നാട്ടിൽ നിന്നുള്ള ഹൈദരാബാദ്, ബെംഗളൂരു യാത്രകളും അത് സമ്മാനിച്ച സുഹൃത്ബന്ധങ്ങളും…

Total
0
Shares

വിവരണം – Fahim Maharoof.

യാത്രകൾ എല്ലാവർക്കും ഒര് ലഹരി ആണ്! അത് തലയ്ക്കു പിടിച്ച പിന്നെ പെട്ടന്ന് ഒന്നും പോവില്ല. അത് കൊണ്ടായിരിക്കും എനിക്ക് എപ്പോഴും യാത്ര ചെയ്തു കൊണ്ടേ ഇരിക്കണം എന്ന് തോന്നുന്നത്! ഇനി ഞാൻ എന്റെ ഒര് പ്ലാനിങ് ഒന്നും ഇല്ലാതെ പോയ ഒര് യാത്രയുടെ അനുഭവം നിങ്ങളുമായി പങ്കു വെക്കാം! വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ നമ്മൾ മലയാളികൾക്ക് സ്വാഭാവികമായി തോന്നുന്നതാണ് എവടെ എങ്കിലും വിട്ടാലൊന്ന്. അങ്ങനെ ബാഗും പാക്ക് ചെയ്തു ഡ്രസ്സ്‌ ഒക്കെ മാറ്റി ഉമ്മാനോട് ഒര് 1000 തെരുവോന്ന് ചോദിച്ചു ചോദിച്ചു വാങ്ങി. ഡ്രസ്സ്‌ ഒക്കെ മാറ്റിയത് കൊണ്ടും ഞാൻ പട്ടിണി കിടക്കണ്ട എന്ന് തോന്നിയത് കൊണ്ടായിരിക്കും തന്നത്. എന്റെ കയ്യിലും ഒരു 500 രൂപ ഉണ്ടായിരുന്നു.

അങ്ങനെ നേരെ റെയിൽവേ സ്റ്റേഷനിലേക്ക് വിട്ടു. അവിടുന്ന് ഏത് ട്രെയിനാണ് ഇപ്പൊ ഉള്ളെ എന്ന് ചോദിച്ചപ്പോൾ കചെഗുഡ ഉള്ള ട്രെയിൻ ഉണ്ടെന്നു പറഞ്ഞു അതു എവിടെയാണ് എന്ന് ഗൂഗിളിൽ തപ്പി നോക്കിയപ്പം ആണ് ഹൈദരാബാദ്ലേക്ക് ഉള്ള ട്രെയിൻ ആണെന്ന് മനസിലായത്. പിന്നെ ഒന്നും നോക്കിയില്ല. അവിടേക്ക് തന്നെ പോകാൻ തീരുമാനിച്ചു നേരെ വന്ന ട്രെയിനിൽ കേറി. ട്രെയിൻ നിറയെ തമിഴൻമാറും ബംഗാളികളും പിന്നെ കൊറച്ചു തെലുങ്കാനകളും. കൊറച്ചു കഷ്ടപ്പെട്ട് നിന്നു ട്രെയിനിൽ. ഷൊർണുർ, കോയമ്പത്തൂർ ഒക്കെ എത്തിയപ്പോൾ പകുതി ആളുകൾ കുറഞ്ഞു. അങ്ങനെ ലഗേജ് വെക്കുന്നതിൽ കേറി കടന്നു. നടുവേദന കാരണം പിന്നെയും താഴെ കീഞ് ഇരുന്നു. അപ്പോഴാണ് ഇപ്പുറം ഒര് മലയാളി എന്ന് തോന്നിപ്പിക്കുന്ന ആളെ നോട്ട് ചെയ്ത്. കുറച്ചു പതുക്കെ പോയി മലയാളി ആണോ എന്ന് ചോദിച്ചു. അയാളൊന്ന് പുഞ്ചിരിച്ചു ഇപ്പോഴാണോ തിരിയുന്നെ എന്ന് ചോദിച്ചു. ഞാനും ഒര് ചെറു പുഞ്ചിരി കൊടുത്തു “ഇപ്പോഴാണ് നിങ്ങളെ ശ്രദ്ധിച്ചേ എന്ന് പറഞ്ഞു. നമ്മൾ നല്ല കമ്പനി ആയി. അങ്ങനെ സേലം ജംഗ്ഷനിൽ അയാൾ ഇറങ്ങി പോയി. പിന്നെയും ഞാൻ പോസ്റ്റ്‌ ആയി.

അധികം കയിഞ്ഞു ഒര് 3 സ്റ്റോപ്പ്‌ കൈനപ്പം ഒര് ചെറിയ കുട്ടി എന്റെ അടുത്ത് വന്നു ഇരിന്നു. അച്ഛന്റെ ഭാഷ കേട്ടപ്പോൾ തെലുങ്കൻ ആണെന്ന് മനസിലായി. അങ്ങനെ ഞാൻ കണ്ണ് കൊണ്ട് എന്തോകെയോ കളി കളിച്ചു അവന്റെ ശ്രദ്ധ പറ്റാൻ വേണ്ടി. അവന്റെ നുണ കുഴി ഉള്ള ചിരി എനിക്ക് വളരെ ഇഷ്ടായി. അങ്ങനെ ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ച് അവന്റെ പേരും സ്ഥലമൊക്കെ ചോദിച്ചു അങ്ങനെ സമയം പോയി. അവരും ഹൈദരാബാദ്ലേക്ക് ആയിരുന്നു പോയ്കൊണ്ടിരിക്കുന്നേ. അങ്ങനെ കൊറച്ചു നേരം അവനോടു സംസാരിച്ചു കയിനപ്പോൾ ഒന്നും സംസാരിക്കണ്ടായിരുന്നു എന്നുള്ള അവസ്ഥ ആയി. എന്താണ് എന്ന് വെച്ചാൽ ചെക്കൻ ഇടക്ക് ഇടക്ക് വന്നു അടിച്ചു ഓടും. സഹിക്കാതെ വന്നപ്പോൾ അറിയുന്ന ഹിന്ദിയിൽ എന്തോക്കെയോ പറഞ്ഞു ഞാൻ അടുത്ത കംപാർട്മെന്റിൽ പോയി ഇരുന്നു. നല്ല കാഴ്ചകൾ ആണെങ്കിലും ഞാൻ ഇട്ടു വന്ന ക്രീം ഡ്രസ്സ്‌ കറുപ്പ് ആയി മാറിയിരുന്നു. പൊടികാറ്റ് നല്ല പോലെ അടിക്കുന്ന പ്രദേശത്തു കൂടിയാണ് ട്രെയിൻ പോയത്. അങ്ങനെ അവസാനം കചെഗുഡ ഒന്നര ദിവസം കൊണ്ട് എത്തി. രാത്രി ഒര് പണ്ട്രണ്ടു മണിക്ക് ആയിരുന്നു ഞാൻ അവിടെ എത്തിയത്.

