സ്ത്രീകൾ നടത്തുന്ന ഏഷ്യയിലെ വലിയ അങ്ങാടിയിൽ ഒരു ദിവസം

Total
0
Shares

വിവരണം – അരുൺ കുന്നപ്പള്ളി.

ഭാഷാ വൈവിധ്യംകൊണ്ടും സാംസ്ക്കാരിക വൈവിധ്യംകൊണ്ടും വ്യത്യസ്തമായ ഭൂതല പ്രകൃതികൊണ്ടും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വേറിട്ടൊരു പ്രദേശം തന്നെയാണ് ഇന്ത്യയുടെ വടക്ക്കിഴക്കൻ സംസ്ഥാനങ്ങൾ. അറുപതിൽ കൂടുതൽ വലുതും ചെറുതുമായ ഗോത്ര വിഭാഗക്കാർ അത്രതന്നെ ഭാഷകൾ അതുപോലെ തന്നെ വിഭിന്നമായ ജീവിതരീതികളും കാലങ്ങളായി പിന്തുടർന്ന് ജീവിക്കുന്ന അനേകം മനുഷ്യരും.

അവരുടെ ജീവിതരീതികൾ പലപ്പോഴും ഇന്ത്യൻ ‘മെയിൻലാൻഡ്’കാർ പലരീതിയിലായി കളിയാക്കുകയും ഡൽഹി മുംബൈ പോലുള്ള മെട്രോ നഗരങ്ങളിൽ ചിങ്കിയെന്നും നേപ്പാളിയെന്നും പറഞ്ഞു അവർക്ക് ജീവിക്കാൻ അരക്ഷിതാവസ്ഥ സൃഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. എന്തിനുപറയുന്നു സ്വാതന്ത്രസമരമെഴുതിയ ചരിത്രകാരന്മാർപോലും ഇവിടെ നടന്ന ഗോത്ര സായുധ പോരാട്ടങ്ങളും ചെറുത്തുനിൽപ്പുകളും ‘Subash Chandra Bose , with support of japanese army invaded through northeast india and attacked British ‘ എന്ന ഒറ്റവരിയിൽ ഒതുക്കുകയുണ്ടായി.

നാഗാലാ‌ൻഡ് യാത്ര കഴിഞ്ഞെത്തുന്ന ഏതൊരു സഞ്ചാരിയോടും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ‘അവിടെ പോയിട്ട് പട്ടി ഇറച്ചി കഴിച്ചോ എന്ന്‌? ‘ ഉണ്ടെന്ന് പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ഉൾകൊള്ളുന്ന രീതിയൊന്നുതന്നെ. സമ്പൂർണ സസ്യാഹാരം പ്രാബല്യത്തിൽ ഇല്ലാത്തലോകത്ത് കോഴിയെതിന്നാലും, പോത്തിനെ തിന്നാലും പന്നിയെ ചുട്ട് തിന്നാലും പാമ്പിന്റെ വൈൻ കുടിച്ചാലും പട്ടിയിറച്ചി തിന്നാലും ഒരേപോലെയാണ് എന്ന്‌ ചിന്തിക്കാനുള്ള സാമാന്യ വിവരംപോലും ഇല്ലാതെപോകുന്നതാണ് നാം നേടിയ ‘സാക്ഷരത’.

കുറച്ച് ദിവസം മുന്നേ മിസോറം ഗവർണർ നടത്തിയ പ്രസംഗം കേരളത്തിൽ അങ്ങോളം ട്രോളിയാഘോഷിക്കപ്പെട്ടു, എന്താണ് പറഞ്ഞതെന്ന റിയാനുള്ള ആകാംഷകൊണ്ട് മിസോറാമിലെ കൂട്ടുകാരി Essy Hauzel ലുമായി ഇത്തിരി നേരം സംസാരിച്ചു. അപ്പോഴാണ് അറിഞ്ഞത് മിസോ ഭാഷയിലെ സംസാരം വളരെ പതുക്കെയാണെന്ന്, അവിടുത്തുകാർ അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ വളരെ സന്തോഷവാന്മാരാണെന്നും അതിനു നല്ല സ്വീകാര്യത കിട്ടിയെന്നും.

