329 പേര്‍ മരിച്ച എയർ ഇന്ത്യയുടെ കനിഷ്ക ദുരന്തം – ഇന്നും നീറുന്ന ഒരോർമ്മ…

Total
61
Shares

ലോകത്തിലെ ഏറ്റവം ഭീകരമായ തീവ്രവാദി ആക്രമണം- 329 പേര്‍ മരിച്ച കനിഷ്കാ വിമാനാപകടം – നടന്നിട്ട് 2020 ജൂണ്‍ 23ന് 35 വര്‍ഷം തികയുന്നു. 1985 ജൂണ്‍ 23 – അന്നായിരുന്നു എയര്‍ ഇന്ത്യയുടെ ഫ്ളൈറ്റ് 182 എന്ന ബോയിംഗ് 747 വിമാനം അയര്‍ലന്‍റിന് തെക്കായി അത്ലാന്‍റിക് സമുദ്രത്തില്‍ തകര്‍ന്നു വീണത്. ഖലിസ്ഥാന്‍ തീവ്രവാദികള്‍ വിമാനം ബോംബ് വച്ച് തകര്‍ക്കുകയായിരുന്നു. സംഭവം നടന്നത് ഇങ്ങനെ..

ജൂൺ 23, 1985, കാനഡയിലെ മോൺട്രിയോള്‍ വിമാനതാവളത്തിൽനിന്ന് എയർ ഇന്ത്യൻ ഫ്ലൈറ്റ് 182 പറന്നുയർന്നു. ടൊറന്റോയിൽ നിന്നെത്തിയ 181 വിമാനമായിരുന്നു മോൺട്രിയോളിൽനിന്ന് ഫ്ലൈറ്റ് നമ്പർ 182 ആയി ലണ്ടനിലേക്കു പറന്നുയരുന്നത്. ലണ്ടനിലേക്കും അവിടെനിന്നു മുംബൈയിലേക്കുമാണു യാത്ര. കാനഡയിൽ വേനലവധി ആരംഭിച്ചിരുന്നതിനാൽ കനേഡിയൻ പൗരന്മാരായ ഇന്ത്യൻ വംശജരായിരുന്നു യാത്രികരിൽ കൂടുതലും. അവധി ആഘോഷിക്കാൻ നാട്ടിൽപോകുന്ന സന്തോഷത്തിലാണ് എല്ലാവരും. സെക്യൂരിറ്റി ചെക്കിങ്ങുകളെല്ലാം കഴിഞ്ഞ് ബോയിങ് 747 മോഡൽ വിമാനം ലണ്ടൻ ലക്ഷ്യമാക്കി പറന്നു. എന്നാൽ 31,000 അടി ഉയരത്തിൽ അയർലൻഡിന്റെ വ്യോമ മേഖലയിൽവച്ച് ആ വിമാനം അഗ്നിഗോളമായി മാറി അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ചു.

ലോകത്തെ ‍‍ഞെട്ടിച്ച ഈ അപകടത്തിൽ വിമാനത്തിലെ 307 യാത്രക്കാരും 22 ജീവനക്കാരും ചാരമായി. അതു സാങ്കേതികപ്പിഴവായിരുന്നില്ല, ബോംബാക്രമ‌‌ണമായിരുന്നെന്ന കണ്ടെത്തൽ ലോകത്തെ നടുക്കി. മുൻഭാഗത്ത് ചരക്ക് സൂക്ഷിക്കുന്ന അറയിലുണ്ടായ ബോംബ് സ്‌ഫോടനത്തിലാണ് വിമാനം തകർന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ജൂൺ 23ന് രാവിലെ അയർലൻഡ് തീരത്തുനിന്ന് 176 കിലോമീറ്റർ അകലെയാണ് വിമാനം തകർന്നു വീണത്. കടലിൽ ആറായിരം അടിയോളം താഴ്‌ന്നുപോയ വിമാനാവശിഷ്‌ടങ്ങളിൽ നിന്ന് കോക്‌പിറ്റ് വോയ്‌സ് റിക്കോർഡർ കണ്ടെത്തിയതു ജൂലൈ ഒൻപതിനാണ്. ഫ്ലൈറ്റ് ഡേറ്റാ റിക്കോർഡർ പിറ്റേന്നും കിട്ടി. 329ൽ 131 ശരീരങ്ങൾ മാത്രമാണു വീണ്ടെടുക്കാനായത്. ഇതിൽ എട്ടുപേർ വിമാനം കടലിൽ വീഴും മുമ്പുതന്നെ അന്തരീക്ഷത്തിലേക്ക് എടുത്തെറിയപ്പെട്ടിരുന്നു എന്നു കണ്ടെത്തിയിരുന്നു. 26 പേർ മരിച്ചതു പ്രാണവായു ലഭിക്കാതെയാണ്. വളരെപ്പെട്ടെന്ന് വായുമർദം കുറയുന്നതുമൂലമുള്ള സ്‌ഫോടനാത്മകമായ അവസ്‌ഥമൂലമാണ് 25 പേർ മരിച്ചതെന്നും വ്യക്‌തമായി. വീഴ്‌ചയിൽനിന്നുള്ള ആഘാതമാണ് 23 പേരുടെ ജീവൻ നഷ്‌ടപ്പെടുത്തിയത്.