ഹൈദരാബാദിലെ ഒരു ദിവസം – അവിടെ നിന്നും 5 രൂപ കൊടുത്തു പബ്ലിക് ടോയ്ലറ്റിൽ കേറി ഒന്ന് ഫ്രഷ് ആയി. അങ്ങനെ റെയിൽവേയുടെ മുന്നിൽ കൊറേ ആളുകൾ കൂടി നിന്ന സ്ഥലം കണ്ടു പോയി നോക്കിയതാണ്. നോക്കുമ്പോൾ ഒര് ചെറിയ ചായ പീടിക. പത്തു രൂപ കൊടുത്തു ഒര് ചായ വാങ്ങി. ഞാൻ കുടിച്ച ചായയിൽ ഏറ്റവും അത്ഭുതമായി തോന്നിയ ചായ. ശെരിക്കും എന്താ പറയാ… മുഹബ്ബത്ത് തോന്നി അതിനോട്. അവിടെ കൊറേ നേരം നടന്നു കളിച്ചു. ഉറക്കം വരുമെന്ന് തോന്നിയ അപ്പം തന്നെ റെയിൽവേയുടെ ഉള്ളിൽ പോയ്യി ഫോൺ ചാർജിനും വെച്ച് ഒറ്റ കിടത്തം. പക്ഷെ ഇടക്ക് ഇടക്ക് ഫോൺ അവിടെ തന്നെ ഉണ്ടോ എന്ന് നോക്കി പിന്നെ ഉറങ്ങും. പിന്നെ എണീറ്റു ഒരു കുതിര വണ്ടി കണ്ടു. അതിൽ അവരുടെ അനുവാദം ചോദിച്ചു ഒന്ന് കേറി. ആദ്യമായിട്ടായിരുന്നു അതിൽ കേറുന്നത്. കീഴുമ്പോ നൈസ് ആയ്ട്ട് ഒന്ന് വീണു. പിന്നെ നടക്കാൻ കൊറച്ചു പാട് പെട്ടു.

5 മണിക്ക് ബസ് സ്റ്റാൻഡിൽ എത്തി. അവിടെ നിന്നൊരു ബസ് കിട്ടി . 6 മണി ഒക്കെ ആയപ്പോൾ ചാർമിനാറിൽ എത്തി. അവിടെ നിന്നും നടക്കാൻ നല്ല രസമായിരുന്നു. ഒരു പീടിക പോലും ഇല്ല. കൊറച്ചു തൊപ്പി ഒക്കെ ഇട്ട ആൾക്കാരും തികച്ചും പീസ്ഫുൾ ആയിരുന്നു അവിടുത്തെ അവസ്ഥ ചാർമിനാറിനെ തൊട്ടറിയാൻ പറ്റി. അവിടെ നിന്നും ഒര് 5 മിനിറ്റ് നടന്നാൽ ജുമാ മസ്ജിദ് എത്തും. അവിടെ 15 മിനിറ്റ് മാത്രമേ ഒരാൾക്ക് നില്കാൻ അനുമതി ഉള്ളു. അവിടുത്തെ വേറെ തന്നെ വൈബ് ആയിരുന്നു. മുഴുവൻ പ്രാവുകൾ അതിന്റെ ഇടയിൽ കൂടി നടക്കാൻ വല്ലാത്ത ഒര് രസമായിരുന്നു. പക്ഷെ അതിനേക്കാൾ നല്ലൊരു കാഴ്ച ഞാൻ അവിടെ നിന്നും കണ്ടു.. ഒരു ചെറിയ ഹിജാബ് ഒക്കെ ഇട്ട കുട്ടി പ്രാവിന്റെ പിറകെ ഓടിക്കളിക്കുന്നത്. ആ 15 മിനിറ്റിലും ഞാൻ അവളുടെ ആ കളി നോക്കി ഇരിന്നു. നിങ്ങൾ അവിടെ പോയാൽ ആ പ്രാവിനെയും ജുമാ മസ്ജിദിനെ ഒക്കെ കാണാമായിരിക്കും. പക്ഷെ ആ കാഴ്ച എനിക്ക് മാത്രം സ്വന്തം. അവിടെ നിന്നും ഞാൻ വിട്ടു ഇറങ്ങി ഗോൽഗോണ്ട ഫോർട്ടിലേക് ഉള്ള ബസ്സിനെ തപ്പി. ½ മണിക്കൂർ കാത്തിരിപ്പിനൊടുവിൽ അവിടേക്ക് ബസ് കിട്ടി…

ബസിലിരുന്നു വെറുതെ ഇൻസ്റ്റാഗ്രാം ഒക്കെ നോക്കുമ്പോൾ ആണ് പർവേസ് ഇലാഹിയുടെ സ്റ്റോറി കാണുന്നത്. “Anybody in Hyderabad, Again that handsome guy looking for a company” എന്ന്. പിന്നെ ഒന്നും നോക്കിയില്ല.. കുറച്ചു മുമ്പ്
ഇലാഹിയുടെ അടുത്ത് നിന്നും വാങ്ങിയ നമ്പറിൽ വിളിച്ചു. എടുത്തില്ല. അത് കയിഞ്ഞു വീണ്ടും വിളിച്ചപ്പോൾ കിട്ടി. ഞാൻ ഹൈദരാബാദ് ഉണ്ടെന്ന് പറഞ്ഞപ്പോൾ 3 മണിക്കൂർ കൊണ്ട് എത്തും ലോറിയിൽ ആണെന്ന് പറഞ്ഞു. ബസ് ഗോൽഗോണ്ടയിൽ എത്തി.. ഞാൻ ഇറങ്ങി നടന്നു.. കേറിയപ്പോൾ തന്നെ വൈഫിനെയും കൂട്ടി വന്ന ഒരാളോട് ഒര് ഫോട്ടോ ഇടുത്തു തെരാൻ പറഞ്ഞു. N.B (സോളോ ആണെങ്കിൽ ഫോട്ടോ എടുക്കാൻ ഒരിക്കലും ഒറ്റക്ക് വന്ന ആളെടുത്ത കൊടുക്കരുത്) അങ്ങനെ അത് ഇൻസ്റാഗ്രാമിലും പോസ്റ്റ്‌ ചയ്തു നടന്നു.. കേറാൻ ഒരുപാട് ഉണ്ട്. കേറുന്നതിനിടക് ഒര് മലയാളി ഫാമിലിയെ കണ്ടു. എവടെ ആണെന്ന് മാത്രം പറഞ്ഞു തന്നു. പക്ഷെ പിന്നെ ചോദിച്ചതിന് ഒന്നും മറുപടി തന്നില്ല. ഇങ്ങനെയും ഉണ്ടോ മലയാളി എന്ന് വിചാരിച്ചു പിന്നെയും നടന്നു.

