ഇന്ത്യൻ റൈനോ – ലോക ചരിത്രത്തിൽ ഇടം നേടിയ ഒരു തിരിച്ചുവരവ്

Total
1
Shares

വിവരണം -സിനിമാപ്രേമി.

റൈനോ വംശത്തിലെ ഒരു പ്രധാന അംഗമാണ് ഇന്ത്യൻ റൈനോ.ഡാർക്ക് ബ്രൗണിഷ് ഗ്രെ കളറിൽ കാണപ്പെടുന്ന ഇവരുടെ കഴുത്തിലെ വലിയ തൊലിമടക്കുകളിൽ ചെറിയൊരു പിങ്ക് നിറവും കാണാം.ഇന്ത്യയിലെ ലാൻഡ് അനിമൽസിൽ വലുപ്പത്തിൽ ആനക്ക് ശേഷം രണ്ടാമതും ലോകത്തിലെ റൈനോസറുകളിൽ ആഫ്രിക്കൻ വൈറ്റ് റൈനോസിന് ശേഷം രണ്ടാം സ്ഥാനവും ഇവർക്കാണ്.ഒരു ആവറേജ് ആൺ റൈനോക്ക് 2300 kg ഉം പെൺ റൈനോക്ക് 1600kg ഉം വരെ ഭാരവും 3.5 മുതൽ 4 മീറ്റർ വരെ നീളവും കാണും. ഇവരുടെ പ്രധാന ഭക്ഷണം പുല്ലാണെങ്കിലും മറ്റു പല സസ്യങ്ങളും കായ്കനികളും ഒക്കെ ഭക്ഷിക്കാറുണ്ട്.

ഇവരുടെ ഏറ്റവും വലിയ പ്രത്യേകത ഒറ്റക്കൊമ്പും പടച്ചട്ട പോലുള്ള കട്ടിയുള്ള തൊലിയുമാണ്.നമ്മുടെ നഖങ്ങളുടെ ഒക്കെ പോലെ തന്നെ കെരാറ്റിൻ ഉപയോഗിച്ചുതന്നെയാണ് ഇവയുടെ കൊമ്പുകളും നിർമിക്കപ്പെട്ടിരിക്കുന്നത്. കൊമ്പിന് 15 മുതൽ 25cm വരെ നീളം കാണും. ഏകദേശം 4cm ഓളം കട്ടിയുള്ളതാണ് ഇവരുടെ തൊലി,ഒറ്റനോട്ടത്തിൽ ഒരു പടച്ചട്ട പണിഞ്ഞിട്ടിരിക്കുന്നതുപോലെയെ തോന്നു. പിൻഭാഗത്തും ഷോള്ഡറിലും ആയി ചെറിയ മുഴകളുംകാണാം.കട്ടിയുള്ള തോൽ ആണെങ്കിലും ഈച്ച ശല്യം ഇല്ലാതാകുകയൊന്നുമില്ല.

റൈനോകളുടെ പ്രധാന ശത്രുക്കളിൽ ഒന്നാണ് ഈച്ചകളും ലീച്ചും ഒക്കെ.പക്ഷെ ഈ ശല്യത്തിൽ നിന്ന് രക്ഷപ്പെടാൻ മൈന കൊക്ക് തുടങ്ങിയ പക്ഷികൾ ഇവരെ സഹായിക്കും. അങ്ങനെ ഒരു പരസ്പര ധാരണയിലാണ് ഇവർ ജീവിക്കുന്നത്.ധാരാളം നാഡീഞരമ്പുകൾ കൊണ്ട് സമ്പന്നമാണ് ഇവരുടെ ഈ തൊലിമടക്കുകൾ. ഈ മടക്കുകൾ ബ്ലഡ് സർകുലഷനും ശരീര താപനില നില നിയന്ത്രിക്കുന്നതിനും ഒക്കെ സഹായകമാണ്.മികച്ച നീന്തൽക്കാർ കൂടിയാണ് ഇന്ത്യൻ റൈനോസ്. പല ജല സസ്യങ്ങളും ഭക്ഷിക്കുന്നുമുണ്ട്.

പൊതുവെ ഒറ്റക്കുള്ള ജീവിതം നയിക്കുന്നവരാനെങ്കിലും ചില സന്ദർഭങ്ങളിൽ ചെറുപ്രായക്കാരായ റൈനോസ് ചെറു കൂട്ടങ്ങളായി കാണപ്പെടാറുണ്ട്,പ്രധാനമായും ആൺ റൈനോസ്. മറ്റു വലിയ റൈനോസിൽ നിന്നുണ്ടാകുന്ന ആക്രമണങ്ങൾ ഒഴിവാക്കാനാണിത്. ആൺ റൈനോകൾക്ക് 2-8സ്‌ക്യുയർ കിലോമീറ്റർ വരെയുള്ള ടെറിടോറികൾ കാണും.അതിക്രമിച്ചു കടക്കുന്നവർക്ക് തക്കതായ ശിക്ഷ ലഭിക്കുക തന്നെ ചെയ്യും. മറ്റു റൈനോകളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യൻ റൈനോസ് കൊമ്പുകൾക്ക് പകരം പല്ലുകളുപയോഗിച്ചാണ് ആക്രമിക്കുന്നത്.കൊമ്പുകൾ വലിയ ചെടികളും മരച്ചില്ലകളും ഒക്കെ ഒടിക്കാനാണ് ഉപയോഗിക്കുന്നത്. കാഴ്ച്ച ശക്തി അൽപം കുറവാണെങ്കിലും മികച്ച കേൾവി ശക്തിക്കും ഘ്രാണ ശേഷിക്കും ഉടമകളാണിവർ.

