കുറ്റാന്വേഷണ രംഗത്ത് അന്താരാഷ്ട്ര സഹകരണമുൻടാക്കുവാനായി സ്ഥാപിതമായ വിവിധ രാജ്യങ്ങളുടെ പോലീസ് സംഘടനകളുടെ കൂട്ടായ്മയാണ് ഇന്റർപോൾ.ദ് ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (The International Criminal Police Organisation) എന്നാണതിന്റെ മുഴുവൻ പേര്. ഐക്യരാഷ്ട്ര സംഘടന കഴിഞ്ഞാലുള്ള ഏറ്റവും വലിയ സംഘടനയാണിത്. 188 രാജ്യങ്ങൾ ഈ സംഘടനയിൽ അംഗമാണ്. വിയന്ന ആസ്ഥാനമാക്കി 1923 ലാണ് ഈ സംഘടന നിലവിൽ വന്നത്.
യൂറൊപ്യൻ അംഗരാജ്യങ്ങളിലെ കുറ്റകൃത്യങ്ങൾ തടയിടാനായിയാണ് ഇതു പ്രാരംഭഘട്ടത്തിൽ ഈ സംഘടന ശ്രമിച്ചത്. The International Criminal Police Commission എന്നായിരുന്നു സംഘടനയുടെ പേര്. 1946 ൽ ഇത് പുനസംഘടിപ്പിക്കപ്പെട്ടു.തുടർന്ന് ആസ്ഥാനം പാരീസിലേക്കു മാറ്റി. 1956 ൽ ആണ് സംഘടന ഇന്നു കാണുന്ന പേരു സ്വീകരിച്ചത്. അംഗരാജ്യങ്ങൾ നൽകുന്ന വാർഷിക സംഭാവനയുടെ അടിസ്ഥാനത്തിലാണ് ഇന്റർപോൾ പ്രവർത്തിക്കുന്നത്.ഇന്ത്യയിൽ ഇന്റർപോളിനെ പ്രതിനിധീകരിക്കുന്നത് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അഥവാ സി.ബി.ഐ.ആണ്.
യു.എന്നും ഫുഡ്‌ബോൾ അസ്സോസിയേഷനും കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടനയാണ് ഇന്റെർപോൾ. 1923-ൽ സ്ഥാപിതമായ സംഘടനയുടെ ടെലിഗ്രാഫ് മേൽവിലാസമായിരുന്നു ഇന്റെർപോൾ. പിന്നീടത് സംഘടനയുടെ പേര് തന്നെയായി മാറി. അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ തടയാൻ സംയുക്തമായി ശ്രമിക്കുകയും കുറ്റവാളികളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുക, കള്ളക്കടത്ത്, ആയുധ കൈമാറ്റം തുടങ്ങിയവ പ്രവർത്തനങ്ങളെക്കുറിച്ചന്വേഷിക്കുക എന്നിവയാണ് പ്രധാന ദൌത്യങ്ങൾ.
ജനറൽ അസംബ്ലിയാണ് ഭരണം നടത്തുന്നത്. അസംബ്ലിയിലെ ഓരോ അംഗത്തിനും ഓരോ വോട്ടുണ്ട്.അസ്സംബ്ലി പന്ത്രണ്ടംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും ഒരു പ്രസിഡന്റിനെയും തിരഞ്ഞെടുക്കുന്നു.ഇന്റർപോൾ ആസ്ഥാനത്തെ ജനറൽ സെക്രട്ടറിയേറ്റ് എന്നു വിളിക്കുന്നു.ഫ്രാൻസിലെ ലിയോൺസ് ആണ് ഇതിന്റെ ആസ്ഥാനം. വർഷത്തിൽ ഒരു ദിവസം പോലും അവധിയില്ലാതെ പ്രവർത്തിക്കുന്ന ഓഫീസായി ഇന്റർപോളിന്റേത്.