1985 ജൂൺ 22 ന് കാനഡയിലെ വാൻകൂവർ വിമാനത്താവളത്തിൽനിന്ന് മുംബൈയ്‌ക്ക് പോകാൻ കനേഡിയൻ പസഫിക് എയർലൈൻസിന്റെ ഫ്ലൈറ്റ് നമ്പർ 60 ൽ കയറാനെത്തിയ എം. സിങ് എന്ന ഇന്ത്യൻ വംശജന് ബാഗേജിന്റെ പേരിൽ ഉദ്യോഗസ്ഥരുമായി ഏറെ തർക്കിക്കേണ്ടിവന്നു. ഒടുവിൽ സിങ്ങിന്റെ ബാഗേജും കയറ്റി. എന്നാൽ സിങ് ഫ്ലൈറ്റിൽ കയറിയിരുന്നില്ല. രാത്രി 8.22ന് ടൊറന്റോയിൽ എത്തിയ വിമാനത്തിൽനിന്ന് കുറച്ചു യാത്രക്കാരെയും സിങ്ങിന്റേതുൾപ്പെടെയുള്ള ലഗേജും എയർ ഇന്ത്യയുടെ ടൊറന്റോ – മോൺട്രിയോൾ ഫ്ലൈറ്റ് നമ്പർ 181 ലേക്ക് മാറ്റി.

ടൊറന്റോയിൽനിന്നു രാത്രി 12.15 നു പുറപ്പെട്ട വിമാനം ഒരുമണിക്ക് മോൺട്രിയോളിലെത്തി. അവിടെനിന്ന് ഫ്ലൈറ്റ് നമ്പർ 182 ആയി ലണ്ടനിലേക്ക് പറന്നുയരുന്നതു പുലർച്ചെ 02.18ന്. രാവിലെ 8.33നു ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന കനിഷ്‌ക രാവിലെ ഏഴുമണി കഴിഞ്ഞ് പതിനാല് മിനിറ്റും ഒരു സെക്കൻഡുമായപ്പോൾ അയർലൻഡിലെ ഷാനോൺ വിമാനത്താവളത്തിലെ റഡാറിൽനിന്ന് അപ്രത്യക്ഷമായി. 31,000 അടി ഉയരത്തിൽവച്ച് വിമാനത്തിന്റെ മുൻഭാഗത്ത് താഴെ ചരക്ക് അറയിൽ സ്‌ഫോടനം നടന്ന് വിമാനം തകർന്നെന്നു പിന്നീടു കണ്ടെത്തി.

