ഇന്ത്യയിലെ ആദ്യത്തെ വനിതാ സീരിയൽ കില്ലർ – സൈനൈഡ് മല്ലിക

Total
0
Shares

ലേഖകൻ – ബിജുകുമാർ ആലക്കോട് (കേസ് ഡയറി).

ബിജുകുമാർ ആലക്കോട്.

2007 സെപ്തംബർ 19. കർണാടകയിലെ മഡ്ഡൂർ പോലീസ് സ്റ്റേഷനിലേയ്ക്ക് ഒരു ഫോൺകാൾ വന്നു. മഡ്ഡൂരിലെ വൈദ്യനാഥപുര ക്ഷേത്രത്തിനു സമീപമുള്ള ഒരു ഗസ്റ്റ് ഹൌസ് ഉടമയുടേതായിരുന്നു ആ കോൾ. റൂം നമ്പർ 103 ൽ നിന്നും ദുർഗന്ധം വമിയ്ക്കുന്നു. മൂന്നു ദിവസം മുൻപ് ഒരു സ്ത്രീ ആയിരുന്നു ആ റൂം എടുത്തത്. പോലീസ് വൈകാതെ സംഭവസ്ഥലത്തെത്തി. റൂം തുറന്നു. അസഹ്യ ഗന്ധം. അവിടെ തറയിൽ ഒരു സ്ത്രീയുടെ ജഡം കിടപ്പുണ്ടായിരുന്നു. രണ്ടു ദിവസത്തെ പഴക്കത്താൽ ജീർണിച്ചിരിയ്ക്കുന്നു. മധ്യവയസ്ക. അത്യാവശ്യം വിലപിടിപ്പുള്ള വസ്ത്രങ്ങൾ. മുറിയെടുത്തത് അവർ തന്നെയായിരുന്നു. എന്നാൽ കൂടെ ആരും ഉണ്ടായിരുന്നതായി റിസപ്ഷനിസ്റ്റ് ഓർക്കുന്നില്ല.

മൃതദേഹം പരിശോധിച്ച പോലീസ് ഒരു കാര്യം ശ്രദ്ധിച്ചു. അവരുടെ ശരീരത്തിൽ ആഭരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇൻക്വസ്റ്റിനു ശേഷം ബോഡി പോസ്റ്റുമോർട്ടത്തിനയച്ചു. ആദ്യനടപടിയെന്ന നിലയിൽ ഗസ്റ്റ് ഹൌസ് ജോലിക്കാരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. അധികം തിരക്കില്ലാത്ത പഴയൊരു ക്ഷേത്രമാണു വൈദ്യനാഥപുരയിലേത്. രാജാക്കന്മാരുടെ കാലത്ത് നിർമ്മിയ്ക്ക്പപെട്ടത്. ചില പൂജാ ദിവസങ്ങളിൽ മാത്രമേ ആളുകൾ സത്രങ്ങളിൽ തങ്ങാറുള്ളു. എന്നാൽ ഈയടുത്ത ദിവസങ്ങളിലൊന്നും വിശേഷപൂജകൾ ഉണ്ടായിരുന്നില്ല.

