വീണാൽ വീണിടത്ത് കിടന്നുരുളരുത് എന്ന് കാരണവന്മാർ പറയുന്നത് ശരിയാണ്, വീഴ്ചയിൽ നിന്ന് ഉയരണം എന്നാലേ ഉയർച്ചയുള്ളു.
1999 ൽ പുറത്തിറങ്ങിയ ഒളിമ്പ്യൻ അന്തോണി ആദം എന്ന മലയാള സിനിമയിലെ കൊച്ചുപയ്യനായ മാസ്റ്റർ അരുൺൻറെ അഭ്യാസം അത്ര പെട്ടന്നൊന്നും മലയാളികള്ക്ക് മറക്കാനാവാത്തതാണ്. സിനിമ ഇറങ്ങിയ കാലയളവിൽ കുട്ടികൾക്കിടയിൽ ചക്രമുള്ള ഷൂ അല്ലെങ്കിൽ ഷൂവിൽ ചക്ക്രം വച്ചിരിക്കുന്നു എന്നൊക്കെയുള്ള നാടൻ വിശേഷണങ്ങൾ പറയുമെങ്കിലും റോളർ സ്‌കേറ്റിങ് എന്ന ആ അഭ്യാസം മലയാളികൾക്ക് കൂടുതൽ പരിചിതമാണ് .എന്നാൽ മലയാളികൾക്ക് അത്ര സുപരിചിതമല്ല സ്കേറ്റ്ബോർഡിംഗ്.1940 -1950 കാലഘട്ടത്തിൽ തുടക്കമിട്ടതാണ് സ്കേറ്റ്ബോർഡിങ് .
സ്‌കേറ്റിങ് ബോർഡിൽ ഉരുളുന്ന ജാനകി എന്ന അഞ്ചു വയസുകാരിയായിരുന്നു ഈ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ സ്‌കേറ്റിങ് കുട്ടി താരം “ജാനകി ആനന്ദ്”
കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന്റെ പരിസരത്ത് വെച്ച് ദുബായിൽ നിന്ന് കേരളത്തിലെത്തിയ ജാനകി എന്ന അഞ്ചു വയസുകാരിയുടെ സ്കേറ്റ്ബോർഡറിലെ അഭ്യാസ പ്രകടന വിഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്. സ്റ്റേഡിയം പരിസരത്ത് മറ്റു കുട്ടികൾ സ്കേറ്റ്ബോർഡറിലെ സ്റ്റെയർ ഷ്രെഡിങ് എന്ന അഭ്യാസ പ്രകടനം നടത്തുന്നത് കണ്ടപ്പോൾ കഴിഞ്ഞ ഒരുവർഷമായി ദുബായിൽ സ്കേറ്റ്ബോർഡിൽ അഭ്യസിക്കുന്ന ജാനകിക്കൊരു മോഹം ഈ അഭ്യാസവും ചെയ്യണം.
ഫ്രോക്ക് ധരിച്ച അവൾ സുരക്ഷ ഉപകരണങ്ങളായ ഹെൽമറ്റും മറ്റു ഉപകരണങ്ങളും ധരിച്ചു കൊണ്ട് അഭ്യാസം തുടങ്ങുകയും അവളുടെ ശ്രമങ്ങളിൽ രണ്ടും മൂന്നും തവണ ക്രൂരമായി വീഴുകയും പരാജയപ്പെടുകയും ചെയ്യുന്നു. എന്നാൽ അസൂയാവഹമായ സ്ഥിരതയോടെ, അവൾ തന്റെ നാലാമത്തെ ശ്രമത്തിൽ മുന്നേറുകയും കൊച്ചിയുടെ ആദ്യത്തെ സ്കേറ്റ്ബോർഡിംഗ് കമ്മ്യൂണിറ്റികളിലൊന്നായ ഫ്ലൈ സ്ക്വാഡിലെ അംഗങ്ങൾ ആലിംഗനം ചെയ്യുകയും സന്തോഷത്തോടെ കരയുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറലായത്.അഞ്ച് വയസുള്ള കുന്നംകുളം സ്വദേശിയായ ജാനകി ആനന്ദ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്കേറ്റ്ബോർഡറിലൊരാളാകാം.
