വിവരണം – റിഷാദ് ഇ.കെ.

ഇപ്പോൾ ഈ ആഡംബര കപ്പലിൽ വന്നിട്ടു ആറു മാസം കഴിഞ്ഞു. തിരക്ക് പിടിച്ച ജോലി സമയം കഴിഞ്ഞു കിട്ടുന്ന ഒരു സമയവും കളയാതെ പുതിയ കാഴ്ചകളും അനുഭവങ്ങളും തേടി ഇപ്പോഴും അലയും… ഇതൊരു ഭ്രാന്ത് ആണ് യാത്ര യോട് മാത്ര മായുള്ള ഒരു ഭ്രാന്ത്.. കൂട്ടിനു ചില ഭ്രാന്തൻ സുഹൃത്തുക്കൾ വേറെയും. ഞങ്ങൾ ഓരോ തുറമുഖത്തിൽ പോവുമ്പോഴും നേരിടുന്ന പ്രധാന പ്രശ്നം എന്നത് അവിടുത്തെ നാണയം തെന്നെ ആണ് ഒരു പരിധിവരെയും visa cards ഉപയോഗിച്ചു ഇതിൽ നിന്നും രക്ഷ പെടാറുണ്ട്.

ജപ്പാനിൽ ഉള്ള ഓക്കിനോവ ദീപിൽ നിന്നും 150 മൈൽ അകലെ മിയോകോജിമാ എന്ന ദീപിൽ ആണ് ഇന്ന്. ഞങ്ങളുടെ വലീയ കപ്പലുകൾ ഒന്നും തന്നെ ഈ തീരത്തിൽ അടുക്കില്ല. അതിനാൽ തന്നെ ചെറിയ ബോട്ടുകൾ ഉപയോഗിച്ചു ആണ് യാത്രക്കാരെ ദീപിൽ എത്തിക്കുക. അങ്ങനെ ദൂരെ നങ്കൂരമിട്ട കോസ്റ്റ അറ്റ്ലാന്റിക് (‘Costa Atlantica’) എന്ന ഞങ്ങളുടെ കപ്പലിൽ നിന്നും ചെറിയ ബോട്ടിൽ (Tender Service) കയറി എമിഗ്രേഷൻ (Emigration gate) ലൂടെ പുറത്തേയ്ക്കു വന്നു. മുൻപും വന്നിട്ടുള്ള ആ നീല കടൽ തീരം ലക്ഷ്യമാക്കി ഞങ്ങൾ നാലുപേരും നടന്നു.

ഒരുപാട് തണുപ്പ് ആയിരുന്നുവെങ്കിലും തെല്ലും തണുക്കാത്ത ആത്മവിശ്വാസത്തോടെ തുണി മാറ്റി കുളിക്കാൻ തുടങ്ങി. കടലിൽ കുളിക്കുന്നത് ഒരുപാട് നല്ലത് ആണ് എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ഒരിക്കൽ ഹിജാമ യുടെ പാടുകൾ ഇല്ലാതെയാവാനും Dr-Sajid Kadakkal ഇത് എനിക്ക് വേണ്ടി നിർദേശിച്ചിട്ടുണ്ട്. ഏകദേശം ഒരു മണിക്കൂർ ആ വെള്ളത്തിൽ കിടന്നു കുറെ ഫോട്ടോസും എടുത്ത് ഒരുപാട് തണുത്ത ശരീരവും ആയി അടുത്തുള്ള Dressing room ലക്ഷ്യമായി നടന്നു.

Dress മാറ്റി നടക്കാനിരിക്കെ അപ്പുറതുള്ള കോഫി ജ്യൂസ് മെഷീനിൽ നിന്നും (ജപ്പാനിൽ എവിടെയും ഇതുപോലെ coffee, juice Dispenser machines കാണാൻ പറ്റും) അവരുടെ നാണയങ്ങൾ ഉപയോഗിച്ചു ഒരു മനുഷ്യൻ നാലു ചൂടുള്ള കോഫീ തന്നിട്ട് എന്തൊക്കെയോ പറയുന്നു. അയാളുടെ ആംഗ്യഭാഷയിൽ നിന്നും നിങ്ങൾ തണുത്ത് ഇരിക്കാണ് അങ്ങനെ പലതും മനസിലായി. ആദ്യം നിരസിച്ചെങ്കിലും പിന്നീട് നിർബന്ധിച്ചപ്പോൾ അതു വാങ്ങേണ്ടി വന്നു.. (മലയാളീ….. ടാ😂😂.)ആ കോഫീക്ക് …
ഒരുപാട് രുചിയായിരുന്നു, ഒരുപാട് സ്നേഹം കൊണ്ട് ആയിരിക്കും.. അന്നും ഇന്നും എന്നും എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട കോഫീ അത് ടർക്കിഷ് കോഫീ തന്നെ ആണ്.

പിന്നീട് കൂടെയുള്ള സുഹൃത്ത് Fasmil Farook പറഞ്ഞു ആ മനുഷ്യന് അവൻ നേരത്തെ വെള്ളത്തിനു വേണ്ടി പൈപ്പ് തുറന്നു സഹായിച്ചിരുന്നു. ജപ്പാനിലെ ആളുകളെ കുറിച്ചു പലതും പല മനോഹര അനുഭവങ്ങളും കേട്ടിട്ടുണ്ട്. എങ്കിലും അത് നേരിട്ടു അനുഭവിച്ചപ്പോൾ വല്ലാത്ത ഒരു സന്തോഷം തോന്നി മനസ്സിന്. ഇവർക്ക് പറയാനുണ്ട് നമ്മളോട് കുറെ മനോഹര സംസ്കാരങ്ങൾ….മാന്യതയുടെ ….പരിസ്ഥിതി ശുചിത്വംത്തിന്റെ….സഹജീവി സ്നേഹത്തിന്റെ… അങ്ങനെയങ്ങനെ.. ജപ്പാൻ നീ ഒരു ലോകയുദ്ധത്തിലും തോറ്റിട്ടില്ല. ഒരു അണുബോംബിനും നിന്റെ പുഞ്ചിരിയെയും നന്മയേയും മായ്ക്കാൻ കഴിഞ്ഞിട്ടില്ല.. കഴിയുകയും ഇല്ല….നീ ജയിച്ചവൻ ആണ്..നീ വിജയിച്ചവൻ ആണ്…
ഈ ലോകത്തിൽ…Love you Japan…

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.