ജോലിക്കാരുടെയോ ഗസ്റ്റ് ഹൌസ് ഉടമയുടെയോ മൊഴികളിൽ വൈരുധ്യമൊന്നും കാണാത്തതിനാൽ തൽക്കാലം വിട്ടയച്ചു. റൂം എടുത്ത സ്ത്രീയുടെ പേർ പില്ലമ്മ എന്നായിരുന്നു രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നത്. ഹെബ്ബാൽ എന്നത് താമസസ്ഥലവും. പോലീസ് ആ അഡ്രസ് അന്വേഷിച്ചു പോയി. ഇതിനിടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നിരുന്നു. പൊട്ടാസ്യം സൈനൈഡ് എന്ന മാരക വിഷം ഉള്ളിൽ ചെന്നാണു മരണം സംഭവിച്ചത്. മോഷണത്തിനായുള്ള കൊലപാതകമാവാം. പക്ഷേ ബോഡിയിൽ മുറിവുകളോ മുറിയിൽ മറ്റു അസ്വാഭാവികതയോ ഇല്ല.
വൈകാതെ പോലീസ് പില്ലമ്മയുടെ വീട് കണ്ടെത്തി. ഹെബ്ബൽ എന്ന സ്ഥലത്തെ സാമാന്യം ധനികരായ ഒരു കുടുംബമാണവരുടേത്. ഭർത്താവ് മുനിരാജു. ഹെബ്ബലിൽ മുനിരാജുവും പില്ലമ്മയും കൂടി ഒരു ക്ഷേത്രം പണിയുന്നുണ്ട്, കുടുംബം വകയായിട്ട്. ആളുകളെ ആകർഷിയ്ക്കുന്ന തരത്തിലായിരിയ്ക്കണം അതിന്റെ നിർമ്മിതി എന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. ഒരു പുരോഹിതന്റെ നിർദ്ദേശപ്രകാരം, അതിനു നല്ലൊരു ഗോപുരം നിർമ്മിയ്ക്കാൻ അവർ തീരുമാനിച്ചു. പല മാതൃകകൾ നോക്കിയെങ്കിലും അവയിലൊന്നും തൃപ്തിയായിരുന്നില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം പില്ലമ്മയാണു മുനിരാജുവിനോടു പറഞ്ഞത്, ബംഗ്ലൂർ ഉള്ള ഒരു ക്ഷേത്രത്തിനു മനോഹരമായ ഒരു ഗോപുരമുണ്ട് എന്ന്. പില്ലമ്മയോട് അവരുടെ സുഹൃത്തായ മറ്റൊരു സ്ത്രീയാണു അക്കാര്യം പറഞ്ഞത്. പൊതുവെ നല്ല കാര്യപ്രാപ്തിയുള്ള പില്ലമ്മ തനിയെ സെപ്തംബർ 17 നു രാവിലെ ബാംഗ്ലൂരിലേയ്ക്കു പുറപ്പെട്ടു. പിറ്റേദിവസം തിരിച്ചെത്തുമെന്നു പ്രതീക്ഷിച്ച ബില്ലമ്മയെ പിന്നെ കാണുന്നത് മോർച്ചറിയിലാണ്. മുനിരാജുവിന്റെ മൊഴികൾ പൊലീസ് അപ്പാടെ വിശ്വസിച്ചില്ല. അവരുടെ കുടുംബചുറ്റുപാടുകളും മറ്റു പ്രസക്ത വിവരങ്ങളുമെല്ലാം അവർ ശേഖരിച്ചു. പക്ഷേ മുനിരാജുവിനു ഇതിൽ എന്തെങ്കിലും പങ്കുള്ളതായി സംശയിയ്ക്കാനായില്ല. പില്ലമ്മയുടെ അജ്ഞാതയായ ആ സ്ത്രീ സുഹൃത്തിനെ പറ്റിയായി പിന്നീട് അന്വേഷണം. എന്നാൽ അങ്ങനെയൊരു സ്ത്രീയെ കണ്ടെത്താനവർക്കു കഴിഞ്ഞില്ല. അന്വേഷണം വഴിമുട്ടി.

2007 ഡിസംബർ 18 കർണാടകയിലെ കലശിപാളയം പോലീസിനു ഒരു വിവരം ലഭിച്ചു. ദൊഡ്ഡ ബല്ലാപുരിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്നുമായിരുന്നു അത്. ക്ഷേത്രത്തിന്റെ ഒഴിഞ്ഞ ഒരു ഭാഗത്ത് ഒരു യുവതിയുടെ മൃതദേഹം കാണപ്പെട്ടിട്ടുണ്ട്. ഇൻസ്പെക്ടർ SK ഉമേഷ് ഉടൻ സ്ഥലത്തെത്തി. പൊതുവെ തിരക്കു കുറഞ്ഞ ഒരു ക്ഷേത്രം. അവിടെ കഴിഞ്ഞ ദിവസം മണ്ഡല പൂജയുണ്ടായിരുന്നു. ഉദ്ദിഷ്ടകാര്യസാധ്യത്തിനായി സ്ത്രീകൾ ഇവിടെ പൂജകൾക്കായി വരാറുണ്ട്. ക്ഷേത്രത്തിന്റെ പിൻഭാഗത്ത് കൽമണ്ഡപത്തിനു ചുവട്ടിലായിരുന്നു ബോഡി കിടന്നിരുന്നത്. ഏകദേശം 30 വയസ്സു തോന്നിയ്ക്കുന്ന അവർ വിവാഹ വേഷത്തിലായിരുന്നു. എന്നാൽ ശരീരത്ത് ആഭരണങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.