അതിന്റെ ഏറ്റവും മോളിൽ കേറിയാൽ ഹൈദരാബാദിന്റെ മുഴുവൻ ലാൻഡ്‌സ്‌കേപ്പും കാണാം. കിടു സ്ഥലമാണ്. നിങ്ങൾ ഹൈദരാബാദ് വിസിറ്റ് ചെയ്യുവാണേൽ നിർബന്ധമായും കണ്ടിരിക്കണം. ഏറ്റവും മോളിൽ എത്തിയപ്പോൾ ആണ് ഒര് കാൾ വരുന്നത്.. ഞാൻ ചാർമിനാറീൽ ഉണ്ടെന്നു പറഞ്ഞിട്ട്. കേറിയപോൾ 2 മണിക്കൂർ ആയെങ്കിലും എങ്ങനെ ഞാൻ കീഞ്ഞു എന്നത് എനിക്കു ഓർമ ഇല്ല. അവിടെ നിന്ന് വേഗം ചാര്മിനാറിലേക്ക് ഉള്ള ഒര് ബസിൽ കേറി അവിടെ എത്തിയപ്പോൾ മരണ പാച്ചിൽ പാഞ്ഞു. ദാ മുമ്പിൽ രോഹ്താങ് പാസ്സ് വെറും കാലുകൾ കൊണ്ട് നടന്നു വന്ന മനുഷ്യൻ. തീർച്ചയായും ഇവരുടെ കാലുകൾ മിഷ്യൻ ആണോന്നു പോലും തോന്നിപ്പിക്കും. കണ്ടപ്പോൾ നേരെ പോയ്യി ഒര് കെട്ടിപ്പിടുത്തം കൊടുത്തു. ഒര് ഫോട്ടോയും പിടിച്ചു സ്റ്റോറി ഇട്ടു. നമ്മൾ രണ്ടു പേരും തലശ്ശേരിയിൽ കണ്ടിട്ടുണ്ടെങ്കിലും സംസാരിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടായിരുന്നു ശെരിക്കും പരിചയപെടുന്നത്. അങ്ങനെ അവിടെ നിന്ന് കൊറച്ചു കഥ പറഞ്ഞു പുള്ളിക്കാരൻ ഒന്ന് ബാഗും തന്ന് വാഷ്‌റൂമിൽ പോയി. ബാഗ് ഒര് 5 മിനിറ്റ് പിടിക്കുമ്പലേക്കും ഞാൻ സൈഡ് ആയി. ശെരിക്കും അത്ഭുതം തോന്നി. 70 കിലോ ഉള്ള wildcraft ബാഗും പിന്നെ രണ്ടു മൂന്നു ക്യാമറ അടങ്ങുന്ന ചെസ്റ്റ് ബാഗും ഇടത്തിട്ടാണ് ഇത്രയും കിലോമീറ്ററുകൾ നടന്നെ എന്ന് ആലോചിച്ചപ്പോൾ.

വാഷ്‌റൂമിൽ നിന്നും വന്നു എന്തെങ്കിലും വേണോ എന്ന് ചോദിച്ചു. എല്ലാരും പറയുന്ന പോലെ തന്നെ “വേണ്ട” എന്ന വാക്ക് അവിടെയും ഉപയോഗിക്കേണ്ടി വന്നു.. എന്നാലും “ഒരു ജ്യൂസ്‌ കുടിക്കാലോ, ഇവിടുത്തെ ഫേമസ് ആയ ജ്യൂസ്‌ കടയാണെന്നും പറഞ്ഞു എന്നെ അവിടെ കൂട്ടി കൊണ്ടു പോയ്യി! നമ്മൾ ഗ്രേപ്പ് ജ്യൂസ്‌ ആണ് ഓർഡർ ചെയ്തതെങ്കിലും കിട്ടിയത് ഷമാം ജ്യൂസ്‌ ആയിരുന്നു. ഞാൻ പർവിനോട് ഇതെല്ലല്ലോ നമ്മൾ ഓർഡർ ചെയ്തേ എന്ന് ചോദിച്ചപ്പോൾ മറുപടി “വയസായില്ലേ ഓർമ കൊറവ് കൊണ്ടായിരിക്കും എന്ന് പറഞ്ഞു കിട്ടിയത് കുടിച്ചു. എന്നാലും അപാര ടേസ്റ്റ് ആയിരുന്നു അതിന്. അവിടെ ഉച്ച ആയിരുന്നെങ്കിൽ പോലും നല്ല തിക്കും തിരക്കുമായിരുന്നു. ഒന്ന് നടക്കാൻ പോലും കഷ്ടപ്പാട് ആണ്. ഞാൻ പർവിനോട് അനിയത്തിക്ക് ഒരു വള വാങ്ങണം എന്ന് ആവശ്യപ്പെട്ടു. അതിന് കൊറച്ചു തപ്പി വാങ്ങി വെച്ചു. എവടെ പോയാലും അനിയത്തിക്ക് എന്തെങ്കിലും വാങ്ങുന്നത് ഒരു ശീലമായിരുന്നു. ഉമ്മാക്ക് ഒന്നും വേണ്ടെന്നേ എപ്പോ വിളിച്ചു ചോദിച്ചാലും പറയു. അത് ആ പൈസക്ക് എങ്കിലും എന്തെങ്കിലും കയ്ച്ചോട്ടെ എന്ന് വിചാരിച്ചിട്ടാവും.

