ഒരു വർഷമായി കാത്തിരുന്നു കിട്ടിയ സമ്മാനം – കണ്ണൂർ ആനവണ്ടി മീറ്റ്

Total
0
Shares

വിവരണം – Chinchu Sahyan Yedu.

കുറച്ചു ലേറ്റായിപ്പോയി…. എന്തേലും, ആരെയെങ്കിലും വിട്ടു പോയെങ്കിൽ ഒന്നു ക്ഷമിച്ചേക്കണേ പ്രിയപ്പെട്ടവരേ. കഴിഞ്ഞ ഒരു വർഷമായി കാത്തിരിപ്പ് തുടങ്ങിയിട്ട്, ആന വണ്ടി മീറ്റിനായി. കാരണം അത്രമേൽ ഹൃദ്യമായിരുന്നു കഴിഞ്ഞ തവണത്തെ കുമളി മീറ്റ്. ഇനി വരാനിരിക്കുന്ന മീറ്റുകൾ അതിലും മാധുര്യമേറിയവയാകും എന്ന് അന്നേ ഉറപ്പുണ്ടായിരുന്നു. മീറ്റിൻ്റെ ഡേറ്റ് വന്നപ്പോൾ ആദ്യം ചെയ്തത് യദുവിനോട് മാർച്ച് 2, 3 തീയതികൾ ലീവ് ആക്കാൻ ആവശ്യപ്പെടുകയാണ്. ശേഷം കുമളി മീറ്റിൻ്റെ ചിത്രങ്ങൾ, വീഡിയോകൾ ഇവ കണ്ട് മനസിലെ ആവേശം ഇരട്ടിപ്പിച്ചു. ബ്ലോഗിലെ സുഹൃത്തുക്കളുടെ വരവ് ഉറപ്പിച്ചു. മീറ്റിൻ്റെ വിളിച്ചറിയിക്കലിലൂടെ കൂടുതൽ ഉഷാറായ ഗ്രൂപ്പിൽ നിന്നും ഇറങ്ങാൻ പോലും മെനക്കെടാതെ കാത്തിരുന്നു ഒരു മാസം.

അങ്ങനെ കണ്ണൂർക്ക് ടിക്കറ്റെടുക്കാനുള്ള സമയമെത്തി. ചില വ്യക്തിപരമായ ആവശ്യങ്ങൾ ഉള്ളതിനാൽ മാർച്ച് മൂന്നിനു നടക്കുന്ന മീറ്റിൽ പങ്കെടുക്കാൻ ഫെബ്രുവരി 28 നു കുടുംബമായി വണ്ടി കയറി. പാലാ – കാസർഗോഡ് മിന്നലിൽ കണ്ണൂർക്ക് രണ്ട് ടിക്കറ്റും, മടിയിൽ സഹ്യനും ണിം ണിം. മിന്നൽ പോലും തോൽക്കുന്ന വേഗതയിൽ ഇരുട്ടിൻ്റെ രാജാവ് കണ്ണൂരേയ്ക്കു കുതിച്ചു. ഒന്നാം തീയതി പുലർച്ചെ കണ്ണൂരെത്തി തുടർന്ന് പരീക്ഷയും ചില സന്ദർശനങ്ങളുമൊക്കെ പൂർത്തിയാക്കി മൂന്നാം തീയതിയ്ക്കായി കാത്തിരുന്നു. അങ്ങനെ ആ ദിവസം വന്നെത്തി. രാവിലെ എട്ടു മണിക്ക് KSRTC ബസ് സ്റ്റാൻഡിലെത്തണം. ഉണർന്നു നോക്കുമ്പോൾ സമയം 7.20. പിന്നെല്ലാം ശടപടേ ശടപടേന്നാരുന്നു. യദൂനെ ഉണർത്തി, ഉറങ്ങിക്കിടന്ന സഹ്യനെ വെള്ളത്തിൽ മുക്കിയെടുത്ത് റെഡിയാക്കി എട്ടായപ്പോൾ ഡിപ്പോയിലെത്തി. അപ്പോളേയ്ക്കും ഡിപ്പോ ഒരു ചെറിയ പൂരപ്പറമ്പായി തുടങ്ങിയിരുന്നു.