പോസ്റ്റു മോർട്ടം റിപ്പോർട്ടിൽ മരണകാരണം സൈനൈഡ് വിഷമാണെന്ന് രേഖപ്പെടുത്തിയിരുന്നു. മരിച്ച സ്ത്രീയുടെ ഐഡന്റിറ്റി കണ്ടെത്താനായി പോലീസിന്റെ ശ്രമം. അതത്ര എളുപ്പമായിരുന്നില്ല. അവർ മറ്റു സ്റ്റേഷനുകളിൽ വിവരം അറിയിച്ചു. അപ്പോൾ യെലെഹെങ്ക പോലീസ് സ്റ്റേഷനിൽ ഒരു പരാതി ലഭിച്ചിട്ടൂണ്ടായിരുന്നു. അല്ലലസന്ദ്ര എന്നൊരു സ്ഥലത്തെ, നാഗവേണിയെന്ന യുവതിയെ ഏതാനും ദിവസങ്ങളായി കാണാനില്ല എന്നായിരുന്നു പരാതി. ഇൻസ്പെക്ടർ ഉമേഷ് യെലെഹെങ്കയിലെത്തി. പരാതിക്കാരനെ വിളിച്ചു വരുത്തി ദൊഡ്ഡബല്ലപുർ ക്ഷേത്രത്തിൽ നിന്നും കണ്ടെടുത്ത ബോഡിയുടെ ചിത്രങ്ങൾ കാണിച്ചു. അതു നാഗവേണി തന്നെയായിരുന്നു.

അല്ലലസന്ദ്രയിലെ ഒരു ധനികകുടുംബമായിരുന്നു നാഗവേണിയുടേത്. ഒരു ദിവസം, അത്യാവശ്യമായി എവിടെയോ പോകുന്നു എന്നുമാത്രം പറഞ്ഞാണു അവൾ വീട്ടിൽ നിന്നും പോയത്. മൊബൈൽ ഉപയോഗിയ്ക്കാത്ത അവൾ എവിടെയാണുള്ളത് എന്നു അറിയാൻ ഒരു വഴിയുമില്ലായിരുന്നു. ഒരു ദിവസം കാത്തിരുന്ന ശേഷമാണു പോലീസിൽ വിവരമറിയിച്ചത്. നാഗവേണിയുടെ ഭർത്താവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു. അവരുടെ കുടുംബകാര്യങ്ങളെ പറ്റി മുഴുവൻ വിവരങ്ങളും ശേഖരിച്ചു.

ഇവിടെയും ഭർത്താവിനെയോ മറ്റു കുടുംബാംഗങ്ങളെയോ സംശയിയ്ക്കാവുന്ന ഒന്നും ലഭിച്ചില്ല. പൊതുവെ വീടിനുള്ളിൽ ഒതുങ്ങിക്കൂടുന്ന സ്വഭാവമാണു നാഗവേണിയുടേത്. ആകെ പുറത്തു പോകുന്നത് ക്ഷേത്രങ്ങളിലാണ്. വലിയ ഭക്തയാണ്. ആ യുവതിയുടെ തീവ്രഭക്തിയ്ക്കുള്ള കാരണം അന്വേഷിച്ച പോലീസിനു മനസ്സിലായത് അവർക്കു കുട്ടികൾ ഇല്ല എന്നതാണു. വിവാഹത്തിനു ശേഷം പത്തു വർഷമായിരിയ്ക്കുന്നു. പലവിധ ചികിത്സകൾ നടത്തിയിട്ടും ഫലമില്ലാതെ വന്നതോടെയാണു ഭക്തിയിലേക്കു തിരിഞ്ഞത്.

സന്താനസൌഭാഗ്യത്തിനായി നാഗവേണി പല ക്ഷേത്രങ്ങളിലും പൂജകൾക്കായി പോകുമായിരുന്നു. ആദ്യമാദ്യം കൂടെ പോകുമായിരുന്ന ഭർത്താവ് പിന്നീട് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതായി. അവസാനമായി പോകുന്ന അന്ന്, തങ്ങളുടെ വിവാഹ മന്ത്രകോടിയാണു നാഗവേണി ധരിച്ചതെന്ന് ഭർത്താവ് ശ്രദ്ധിച്ചു. പതിവിലധികം ആഭരണങ്ങളും ധരിച്ചിരുന്നു. അപ്പോൾ അയാൾ കൂടുതലൊന്നും അന്വേഷിയ്ക്കാൻ തുനിഞ്ഞില്ല.