അടുത്തത് എവിടേക്ക് എന്ന് ചോദിച്ചപ്പോൾ ഒരു സ്വാതി എന്ന മലയാളി അവിടുത്തെ ഫേമസ് ഹൈദരാബാദ് ബിരിയാണി ഓഫർ ചെയ്തിട്ടുണ്ട്. അവിടേക്ക് ആണെന്ന് പറഞ്ഞു.. ആബിദ് എന്ന ഹൈദരാബാദിലെ ഫേമസ് ആയ ബിസിനസ്‌ സ്ട്രീറ്റ്ലേക് ഒരു ഓട്ടോ പിടിച്ചു.. അവളെ ഇൻസ്റാഗ്രാമിലുള്ള പരിജയം ആണെന്ന് തോന്നുന്നു. പർവിയെ പോലെ നല്ല കമ്പനി ആയിരുന്നു അവൾ. അവിടെ നിന്ന് ഒരു റെസ്റ്റോറന്റിൽ കൊണ്ടോയി ഇരുത്തി. സാധാരണ അറബികൾ ഒക്കെ ഇരിക്കുന്ന സ്റ്റൈൽ നിലത്തു കാർപെറ്റ് ഒക്കെ വെച്ച് ഒര് തലയണ പോലുള്ളതിൽ കയ്യ് ഓക്കേ അതിൽ വെച്ചു സ്റ്റൈലിൽ ഇരുന്നു. ആദ്യം മന്തി ഓർഡർ ചയ്തു. ഒരു വല്യ പാത്രത്തിൽ മന്തി വന്നു.. ഉഫ്… ഒര് രക്ഷയും ഇല്ലാത്ത ടേസ്റ്റ് ആയിരുന്നു. ഒര് വല്യ പിസ് ചിക്കനിൽ നമ്മൾ മൂന്നു പേരും വയറു നിറച്ചു. അത് കയിഞ്ഞു ബിരിയാണിയും ഓഡർ ചെയ്തു.. അതും കിടു… ഒന്നിൽ തന്നെ 3 ആൾക്ക് കഴിക്കാൻ ഉള്ളത് ഉണ്ട്. അതും കഴിച്ചു ജ്യൂസ്‌ കുടിച്ചു ബില്ല് വന്നപ്പോൾ ഞെട്ടി.. ഞെട്ടിയത് വേറൊന്നും കൊണ്ടല്ല. ഇത്രെയും ഭക്ഷണം കഴിച്ചിട്ട് ബില്ല് വെറും 250+ മാത്രമേ ആയുള്ളൂ. നിങ്ങൾ അവിടെ പോയാൽ പൈസ ഇല്ലാത്തതിൽ വിഷമിക്കേണ്ടി വരില്ല. ഫുഡിനൊക്കെ ചീപ്പ്‌ റേറ്റ് ആണ്. ഭക്ഷണവും കയ്ച്ചു കുറച്ചു നടന്നു.

ബാംഗ്ലൂരിലെ 3 ദിവസങ്ങൾ – ആ നടത്തത്തിൽ പർവി ബാംഗ്ലൂരിൽ പോകുന്ന കാര്യം പറഞ്ഞു.. ഞാൻ വെറുതെ ഞാനും വരുന്നു എന്ന് പറഞ്ഞതെ ഉള്ളു.. പിന്നെന്താ… നീ എന്റെ കൂടെ വന്നോ എന്ന് പറഞ്ഞു ഒര് ഇരിക്കാൻ ഒക്കെ പറ്റിയ ഒര് സ്ഥലത്തു ഇരുന്നു. എന്നിട്ട് ട്രെയിൻ ബുക്ക്‌ ചെയ്യട്ടെ എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു എന്റെ കയ്യിൽ പൈസ കുറവാണ്.. ഞാൻ സെക്കന്റ്‌ ക്ലാസ്സിൽ പോയ്കോളാം എന്ന്.. പക്ഷെ ഒന്നും പറയാതെ ഫോണിൽ ട്രെയിൻ നോക്കി. ഒന്നിലും സീറ്റ്‌ ഇല്ല! അവസാനം രാജധാനിയിൽ ഒഴിവ്വ് കണ്ടു അതിൽ ഒര് എസി കംപാർട്മെന്റിൽ ബുക്ക്‌ ചയ്തു. രണ്ടാൾക്കും കൂടി 3000 രൂപ ആയി വെറും ബാംഗ്ലൂരിൽ പോകാൻ. ആരൊക്കെയോ യാത്രക്കിടയിൽ സ്പോൺസർ ചെയ്തതാണെന്ന് പറഞ്ഞു. അങ്ങനെ ഒരു ഓട്ടോ വിളിച്ചു റെയിൽവേ സ്റ്റേഷനിൽ വിട്ടു. അവിടെ ട്രെയിനിന് വെയിറ്റ് ചെയ്യുന്ന സമയം ഫോൺ ചാർജിനും കുത്തി. പർവി ബാംഗ്ലൂരിൽ ആരെങ്കിലും ഉണ്ടോന്നെ ചോദിച്ചു ഒരു സ്റ്റോറിയും ഇട്ടു. ചറ പറാ മെസ്സേജ്. അപ്പൊ എനിക്ക് മനസിലായി വെറും സോഷ്യൽ മീഡിയ ഉപയോഗിച്ച് നമ്മൾക്ക് ചെലവ്വ് ചുരുക്കി എവിടെയും പോകാമെന്ന്. അതിനിടക്ക് ഞാൻ പർവിയുടെ കൂടെ ഒര് ലൈവ് വീഡിയോയും പോയി.

വെയ്റ്റിംഗ് റൂമിൽ നിന്ന് പുറത്തേക്കു പോയി പർവി ബാഗും വെച്ച് അവിടെ ഇരുന്നു. ഞാൻ അത് പൊക്കിയാലോ എന്ന് വിചാരിച്ചു പോകുന്ന ഇടയിൽ പർവി നിക്ക് ഒര് വീഡിയോ എടുക്കട്ടെന്ന് പറഞ്ഞു നിർത്തിച്ചു. കഷ്ടപ്പെട്ട് ഇരുന്നു കയ്യ് ഒക്കെ അതിൽ ഇട്ടു പൊക്കലും ഞാൻ നല്ല പോലെ മൂഡ് ഇടിച്ചു വീണു. ആ വീഡിയോ താഴെ കൊടുക്കാം. പിന്നെയും ആലോചിച്ചു എങ്ങനെ ഈ മനുഷ്യൻ ഇതും ഇടുത്തു 1000 km നടക്കാൻ ഇറങ്ങി.ഇപ്പൊ ഞാൻ ഈ എഴുതുന്ന സമയം പർവി 22 സംസ്ഥാനവും 1000 km 60 ദിവസത്തിനുള്ളിൽ നടന്നു തീർത്തു കയിഞ്ഞു. തികച്ചും അത്ഭുതകരമായ കാര്യം എന്ന് തന്നെ പറയാം. 1km പോലും നടക്കാൻ മടി കാണിക്കുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെയും ഒരു മനുഷ്യനോ എന്ന് നമ്മൾക്ക് ആലോചിച്ചു നോക്കണം. എന്നെ കൊണ്ട് ഒരു പച്ച വെള്ളം പോലും വാങ്ങാൻ സമ്മതിച്ചില്ല. ഈ 48 ദിവസവും ഒര് കുപ്പി മിനറൽ ബോട്ടിൽ പോലും വാങ്ങാതെ എല്ലാം റെയിൽവേയിൽ നിന്നും പള്ളികളിൽ നിന്നും ആണ് ശേഖരിച്ചത്.  വല്ലാത്ത മനുഷ്യൻ തന്നെ.