മലയാളി സഞ്ചാരികൾ ഹിമാലയത്തിന്റെ ബുദ്ധമത പ്രദേശങ്ങളിൽ എത്തുമ്പോൾ അഭിസംബോധന ചെയ്യുന്ന ഒരു പദമാണ് ‘julley ‘,പഞ്ചാബിൽ എത്തിയാൽ ‘സശ്രീകാൽ ജി’അങ്ങനെ പല പ്രദേശങ്ങളിൽ അവരുടേതായ രീതിയിൽ സംസാരിക്കാൻ ശ്രമിക്കാറുണ്ട്. അതിന് പലപ്പോഴും ഗുഡ്മോർണിംഗ്,ഹലോ, നമസ്കാർ എന്ന പദങ്ങളെക്കാൾ സ്വീകാര്യത കിട്ടിയതായി തോന്നിയിട്ടുണ്ട്.

ഈ ലേഖനമെഴുതുന്നത് വടക്കുകിഴക്കിന്റെ സഞ്ചാരപാതയിൽ ഞാൻ കണ്ടനുഭവിച്ച അധികം അറിയപ്പെടാത്ത ചില യാഥാർഥ്യങ്ങളെകുറിച്ചാണ്… ഗവർണറെ ട്രോളിയ മനസ്സുമായി നിങ്ങൾ ഇനിയങ്ങോട്ട്‌ തുടർന്ന് വായിക്കണമെന്ന് നിർബന്ധിക്കുന്നില്ല.

മണിപ്പൂരിലെ അമ്മമാരെക്കുറിച്ച് ആദ്യമായി അറിയുന്നത് വർഷങ്ങൾക്കു മുൻപ് AFSPA നിയമത്തിനെതിരെ ഇന്ത്യൻ ആർമിയുടെ മുന്നിൽ തെരുവിൽ ശരീരം നഗ്നമാക്കി ‘Rape Us Indian Army’ എന്ന ബാനർ പിടിച്ചു സമരം ചെയ്തതിലൂടെയാണ്. ഇതിൽ നമ്മൾ സ്വയം ചോദിച്ച് പോകുന്നൊരു ചോദ്യമുണ്ട്. എന്തുകൊണ്ട് പുരുഷൻമാർ തെരുവിൽ ഇറങ്ങിയില്ല എന്ന്‌. അതിന് ഉത്തരം ഒന്നേയുള്ളു. മണിപ്പൂരും മറ്റു വടക്കുകിഴക്കൻ പ്രദേശങ്ങളും അങ്ങനെയാണ്. അവിടെ സ്ത്രീ എന്നോ പുരുഷനെന്നോ സമൂഹത്തിൽ വലിയ വേർതിരിവുകളില്ല.

മറ്റൊരു ഭാഷയിൽ പറഞ്ഞാൽ സ്ത്രീശാക്തീകരണത്തിന്റെയും ലിംഗസമത്വത്തിന്റെയും ഏറ്റവും നല്ല മാതൃകകൾ കാഴ്ചവെക്കുന്ന വടക്ക്കിഴക്കൻ സംസ്ഥാങ്ങളിലൊന്നാണ് മണിപ്പൂർ. അവിടെ ഇതുവരെ സ്ത്രീവിരുദ്ധ നിലപാടുകളോ, ആചാരങ്ങളോ, സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളോ ഈയടുത്തായി പുരുഷന്മാർ നയിച്ചതായി എന്റെയറിവിലില്ല. അതിലുപരി, സ്ത്രീയുടെ യോനി പ്രതിഷ്ഠയും ആർത്തവം ഉത്സവവുമാക്കി മാറ്റിയ കാമാഖ്യ ക്ഷേത്രങ്ങളുമുള്ള വടക്ക്കിഴക്കിലെ ഒരു ചെറിയ പ്രദേശമാണ് മണിപ്പൂർ.