മരണം നടന്ന ക്ഷേത്രപരിസരങ്ങളിൽ പോലീസ് വിശദമായി അന്വേഷിച്ചു. കൊലയാളിയിലേയ്ക്കു നയിയ്ക്കാവുന്ന തെളിവുകളൊന്നും ലഭിച്ചില്ല. ഇതിനു സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ടോ എന്നറിയാനായി ഇൻസ്പെക്ടർ, മേലധികാരികൾ വഴി എല്ലാ സ്റ്റേഷനുകളിലേയ്ക്കും വിവരം നൽകി. ദിവസങ്ങൾക്കകം ലഭിച്ച റിപ്പൊർട്ട് ഞെട്ടിയ്ക്കുന്നതായിരുന്നു. ഏതാനും മാസങ്ങൾക്കിടയിലായി കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നാലു സ്ത്രീകൾ സൈനൈഡ് ഉള്ളിൽ ചെന്നു മരണപ്പെട്ടതായി കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം നടന്നത് ഏതെങ്കിലും ക്ഷേത്രപരിസരത്തായിരുന്നു.! പ്രതിയായി ആരെയും കണ്ടെത്താനുമായിട്ടില്ല..!!

സംഭവത്തിന്റെ ഗൌരവം മനസ്സിലാക്കിയ കർണാടക പോലീസ് വിശദമായ ഒരന്വേഷണം ആരംഭിച്ചു. ബാംഗ്ലൂർ സിറ്റി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ DCP ശരത് ചന്ദ്ര ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. മൊത്തം 6 മരണങ്ങൾ. ഇവ നടന്നിരിയ്ക്കുന്നത് 1999 മുതൽ 2007 വരെയുള്ള കാലത്ത്. എന്നാൽ അവസാനത്തെ 5 മരണങ്ങളും നടന്നത് കേവലം മൂന്നു മാസങ്ങൾക്കുള്ളിൽ. ആത്മഹത്യയെന്നോ തെളിവില്ലെന്നോ ഉള്ള കാരണത്താൽ അവഗണിയ്ക്കപ്പെട്ടു പോയിരുന്നു ഓരോ മരണവും.

2006 ഡിസംബർ 29 നു ബംഗ്ലൂർ സിറ്റിയിലെ മൈകോ ലേയ് ഔട്ട് പൊലീസ് സ്റ്റേഷനിൽ, ശങ്കർ എന്നൊരാളുടെ പരാതി കിട്ടിയിരുന്നു. ഡിസംബർ 7 മുതൽ അയാളുടെ ഭാര്യ രേണുക(23)യെ കാണാനില്ല എന്നായിരുന്നു അത്. ഈ സമയത്ത് ശങ്കർ ദുബായിൽ ബിസിനസ് ടൂറിൽ ആയിരുന്നു. പോലീസ് അന്വേഷണത്തിൽ, ചിന്താമണി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കൈവരാ യോഗി നാരയൺ ആശ്രമത്തിൽ ഒരു യുവതിയുടെ മൃതശരീരം കണ്ടെത്തിയിരുന്നതായി മനസ്സിലാക്കി. ആളെ തിരിച്ചറിയാതെ മോർച്ചറിയിലായിരുന്നു ആ ബോഡി. ശങ്കറിന്റെ ഭാര്യ രേണുക തന്നെ ആയിരുന്നു അത്. തന്റെ ഭാര്യ, എന്തിനു ഇത്രയും ദൂരെ ഒരു ആശ്രമത്തിൽ വന്നു എന്നയാൾക്കു മനസ്സിലായില്ല. രേണുകയുടെ മരണവും സൈനൈഡ് വിഷം മൂലമായിരുന്നു.