അങ്ങനെ ട്രെയിൻ വന്നു. കേറി ഇരിന്നു. സത്യം പറയാലോ ആദ്യമായിട്ടാണ് എസി കോച്ചിൽ കേറിയത്. അത് കൊണ്ട് ഒന്നും തിരിയാത്ത അവസ്ഥ ആയിരുന്നു. പിന്നെ ഒര് 9 മണിയൊക്കെ ആയപ്പോൾ ഭക്ഷണം വന്നു. അതിനും പർവി തന്നെ കൊടുത്തു. എന്നെ കൊണ്ട് ഒര് രൂപ പോലും ചെലവ് ചെയ്യാൻ വിട്ടില്ല. പക്ഷെ എല്ലാം സ്പോൺസർ ചെയ്ത പൈസയിൽ നിന്നായിരുന്നു എടുത്തേ. അവിടെ സീറ്റിൽ ഇരുന്നു ഫോണും നോക്കി നിൽക്കുന്ന ഇടയിൽ ഉറങ്ങി പോയ്യി. ഒര് രണ്ടു മണിയൊക്കെ ആയി എണീച്ചു നോക്കുമ്പോൾ ഫോൺ കാണാനില്ല. എല്ലായിടത്തും തപ്പി.. കാണാൻ ഇല്ല. പർവിയെ വിളിച്ചു ഉണർത്തി ചോദിച്ചപ്പോൾ താഴെ എവടെ എങ്കിലും വീണിട്ടുണ്ടാകും എന്ന് പറഞ്ഞു. അങ്ങനെ നോക്കിയപ്പോൾ കിട്ടി. പകുതി ജീവൻ പോയിരുന്നു അത് കാണാതായപ്പോൾ. അത് ബാഗിൽ വെച്ച് പുതപ്പ് ഒക്കെ പിരിച്ചു നൈസ് ആയിട്ട് കിടന്നു. രാവിലെ പറഞ്ഞ സമയത്ത് തന്നെ അവിടെ എത്തി. 1മിനിറ്റ് പോലും ലേറ്റ് ആയില്ല. അങ്ങനെ റെയിൽവേയിൽ നിന്ന് ഒര് ഹോട്ടലിൽ കേറി ഒര് കോഫിയും പിന്നെ എന്തൊക്കെയോ കഴിച്ചു. പർവിയുടെ ഒര് പ്രത്യേകത എന്താന്നെന്ന് വെച്ച ഒര് ഹോട്ടലിൽ കേറിയാൽ കോഫി കുടിക്കാനാണേലും മിനിമം ഒര് മണിക്കൂർ എങ്കിലും അവിടെ ഇരിക്കും. പിന്നെ വെയ്റ്റർ വന്നു പറയേണ്ടി വരും പോകാൻ… പുറത്തിറങ്ങി കമ്മാട്ടിപാടത്തിലെ ദുൽകറിന്റെ നായിക ഷൗണ് റോമി ഫുഡ്‌ ഓഫർ ചെയ്തെന്നു പറഞ്ഞു.. അങ്ങനെ ഞാൻ ബാംഗ്ലൂർ എല്ലാം ഒന്ന് ചുറ്റി കാണാൻ തീരുമാനിച്ചു അങ്ങനെ ഞങ്ങൾ രണ്ടു വഴിക്കായി…

ബാംഗ്ലൂരിൽ ഒറ്റക്കുണ്ടായ അനുഭവങ്ങൾ – നേരെ ബസ് സ്റ്റാന്റിലേക് നടന്നു. റെയിൽവേ കൈഞ്ഞുള്ള സബ് വെയിൽ എല്ലാ സാധനങ്ങളും ചീപ്പ്‌ റേറ്റിൽ കിട്ടും. അങ്ങനെ ഒരു പവർ ബാങ്ക് വാങ്ങാൻ നോക്കി നടന്നു. വിവോ ഓപ്പോ എംഐ… ഇങ്ങനെ പലതിന്റെയും പക്കാ കോപ്പി സാധനം 500 – 300 റേറ്റിൽ കിട്ടും. എന്നാലും വാങ്ങരുത്. (അനുഭവം ഗുരു) ആ അനുഭവം സമ്മാനിച്ച ആ പവർ ബാങ്ക് ഞാൻ വാങ്ങി. ബാഗിൽ തപ്പി നോക്കുമ്പോൾ ചാർജർ ഇല്ല. നെഞ്ചിൽ നിന്ന് കത്തുന്ന പോലെ തോന്നി കാരണം ഫോൺ വാങ്ങിയിട്ട് ആകെ 1 മാസമേ ആയിട്ടുള്ളു അപ്പോഴേക്കും ചാർജർ മിസ്സ്‌ ആയെന്ന് മനസിലായപ്പോൾ താങ്ങാൻ പറ്റിയില്ല. ഒന്നും നോക്കാതെ നേരെ റെയിൽവേയിലേക്ക് ഓടി. പർവിയെ വിളിച്ചു നോക്കിയപ്പോൾ ട്രെയിനിൽ മിസ്സ്‌ ആയിട്ടുണ്ടാവും എന്ന് പറഞ്ഞു. ഉള്ള എല്ലാ ഓഫീസിൽ കേറി രാജധാനി എക്സ്പ്രസ്സ്‌ അവിടെ തന്നെ ഉണ്ടോന്നു ചോദിച്ചപ്പോൾ ക്ലീനിങ്ങിന് അവിടെ ഉണ്ടെന്ന് പറഞ്ഞു. ഓടി ചെന്ന് നോക്കുമ്പോൾ എല്ലാം ക്ലീൻ ചെയ്ത് പോയിരുന്നു. ക്ലീനിങ് എക്സിക്യൂട്ടീവിനോട് ചോദിച്ചപ്പോൾ അതൊക്കെ പ്രൈവറ്റ് ആൾക്കാരാണ്.. യാത്രക്കാരിൽ നിന്ന് മിസ്സ്‌ ആയ എന്തു സാധനം ആണെങ്കിലും അവർ അത് പൊക്കിയിരിക്കും എന്ന് ഇംഗ്ലീഷിൽ പറഞ്ഞു.