മേറ്റിങ്ങിന് സമായമായൽ ഫീമെയിൽ റൈനോ സെന്റ് മാർക്കിങ്ങിലൂടെയും മറ്റും മെയിൽ റൈനോസിനെ അറിയിക്കും.ഈ സെന്റ് മാർക്കിങ് ഫോളോ ചെയ്താണ് മെയിൽ റൈനോ ഫീമെയിലിനെ സമീപിക്കുന്നത്.ഈ സമയങ്ങളിൽ മെയിൽ റൈനോ വളരെ അധികം ആഗ്രസ്സിവ് ആയി കാണപ്പെടും.മെയിൽ റൈനോ അടുത്തെത്തിക്കഴിഞ്ഞാൽ ഫീമെയിൽ റൈനോ ഓടാൻ തുടങ്ങും കുറെ ദൂരം അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഓടും തന്റെ പങ്കാളിയുടെ ശക്തി പരീക്ഷിക്കാൻ വേണ്ടി ആണിതെന്നാണ് പറയുന്നത്.മേറ്റിങ് കഴിഞ്ഞാൽ ഏകദേശം 15 മാസങ്ങൾക്ക് ശേഷം കുട്ടി ജനിക്കും.ജനിക്കുന്ന സമയത്ത് കൊമ്പ് ഉണ്ടാവില്ല.4 വയസുവരെ കുട്ടി അമ്മയുടെ സംരക്ഷണത്തിൽ തുടരും. 6 വയസെങ്കിലുമെടുക്കും കൊമ്പ് നന്നായി പുറത്തു കാണാൻ.പൂർണ വളർച്ച എത്തിയ റൈനോക്ക് നാച്ചുറൽ ആയി ശത്രുക്കൾ ഇല്ലെങ്കിലും കുട്ടികളെ കടുവകൾ ആക്രമിക്കാറുണ്ട്,ചിലപ്പോൾ മറ്റ് ആൺറൈനോകളും. എന്തുതന്നെ വന്നാലും അമ്മ കുട്ടിയെ ജീവൻകളഞ്ഞും സംരക്ഷിക്കും.

ഒരുകാലത്ത് നോർത്തിൻഡ്യാ,നേപ്പാൾ, പാകിസ്ഥാൻ,ബംഗ്ളാദേശ്, മ്യാൻമാർ എന്നിവിടങ്ങളിലൊക്കെയായി വിഹരിച്ചിരുന്നവരാണ് ഇന്ത്യൻ റൈനോസ്. എന്നാൽ ഇന്ന് ഉത്തർപ്രദേശ്,ആസ്സാം,വെസ്റ്റ് ബംഗാൾ,സതേൺനേപ്പാൾ എന്നിവിടങ്ങളിൽ മാത്രമായി ഇവർ ചുരുങ്ങിയിരിക്കുന്നു.80 ശതമാനവും ഇന്ത്യയിൽ തന്നെയാണുള്ളത്. അതിൽ തന്നെ 70 ശതമാനം ആസാമിലെ കാസിരംഗ നാഷണൽ പാർക്കിലും. പത്തൊൻപതാം നൂറ്റാണ്ട് മുതലാണ് ഇന്ത്യൻ റൈനോസ് വേട്ടക്കിരയായിതുടങ്ങിയത്. പരമ്പരാഗത ചൈനീസ് മരുന്നുകളുടെ നിർമാണത്തിന് ഇവയുടെ കൊമ്പുകളും ഉപയോഗിച്ചിരുന്നു,അതിന് വേണ്ടിയാണ് ഇവയെ വ്യാപകമായി കൊന്നൊടുക്കിയത്. വളരെ വലിയ വില ലഭിക്കുന്നതിനാൽ കൂടുതൽ ആളുകൾ ആകൃഷ്ടരായി വൻതോതിൽ റൈനോകളെ വേട്ടയാടാൻ തുടങ്ങി.