കേസുകൾ പഠിച്ച ശരത് ചന്ദ്രയ്ക്ക് ഇവയിൽ ചില സാദൃശ്യങ്ങൾ കണ്ടെത്തായി. മരിച്ച സ്ത്രീകൾ എല്ലാവരും സമ്പന്ന കുടുംബങ്ങളിലേതാണ്. ഇവരെല്ലാം കടുത്ത ഭക്തകളായിരുന്നു. ജീവിതത്തിലെ ചില പ്രയാസങ്ങളാണു ( പില്ലമ്മയുടേതൊഴിച്ചാൽ) അവരെ ഭക്തിയിലേയ്ക്കു നയിച്ചത് . മാണ്ഡ്യയിൽ ഒരു ക്ഷേത്രസത്രത്തിൽ മരിച്ചനിലയിൽ കാണപ്പെട്ട മുനിയമ്മയുടെ കാര്യത്തിൽ പ്രത്യക്ഷമായ സ്വകാര്യ ദു:ഖങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. പക്ഷേ അവർ വളരെ സ്നേഹിച്ചിരുന്ന പൌത്രൻ അവരിൽ നിന്നു അകന്നു പോയിരുന്നതായി ശരത് ചന്ദ്ര നിരീക്ഷിച്ചു.

രേണുകയുടെ കേസിലെ അന്വേഷണത്തിൽ നിന്നു മനസ്സിലായത്, ഭർത്താവുമായി അവൾക്ക് ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു എന്നാണ്. അയാളുടെ ബിസിനസ്സു ടൂറുകൾക്കും മറ്റും രേണുക എതിരായിരുന്നു. ഈ സംഭവങ്ങളിലെല്ലാം പൊതുവായി കണ്ടെത്തിയത്, മരിച്ചവരുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു, അഥവാ മോഷ്ടിയ്ക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇവ ആറും കൊലപാതകങ്ങൾ തന്നെയായിരിയ്ക്കാം. പക്ഷേ ഒരിടത്തു നിന്നും കൊലയാളിയുടേതായ സാന്നിധ്യം കണ്ടെത്താനാകുന്നില്ല.

മരിച്ച സ്ത്രീകളുടെ പശ്ചാത്തലം പരിശോധിയ്ക്കുമ്പോൾ, ഇവരോടൊപ്പം ഉണ്ടായിരുന്ന കൊലയാളി ഒരു സ്ത്രീ ആയിരിയ്ക്കാനാണു സാധ്യത. പുരുഷനായ ഒരാളുടെ കൂടെ ഇവർ പോകാനുള്ള സാധ്യത ഇല്ല. മറ്റൊരു പ്രത്യെകത, ഇവരുടെയെല്ലാം താമസസ്ഥലങ്ങളിൽ നിന്നും വളരെ അകലെയുള്ള, അത്ര പ്രമുഖമല്ലാത്ത ക്ഷേത്രപരിസങ്ങളിലാണു കൊലപാതകം നടന്നിരിയ്ക്കുന്നത്.

ആഭരണങ്ങൾ മോഷ്ടിയ്ക്കാനുള്ള കൊലയാണെങ്കിൽ തീർച്ചയായും അവ എവിടെയെങ്കിലും വിൽക്കും. പോലീസ് ജ്വല്ലറികൾ തോറും അന്വേഷണമാരംഭിച്ചു. ഒരിടത്തു നിന്നും ആശാവഹമായ യാതൊന്നും ലഭിച്ചില്ല. ആരെങ്കിലും സ്വർണം വില്പനയ്ക്കായി കൊണ്ടു വന്നാൽ, പ്രത്യേകിച്ച് സ്ത്രീകൾ, ഉടനെ പോലീസിനെ അറിയിയ്ക്കണമെന്ന് അവരെ അറിയിച്ചു. അങ്ങനെയൊരു അറിയിപ്പു കൊണ്ടു മാത്രം കാര്യമില്ലെന്ന് പോലീസിനറിയാം. രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പലയിടത്തും വേഷം മാറി നിരീക്ഷണം ആരംഭിച്ചു.

2007 ഡിസംബർ 30 പോലീസ് കാത്തിരുന്ന ആ ഇൻഫോർമേഷൻ എത്തി. തുംകൂരിലുള്ള ഒരു പഴയ ജ്വല്ലറി ഉടമയിൽ നിന്നുമായിരുന്നു ആ വിവരം. മധ്യവയസ്കയായ ഒരു സ്ത്രീ, സ്വർണം വിൽക്കാനായി അയാളെ സമീപിച്ചിട്ടുണ്ട്. വാർത്തകളിൽ നിന്നും മറ്റും, പൊലീസ് ഒരു മധ്യവയസ്കയെ അന്വേഷിയ്ക്കുന്നതിനെ പറ്റി അയാൾക്കറിയുമായിരുന്നു. തന്റെ കൈയിൽ ഇന്നു പണം കുറവാണെന്നും, നാളെ വന്നാൽ മുഴുവൻ സ്വർണവും എടുത്തുകൊള്ളാമെന്നും അയാൾ ആ സ്ത്രീയോടു പറഞ്ഞു. മാർക്കറ്റു വിലതന്നെ കൊടുക്കാമെന്നു സമ്മതിച്ചതിനാൽ അവർ വീണ്ടും വരുമെന്നുതന്നെയാണു അയാളുടെ വിശ്വാസം.

