പത്തനംതിട്ട കോന്നിയിൽ നിന്നും 8 km ദൂരെയുള്ള കല്ലേലി ഊരാളി അപ്പൂപ്പൻകാവിലേക്ക്

Total
1
Shares

വിവരണം – Nisha Kunjipoove.

ഇന്നത്തെ ഞങ്ങളുടെ യാത്ര എന്റെ സ്വന്തം നാട്ടിൽ തന്നെ ആയിരുന്നു.. പത്തനംതിട്ട കോന്നിയിൽ നിന്നും 8 km ദൂരെയുള്ള കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലേക്ക്. ഏതുമതസ്ഥർക്കും സ്വാഗതം. കാടിന്റെ ഭംഗി ആസ്വദിച്ചു യാത്ര ചെയ്യാം. അച്ചൻകോവില് വനത്തിന്റെ ഭംഗി ഒന്ന് വേറെ തന്നെയാണ്. ഞങ്ങളുടെ ജില്ലയില് ജാതി പറഞ്ഞുള്ള അടിയൊന്നുമില്ലാട്ടോ. അതൊക്കെ ഞാൻ ഈ ഫെയ്സ്ബുക്കില് വന്നാ കാണുന്നത്.

കല്ലേലിയില് രണ്ടു ക്ഷേത്രങ്ങൾ ഉണ്ട് ഒന്ന് ശിവ ക്ഷേത്രവും മറ്റൊന്ന് ഈ കാവുമാണ്.. രണ്ടും വലിയ ദൂര വിതൃാസമില്ല. ഇവിടുത്തെ ഉത്സവങ്ങൾ നടക്കുമ്പോൾ ഘോഷയാത്രയില് ഷീണിക്കുന്നവർക്ക് വെള്ളവും ആഹാരവും തരുന്നതും ഇവിടുത്തെ മുസ്‌ലിം സഹോദരങ്ങൾ ആണ്. ഇവിടെ നിന്നാണ് ശബരിമലയിലേക്കുള്ള കൊടിമരത്തിനായുള്ള തേക്ക് തടി കൊണ്ട് പോയത്. വൃക്ഷ പൂജയൊക്കെ ചെയ്ത് മരത്തിന്റെ അനുവാദം ഒക്കെ ചോദിച്ചുള്ള ചടങ്ങൊക്കെ കാണാൻ എവിടുന്നെല്ലാം ആളുകൾ എത്തി. ആരേലും ഇവിടേക്ക് വരുന്നുണ്ടേല് അറിയിക്കണം കേട്ടോ( എനിക്ക് മുങ്ങാനാ). ഇവിടുന്ന് കുറെ കിലോ മീറ്റർ താണ്ടി ഉളിയനാട് വഴി അച്ചൻകോവിൽ ക്ഷേത്രത്തിൽ എത്താം. കാട്ടാനകളെയൊക്കെ കൂട്ടത്തോടൊക്കെയും അല്ലാതെയും ഭാഗൃമുണ്ടേല് കാണാം.

ക്ഷേത്രത്തിനെ കുറിച്ച് അറിയാൻ; ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ് (മൂലസ്ഥാനം), മുഖ്യദേവത – ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ, ഉപദേവതകൾ – ഗണപതി, കളരി, പരാശക്തി അമ്മ, യക്ഷിയമ്മ, നാഗരാജാവ്, നാഗയക്ഷി, ഭാരത പൂങ്കുറവൻ, ഭാരത പൂങ്കുറത്തി, കൊച്ചുകുഞ്ഞ് അറുകല, വടക്കഞ്ചേരി വല്യച്ഛൻ, കുട്ടിച്ചാത്തൻ, ആദ്യഉരു മണിയൻ, രക്തരക്ഷസ്.