1905 ആയപ്പോഴേക്കും വെറും 70 എണ്ണം മാത്രമാണ് അവശേഷിച്ചത്.1908 ലെ കണക്കു പ്രകാരം ഇന്ന് മൊത്തം എണ്ണത്തിന്റെ 70% ഉൾകൊള്ളുന്ന കാസിരംഗ നാഷണൽ പാർക്കിൽ അവശേഷിച്ചതാകട്ടെ വെറും 12 എണ്ണം മാത്രം. പിന്നീട് വേട്ടയാടലിൽ കുറവുണ്ടായെങ്കിലും എണ്പതുകൾമുതൽ ആളുകൾ കാടുകൾ കൂടുതൽ നശിപ്പിക്കാൻ തുടങ്ങിയത് റൈനോയുടെ ആവാസ വ്യവസ്ഥക്ക് കോട്ടം ഉണ്ടാക്കി. 1986 ഇൽ IUNC എൻജാണ്ടെർഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി. പിന്നീട് ഗവൺമെന്റും WWF തുടങ്ങിയ സംഘടനകളുടെയും കൂട്ടായ പ്രവർത്തിയിലൂടെ പതിയെ റൈനോകൾ തിരിച്ചുവരാൻ തുടങ്ങി. അതിൽ പ്രധാനപ്പെട്ട ഒന്നാണ് IRV2020(international rhino vision2020) program.ആസ്സാം ഫോറെസ്റ്റ് ഡിപാർട്മെന്റും മറ്റ് സന്നദ്ധ സംഘടനകളും ഉൾപെട്ടുകൊണ്ട് നടത്തിയ ഈ പ്രോഗ്രാമിന്റെ ലക്‌ഷ്യം 2020 ഓടു കൂടി റൈനോയുടെ എണ്ണം 3000 ആക്കണം എന്നതായിരുന്നു.ഇന്ത്യയുടെ മാത്രമല്ല നേപ്പാൾ ഗവർണ്മെന്റും ഇക്കാര്യത്തിൽ വളരെ നല്ല പ്രവർത്തനം തന്നെയാണ് കാഴ്ചവെച്ചത്.നേപ്പാളിലെ ചിതുവാൻ നാഷണൽ പാർക്കിലാണ് റൈനോസ് ഉള്ളത്.

വനത്തിന് സമീപമുള്ള ആളുകളിൽ ബോധവത്കരണ പരിപാടികൾ ഒക്കെ നടത്തുകയും ടൂറിസം കൂടുതൽ വര്ധിപ്പിച്ചും ഒക്കെ വേട്ടയാടൽ കുറക്കുകയും ഇല്ലാതായ സ്ഥലങ്ങളിലേക്ക് ഇവയെ വീണ്ടും എത്തിച്ച് അവിടെയും ഇവയുടെ എണ്ണം കൂട്ടുകയും ഒക്കെ ചയ്തതോടെ റൈനോകളുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടം തന്നെ ഉണ്ടാകുകയും ചെയ്തു. 1905 ഇൽ ഇന്ത്യൻ റൈനോകളുടെ എണ്ണം 70 ആയിരുന്നെങ്കിൽ ഇന്ന് ഇത് 3000 നു മുകളിൽ ആണ്.12 എണ്ണം ആയി ചുരുങ്ങിയ കാസിരംഗയിൽ ഇന്ന് 2000 തിനു മുകളിൽ ഉണ്ട്. അങ്ങനെ 1986 ൽ endangered ലിസ്റ്റിൽ ഉൾപ്പെട്ട ഇവർ 2008 ൽ vulnerable ലിസ്റ്റിലേക്ക് മാറ്റി.

ആവാസ വ്യവസ്ഥയിൽ വളരെ നിർണായക പങ്കുവഹിക്കുന്ന ഇവർ ഇല്ലാതായാൽ അത് ധാരാളം പ്രശ്നങ്ങൾക്ക് വഴിവെക്കും.തന്നെയുമല്ല ക്യാപ്റ്റിവിറ്റിയിൽ പോലും നമുക്ക് ഇവയെ സംരക്ഷിക്കൻ കഴിഞ്ഞെന്നു വരില്ല. കാരണം മറ്റു ജീവികളെ പോലെ ഒന്നും റൈനോകളെ ബ്രീഡ് ചെയ്യാൻ സാധിക്കില്ല,അത് വളരെ ബുദ്ധിമുട്ടേറിയ ജോലിയാണ്.എന്തിന് പാകിസ്താനിൽ രണ്ടു റൈനോകളെ വീണ്ടും വിടുകയുണ്ടായി പക്ഷെ അവർ തമ്മിൽ മേറ്റ്‌ ചെയ്യാഞ്ഞതിനാൽ ആ പരീക്ഷണം പരാജയം ആയിരുന്നു.ലോക ചരിത്രത്തിൽ ഇടം നേടിയ ഈ തിരിച്ചുവരവ് ഒരുപക്ഷെ നമ്മുടെ ഇന്ത്യയിൽ അല്ലായിരുന്നെങ്കിൽ സംഭവിക്കുക തന്നെ ഇല്ലായിരുന്നു.അതിൽ നമുക്ക് എന്നും അഭിമാനിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post