ബാംഗ്ലൂർ പൊലീസ് തുംകൂരിലേയ്ക്കു പുറപ്പെട്ടു. ഡിസംബർ 31 നു രാവിലെ മുതൽ അവർ, ടാക്സി ഡ്രൈവർമാരുടെയും ചുമട്ടുകാരുടെയും വഴിപോക്കരുടെയും വേഷത്തിൽ അവിടെ ചുറ്റിക്കറങ്ങി. ഒരാൾ ആ ജ്വല്ലറിയിലെ ജോലിക്കാരനായും മറ്റൊരാൾ സെക്യൂരിറ്റിക്കാരനായും കൂടി.

ഉച്ചയാകുന്നു. തിരക്കു വളരെ കുറഞ്ഞ സമയം. ജ്വല്ലറിയ്ക്കു മുന്നിൽ വന്നു നിന്ന ഓട്ടോയിൽ നിന്നും മധ്യവയസ്കയായ ഒരു സ്ത്രീ ഇറങ്ങി. പ്രൌഡയായ അവർ പട്ടുസാരിയാണു ഉടുത്തിരുന്നത്. കൈയിലൊരു ബാഗ് ഉണ്ടായിരുന്നു. ജ്വല്ലറിയിൽ കയറിയ അവരെ ഉടമ സ്വാഗതം ചെയ്തു. ഇത്രയും സ്വർണം ഒന്നിച്ച് വാങ്ങുന്നതുകൊണ്ട്, ഇതെവിടെ നിന്നു കിട്ടി എന്നറിയ്ക്കാമോ എന്ന് അയാൾ ചിരിച്ചു കൊണ്ടു പറഞ്ഞു. അതൊരു നടപടിക്രമം മാത്രമാണ്. “ഓ അതിനെന്താ..” അവർ ബാഗിൽ നിന്നും ഒരു വിസിറ്റിംഗ് കാർഡ് എടുത്തു നീട്ടി. “K.V. കെമ്പമ്മ ചിട്ടി ഫണ്ട്“ എന്ന് അതിൽ അച്ചടിച്ചിരുന്നു. “ഞാൻ ഒരു ചിട്ടി ഫണ്ട് നടത്തുന്നുണ്ട്. ഒപ്പം സ്വർണ പണയത്തിൽ പണം കടം കൊടുക്കാറുമുണ്ട്. തുക തിരികെ നൽകാത്തവരുടെ സ്വർണമാണിത്.” അവർ വിശദീകരിച്ചു. ജ്വല്ലറി ഉടമ കാർഡ് പരിശോധിച്ചു. അതിൽ ഫോൺ നമ്പർ അടക്കം എല്ലാ വിവരങ്ങളുമുണ്ടായിരുന്നു.

സ്വർണം വാങ്ങി പരിശോധിച്ച അയാൾക്കു ബോധ്യമായി അതൊരു വ്യക്തിയുടേതു മാത്രമാണെന്ന്. രണ്ടു കമ്മലുകൾ, മാലകൾ , വളകൾ, മോതിരങ്ങൾ. അതിലൊന്ന് വിവാഹമോതിരമാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകുമായിരുന്നു. പോലീസ് ഒട്ടും വൈകിയില്ല. കെമ്പമ്മയെ പിടികൂടി. വനിതാപോലീസെത്തി ഉടനടി അവരെ വാഹനത്തിൽ കയറ്റി ബാംഗ്ലൂരിലേയ്ക്കു പോയി. വിശദമായ ചോദ്യം ചെയ്യലിൽ അമ്പരപ്പിയ്ക്കുന്ന വിവരങ്ങളായിരുന്നു പൊലീസിനു ലഭിച്ചത്. കെമ്പമ്മ എന്നു ഔദ്യോഗിക നാമമുള്ള ഇവരുടെ വിളിപ്പേര് മല്ലിക എന്നായിരുന്നു. അതുകൂടാതെ, ലക്ഷ്മി, സാവിത്രാമ്മ, ജഗദമ്മ, ജയമ്മ അങ്ങനെ വിവിധ പേരുകളിൽ ഇവർ അറിയപ്പെട്ടിരുന്നു.