കൊറച്ചു സങ്കടം ഉണ്ടെങ്കിലും ഞാൻ പിന്നെയും സബ്വെയിൽ പോയി ഒരു കേബിൾ വയറും വാങ്ങി ഒറ്റക്കുള്ള നടത്തം തൊടങ്ങി. ബാംഗ്ലൂരിൽ ഒറ്റക്ക് നടക്കാൻ വേറെ തന്നെ ഒരു സുഖമാണ്. അതിന്റെ ഫീൽ ഒന്നും ഇങ്ങക്ക് വാക്കിലൂടെ പറഞ്ഞു അറിയിക്കാൻ പറ്റില്ല. പണിയുടെ ആവേശം എല്ലാതെ എപ്പോഴെങ്കിലും നടന്നിട്ടുണ്ടോ നിങ്ങൾ? ഉണ്ടെങ്കിൽ ഞാൻ പറഞ്ഞു തരേണ്ട ആവശ്യം ഇല്ലെന്നു തോന്നുന്നു. ബാംഗ്ലൂരിൽ എവിടെ നിന്ന് ചായ കുടിച്ചാലും അടിപൊളി ടേസ്റ്റ് ആണ്! കുറച്ചു ഏലക്കായയും പിന്നെ ഇഞ്ചി ഒക്കെ ഇട്ടുള്ള ഒര് പ്രത്യേക തരം ചായ. അതും കുടിച്ചു ഞാൻ നടന്നു. ആദ്യം തന്നെ നമ്മടെ ബിടെക് പടത്തിൽ പൊട്ടിത്തെറിക്കുന്ന മാള് ഒന്ന് കാണണം എന്ന് തോന്നി.. നേരെ ഗരുഡ മാളിലേക് നടന്നു. അവിടെ നിന്ന് ഫ്രഷ് ഒക്കെ ആയി ഗൂഗിളിൽ ഏതൊക്കെ സ്ഥലങ്ങൾ കാണാനുണ്ടെന്ന് അടിച്ചു നോക്കി. കബ്ബൺ പാർക്ക്‌ എന്ന സ്ഥലമാണ് ആദ്യം വന്നത്. അവിടേക്ക് മെട്രോ സ്റ്റേഷനിൽ നിന്ന് കേറി കബ്ബൺ പാർക്ക്‌ എന്ന സ്റ്റേഷനിൽ തന്നെ ടോക്കണും എടുത്തു.മെട്രോ കാഴ്ചകൾ ഒക്കെ ആസ്വദിച്ചു അവിടെ എത്തി നടന്നു. വരി വരി ആയി നട്ടുപിടിപ്പിച്ച മരങ്ങൾ ഒക്കെ ഉള്ള പീസ്ഫുൾ പ്ലേസ്. സോങ്ങുകളിൽ ഒക്കെ കാണാറുണ്ട് ആ സ്ഥലം. നല്ല അടിപൊളി വൈബ് ആയിരുന്നു.

വീണ്ടും അവിടെ നിന്ന് കണ്ട ഒരു കപ്പിൾസിനോട് നൈസ് ആയിട്ട് ഒരു ഫോട്ടോ എടുത്തത് തരാൻ പറഞ്ഞു. അങ്ങനെ അവരോട് താങ്ക്സ് ഒകെ പറഞ്ഞു അവിടെ മുഴവൻ കണ്ടു.. അടുത്ത ഡെസ്റ്റിനേഷൻ ആയ ബി ടി എം ലേഔട്ട്‌ ലേക്ക് പോയി. അവിടെ ഉള്ള പ്രത്യേകത എന്താണെന്ന് വെച്ചാൽ എവിടെ തിരിഞ്ഞാലും തലശ്ശേരി ഹോട്ടലും റസ്റ്റോറന്റും കാണാം.. പക്ഷെ ഭക്ഷണം ഉണ്ടാക്കുന്നേ ബംഗാളികളും… മുതലാളി മാത്രം തലശ്ശേരികാരനായിട്ട് കാര്യം ഇല്ലലോ… അവിടെ നിന്ന് ഒര് ഫേമസ് ആയ ചെറിയ ഭക്ഷണം കഴിക്കുന്ന കടയിൽ കേറി 60 രൂപയുടെ ചിക്കൻ റൈസ് ഓർഡർ ചെയ്തു. നല്ല കിടു ഭക്ഷണം. അതും കയിഞ്ഞു വൈറ്റ് ഫീൽഡിൽ എനിക്ക് അറിയുന്ന ഒരുത്തൻ സ്റ്റേ ഓഫർ ചെയ്തിരുന്നു. അവിടേക്ക് ബ്ലോക്കിനിടയിൽ ലിഫ്റ്റ് ചോദിച്ചു വൈറ്റ് ഫീൽഡിലേക് പോയി.. വൈറ്റ് ഫീൽഡിൽ എത്തി ചങ്ങായിയോട് വാട്സ്ആപ്പിൽ ലൊക്കേഷൻ അയക്കാൻ പറഞ്ഞു. പക്ഷെ എനിക്ക് എവടെ എത്തണം ഒന്നും തിരിഞ്ഞില്ല. കുറെ അവിടെ നിന്ന് തിരിഞ്ഞു കളിച്ചു ഭ്രാന്തു പിടിച്ചു. ആ നടത്തത്തിൽ ഒന്ന് ചെറുതായി ബാത്‌റൂമിൽ പോകണമായിരുന്നു. അടുത്ത് ഉള്ള ഒരു വീട്ടിൽ കേറി. ബാത്‌റൂമിൽ പൊയ്ക്കോട്ടേന്ന് മലയാളത്തിൽ തന്നെ ചോദിച്ചു. നോക്കുമ്പോൾ അവരും മലയാളി. എനിക്ക് ഒരു റൂം കാണിച്ചു തന്നു കേറിക്കോ എന്ന് പറഞ്ഞു. അങ്ങനെ സമാധാനത്തോടെ അവിടെ നിന്ന് താങ്ക്സ് ഒക്കെ പറഞ്ഞു ഇറങ്ങി.

അങ്ങനെ എങ്ങനെയോ അവന്റെ റൂം കണ്ടു പിടിച്ചു.. രാവിലെ എണീച്ചു. നല്ല പ്രഭാതം. ഉദയം നല്ല അസ്സലായി കാണാൻ പറ്റി. അവിടെ നിന്ന് ഫ്രഷ് ആയി ബാഗൊക്കെ പാക്ക് ചെയ്തു വീണ്ടും ഇറങ്ങി. ലാൽ ബാഗിലേക് മെട്രോയിൽ പോയി. അവിടെ നിന്ന് 20 രൂപയുടെ ടിക്കറ്റും എടുത്തു നടന്നു. അവിടെ നിന്ന് ഒരാളുടെ മേലിൽ കുരങ്ങു കേറി നില്കുന്ന ഒരു മനോഹര കാഴ്ച കണ്ടു പോയി. ഒരു വയസായ മനുഷ്യൻ അതിന് ഒക്കെ ഗോതമ്പു നൽകുന്നത് കണ്ടു. പിന്നെ ആണ് മനസിലാകുന്നത് ആ മനുഷ്യന്റെ ജീവിതം പോണത് തന്നെ ആ കുരങ്ങുകളെ കൊണ്ടാണെന്ന്. എന്താണെന്ന് വെച്ചാൽ ആ വൃദ്ധൻ മറ്റുള്ളവരുടെ തലയിൽ ഗോദമ്പ്‌ ഇട്ടു കൊടുക്കും. അവരുടെ ഷോൾഡറിൽ നിന്ന് അത് ആ ഗോതമ്പു തലയിൽ നിന്ന് കഴിക്കും.. തികച്ചും പറഞ്ഞാൽ ഇത് വരെ കിട്ടാത്ത അടിപൊളി അനുഭവം. അയാൾ എന്റെ തലയിൽ ഗോതമ്പു ഇടലും ഒരു കുട്ടികുരങ്ങ് എന്റെ മേലിൽ കേറി ഇരുന്നു. മുടിയിൽ നിന്ന് ഗോതമ്പിന്റെ കൂടെ എന്റെ പുറകെയുള്ള മുടി മുഴുവനായി വലിച്ചു പകുതി മുടി അതിന്റെ വായിലാക്കി ഒറ്റ ചാട്ടം. നല്ല പോലെ വേദനിച്ചു.

