നിങ്ങൾ ഹോട്ടൽ, ടൂറിസം രംഗത്തു പ്രവൃത്തിക്കുന്നവരാണോ ഇതാ നിങ്ങൾക്കൊരു സുവർണാവസരം.. ഐ സി ടി ടി 2019 – ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ടൂറിസം ടെക്നോളജി – ICTT-2019, (International Conference on Tourism Technology).

ഇന്ത്യയുടെ വൈവിധ്യങ്ങളിൽ ആകൃഷ്ടരായി ഇന്ത്യയിലേക്കുവരുന്ന ടൂറിസ്റ്റുകളുടെ എണ്ണം ഓരോ വർഷവും കൂടിവരികയാണ്. ഇന്ത്യൻ വിനോദ സഞ്ചാരമേഖല വളർച്ചയുടെ പാതയിലാണ്. ഇന്ത്യൻ ബ്രാൻഡ് ഇക്യുറ്റി ഫൗണ്ടേഷന്റെ (IBIF) കണക്ക് പ്രകാരം അടുത്ത പത്ത് വർഷം കൊണ്ട് ഇന്ത്യൻ ടൂറിസം എഴ് ശതമാനം വളർച്ച കൈവരിക്കുമെന്നാണ് പ്രവചിക്കുന്നത്.

ആട്ടോയി (അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ ), കേരള ടൂറിസത്തിന്റെ സഹകരണത്തോടെ സെപ്റ്റംബർ 26 , 27 തീയതികളിൽ കൊച്ചിയിലെ ലേമെറിഡിയൻ ഹോട്ടലിൽ ഓൺലൈൻ ടൂറിസത്തിന്റെ ടെക്നോളജി സാധ്യതകളെ കുറിച്ചുള്ള ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ടൂറിസം ടെക്നോളജി (ഐ.സി. ടി.ടി ) ഹോട്ടലുകൾക്കും ടൂർ ഓപ്പറേറ്റ ർമാർക്കും എങ്ങിനെ പ്രയോജനപ്പെടുത്താം എന്ന കോൺഫറൻസ് സങ്കടിപ്പിക്കുന്നു. ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഓൺലൈൻ മാർക്കറ്റിങ് രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഈ കോൺഫറൻസ് ടൂറിസം രംഗത്തു നിലയുറപ്പിച്ചിരിക്കുന്ന ഹോട്ടലുകൾക്കും ടൂർ ഏജൻസികൾക്കും ഒരു സുവാർണാവസരമായിരിക്കും.

ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ് ആ വൈവിധ്യങ്ങളാണ് ഈ നാടിനെ ആകർഷകമാക്കുന്നത്. ഇവ ടൂറിസം മേഖലക്ക് ഒരു വലിയ വിപണി തുറന്നിടുകയാണ്. ഇവിടത്തെ ഭക്ഷണം, ആർട്ട്, കൾച്ചർ, ആചാരങ്ങൾ അങ്ങനെ എല്ലാം ഇന്ന് ടൂറിസ്റ്റുകളെ ഇവിടേക്ക് ആകർഷിക്കുന്നവയാണ് ഇവയെല്ലാം ടൂറിസം വ്യവസായത്തിന്റെ വാണിജ്യഘടകങ്ങളാണ്. ഇവയെ എങ്ങിനെ ടൂറിസ്റ്റുകളിൽ എത്തിക്കാം അവരെ എങ്ങിനെ ആകർഷിക്കാം അത് എങ്ങിനെ ബിസിനസ് ആക്കി മാറ്റാം. ഈ നാടിന്റെ വിനോദ സഞ്ചാര സാധ്യതകൾ വിവധങ്ങളായ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാൻ ടെക്നോളജിയുടെ പങ്ക് വളരെ വലുതാണ്.

ഒരു പ്രത്യേക സംഭവത്തെയോ സംഗതിയോയൊ വാണിജ്യമുദ്രയായി കണ്ട് മാർക്കറ്റ് ചെയ്യുന്നത് ഇന്ന് പ്രചുരപ്രചാരം നേടുന്നുണ്ട്. സർക്കാർ സംരംഭങ്ങളായ ഇൻക്രെഡിബിൾ ഇന്ത്യയും, അതിഥി ദേവോഭവക്കും വലിയ സ്വാധീനമാണ് മാർക്കറ്റില് ലഭ്യമാകുന്നത്.