2013ലെ ഒരു തണുത്ത ഡിസംബർ മാസമാണ് ആദ്യമായി മണിപ്പൂരിൽ എത്തുന്നത്. അന്നവിടെ മീത്തയ് ജനതക്ക് വയലിൽ ഉരുളക്കിഴങ്ങു വിളവെടുക്കുന്ന സമയവും ഗോത്രവിഭാഗക്കാർക്ക് ക്രിസ്മസ് ഒരുക്കത്തിനുള്ള സമയവുമായിരുന്നു. നാല് വർഷത്തിനപ്പുറം വീണ്ടും തുലാവർഷം തൂങ്ങിനിൽക്കുന്ന സമയത്ത് ഇവിടെവരുമ്പോൾ വലിയ മാറ്റമൊന്നും സംഭവിച്ചതായി തോന്നിയില്ല. കറ്റയെ സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്ന ചെളിപൂണ്ട പാടങ്ങളും നല്ല നിരപ്പുള്ള ടാറിട്ട റോഡും പക്ഷെ ഒരു പുതിയ കാഴ്ചതന്നെയായിരുന്നു.

തൗബാൽ ജില്ലയിലെ ക്ഷേത്രത്തിലെയ്ക്കായ് ഗ്രാമത്തോട് ഒരു ദിവസത്തെ അവധിപറഞ്ഞ് ഇംഫാൽ നഗരം ചുറ്റിക്കാണാനുള്ള ആഗ്രഹത്തിൽ വണ്ടികയറി. വണ്ടി എന്നാൽ ബസ്സും കാറുമൊന്നുമല്ല, ബസ്സുകൾ കുറവായതുകൊണ്ട് അവിടുത്തുകാർ ആശ്രയിക്കുന്ന മാജിക് ഷെയർ ടാക്സിയാണ്. മാജിക്‌ എന്ന്‌ പൊതുവെ പറയും. ഒരു വണ്ടിയിൽ 8 പേർക്ക് പോകാം.

സുദീപ് ചക്രവർത്തി എഴുതി വിഖ്യാതമാക്കിയ High Way 39ന്റെ കാഴ്ചകളിലൂടെയാണ് തൗബാൽ -ഇൻഫൽ പാത പോകുന്നത്. ആസ്സാമിൽ ബ്രഹ്മപുത്ര കടന്ന് വരുന്ന ഈ ദേശീയപാത അവസാനിക്കുന്നത് മ്യാൻമാർ അതിർത്തിയിലെ മോറെ പട്ടണത്തിലാണ്. അവിടുന്നങ്ങോട്ട് മ്യാൻമാറും കടന്ന് പോകുന്ന പാത ഇന്ത്യയുടെ Look East Policy യുടെ അവിഭാജ്യ വാണിജ്യ ഇടനാഴിയാണ്.

ഒരു മണിക്കൂർ ഞെരിഞ്ഞമർന്നു വഴിയോര കാഴ്ചകൾ കണ്ട് imphal എത്തി. മാജിക്കിൽ നിന്നിറങ്ങി നേരെ നടന്ന് പോയത് ഇമ കെയ്‌ത്തെൽ തേടിയാണ്. പട്ടണത്തിന്റെ നാടുവിലായിത്തന്നെയാണ് ഈ മാർക്കറ്റ് സ്ഥിതിചെയ്യുന്നത്. മാർക്കറ്റിലേക്ക് അടുക്കുംതോറും തിരക്കും ഉണക്ക മീനിന്റെ മണവും കൂടിക്കൂടി വരുന്നുണ്ട്. മാർക്കറ്റിനു സമീപമാണ് ഇത്തിരി പഴക്കം ചെന്ന ഫ്ലൈ ഓവർ ബ്രിഡ്‌ജും. മണിപ്പൂരുകാർക്കു പണ്ടും ഇന്നും ഈ ഫ്ലൈഓവർ വികസനത്തിന്റെ ഒരു പ്രതീകം തന്നെയാണ്. മണിപ്പൂരിലെ ആദ്യത്തേതും അവസാനത്തേതുമായ ഫ്‌ളൈ ഓവറാണിത്.