ബാഗ്ലൂരിന്റെ പ്രാന്തപ്രദേശത്തുള്ള ഇവരുടെ വീട്ടിൽ പോലീസെത്തി. ഭർത്താവ് നിംഹാൻസിൽ ഒരു തയ്യൽക്കാരനാണു. രണ്ട് പെണ്മക്കളും ഒരു മകനും. പെൺകുട്ടികളിൽ ഒരാൾ ഫാഷൻ ഡിസൈനിംഗ് ഡിപ്ലോമ നേടിയിട്ടുണ്ട്. മറ്റേയാൾ MA വിദ്യാർത്ഥിനി. മകൻ കാർ ഡ്രൈവർ. എന്നാൽ വർഷങ്ങളായി മല്ലികയും കുടുംബവുമായി യാതൊരു ബന്ധവുമില്ലായിരുന്നു.

ആദ്യകാലങ്ങളിൽ ചില വീടുകളിൽ സഹായി ആയി മല്ലിക ജോലി നോക്കിയിരുന്നു. അതിൽ ഒരിടത്തു നിന്നും ഒരു മോഷണക്കേസിൽ അറസ്റ്റു ചെയ്യപ്പെടുകയും ഒരു വർഷം ജയിൽ വാസം അനുഭവിയ്ക്കുകയും ചെയ്തു. അതോടെ കുടുംബത്തിൽ നിന്നും അവരെ ഇറക്കി വിട്ടു. തനിച്ചായ മല്ലിക ഒരു സ്വർണപ്പണിക്കാരന്റെ സഹായി ആയിക്കൂടി. അവിടെ നിന്നാണു പൊട്ടാസ്യം സയനൈഡിനെ പറ്റി അവർ അറിയുന്നത്. ഉള്ളിലെത്തിയാൽ നിമിഷങ്ങൾക്കകം ആൾ മരിയ്ക്കുന്നത്ര മാരകമാണു ആ വിഷം എന്ന അറിവ് മല്ലികയുടെ ക്രിമിനൽ ബുദ്ധിയെ ഉണർത്തി. സ്വർണപ്പണിക്കാരൻ അറിയാതെ കുറച്ച് സൈനൈഡ് അവർ എടുത്തു സൂക്ഷിച്ചു.

1999 ൽ മമത ഹൊസ്കോട്ടെ എന്നൊരു യുവതിയെ സൈനൈഡ് നൽകി കൊലപ്പെടുത്തിക്കൊണ്ടാണു മല്ലിക “തൊഴിൽ” ആരംഭിച്ചത്. ക്ഷേത്ര പരിസരങ്ങളിലാണു അവർ തന്റെ ഇരയെ കണ്ടെത്തിയിരുന്നത്. അതിനായി , നെറ്റിയിലും ശരീരത്തുമൊക്കെ ഭസ്മം പൂശി രുദ്രാക്ഷം ധരിച്ച് തികഞ്ഞ ഒരു ഭക്തയുടെ വേഷത്തിൽ അവർ കറങ്ങി നടക്കും. ക്ഷേത്രങ്ങളിൽ വന്ന് അമിതമായ ഭക്തിപ്രകടനം നടത്തുന്നവരെ മല്ലിക നിരീക്ഷിച്ചു. ജീവിതത്തിലെ എന്തെങ്കിലും പ്രശ്നങ്ങൾക്കുള്ള പരിഹാരം തേടിയാണു അവർ ഇങ്ങനെ ചെയ്യുന്നതെന്നു അവർക്കറിയാം. കാഴ്ചയിൽ സമ്പന്നകുടുംബങ്ങളിലെ സ്ത്രീകളെ മാത്രമേ അവർ തിരഞ്ഞെടുക്കുകയുള്ളൂ. അവരുമായി പരിചയം സ്ഥാപിച്ച് വിശ്വാസം നേടിയെടുക്കലാണു ആദ്യപടി. പൂജകളിലും ആചാരങ്ങളിലുമുള്ള തന്റെ അറിവ് പ്രദർശിപ്പിയ്ക്കുന്നതോടെ ഇര അവരുടെ കെണിയിലാകും. ഒന്നിലേറെ തവണയുള്ള കൂടിക്കാഴ്ചയിലൂടെ മല്ലിക പറയുന്നത് അനുസരിയ്ക്കുന്ന നിലയിലേയ്ക്ക് ആ സാധു സ്ത്രീകൾ മാറും.