പത്തനംതിട്ട ജില്ലയിൽ കോന്നി എലിയറയ്ക്കൽ ജംഗ്ഷനിൽ നിന്നും 8 km കിഴക്കായി അച്ചൻകോവിൽ – ശബരിമല കാനനപാതയിൽ* മൂലസ്ഥാനമായി നൂറ്റാണ്ടുകളായിട്ടുള്ള പഴമയും വിശ്വാസവും കൊണ്ട് നാനാജാതി ഭക്തജനസഹസ്രങ്ങൾക്ക് ഒന്നുപോലെ ആശ്രയമേകുന്ന മദ്ധ്യതിരുവിതാംകൂറിലെ ഏക കാനനവിശ്വാസകേന്ദ്രം. ആദി-ദ്രാവിഡ-നാഗ-ഗോത്ര സംസ്കാരത്തിന്റെ ആചാര അനുഷ്ഠാനങ്ങൾ പിന്തുടർന്നു വരുന്നതും പ്രകൃതി വീഥി തെളിയിച്ച് കിഴക്ക് ദർശനമായി ഉഗ്രവിഷ സർപ്പ സംഹാരിയായ അച്ചൻകോവിൽ അച്ചന്റെ തീർത്ഥപുണ്യനദി അച്ചൻകോവിലാറിന്റെ തീരത്ത്‌ സ്ഥിതിചെയ്യുന്ന പുണ്യസങ്കേതം. ചരിത്രപ്രസിദ്ധവും പുരാതനവുമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ്. കിഴക്കുനിന്നും ഒഴുകിയെത്തുന്ന പുണ്യനദീപ്രവാഹം കാവിനെ തൊട്ടു നമസ്കരിച്ച് ദിശമാറിയൊഴുകുന്ന സുന്ദരദൃശ്യം സാക്ഷാൽ കാശിയിലെ ഗംഗാപ്രവാഹത്തെ അനുസ്മരിക്കുന്ന അത്യപൂർവ്വവും ദൈവീകവുമായ ഒരു സവിശേഷതയാണ്.

ഏകദേശം 1155 വർഷത്തെ പഴക്കമുള്ള കാവാണിതെന്ന് പഴമക്കാരുടെ വായ്മൊഴികളിൽ നിറയുന്നു. പാണ്ഡിമലയാളം അടക്കിവാണ വീരയോദ്ധാവായതിനാൽ അച്ചൻകോവിൽ, കോടമല തേവർ, കൽച്ചിറ ഉടയോൻ, വളയത്ത് ഊരാളി, കറുപ്പസ്വാമി എന്നീ മലദൈവങ്ങളുമായി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനും കാവിനും അഭേദ്യമായ ബന്ധമുണ്ട്. ചരിത്രപ്രസിദ്ധമായ മണ്ണടിക്കാവിലെ സ്ത്രീഭക്തരിൽ ഭക്തശിരോമണിയായ കൊച്ചുകാളി അമ്മയിൽ നിന്ന് ജ്ഞാനം നേടിയ സൂര്യപുത്രനാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനെന്നു ആദിഗോത്ര ചരിത്രപ്പാട്ടിൽ പറയുന്നു. പന്തളം 18 കര, തട്ട 8 കര, കോന്നി 300 കര, അരുവാപ്പുലം 500 കരയിൽ നിന്നും അച്ചൻകോവിലെത്തി. ഇവിടെ നിന്നും കോട്ടവാസൽ ലക്ഷ്യമാക്കി സങ്കല്പിച്ച് കൊണ്ട് അച്ചൻകോവിൽ പുണ്യനദിക്കരയിലുള്ള കല്ലേലിമണ്ണ് എന്ന സ്ഥലത്ത് അപ്പൂപ്പൻ ഇരിപ്പിടമാക്കി. ഈ കാരണത്താലാണ് ഊരാളി അപ്പൂപ്പന് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ എന്ന നാമം ലഭിച്ചതെന്ന് ഐതീഹ്യം. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ തിരുഉത്സവം മേടമാസത്തിലെ പത്താമുദയത്തിനാണ്. ഇതോടനുബന്ധിച്ച് ആദിത്യപൊങ്കാലയും നടക്കുന്നു.