ലേറ്റസ്റ്റ് പഠനങ്ങൾ പ്രകാരം 69 % ട്രാവില്ലേഴ്സും ഓൺലൈനിൽ സെർച്ച് ചെയ്യുന്നു അതിൽ 50 % പേരും ഇന്റർനെറ്റ് മുഖേനയാണ് ബുക്കിംഗ് നടത്തുന്നത് . ഇന്റർനെറ്റ് അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ പ്രൊമോഷൻ , വെബ്സൈറ്റ് ഒപ്ടിമൈസേഷൻ , കോൺടെന്റ് ക്രീയേഷൻ , സോഷ്യൽ മീഡിയ മാർക്കറ്റിംഗ് , ഡിജിറ്റൽ ഫോട്ടോഗ്രാഫി , വീഡിയോ മാർക്കറ്റിംഗ് തുടങ്ങി വിവിധങ്ങളായ വിഷയങ്ങൾ ലോകത്തിലെ തന്നെ ഓൺലൈൻ ടൂറിസം മാർക്കറ്റിംഗ് രംഗത്തെ പ്രമുഖർ സ്ട്രാറ്റജിസും കേസ് സ്റ്റഡീസും അവതരിപ്പിക്കുന്നു.

വെബ്സൈറ്റ് എങ്ങിനെ ഒപ്ടിമൈസ് ചെയ്യാം , വിഷയ സംബന്ധമായി എങ്ങിനെ കോൺടെന്റ് തയ്യാറാക്കാം, ഇൻഫ്ലുവെൻഷ്യൽ മാർക്കറ്റിംഗ്, എങ്ങിനെ ഒരു ബ്രാൻഡ് സ്റ്റോറി തയ്യാറാക്കാം , ഡിജിറ്റൽ ഫോട്ടോഗ്രാഫി യുടെ സാദ്ധ്യതകൾ, ഫേസ്ബുക്കിലൂടെ എങ്ങിനെ ഒരു ബുക്കിംഗ് സാധ്യമാക്കാം , ഇൻസ്റാഗ്രാമിലൂടെ ഡെസ്റ്റിനേഷൻ മാർക്കറ്റിംഗ് ചെയ്യുന്നതെങ്ങിനെ , യൂട്യൂബും വിഡിയോഗ്രഫിയും. ലേറ്റസ്റ്റ് ടെക്നോളജിയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹോട്ടൽ റിസപ്ഷൻ രംഗത് സാദ്ധ്യതകൾ. തുടങ്ങി വിവിധങ്ങളായ വിഷയങ്ങൾ അവതരിപ്പിക്കപ്പെടുന്നു .

അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻ, ഇന്ത്യ (ATTOI) 2013 മുതൽ എല്ലാ വർഷവും ടൂറിസം ടെക്നോളജി (ഐസിടിടി) ഇന്ത്യയെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു; ടൂറിസം മേഖല വൈദഗ്ധ്യത്തെയും ആധുനികവൽക്കരണത്തെയും ആശ്രയിക്കുന്ന ഈ കാലഘട്ടത്തിൽ വിനോദ സഞ്ചാര മേഖല അതിന്റെ ആവശ്യകതയും വിതരണവും നിറവേറ്റുവാൻ ടെക്നോളജി ഒരു വലിയ പങ്ക് വഹിക്കുന്നു , ടൂറിസവുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയർ, മൊബൈൽ ആപ്ലിക്കേഷനുകൾ, മാർക്കറ്റിംഗ്, സെയിൽസ് ട്രെൻഡുകൾ എന്നിവയുടെ പുതിയ ആശയങ്ങൾ കോൺഫറൻസിലൂടെ സാധ്യമാക്കുന്നു.

അറ്റൻഡ് ചെയ്യൂ ഐ സി ടി ടി 2019 , സെപ്റ്റംബർ 26 , 27 തീയതികളിൽ കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ. കൂടുതൽ വിവരങ്ങൾക്ക് website : https://www.icttindia.org/.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.