര്‍മിറ്റ് ലഭിക്കുന്നതാണ്. ( ശനി,ഞായര്‍ ദിവസങ്ങള്‍ അവധി ദിവസം ആണ്).
എങ്ങനെ വിമാനമാര്‍ഗ്ഗം Phuentsholing ല്‍ എത്താം? വിമാനമാര്‍ഗ്ഗം ഇവിടെ എത്തുവാന്‍ ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട് വെസ്റ്റ് ബംഗാളില്‍ ഡാര്‍ജിലിങ്ങിനു അടുത്തുള്ള Bagdogra ആണ്. ഇവിടെ നിന്നും ഏകദേശം 160 കിലോമീറ്റര്‍ ദൂരം ഉണ്ട് Phuentsholingലേക്ക്. പിന്നെ വിമാനമാര്‍ഗ്ഗം എത്തുവാന്‍ സാധിക്കുന്നത് ആസ്സാമിലെ Guvwahatiയില്‍ നിന്നാണ് ഏകദേശം 350 കിലോമീറ്റര്‍ യാത്രയുണ്ട് ഇവിടെനിന്നും Phuentsholingലേക്ക്.
എങ്ങനെ ട്രെയിന്‍ മാര്‍ഗ്ഗം Phuentsholing എത്താം? വെസ്റ്റ് ബംഗാളില്‍ സ്ഥിതി ചെയ്യുന്ന Hasimara എന്ന റെയില്‍വേ സ്റ്റേഷന്‍ ആണ് ഏറ്റവും അടുത്തുള്ളത്. കല്‍ക്കട്ടയില്‍ നിന്നും ഗുവഹാട്ടിയിലേക്ക് പോകുന്ന ഏകദേശം എല്ലാ ട്രെയിനുകള്‍ക്കും ഇവിടെ സ്റ്റോപ്പ് ഉണ്ട്.
വാഹനവുമായി എങ്ങനെ പോകാം? നമുക്കുള്ള പെര്‍മിറ്റ് എടുത്തതിനു ശേഷം ഒരു കിലോമീറ്റര്‍ അപ്പുറമുള്ള ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ചെന്ന്, വാഹനത്തിന്‍റെ RC , ഇന്‍ഷുറന്‍സ്, Polution , tax, ലൈസന്‍സ് എന്നിവയുടെ പകര്‍പ്പുകളും, ചെറിയൊരു ഫീസും നമ്മുക്ക് ലഭിച്ച പെര്‍മിറ്റുമായി സമര്‍പ്പിച്ചാല്‍ നമ്മുടെ വാഹനത്തിനും പെര്‍മിറ്റ് ലഭിക്കും.
എത്ര ദിവസം ആണ് പെര്‍മിറ്റ് ലഭിക്കുക? നമുക്ക് ആണെങ്കിലും നമ്മുടെ വാഹനതിനാനെങ്കിലും 7 ദിവസം ആണ് പെര്‍മിറ്റ് ലഭിക്കുക. അതിനു ശേഷം വേണമെങ്കില്‍ പെര്‍മിറ്റ് പുതുക്കി എടുക്കണം.
Phuentsholing ല്‍ എടുക്കുന്ന പെര്‍മിറ്റ് കൊണ്ട് എവിടൊക്കെ സന്ദര്‍ശിക്കാം?
നമുക്ക് ഇവിടെ നിന്ന് പെര്‍മിറ്റ് കിട്ടുന്നത് ഭൂട്ടാനിലെ 2 സ്ഥലങ്ങളിലേക്കാണ്. Paro and Thimphu. Thimphu ഭൂട്ടാന്‍റെ തലസ്ഥാനം ആണ്. Phuentsholing ല്‍ നിന്നും ഏകദേശം ഒരേ ദൂരം തന്നെയാണ് ഈ 2 സ്ഥലങ്ങളിലേക്കും ഉള്ളത്. മറ്റു സ്ഥലങ്ങളും നിങ്ങള്‍ക്ക് സന്ദര്‍ശിക്കണം എന്നുണ്ടെങ്കില്‍ തലസ്ഥാനമായ Thimphu ല്‍ നിന്നും പെര്‍മിറ്റ് പുതുക്കി എടുക്കണ്ടതാണ്.
സ്വന്തം വാഹനം ഇല്ലെങ്കില്‍ Phuentsholing ല്‍ നിന്നും എങ്ങനെ മറ്റു സ്ഥലങ്ങളില്‍ എത്തും? ടാക്സികളും , ഷെയര്‍ ടാക്സികളും , ബസുകളും ഇവിടെ നിന്നും ഉണ്ട്. ടാക്സികളില്‍ ആണെങ്കില്‍ 2500 രൂപ നിരക്കിലും, ഷെയര്‍ ടാക്സികളില്‍ 500 രൂപ മുതലും ബസ്‌കളില്‍ 300 രൂപ മുതലും ഈടാക്കുന്നതാണ്.
ഭക്ഷണം എങ്ങനെയാണ്? എല്ലാവിധ ഇന്ത്യന്‍ ഭക്ഷണങ്ങളും ഭൂട്ടാനില്‍ ലഭിക്കും. സൌത്ത് ഇന്ത്യന്‍ ഭക്ഷണങ്ങള്‍ പോലും ലഭിക്കുന്ന ഹോട്ടലുകള്‍ അവിടെ ഉണ്ട്. കൂടാതെ അവിടുത്തെ രുചികള്‍ അറിയണം എന്നുണ്ടെങ്കില്‍ അതുമാകാം.
കറന്‍സി കൈമാറ്റം എങ്ങനെയാണ്? ഭൂട്ടാന്‍ കറന്‍സി Ngultrum ആണ് എങ്കിലും എല്ലായിടങ്ങളിലും ഇന്ത്യന്‍ രൂപ അവിടെ നമ്മുക്ക് അതുപോലെ തന്നെ ഉപയോഗിക്കാന്‍ സാധിക്കും. ഇന്ത്യന്‍ രൂപ മാറേണ്ട കാര്യം ഇല്ല. ചിലപ്പോള്‍ ബാക്കി തരുന്ന cash ഭൂട്ടാന്‍ കറന്‍സിയില്‍ ആയിരിക്കും. അതിനാല്‍ തിരിച്ചു പോരുമ്പോള്‍ ഭൂട്ടാന്‍ കറന്‍സി മാറി ഇന്ത്യന്‍ രൂപ ആക്കുവാന്‍ മറക്കേണ്ട.
താമസം എങ്ങനെ? എല്ലാ ബഡ്ജറ്റിലും ഉള്ള താമസ സൗകര്യം ഭൂട്ടാനില്‍ ലഭ്യമാണ്. വെറും 500 രൂപ മുതല്‍ പതിനായിരങ്ങള്‍ വരെയുള്ള റൂമുകള്‍ നമുക്ക് ലഭിക്കും.
ഭൂട്ടാനില്‍ എയര്‍പോര്‍ട്ട് ഉണ്ടോ? ഉണ്ട്, ഭൂട്ടാനില്‍ 1 എയര്‍പോര്‍ട്ട് മാത്രമേ ഉള്ളൂ. അത് Paro യില്‍ ആണ് ഉള്ളത്. എന്നാല്‍ ഇവിടെ വഴിയുള്ള യാത്ര ചിലവ് കുറച്ചു അധികം ആണ്.
അപ്പോള്‍ എല്ലാവര്‍ക്കും നല്ലൊരു ഭൂട്ടാന്‍ യാത്ര നേരുന്നു.