ആ വേദന ഒക്കെ സഹിച്ചു മുമ്പോട്ടു നടന്നപ്പോൾ സോളോ ആയി വന്ന സായിപ്പിനെ കണ്ടു. വേഗം അടുത്ത് പോയി ഇംഗ്ലീഷിൽ എവിടെ ആണന്നൊക്കെ ചോദിച്ചു നല്ല കമ്പിനി ആയി. 8 വരെ സി ബി എസ് ഇ ഒക്കെ പഠിച്ചത് കൊണ്ട് അത്യാവശ്യം ഇംഗ്ലീഷ് ഓക്കേ അറിയാം. അങ്ങനെ അവൻ ലാൽ ബാഗ് വിട്ടു ഇറങ്ങുന്നത് വരെ എന്റെ കൂടെ അവൻ പോയ സ്ഥലങ്ങളെ കുറിച്ചും എന്നോട് നിർബന്ധം ആയും വിസിറ്റ് ചെയ്യേണ്ട രാജ്യങ്ങളെ കുറിച്ചും പറഞ്ഞു. ആൾ ഒരു റഷ്യക്കാരനായിരുന്നു. അങ്ങനെ ഞങ്ങൾ വിട പറഞ്ഞു. അടുത്ത ഡെസ്റ്റിനേഷൻ കോറമംഗളയിലെ ഫോറം മാള് ആയിരുന്നു. അവിടെ ഒക്കെ ഒന്ന് കറങ്ങി. ചർച്ച് സ്ട്രീറ്റിൽ പോയി. അവിടുത്തെ കാഴ്ചകൾ അടിപൊളി ആണ്. ശെരിക്കും നമ്മൾ പുറം രാജ്യത്ത് പോയാൽ എങ്ങനെ ഉണ്ടാവും.. അതെ പോലത്തെ വൈബ്. എല്ലാം ഇന്റർനാഷണൽ ഷോപ്പുകൾ. സ്റ്റാർ ബഗ്സിനെ കുറച്ചു നിറയെ കേട്ടിരുന്നു. നേരെ അവിടെ കേറി. ഒരു കോഫിയുടെ പൈസ കണ്ട് ഞെട്ടി. 250 രൂപ ഒരു നോർമൽ കോഫിക്ക്. അടുത്ത സെക്കൻഡിൽ ഞാൻ അവിടുന്ന് എസ്‌കേപ്പ് ആയി.

നല്ല വിശപ്പ് തോന്നി..എന്റെ കയ്യിൽ നാട്ടിൽ വരണ്ട പൈസ എല്ലാതെ വേറെ ഒന്നും ഇല്ലായിരുന്നു. ഉമ്മ വെക്കാൻ തന്ന ഒരു എ ടി എം ഇൽ പൈസ എടുക്കാൻ നോക്കിയപ്പോൾ. പിൻ മാറ്റിയത് ഞാൻ അറിഞ്ഞില്ല. അങ്ങനെ അതും മൂഞ്ചി. എടിഎം ബ്ലോക്ക്‌ ആയി. അവിടുത്തെ വാച്ച്മാനോട് ചോദിച്ചപ്പോൾ എസ്ബിഐയിൽ പോയാൽ ചിലപ്പോൾ ശെരിയാക്കി തരും എന്ന് പറഞ്ഞു. അങ്ങനെ അടുത്ത് എവിടെയാ ഉള്ളെന്ന് ചോദിച്ചു ചോദിച്ചു പോയി. അവസാനം കണ്ട് പിടിച്ചു. പക്ഷെ സംസാരിച്ചപ്പോൾ ഒന്നും ചെയ്യാൻ പറ്റില്ല അടുത്ത 24 മണിക്കൂർ കൊണ്ട് വാലിഡ്‌ ആവുമെന്ന് പറഞ്ഞു. അത് വരെ കാത്തു നില്കാൻ ഉള്ള ശേഷി എനിക്കില്ലായിരുന്നു. അവിടെ നിന്ന് ഒരു സ്റ്റാഫ്‌ മലയാളത്തിൽ ഫോണിൽ സംസാരിക്കുന്നത് കണ്ടു.
അപ്രതീക്ഷിതമായാണ് ചില ആൾക്കാരുടെ വരവ് എന്നൊക്കെ പറയില്ലേ അത് പോലെ ആയിരുന്നു അവരുടെ വരും. മനുഷ്യത്വം മരിച്ചിട്ടില്ല എന്ന് തോന്നിയ നിമിഷം.

