കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട ഒരു പട്ടണമാണ് കൊട്ടാരക്കര. 1742 വരെ ഈ പ്രദേശം എളയടത്തു സ്വരൂപം എന്ന നാട്ടുരാജ്യത്തിന്റെ തലസ്ഥാ‍നമായിരുന്നു. എളയടത്തു തമ്പുരാന്റെ കൊട്ടാരം ഈ കരയിലായിരുന്നു. അതിനാൽ ഈ പ്രദേശത്തിന് കൊട്ടാരം ഉള്ള കര എന്ന അർത്ഥത്തിൽ കൊട്ടാരക്കര എന്ന പേര് ലഭിച്ചു. കൊട്ടാരം അക്കരെ എന്ന് നദീ മാർഗ്ഗം വന്നിരുന്നവർ പറഞ്ഞിരുന്നു എന്നും അത് ലോപിച്ചാണ് കൊട്ടാരക്കര ഉണ്ടായതെന്നും പറയുന്നുണ്ട്.

കൊട്ടാരക്കരയുമായി ചരിത്രപരമായി ബന്ധമുള്ള അനേകം ചെറിയ പട്ടണങ്ങളും ഗ്രാമങ്ങളൂമുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് ത്രിക്കുന്നമംഗലം, പെരുംകുളം, പള്ളിക്കൽ, പുത്തൂർ, പൂവറ്റൂർ, ഇടയ്ക്കിടം, വാളകം, തലവൂർ എന്നിവ. അതുപോലെ തന്നെ കൊട്ടാരക്കരയിലെ ശ്രീ മഹാഗണപതി ക്ഷേത്രം വളരെ പ്രശസ്തമാണ്.

കൊട്ടാരക്കരയിൽ ഒരു കെഎസ്ആർടിസി ഡിപ്പോ സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസിയുടെ സർവ്വീസുകൾ ലഭ്യമാണ്. കൊട്ടാരക്കര ഡിപ്പോ ഓപ്പറേറ്റ് ചെയ്യുന്ന ഇന്റർസ്‌റ്റേറ്റ് (അന്തർ സംസ്ഥാന) സർവ്വീസുകളെയും, അവയുടെ സമയ വിവരങ്ങളും, അവ കടന്നു പോകുന്ന റൂട്ടുകളുമൊക്കെ വിവരിച്ചു തരികയാണ് ഈ ലേഖനത്തിലൂടെ. ആ വിവരങ്ങൾ താഴെ കൊടുക്കുന്നു.

രാത്രി 8 ന് കൊട്ടാരക്കര – കൊല്ലൂർ മൂകാംബിക ശബരി സൂപ്പർ ഡീലക്സ് : ചെങ്ങന്നൂർ, കോട്ടയം, മൂവാറ്റുപുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, മംഗലാപുരം, ഉഡുപ്പി വഴി.

വൈകിട്ട് 5.25 ന് കൊട്ടാരക്കര – സുള്ള്യ സൂപ്പർ ഡീലക്സ് : ചെങ്ങന്നൂർ, കോട്ടയം, മൂവാറ്റുപുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, മുള്ളേര്യ, പഞ്ചിക്കൽ, ജാൽസൂർ വഴി.

രാവിലെ 7.45, 15.15, 17.15, 21.30 എന്നീ സമയങ്ങളിൽ കൊട്ടാരക്കര – കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് സർവ്വീസുകൾ : ചെങ്ങന്നൂർ, കോട്ടയം, മൂവാറ്റുപുഴ, തൃശൂർ, പാലക്കാട് വഴി.

രാവിലെ 7.10 ന് കൊട്ടാരക്കര – പഴനി ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ : ചെങ്ങന്നൂർ, കോട്ടയം, മൂവാറ്റുപുഴ, കോതമംഗലം, അടിമാലി, മൂന്നാർ, മറയൂർ, ഉദുമൽപേട്ട വഴി.

രാവിലെ 6.10 ന് കൊട്ടാരക്കര – നാഗർകോവിൽ ഫാസ്റ്റ് പാസഞ്ചർ : വെഞ്ഞാറമ്മൂട്, തിരുവനന്തപുരം, നെയ്യാറ്റിൻകര, പാറശ്ശാല, കളിയിക്കാവിള, മാർത്താണ്ഡം, തക്കല വഴി.

രാവിലെ 5 ന്, 5.30, 6.30, 7.40, 14.00 എന്നീ സമയങ്ങളിൽ കൊട്ടാരക്കര – തെങ്കാശി ഫാസ്റ്റ് പാസഞ്ചർ : പുനലൂർ, തെന്മല, ആര്യങ്കാവ്, ചെങ്കോട്ട വഴി.

രാവിലെ 10.20 ന് കൊല്ലം – തിരുനെൽവേലി ഫാസ്റ്റ് പാസഞ്ചർ : കൊട്ടാരക്കര, പുനലൂർ, തെന്മല, ആര്യങ്കാവ്, ചെങ്കോട്ട, തെങ്കാശി വഴി.

കെഎസ്ആർടിസി ബസ്സുകളുടെ സമയവിവരങ്ങൾക്ക് www.aanavandi.com സന്ദർശിക്കുക. സീറ്റുകൾ ഓൺലൈനായി റിസർവ്വ് ചെയ്യുവാൻ : https://bit.ly/2Xy5Afc .

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.