ജാനകി വളർന്നത് ദുബായിലാണ്, കുറച്ചു വര്ഷം മുൻപ് അച്ഛൻ ആനന്ദ് തമ്പിയാണ് കുടുംബത്തിൽ ആദ്യമായി സ്കേറ്റിംഗ് ബോർഡ് അവതരിപ്പിക്കുന്നത് അത് ജാനകിയുടെ സഹോദരൻ റെഹാനെ കൗതുകപ്പെടുത്തി. കായിക രംഗത്തെ അവരുടെ ആവേശം അന്നത്തെ രണ്ടു വയസ്സുള്ള ജാനുവിനെ (ജാനകി) ഉടനടി ആകർഷിക്കുകയും അവൾ പതുക്കെ സ്കേറ്റ്ബോർഡിൽ ബാലൻസ് ചെയ്യാൻ ശ്രമിച്ചു. 2020 ജനുവരി 29ന് അവൾക്ക് നാല് വയസ്സ് തികഞ്ഞ ഒരു മാസം കഴിഞ്ഞ് ഞങ്ങൾ അവളെ ദുബായിലെ സ്കേറ്റ് പാർക്കിലേക്ക് കൊണ്ടു പോവുകയും അവിടെവെച്ച് സ്കേറ്റ്ബോർഡിന്റെ ചലനവും അതിൽ ഇരുന്നു കൊണ്ടും നിന്നു കൊണ്ടുമുള്ള അവളുടെ അഭ്യാസപ്രകടനം ഏവരെയും ആകർഷിച്ചിരുന്നു,
അധികം താമസിയാതെ കോവിഡിന്റെ വരവോടെ എല്ലാവർക്കും നാല് മതിലുകൾക്കുള്ളിൽ അഭയം തേടേണ്ടിവന്നപ്പോഴും ഇതൊന്നും അവളെ പിന്തിരിപ്പിച്ചില്ല. അവൾ വീടിനുള്ളിൽ പരിശീലിച്ചുകൊണ്ടേയിരുന്നു.ഒരു വർഷം പിന്നിടുമ്പോൾ അവളുടെ പുരോഗതി ഭയങ്കരവും വിസ്മയകരവുമാണ്. മകളുടെ സ്കേറ്റ്ബോർഡിംഗിന്റെ അത്ഭുതങ്ങൾക്ക് സാക്ഷ്യം വഹിച്ച ജാനുവിന്റ്‌റെ അമ്മ ഓരോ ചുവടുകളും പകർത്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.https://www.instagram.com/skate_janzz/
ഇന്ത്യയിൽ തിരികെ വരുവാനുള്ള കാരണം – ഈ കായിക വിനോദത്തെ മറ്റു കുട്ടികൾക്ക് പരിചയപ്പെടുത്തുകയും പ്രത്യേകിച്ച് കൊച്ചു പെൺകുട്ടികളെ . അവരുടെ ശാക്തീകരിക്കുന്നതിനുള്ള ഒരു മാർഗമായി അവതരിപ്പിക്കാൻ ഞാനും ഭർത്താവും ആഗ്രഹിക്കുന്നു. കായിക രംഗത്തെ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി ശരിയായ പരിശീലനം ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു അതോടൊപ്പം സ്വന്തം രാജ്യത്ത് ജാനകിക്ക് വിശാലമായ ഒരു വേദി ഉറപ്പാക്കുകയും ചെയ്യും.ഈ വർഷം ടോക്കിയോയിൽ നടക്കാനിരിക്കുന്ന ഒളിമ്പിക്സിൽ ചരിത്രത്തിൽ ആദ്യമായി സ്കേറ്റ്ബോർഡിംഗ് മത്സരം ഉൾപെടുത്തുന്നു എന്നറിയുന്നു.ഇത് കേട്ടപ്പോൾ തൊട്ട് ജാനുവിന് ഒളിമ്പിക്സിൽ പങ്കെടുത്ത് സമ്മാനം നേടണമെന്നാണ് ആവശ്യം
നിലവിൽ അഞ്ച് സംസ്ഥാനങ്ങളെ ഉൾക്കൊള്ളുന്ന ഒരു ദക്ഷിണേന്ത്യ പര്യടനത്തിലാണ് ജാനകി – 20 ദിവസത്തിലധികം, സ്കേറ്റിംഗ് കമ്മ്യൂണിറ്റികളായ കോവാലം സ്കേറ്റ് ക്ലബ്, കോസ്മിക് സ്കേറ്റേഴ്സ് എന്നിവ സന്ദർശിച്ച് കായികരംഗത്ത് കൂടുതൽ ശ്രദ്ധ ആകർഷിക്കുക. രണ്ട് ദിവസം കൊച്ചിയിൽ പര്യടനം നടത്തുന്നതിനിടെയാണ് അഖിൽ ടോം ഈ വൈറൽ വീഡിയോ ചിത്രീകരിച്ചത്.
കൈകാലുകളിലെ എണ്ണമറ്റ പാടുകളും മുറിവുകളും വേദനയും കണക്കിലെടുക്കാതെ ജാനു മുന്നേറുകയും അവളുടെ സ്ഥിരോത്സാഹം കേരളത്തിൽ തിരിച്ചെത്താനും പ്രചരിപ്പിക്കാനും ഞങ്ങളെ പ്രേരിപ്പിച്ചു. മറ്റ് കുട്ടികൾ ജാനുവിന്റെ തീക്ഷ്ണത പഠിക്കുകയും പിന്തുടരുകയും ചെയ്യുമെന്നും അതുവഴി സ്വയം ശാക്തീകരിക്കപ്പെടുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്ന് ജാനുവിന്റെ അമ്മ ജിൻസി പറഞ്ഞു.
കടപ്പാട് – ലിജോ ചീരൻ ജോസ്, സ്വലേ ന്യൂസ്.