കനിഷ്ക തകർത്തത് സിഖ് തീവ്രവാദികളുടെ പ്രതികാരമാണെന്ന് അന്വേഷണ സംഘം തുടക്കത്തിലേ സംശയിച്ചിരുന്നു. 1984ൽ സുവർണക്ഷേത്രത്തിൽ നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാറിനു പകരം വീട്ടാനായിരുന്നു വിമാനം തകർത്തത് എന്നായിരുന്നു കേസ്. 1988ൽ ഇംഗ്ലണ്ടിൽ അറസ്‌റ്റിലായ, ഖലിസ്‌ഥാൻ പ്രസ്‌ഥാനവുമായി ബന്ധമുണ്ടായിരുന്ന ഇന്ദർജിത് സിങ് റയാത്തിനെ പത്തുകൊല്ലം തടവിന് 91 ൽ ശിക്ഷിച്ചതും ജയിൽ മോചിതനായി കാനഡ ഏറ്റുവാങ്ങിയശേഷം എയർ ഇന്ത്യ കേസിൽ 2003 മുതൽ അഞ്ചുകൊല്ലത്തേക്കു ജയിൽവാസം കിട്ടിയതുമാണ് പ്രതികൾക്കു കിട്ടിയ ഏക ശിക്ഷ. റയാത്ത് 2008 ൽ പുറത്തുവരികയും ചെയ്‌തു. ഇതിനിടെ, 2000 ഒക്‌ടോബറിൽ അറസ്‌റ്റിലായ രിപുദമൻ സിങ് മാലിക്കിനെയും അജൈബ് സിങ്ങിനെയും 2005നു മാർച്ച് 16 നു തെളിവില്ലാത്തതിനാൽ വിട്ടയയ്‌ക്കുകയും ചെയ്‌തു.

ഇന്ത്യാ വിഭജനത്തെ തുടർന്നുണ്ടായ സംഘർഷങ്ങളും മറ്റുമാണ് കനിഷ്ക ദുരന്തത്തിലേക്ക് വഴിവെച്ചതെന്നാണ് ഔദ്യോഗികമായ രേഖകൾ പറയുന്നത്. ഇന്ത്യാ വിഭജനത്തെതുടർന്ന് ഏറ്റവും കൂടുതൽ കഷ്ടതകൾ അനുഭവിക്കേണ്ട വന്ന ഒരു കൂട്ടരാണ് സിഖ് മതാനുയായികൾ. സിഖ് സമുദായത്തിനുവേണ്ടി ഒരു മാതൃദേശം വേണമെന്നു വാദിച്ച ഖാലിസ്ഥാൻ പ്രസ്ഥാനക്കാർ കാനഡയിലേക്കു കുടിയേറിയ സിഖുകാരിൽ ഉൾപ്പെട്ടിരുന്നു. കാനഡ സർക്കാർ ഇവരെക്കുറിച്ച് ബോധവാന്മാരായിരുന്നുവെങ്കിലും ഒരു ഭീഷണിയായി കണ്ടിരുന്നില്ല. കൂടാതെ ഈ കുടിയേറ്റത്തിനിടയിലും സിഖുകാർക്ക് വെള്ളക്കാരിൽ നിന്നും ധാരാളം പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തെതുടർന്ന് സിഖുകാർ അഭയാർത്ഥികളായി കാനഡയിലേക്ക് കുടിയേറിയിരുന്നു. പിന്നീട് രൂപംകൊണ്ട ബാബർ ഖൽസ എന്ന തീവ്രവാദസംഘടനയിലെ പല നേതാക്കളും ഇത്തരത്തിൽ അഭയാർത്ഥികളായി കാനഡയിൽ എത്തിച്ചേർന്നതായിരുന്നു. 1980 കളോടെ, ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവർ പ്രദേശം സിഖുകാർ കൂട്ടമായി താമസിക്കുന്ന ഒരു പ്രദേശമായി മാറി. ശത്രുതയും,പ്രതികാരചിന്തയും എല്ലാം ഇവിടെയും ഇവരുടെ ഇടയിൽ വ്യാപകമായിരുന്നു എന്നു പറയപ്പെടുന്നു.

2001 സെപ്റ്റംബറില്‍ വേള്‍ഡ് ട്രേഡ് സെന്‍ററിനെതിരെ നടന്നതൊഴിച്ചാല്‍ ഏറ്റവും വലിയ തീവ്രവാദി ആക്രമണമായാണ് ഇതിനെ ലോകം വിലയിരുത്തുന്നത്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടമരമണമാണിത്.

കടപ്പാട് – ജിജ്ഞാസാ FB ഗ്രൂപ്പ്, വിക്കിപീഡിയ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post