ലേഖകൻ – പ്രകാശ് നായർ മേലില.
നാമറിയണം നമ്മുടെ രൂപയ്ക്കുണ്ടായിരുന്ന വില ! ഇന്ത്യൻ രൂപ ഒരിക്കൽ ലോകത്തുതന്നെ കരുത്താനായിരുന്നു. ഇന്ന് ഇന്ത്യൻ രൂപ ഡോളറിനുമുന്നിൽ അനുദിനം കൂപ്പുകുത്തുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ഇന്ത്യൻ രൂപയ്ക്കുമുന്നിൽ ഡോളറും പൗണ്ടുമൊക്കെ നിഷ്‌പ്രഭമായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ത്യൻ രൂപയുടെ ആ പ്രതാപകാലം നാമറിയേണ്ടതുതന്നെയാണ്.
1540-നും 1545-നും ഇടയിലെ ഷേർ ഷാ സൂരിയുടെ ഭരണകാലത്ത് നാണയങ്ങൾക്ക് ‘റുപ്‌യാ’ എന്ന പേര് ഉപയോഗിക്കാൻ ആരംഭിച്ചു. 175 ഗ്രെയിൻ ട്രോയ് (ഏകദേശം 11.34 ഗ്രാം) ഭാരം വരുന്ന വെള്ളി നാണയങ്ങളായിരുന്നു ഇവ. അന്ന് മുതൽ ബ്രിട്ടീഷ് ഭരണ കാലത്തോളം ഈ നാണയങ്ങൾ ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്നു. ആദ്യകാലത്ത് ഒരു രൂപ എന്നാൽ 16 അണ,64 പൈസ അല്ലെങ്കിൽ 192 പൈ ആയാണ് വിഭജിക്കപ്പെട്ടിരുന്നത്. ദശാംശീകരണം നടന്നത് സിലോണിൽ (ശ്രീലങ്ക)1869-ലും ഇന്ത്യയിൽ 1957-ലും പാകിസ്താനിൽ 1961-ലും ആയിരുന്നു.
ബ്രിട്ടീഷുകാർ ഇന്ത്യയില്‍ രൂപയ്ക്ക് പകരം പൌണ്ട് വിനിമയ കറൻസിയാക്കാൻ പരമാവധി ശ്രമിച്ചു.പക്ഷെ നടന്നില്ല.കാരണം? ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ പലതവണ ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍ രൂപയ്ക്ക് പകരം പൌണ്ട് വിനിമയ കറന്‍ സി യാക്കാന്‍ ശ്രമിച്ചെങ്കിലും ഓരോതവണയും അവർ അതിൽനിന്ന് പിന്മാറാൻ നിർബന്ധിതരാവുകയാ യിരുന്നു.1857 മുതല്‍ രൂപ ഇന്ത്യയുടെ ഒഫീഷ്യല്‍ കറന്‍സിയായ ശേഷം ഭാരതത്തിന്‍റെ ഇക്കണോമി വളരെ കരുത്തുറ്റതായി മാറി.
ബ്രിട്ടീഷ് അധീനതയിലുണ്ടായിരുന്ന കിഴക്കന്‍ ആഫ്രിക്ക, പേര്‍ഷ്യന്‍ ഗള്‍ഫ്, ദക്ഷിണ അറബ് രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ രൂപാ എക്സ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അത്രക്ക് ഡിമാന്‍ഡ് ആയിരുന്നു നമ്മുടെ രൂപയ്ക്ക്. ഡോളറും പൌണ്ടും അന്നാര്‍ക്കും വേണ്ട. ഇന്ത്യന്‍ രൂപയോടായിരുന്നു പ്രിയം. കാരണം രൂപ അത്ര ശക്തമായ നിലയിലായിരുന്നു ലോകത്ത്. സ്വാതന്ത്ര്യത്തിനു മുന്പ് ഡോളര്‍ ഇന്ത്യന്‍ രൂപയ്ക്ക് മുന്നില്‍ നിഷ്പ്രഭമായിരുന്നു.1917 ല്‍ ഒരു രൂപയുടെ വില 17 അമേരിക്കന്‍ ഡോളറായിരുന്നു. 1947 ല്‍ നമുക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യന്‍ രൂപയുടെയും അമേരിക്കന്‍ ഡോളറിന്റെയും മൂല്യം ഏറെക്കുറെ തുല്യമായിരുന്നു…
1980 നു മുമ്പുവരെ ഒരു ഡോളര്‍ ന്‍റെ വില ഇന്ത്യന്‍ രൂപ പത്തില്‍ താഴെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1990 ല്‍ ഒരു ഡോളര്‍ 32 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായി. രൂപ ഏറ്റവും വലിയ ഇടിവ് നേരിട്ട കാലഘട്ടം അതായിരു ന്നു.2000 ല്‍ 40 രൂപയും 2011 ല്‍ 50 രൂപയുമായി ഡോളര്‍ ശക്തനായി മാറി. 2013 ല്‍ 60 രൂപയായി മാറിയ ഡോളര്‍ ഇപ്പോള്‍ 73 കഴിഞ്ഞു കൂടുതല്‍ ഉയരങ്ങള്‍ താണ്ടുകയാണ്..
ഇന്ത്യൻ രൂപയുടെ ഈ വിലയിടിവ് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനുള്ള സാദ്ധ്യതയും ഇല്ലാതില്ല. നമ്മുടെ വരുമാനത്തിന്റെ മുന്തിയഭാഗവും ഇറക്കുമതിക്കും ആയുധങ്ങൾക്കുമായി വിനിയോഗിക്കുമ്പോൾ രൂപയും വിദേശകറ ൻസിയുമായുള്ള അന്തരം നമ്മുടെ ഖജനാവിനെയും അതുവഴി രാജ്യത്തിന്റെ സമ്പദ്ഘടനയെയുമാണ് സാരമായി ബാധിക്കുക. ഉൽപ്പാദനം വർദ്ധിപ്പിക്കുകയും, ഇറക്കുമതി കുറയ്ക്കുകയും ,കൂടുതൽ വിദേശനിക്ഷേപം നാട്ടിലേക്ക് ആകർഷിക്കുകയും ,ആയുധമത്സരം ഇല്ലാതാക്കുകയും ചെയ്‌താൽ മാത്രമേ നമ്മുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയും രൂപയുടെ മൂല്യം ഉയരുകയും ചെയ്യുകയുള്ളൂ.