പുറത്തു നിന്ന് കാണുമ്പോൾ ഒരു കെട്ടിടംപോലെ തോന്നുമെങ്കിലും അകത്തുവിശാലമായ ചന്തയാണ്. പഴങ്ങളും പച്ചക്കറികളും തുണിത്തരങ്ങളും പലചരക്കുമെല്ലാം ഉണ്ടെങ്കിലും മാർക്കറ്റ് മൊത്തം ഉണക്കമീനിന്റെ മണമാണ്. ങാരി എന്നാണ് ഇവിടുത്തുകാർ ഇതിനെ പറയുന്നത്. വയലിൽനിന്നും തോട്ടിൽനിന്നും പിടിക്കുന്ന ചെറിയ മീനുകളെ ഒരു മൺ കുടുക്കയിൽ അടച്ചിട്ടു കുറച്ച് ദിവസം എടുത്തുവെക്കാറാണ് പതിവ്. ചെറിയ ചീനവലകളിൽ സ്ത്രീകൾ തന്നെയാണ് മീൻപിടിക്കാനിറങ്ങുക. ഉപ്പ് ഉപയോഗിക്കുന്ന പോലെ മിക്കവാറും എല്ലാ കറികളിലും ങാരിയുടെ സാന്നിധ്യം കാണാം.

ചിലയിടത്തു ഞാരിക്കൊപ്പമാണ് ബാംബൂ ഷൂട്ടും വിൽക്കാൻ വെച്ചിരിക്കുന്നത്. വളരെ ഇളയ മുളനാമ്പുകൾ വെട്ടി ഇതുപോലെ ഭരണിയിൽവെച്ചാണ് ഇതുണ്ടാക്കുന്നത്. പഴകും തോറും ഗന്ധം കൂടും, നിറവും മാറും. വാങ്ങിക്കാൻ വരുന്ന ആളുകൾ അതിന്റെ ഗന്ധം നോക്കിയാണ് വാങ്ങുന്നത്. ഞാരിയും ബാംബൂഷൂട്ടും കൂടി ചേർന്നാലുള്ള ഗന്ധം എല്ലാവർക്കും ഇഷ്ടപ്പെട്ടെന്നു വരില്ല. അവിടുത്തെ എന്റെ ആദ്യനാളുകളിൽ ഇതുമായി പൊരുത്തപ്പെടാൻ നന്നേ ബുദ്ധിമുട്ടി, പിന്നീട് ഇത് രണ്ടും കഴിച്ചു ശീലിച്ചുതുടങ്ങി.

പലപല സെക്ഷനുകളായിട്ടാണ് സ്ത്രീകൾ സാധനങ്ങൾ വിൽക്കുന്നത്. ആധുനിക വസ്ത്രങ്ങൾ ഉപയോഗിക്കുമെങ്കിലും ഇവിടെ വിൽക്കാൻ വെച്ചിരിക്കുന്നത് വീട്ടിൽ നെയ്തെടുത്ത ഫന്നക്കും(മുണ്ട് പോലെ സ്ത്രീകൾ ധരിക്കുന്നത് ) മുണ്ടും ഒക്കെത്തന്നെയാണ്. കച്ചവടക്കാരിൽ എല്ലാം സ്ത്രീകൾ എന്നാലും ആണുങ്ങൾക്ക് ധരിക്കാവുന്ന തുണികളെല്ലാമുണ്ട്.

തുണിക്കടകളുടെ അടുത്ത് തന്നെയാണ് ചെറിയ തുറന്നിട്ട ചായക്കടകളും. എല്ലാ കടകളിലും പൊക്കവടയാണ് താരം. എണ്ണയിലിട്ട് വറുക്കുന്ന പൊക്കവടയുടെ കൂടെ ഒരു ഇലകൂടി ഇടുന്നുണ്ട്,കഴിക്കുമ്പോൾ അതിന്റെ രുചിയാണ് കിട്ടുന്നത്. വേറെ സ്പെഷ്യൽ എന്നുപറയാൻ ഇത്തിരി കടലയും, പച്ചിലകളും, മുളകും ചേർത്ത സിഞ്ചു എന്ന സാലഡ് കിട്ടും. മണിപ്പൂരി ഭക്ഷണങ്ങളിൽ മസാലപൊടികൾ ഇടുന്നത് വളരെ കുറവായേ കണ്ടിട്ടുള്ളു.