തുടർന്ന് അകലെയുള്ള ഏതെങ്കിലും ക്ഷേത്രത്തിന്റെ പേരു പറഞ്ഞിട്ട്, അവിടെ ചില വിശേഷാൽ പൂജകൾ ചെയ്താൽ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാകുമെന്ന് അവരെ വിശ്വസിപ്പിയ്ക്കും. നല്ല വേഷം ധരിച്ച്, സർവാഭരണ വിഭൂഷിതയായി പൂജിച്ചാലേ ദൈവങ്ങൾ പ്രീതിപ്പെടുകയുള്ളത്രേ. പൂജ നടത്തുന്ന കാര്യം രഹസ്യമായിരിയ്ക്കണമെന്നും ആരെങ്കിലും അറിഞ്ഞാൽ കാര്യ സാധ്യമുണ്ടാവുകയില്ല എന്നും അവരെ ബോധ്യപ്പെടുത്തും. ഇരയുമായി അകലെയുള്ള, ക്ഷേത്രത്തിലെത്തുന്ന മല്ലിക, ആരുടെയും ശ്രദ്ധയിൽ പെടാതെ ഒഴിഞ്ഞു നിൽക്കും. മുറികൾ എടുക്കുന്നത് ഇരകളെ കൊണ്ടു തന്നെയാവും. മുറിയിലെത്തി അധികം വൈകാതെ പൂജ ആരംഭിയ്ക്കും. ചില പ്രത്യേക ചേഷ്ടകളൊക്കെ കാണിച്ചിട്ട്, പൂജിച്ച “ജലം” അവർക്കു കുടിയ്ക്കാൻ നൽകും. സയനൈഡ് കലർത്തിയ വെള്ളം ഉള്ളിൽ ചെല്ലുന്ന ഇര തൽക്ഷണം മരണപ്പെടും.

ഒരു കേസിൽ ഉറങ്ങുന്ന ഇരയുടെ വായിലേയ്ക്ക് സൈനൈഡ് ഒഴിയ്ക്കുകയായിരുന്നു. മറ്റൊരു കേസിൽ മുടി പുറകോട്ട് വലിച്ചിട്ട്, തുറന്ന വായിലേയ്ക്കു സൈനൈഡ് ഒഴിച്ചു കൊടുത്തു. നാഗവേണിയുടെ കാര്യത്തിൽ ക്ഷേത്രപരിസരത്തെ ഒഴിഞ്ഞ മൂലയിൽ വച്ച് ഇങ്ങനെയാണത്രേ കൊല നടത്തിയത്. പില്ലമ്മയെ കൂട്ടിക്കൊണ്ടു പോയത്, ക്ഷേത്രത്തിന്റെ ഗോപുരം കാണിയ്ക്കാമെന്നു പറഞ്ഞാണ്. ഭക്ഷണത്തിൽ കലർത്തിയാണു സൈനൈഡ് കൊടുത്തത്.

അറസ്റ്റു ചെയ്യപ്പെട്ട കെമ്പമ്മയുടെ പേരിൽ വിവിധകൊലപാതകങ്ങളുടെ കുറ്റപത്രം ചാർത്തപ്പെട്ടു. മാധ്യങ്ങളിൽ ശ്രദ്ധ നേടിയ ഇവർ “സയനൈഡ് മല്ലിക“ എന്ന് അറിയപ്പെട്ടു. നാഗവേണികേസിൽ, 2009 മാർച്ച് 24 നു തുംകൂർ കോടതി സൈനൈഡ് മല്ലികയ്ക്കു വധശിക്ഷ വിധിച്ചു. എന്നാൽ കർണാടക ഹൈക്കോടതി അതു ജീവപര്യന്തമായി കുറച്ചു. മറ്റു കേസുകളിലും സൈനൈഡ് മല്ലികയ്ക്ക് ജീവപര്യന്തം തടവ് ലഭിച്ചു. ഇന്ത്യയുടെ കുറ്റകൃത്യ ചരിത്രത്തിലെ ആദ്യ വനിതാ പരമ്പര കൊലയാളിയാണു സൈനൈഡ് മല്ലിക.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post