അംഗരാജ്യങ്ങളുടെ പൊലീസ് വിഭാഗങ്ങളെ സഹായിക്കുക എന്നതാണ് ഇന്റർപോളിന്റെ ഉത്തരവാദിത്വം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും തെരഞ്ഞെടുത്തിരിക്കുന്ന സമർത്ഥരായ പൊലീസുകാരാണ് ഇന്റർപോളിൽ പ്രവർത്തിക്കുന്നത്. ഇന്റർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചാൽ അംഗരാജ്യങ്ങളിലാണ് പ്രതിയെങ്കിൽ പിടികൂടാൻ അതാത് രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾ സഹായിക്കും.
നാട്ടുപോലീസിന്റെയും ഭരണകൂടത്തിന്റേയും കണ്ണ് വെട്ടിച്ച് മുങ്ങുന്ന ക്രിമിനലുകളുടെ പേടി സ്വപ്‌നമാണ് രാജ്യാന്തര പോലീസ് അഥവാ ഇന്റര്‍പോള്‍. രാജ്യങ്ങളുടെ അതിരുകള്‍ക്കപ്പുറം കുറ്റവാളികളെ അന്വേഷിച്ച് പിടിച്ച് അതത് രാജ്യങ്ങള്‍ക്ക് കൈമാറുന്ന ഇന്റര്‍പോളിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല.അന്യരാജ്യത്തേക്ക് കടക്കുന്ന കുറ്റവാളികളെ തേടി കഴുകന്‍ കണ്ണുകളുമായി ഈ രാജ്യാന്തര പോലീസ് സദാ ജാഗരൂകരായിരിക്കും. ഇന്ത്യയിൽ ഇന്റർപോളിനെ പ്രതിനിധീകരിക്കുന്നത് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അഥവാ സി.ബി.ഐ.ആണ്.
ആത്മീയതയുടെ ലേബലില്‍ തട്ടിപ്പും തരികിടയും നടത്തിയ സന്തോഷ് മാധവനെ മലയാളികള്‍ക്ക് പെട്ടന്നൊന്നും മറക്കാന്‍ കഴിയില്ല. കേരളത്തിലും വിദേശത്തും പണം തട്ടിപ്പ് ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ നടത്തി കൊച്ചി കേന്ദ്രീകരിച്ച് ശാന്തി തീരം എന്ന വ്യാജ ആശ്രമം നടത്തി ഇയാള്‍. ഈ സാഹചര്യത്തിലാണ് ഇന്റര്‍പോളിന്റെ വെബ്‌സൈറ്റില്‍ കൊടും കുറ്റവാളിയായി സന്തോഷ് മാധവന്റെ ചിത്രം റെഡ് നോട്ടീസായി വന്നത്. നാട്ടില്‍ മാന്യനായി നടന്ന സന്തോഷ് മാധവന്റെ ചെയ്തികളെക്കുറിച്ച് പൊതുജനത്തിന് വിവരങ്ങള്‍ നല്‍കിയത് ഇന്റര്‍പോളായിരുന്നു. വൈകാതെ തന്നെ സന്തോഷ് മാധവന്‍ എന്ന ക്രിമിനലിനെ പോലീസ് പിടികൂടി അഴിക്കുള്ളിലാക്കുകയും ചെയ്തു.
സിബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇന്റര്‍പോളിന്റെ ലുക്ക് ഔട്ട് നോട്ടീസുകളില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. സിബിഐ അന്വേഷിക്കുന്ന ക്രിമിനലുകളെക്കുറിച്ച് ഇന്റര്‍പോളിന്റെ വെബ്‌സൈറ്റിലും ധാരാളം ലുക്ക് ഔട്ട് നോട്ടീസുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും ഇന്റര്‍പോളിന്റെ പിടികിട്ടാപ്പുള്ളികളുടെ കൂട്ടത്തിലുണ്ട്.
വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ, Mansoor Kunchirayil Panampad, Vijay.