ഒരു സിഞ്ചുവും ചായയും കുടിച്ച് മാർക്കറ്റിന്റെ ഉള്ളിലേക്ക് ഒന്നുകൂടി നടന്നു. എല്ലാവരും ചിരിച്ചു കൊണ്ടാണ് സ്വീകരിക്കുന്നത്,ഞാൻ പതുക്കെ ക്യാമറ എടുത്തപ്പോൾ അമ്മമാർക്ക് ഇത്തിരി നാണമൊക്കെ വന്നു .ക്യാമറക്കുമുന്നിൽ ചിരിച്ചുകൊണ്ട് നിന്നത് വളരെ ചുരുങ്ങിയ ആളുകളാണ്. ചിലർക്ക് മുന്നിൽ പലപ്പോഴും നമ്മൾ പുറംനാട്ടുക്കാരായ ‘ഇന്ത്യക്കാർ’ തന്നെയാണ്. അധികം വിലപേശ ലൊന്നും നടക്കില്ല, കുറേ തപ്പിതിരഞ്ഞു ഒന്നും എടുക്കാതെ പോയാൽ മുഖഭാവം പതുക്കെ മാറും. ഒരു ബാഗ് മേടിക്കാൻ പോയ സ്ഥലത്തുനിന്നു നന്നായി ഒന്ന് തെറി കേട്ടു,പറഞ്ഞതൊന്നും മനസ്സിലാവത്തുകൊണ്ടു മിണ്ടാതെ ചിരിച്ചു നിൽക്കുകയല്ലാതെ വേറെ നിവൃത്തിയൊന്നും ഉണ്ടായിരുന്നില്ല.

കുറേ നടന്നിട്ടും മാർക്കറ്റ് തീരുന്നില്ല, എല്ലായിടത്തും ഒരു പോലെ തോന്നി. ബിഗ് ബസാറിന്റെ ഒരു പുരാതന ഭാവത്തിലുള്ള പോലെയാണ് മാർക്കറ്റ് അന്തരീക്ഷം. പുറം നാട്ടുകാർക്ക് മാർക്കറ്റിൽ സ്റ്റാൾ ഇടാൻ പറ്റില്ലെന്ന് തോന്നുന്നു, എല്ലാം അവിടുത്തുകാരും അവരുടെ നിത്യോപയോഗ സാധങ്ങളും മാത്രം. ഇപ്പൊൾ മീൻ പിടിക്കുന്ന സീസൺ ആണെന്ന് തോന്നും ചീനവലകടയിലെ തിരക്ക് കണ്ടാൽ. മുളകൊണ്ടുള്ള കുരുത്തിയും വലകളും ഉണക്കാനുള്ള കുടുക്കകളും തന്നെയാണ് അധികംവിറ്റുപോകുന്നത്. കുറച്ച് വർഷം മുന്നേ വന്ന ഒരു ഭൂമികുലുക്കം മാർക്കറ്റിനെ നന്നായി ബാധിച്ചിട്ടുണ്ട്, പിന്നീട് പൂർവാധികം ശക്തിയോടെ തിരിച്ചുവന്ന് സജീവമായ ഒരു ചെറിയ ചരിത്രം കൂടിയുണ്ട് ഇമ കൈതലിനു.

ഇംഫാൽ പട്ടണത്തിൽ നടക്കുന്ന എല്ലാ സമരങ്ങളും പ്ലാൻ ചെയ്യുന്നതും നടപ്പിലാക്കുന്നതിലും ഇവിടുത്തെ അമ്മമാരുടെ പങ്ക്ചെറുതല്ല. കച്ചവടം നടത്തുന്ന രീതിയും വാശിയും കണ്ടാൽതന്നെയറിയാം അവരെങ്ങനെ കുടുംബജീവിതം മുന്നോട്ട് കൊണ്ടുപോവുന്നതെന്ന്.

ഇത്തിരി നേരംകൂടി അവിടുത്തെ കാഴ്ചകൾ കണ്ട് തിരിച്ചു തൗബാലിലേക്ക് വണ്ടികറുമ്പോൾ സ്ത്രീകൾ നടത്തുന്ന ഏഷ്യയിലെ തന്നെ വലിയ അങ്ങാടിയിൽ ഒരു ദിവസം ചെലവഴിച്ച സന്തോഷമുണ്ടായിരുന്നു മനസ്സിൽ..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post