ജോവാന്‍ ഓഫ് ആര്‍ക്ക് -ചരിത്രത്തിലെ ഏറ്റവും ധീരയായ വനിത

Total
0
Shares

കടപ്പാട് – ചുരുളഴിയാത്ത രഹസ്യങ്ങള്‍.

ജീവിച്ചിരിക്കെ ആരാധനയും നിന്ദയും ഒരുമിച്ചു നേടുക. മരണത്തിന് അഞ്ചു നൂറ്റാണ്ടുകൾക്കുശേഷം വിശുദ്ധിയുടെ സ്വരൂപമായി ആരാധിക്കപ്പെടുക, എക്കാലത്തെയും വലിയ സ്ത്രീവിമോചനപ്പോരാട്ടത്തിന്റെ ഉജ്ജ്വല മാതൃകയാകുക. അവിശ്വസനീയമെന്നു തോന്നാവുന്ന ഇത്തരം കാര്യങ്ങളാണ് ജോവാൻ ഓഫ് ആർക്കിനെ എക്കാലത്തെയും വലിയ വനിതാ പോരാളിയായി ലോകം അംഗീകരിക്കാൻ കാരണം. 1431 മേയ് 30നാണ് ഈ കന്യകയെ മതനിന്ദാക്കുറ്റം ചുമത്തി ജീവനോടെ അഗ്നിക്കിരയാക്കിയത്.

വടക്കുകിഴക്കൻ ഫ്രാൻസിലെ ഒരു കർഷകകുടുംബത്തിൽ ജനിച്ച ജോവാൻ ഓഫ് ആർക്ക്, ഇംഗ്ലീഷാധിപത്യത്തിൽ നിന്ന് ഫ്രാൻസിനെ രക്ഷിക്കുക എന്ന ദൗത്യം ജീവിതവ്രതമാക്കി. ഹെന്റി ആറാമൻ ഇംഗ്ലീഷ് ചക്രവർത്തിയായിരുന്ന അവസരത്തിൽ ഫ്രാൻസിന്റെ സ്വയംഭരണാവകാശം നഷ്ടമായിരുന്നു. ഫ്രാൻസിന്റെ വടക്കൻപ്രദേശങ്ങൾ ഇംഗ്ലീഷാധിപത്യത്തിൻ കീഴിലായിരുന്ന ഈയവസരത്തിലാണ് ബർഗുണിയിലെ പ്രഭുവായിരുന്ന ഫിലിപ്പ് ഈ പ്രദേശങ്ങളുടെ നിയന്ത്രണം സ്വന്തമാക്കിയത്. ജോവാൻ ഓഫ് ആർക്കിന്റെ ഗ്രാമമായ ഡോംറെമി, ചാൾസ് ഏഴാമനോടു കൂറുപുലർത്തിയിരുന്നു.

1428ൽ ആണ്‌ ജോവാൻ, സൈനികത്തലവനായ റോബർട്ട് ബാട്രിക്കോർട്ടിനോട് യുദ്ധത്തിൽ തന്നെ പങ്കെടുപ്പിക്കാൻ ആവശ്യപ്പെടുന്നത്. ആദ്യം തിരിച്ചയച്ചുവെങ്കിലും 1429ൽ വീണ്ടും തന്റെ ആവശ്യമറിയിച്ച ജോവാനെ ഉപേക്ഷിക്കാൻ ബാട്രിക്കോർട്ടിനായില്ല. പുരുഷവസ്ത്രങ്ങളിൽ ആറു പോരാളികൾക്കൊപ്പം ഫ്രഞ്ച് ചക്രവർത്തിയായ ചാൾസിനെ കാണാൻ ജോവാന് അനുമതി നേടിക്കൊടുത്തത് ബാട്രിക്കോർട്ടാണ്.

തനിക്കു നിദ്രയിൽ ലഭിച്ച നിർദേശങ്ങൾ ചാൾസിനു മുന്നിൽ അവതരിപ്പിച്ചു. സംശയനിവൃത്തിക്കായി മതപണ്ഡിതന്മാരും പുരോഹിതന്മാരും ജോവാനെ നിരന്തര ചോദ്യങ്ങൾക്കു വിധേയയാക്കി. ഇംഗ്ലീഷ് ഭരണത്തിൻകീഴിലായ ഓർലിയൻസ് മോചിപ്പിക്കാൻ ധീരയായ ജോവാന്റെ കഴിവു പ്രയോജനപ്പെടുത്താനുള്ള ഉപദേശമാണ് പുരോഹിതർ നൽകിയത്.

1429 മേയ് നാലിന് നിർദേശങ്ങൾ മറികടന്ന് പൊടുന്നനെ ഇംഗ്ലീഷുകാരെ ആക്രമിക്കാൻ ജോവാൻ ഓഫ് ആർക്ക് തീരുമാനമെടുത്തു. ലാ ടോറെല്ല എന്ന കോട്ട ലക്ഷ്യമാക്കി നടന്ന ആ ആക്രമണത്തിൽ ഇംഗ്ലീഷ് സൈന്യം പിന്മാറുന്ന കാഴ്ചയാണു കണ്ടത്. ഇതിനെത്തുടർന്ന് ബ്യൂജെൻസി, പട്ടായ് തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന പോരാട്ടങ്ങളിൽ ഇംഗ്ലീഷ് സൈന്യത്തെ തുരത്താൻ പതിനാറുകാരിയായ ജോവാനു സാധിച്ചു. ഫ്രഞ്ച് ചക്രവർത്തിയായി അവരോധിതനാകാൻ റീംസ് പട്ടണം സ്വന്തമാക്കണമെന്ന വിശ്വാസം പരമ്പരാഗതമായി നിലനിന്നിരുന്നു.

കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഫിലിപ്പിന്റെ ഭരണത്തിൻകീഴിലായിരുന്ന ജനത അതിനു തയ്യാറായില്ല. ചാൾസിന്റെ നിർദേശപ്രകാരം റീംസ് ആക്രമിച്ച ജോവാന്, ആ പട്ടണം കീഴടക്കാൻ പ്രയാസമുണ്ടായില്ല. അങ്ങനെ 1429 ജൂൺ 17ന് ജോവാൻ ഓഫ് ആർക്കിന്റെ സൈന്യം ചാൾസിനെ ചക്രവർത്തിയായി അവരോധിച്ചു.
ഈ സംഭവത്തോടുകൂടി ജോവാൻ ഓഫ് ആർക്ക് ഫ്രഞ്ച് ആത്മാഭിമാനത്തിന്റെ പര്യായമായി മാറിയിരുന്നു .എന്നാൽ, സപ്‌റ്റംബറിൽ പാരീസ് ലക്ഷ്യമാക്കി ജോവാൻ നടത്തിയ ആക്രമണം വിജയിച്ചില്ല. കോംപെയിൻ നഗരം പിടിച്ചെടുക്കാനുള്ള ഇംഗ്ലീഷുകാരുടെ സഹായിയായിരുന്ന ജോൺ എന്ന ക്യാപ്‌റ്റന്റെ ശ്രമമറിഞ്ഞ ജോവാൻ, സഹായത്തിനായി ഓയിസ് നദിക്കരയിലെത്തി. ജോണിന്റെ പിടിയിലായ ജോവാനെ രക്ഷിക്കാൻ ചാൾസ് ഏഴാമന്‍ തയ്യാറായില്ല. സ്വന്തമിഷ്ടപ്രകാരം ആക്രമണം നടത്തിയ ജോവാനെ അദ്ദേഹം നിരാകരിച്ചു.

തടവിലാക്കപ്പെട്ട ജോവാന്റെ രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നിരന്തരം പരാജയപ്പെട്ടു. ജോവാൻ ഓഫ് ആർക്കിനെ വിചാരണയ്ക്കു വിധേയയാക്കിയപ്പോൾ ആരോപിക്കപ്പെട്ട കുറ്റങ്ങൾ- പുരുഷവസ്ത്രങ്ങൾ ധരിച്ചു, ആത്മഹത്യക്കു ശ്രമിച്ചു തുടങ്ങിയവയായിരുന്നു. പന്ത്രണ്ടു തവണ ചോദ്യംചെയ്യലിനു വിധേയയായ ജോവാൻ ഓഫ് ആർക്ക്, എല്ലാ രഹസ്യങ്ങളും തുറന്നുപറയാൻ തയ്യാറായില്ല. എഴുപതോളം കുറ്റങ്ങൾ ആരോപിക്കപ്പെട്ട ജോവാന്റെ ഏറ്റവും വലിയ തെറ്റായി വായിച്ചത് ദൈവനിന്ദയാണ്. എന്നാൽ ‘ഈശ്വരനിൽ വിശ്വസിക്കുന്ന തനിക്ക് എല്ലാം ഈശ്വരനാണ്’ എന്നായിരുന്നു ജോവാന്റെ ഉത്തരം. തനിക്കെതിരായ കുറ്റങ്ങൾ വിചാരണയ്ക്കായി പോപ്പിന് അയയ്ക്കാനുള്ള ജോവാന്റെ ആവശ്യം നിരാകരിക്കപ്പെട്ടു. ജീവനോടെ ചുട്ടെരിക്കാനുള്ള തീരുമാനം നടപ്പാക്കാനായിരുന്നു അന്തിമവിധി.

അഗ്നിക്കിരയാക്കുമ്പോൾ ഉച്ചത്തിൽ ദൈവത്തെ പ്രകീർത്തിക്കാനായിരുന്നു ജോവാൻ ആവശ്യപ്പെട്ടത്. ഇരുപതു വർഷങ്ങൾക്കുശേഷം ചാൾസ് ഏഴാമൻ ഈ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. 1456ൽ കാലിക്റ്റസ് മൂന്നാമൻ വധശിക്ഷ തെറ്റെന്നു പ്രഖ്യാപിച്ചു. 1920 മേയ് 16ന് ജോവാൻ ഓഫ് ആർക്കിനെ വാഴ്ത്തപ്പെട്ടവളായി ബെനഡിക്ട് പതിനഞ്ചാമൻ പ്രഖ്യാപിച്ചു. ചരിത്രത്തിലെ ഏറ്റവും ധീരയായ വനിതയായി ലോകം അംഗീകരിക്കുന്ന ജോവാൻ ഓഫ് ആർക്ക്, സ്ത്രീവിമോചനപ്പോരാട്ടങ്ങൾക്ക് എന്നും കരുത്തുപകരുന്ന മാർഗദീപമാണ്. ജോവാൻ ഓഫ് ദി ആർക്കിനെ ആധാരം ആക്കി വരച്ച ചിത്രങ്ങൾ നശിപ്പിക്കപ്പെടുകയോ, നഷ്ടപ്പെടുകയോ ചെയ്തു..  ലോകത്ത് ഏറ്റവും കൂടുതൽ ആരാധകർ ഉള്ള വിശുദ്ധയും ജോവാൻ ആണ്… ജോവാൻ ജനിച്ച വീട് ഇന്ന് സ്മാരകമായി സംരക്ഷിക്കുകയാണ് ഫ്രഞ്ച് സർക്കാർ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post