ഭാരതഭൂവിന്റെ സർഗ്ഗപ്രതിഭകളുടെ ശ്രീകോവിലുകൾ കൂടിയായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം വീണ്ടും ദൃഡപ്പെടുത്തുന്നു. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ് ഭാരതീയ ഋഷി പാരമ്പര്യത്തിന്റെ മൌലീകമായ ആർജ്ജവവും ശക്തിസ്വരൂപവും സംശുദ്ധിയും തേജസ്സും സമഞ്ജസമായി സമ്മേളിക്കുന്ന അത്യപൂർവ്വം കാവുകളിലൊന്നാണ്. ഭക്തിയുടെ പാരമ്യതയിലും പരിപാവനതയിലും ചരിത്ര സത്യങ്ങളുറങ്ങുന്ന പുണ്യഭൂമിയാണ് ഇവിടം.

ക്ഷേത്ര പ്രത്യേകതകൾ : കേരളത്തിലെ ഒരു കാവിലും ക്ഷേത്രത്തിലും കാണാത്ത ഒരു പ്രാചീന കലയാണ്‌ കുംഭപ്പാട്ട്. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനെ മനസ്സിൽ ധ്യാനിച്ച് ഏഴുദിവസത്തെ വ്രതാനുഷ്ഠാനത്തോടെ രാത്രിയിൽ ആഴികൂട്ടിയിട്ട് ഇതിനു മുന്നിൽ ചുറ്റും ഇരുന്ന്‍ ഈണത്തിൽ പാടുന്നു. കൂടാതെ ശനിദോഷം അകറ്റുന്നതിനു വേണ്ടിയുള്ള പറകൊട്ടിപ്പാട്ടും ഇവിടെ നടത്തപ്പെടുന്നു. ശബരിമല കഴിഞ്ഞാൽ ഇത് നടക്കുന്ന ഏക ക്ഷേത്രവും ഇവിടെയാണ്‌. എല്ലാ സമയത്തും തിരുനട തുറന്നുതന്നെ വച്ചിരിക്കുന്നു. അതിനാൽ ഭക്തർക്ക് എപ്പോൾ വേണമെങ്കിലും ദർശനം നടത്താവുന്നതാണ്. വിത്ത്, കരിക്ക്, കമുകിൻപൂക്കുല, പുഷ്പം, കലശം, താംബൂലം എന്നിവ ചേർത്തുള്ള മലയ്ക്ക് പടേനിയും ഇവിടെ പ്രസിദ്ധം തന്നെ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

മൂന്നാറിൻ്റെ തലവര മാറ്റാൻ ‘എസ്കേപ്പ് റോഡ്’

എഴുത്ത് – ദയാൽ കരുണാകരൻ. ഇപ്പോൾ കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്. കൊടൈക്കനാലിന്റ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ടൂറിസ്റ്റ് സ്പോട്ടാണ് ബെരിജം തടാകം. ദിവസവും ഇവിടേക്ക് നിശ്ചിത എണ്ണം സന്ദർശ്ശകരുടെ വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്. ഇനി…
View Post

പെട്രോൾ പമ്പുകളിൽ മലയാളികൾ പറ്റിക്കപ്പെടുന്നത് ഇങ്ങനെ – ഒരു ടാക്സി ഡ്രൈവറുടെ അനുഭവക്കുറിപ്പ്…

അന്യസംസ്ഥാനങ്ങളിലേക്കൊക്കെ സ്വന്തം വാഹനങ്ങളുമായി പോകാറുള്ളവരാണല്ലോ നമ്മളൊക്കെ. യാത്രയ്ക്കിടയിൽ കേരളത്തിനു പുറത്തു വെച്ച് വണ്ടിയിൽ ഇന്ധനം കുറഞ്ഞുപോയാൽ നമ്മൾ സാധാരണ ചെയ്യാറുള്ളതു പോലെ അടുത്തുള്ള പമ്പിൽ കയറി ഇന്ധനം നിറയ്ക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ ഇന്ധനം നിറയ്ക്കുവാൻ പമ്പിൽ ചെല്ലുന്നവർ തങ്ങൾ കബളിപ്പിക്കപ്പെടുന്ന…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post