അയാളോട് ഞാൻ പോയി കാര്യം പറഞ്ഞു. എന്നോട് എ ടി എം ബ്ലോക്കായതിൽ ഒന്നും ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു. എന്നാലും അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് എനിക്കൊരു 500 രൂപ തന്നു. എന്നിട്ടും അത് മതിയാവുമോ എന്ന് ചോദിച്ചു ഒരു 100 ഉം തന്നു. എന്നിട്ട് എന്നോട് നിന്റെ കയ്യിൽ എപ്പോ പൈസ ഉണ്ടോ. അപ്പൊ അയച്ചാൽ മതി എന്ന് പറഞ്ഞു. പേര് പറയാൻ വിട്ടു പൊയി. മനോജ്‌ എന്നാണ് അവരുടെ പേര്. 24 ആഴ്ചകൾക് മുമ്പ് ഉള്ളതാണെങ്കിലും.. ഒന്നും ഞാൻ ഒരിക്കലും മറക്കില്ല.. അത്രക്ക് പ്രിയപെട്ടതായിരുന്നു ആ യാത്ര. ഞാൻ വേണ്ട പോലെ ഭക്ഷണം കഴിച്ചു. എം ജി റോഡിലൂടെ നടന്നു. പെട്ടന്ന് ഒരു ഫോൺ കാൾ വന്നു.. പർവി ആയിരുന്നു വിളിച്ചത്.
ഫോറം മാളിൽ ജിന്നിനെ കാണാൻ വന്നവർ ഉണ്ടെന്ന് പറഞ്ഞു. നേരെ അവിടേക്ക് വിട്ടു. അവിടെ നിന്ന് പർവിയുടെ കൂടെയുള്ള ഒരാളെ പരിചയപ്പെടാൻ പറ്റി. റാഫി. ഞാൻ എന്റെ യാത്രയിൽ മറക്കാത്ത മറ്റൊരു മുഖം. പല ആളുകളും കോഫി ഡേ ഷോപ്പിൽ പർവിയെ കാണാൻ വന്നു. എല്ലാവരും വല്യ ആരാധകർ ആയിരുന്നു. അവിടെ നിന്ന് വസിഹിനെ പരിചയപെട്ടു. നല്ല അടിപൊളി കറക്റ്റർ. 10 മിനിട്ടെ സംസാരിച്ചിട്ടുള്ളു എങ്കിലും പണ്ടപ്പൊഴോ സംസാരിച്ചിട്ടുള്ളത് പോലെ തോന്നി.

ഇപ്പൊ ഇതെഴുതുമ്പോൾ അവന്റെ പിറന്നാളാണ്. അവിടെ നിന്ന് പിന്നെ റൂം തപ്പി ആയിരുന്നു നമ്മുടെ യാത്ര. റാഫി നമ്മുക്ക് ഒരു റൂം ഓഫർ ചെയ്തു. അങ്ങനെ നല്ല അടിപൊളി ഒയോ റൂംസിൽ റൂം എടുത്തു. പർവി തന്റെ ബാഗിലുള്ള സാധനങ്ങൾ ഓരോന്നായി പുറത്തിട്ടു. പല പല സാധനങ്ങൾ. നിങ്ങളും ചിന്തിച്ചിട്ടുണ്ടാവും 70 കിലോയോക്കെ ഉണ്ടാക്കാൻ അതിൽ എന്താണ് ഉള്ളതെന്ന്. ഓരോ സംസ്ഥാനത്തിന്റെയും ഓരോ ഓർമകൾ പകരുന്ന വസ്തുക്കൾ. അത്രയേ അതിനെ എനിക്ക് വർണിക്കാൻ കഴിയു.. അതിൽ നിന്ന് ഒരു സുറുമ ഇടുത്തു കണ്ണിൽ പുരട്ടി തന്നു.. ഞാൻ പല സുറുമകളും ഇട്ടിട്ടുണ്ട് പക്ഷെ ഇത്രയും പവർ ഉള്ളത് ആദ്യമായിട്ടായിരുന്നു. അര മണിക്കൂർ കണ്ണിൽ നിന്ന് വെള്ളം വന്നു. 11 മണി മുതൽ 5 മണി വരെ അത് വരെ ഉള്ള ഓരോ അനുഭവങ്ങളും പറഞ്ഞു തന്നു.. അപ്പൊ കിട്ടിയ ഫീൽ അത് പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. രോമങ്ങൾ ഒക്കെ എണീച്ചു നിന്നു. പർവിയുടെ ഓരോ ചിന്തകളും ഓരോ ആഗ്രഹങ്ങളും സാധാരണ മനുഷ്യരിൽ നിന്ന് എത്രയോ വ്യത്യാസം ഉള്ളതായിരുന്നു. ശെരിക്കും മനുഷ്യൻ തന്നെ ആണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ. ഇത് ഒരിക്കലും പോകുന്നതോ ഒന്നും എല്ല.. എനിക്ക് തോന്നിയ കാര്യങ്ങൾ നിങ്ങളായി പങ്കു വെക്കുന്നു.

രാവിലെ ഒരു 11 മണി ഒക്കെ ആയി എണീക്കാൻ. എല്ലാ മലയാളികളെ പോലെ പറഞ്ഞതിൽ ഒരു മണിക്കൂർ നീട്ടി തന്നെ അവിടുന്ന് വിട്ടു. ഒരു ദോശ ഷോപ്പിൽ കേറി മൂന്നു തരം ദോശ കഴിച്ചു. ചായ വിട്ടു കളി ഇല്ലാത്തതു കൊണ്ട് ചായയും കുടിച്ചു. നേരെ ഫോറം മാളിൽ തന്നെ വിട്ടു. പർവി വീട് വിട്ടു ഇറങ്ങിയ 50 താം നാൾ. പിന്നെ 10k ഫോള്ളോവെർസ് കിട്ടിയത് കൊണ്ടും എല്ലാ ബാംഗ്ലൂരിൽ മീറ്റ് ചെയ്യാൻ വിളിച്ചവരെയും കൂട്ടി. ഒരു കേക്ക് മുറിച്ചു.. സന്തോഷിച്ചു. 6 മണിക്ക് റാഫി ബസ് ബുക്ക്‌ ചെയ്തുരുന്നു. അങ്ങനെ നാട്ടിൽ ബസ്സിന് വരണ്ട പൈസയും റാഫി ഒന്നും പറയാതെ എടുത്തു. നമ്മളെ സ്നേഹിക്കാൻ നമ്മുക്ക് ചുറ്റും മനുഷ്യർ ഉണ്ട്. നമ്മൾ എന്ന് അത് മനസിലാക്കുന്നോ അന്ന് നമ്മൾ സന്തുഷ്ടർ ആവും. യാത്രയെ പ്രണയിച്ചവർ ആരും ദുഖിച്ചിട്ടില്ല. ഇനി ഒരിക്കലും ദുഃഖിക്കുകയുമില്ല. എനിക്കും പല അനുഭവങ്ങളും ജീവിതത്തിൽ കടന്നു പോകേണ്ടി വന്നിട്ടുണ്ടെങ്കിലും അതൊക്കെ തരണം ചെയ്തിട്ടാണ് ഇവിടെ വരെ എത്തിയത്.യാത്രകളിൽ ചില നന്മകളും ചില സംഭവിക്കാൻ പാടില്ലാത്ത ദുരന്തങ്ങളും സംഭവിക്കാം.എല്ലാ ഒരു അനുഭവമായി എടുത്താൽ അതിലും വലിയ സന്തോഷം മറ്റൊന്നും ഇല്ല. ഇനിയും യാത്രകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കും എന്ന് കരുതി ഞാൻ നിർത്തുന്നു.

1 comment
  1. പ്രണയമാണ് യാത്രയ്യോട് അന്നും ഇന്നും എന്നും……….😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post