ആന വണ്ടി ടീ ഷർട്ടിട്ട് തലങ്ങും വിലങ്ങും പാഞ്ഞു നടന്ന ആനവണ്ടി പ്രാന്തന്മാരെ കണ്ടിട്ട് ഇതെന്താണ് കഥ എന്നു മനസ്സിലാകാതെ യാത്രക്കാർ കിളിപോയ മട്ടിൽ എല്ലാവരെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ സമീപത്തെ ചായക്കടയിൽ ചായ കുടിക്കാൻ കയറിയ എന്നോട് രണ്ടു തമിഴൻ അപ്പച്ചൻമാർ ഇതെന്താണ് സംഭവം എന്നു ചോദിച്ചു. നമുക്കറിയാവുന്ന മുറിത്തമിഴിൽ ആനവണ്ടി മീറ്റിൻ്റെ കഥകൾ പറഞ്ഞു കൊടുത്ത് അവിടെ നിന്നും തടിതപ്പി. ഇതിനിടെ നമ്മുടെ കുട്ടേട്ടനെ കണ്ടപ്പോൾ ആനവണ്ടിയിൽ കേറണമെന്നു പറഞ്ഞ് കിണ്ടാപ്പി (സഹ്യൻ) ആ തോളിൽ കയറി ആനവണ്ടിയേറാൻ പോയി. കുട്ടേട്ടൻ മാത്രമല്ല ആനവണ്ടി കാണിച്ചു തരാമെന്ന് ആരൊക്കെ പറഞ്ഞോ അവരുടെ കൂടെയെല്ലാം പോയി ആന വണ്ടിയിൽ കയറി സഹ്യൻ മീറ്റ് ആസ്വദിച്ചു തുടങ്ങി.

കേരളത്തിൻ്റെ പല ഭാഗത്തു നിന്നുമുള്ള ആനവണ്ടി പ്രാന്തന്മാർ ഡിപ്പോയിലേയ്ക്ക് വന്നു തുടങ്ങി. ഇതിനിടയിൽ അനീഷ് പൂക്കോത്തും സ്വരൂപും ചേർന്ന് സഹ്യന് കിടിലൻ ഒരു ആനവണ്ടിയും സമ്മാനമായി നല്കി. (നിങ്ങളുടെ വിലമതിക്കാനാവാത്ത സ്നേഹ സമ്മാനത്തിനുള്ള നന്ദിയും, എല്ലാവരും സഹ്യനു നല്കുന്ന പരിഗണനയ്ക്കുള്ള നിറഞ്ഞ സ്നേഹവും ഈ അവസരത്തിൽ അറിയിക്കുന്നു.) അവസാനമായി നമ്മടെ ബാംഗ്ലൂർ ടീമും കൂടി എത്തിയതോടെ കാര്യങ്ങൾ വേഗത്തിലായി. പൈതൽ മലയ്ക്കു പോകാനായി RSK 401ഉം സാരഥിയും കണ്ടക്ടറുമെത്തി. ആരവത്തോടെ എല്ലാവരും എതിരേറ്റു. പെട്ടെന്നു തന്നെ ആനവണ്ടി സ്റ്റിക്കറുമൊട്ടിച്ച് ബാനറും, റിബ്ബണുമൊക്കെ കെട്ടി അവനെ സുന്ദരനാക്കി. ഇതിനിടയിൽ എല്ലാ ആരവങ്ങൾക്കുമൊപ്പം സഹ്യനും പങ്കു ചേർന്ന് തൻ്റെ ആനവണ്ടി പ്രേമത്തിന് തെല്ലും ഭംഗം വന്നിട്ടില്ലെന്ന് അറിയിച്ചു തന്നു.

ഞങ്ങൾ എല്ലാവരും ഒൻപത് മണിയോടെ ബസിൽ കയറി. നിറഞ്ഞു കവിഞ്ഞ നമ്മുടെ സിങ്കക്കുട്ടിയെ ഡിപ്പോ അധികൃതരും ജീവനക്കാരും ചേർന്ന് യാത്രയാക്കി. പൈതൽ മലയിലേയ്ക്കുള്ള യാത്രയ്ക്കായി ടിക്കെറ്റെടുത്തപ്പോൾ കൃത്യം ടിക്കറ്റുകൾ നൂറെണ്ണം. പാസ് ഉപയോഗിക്കുന്ന ജീവനക്കാരായ പ്രാന്തന്മാരും നമ്മുടെ ബസിലെ ജീവനക്കാരും മറ്റു വാഹനങ്ങളിൽ മീറ്റിനെത്തിയവരും ചേർന്ന് 107 പേരുണ്ടായിരുന്നു കണ്ണൂരെ ആനവണ്ടി പൂരത്തിന് കുടപിടിക്കുവാൻ. അങ്ങനെ ആടിയും പാടിയും പരസ്പരം സ്നേഹം പങ്കിട്ടും ആ ആനവണ്ടി അഡാറ് സ്പീഡിൽ കണ്ണൂരിലെ നിരത്തുകളിലൂടെ ഇങ്ങനെ കുതിച്ചു പായുകയാണ്. നീട്ടിയ കൈകളിലേയ്ക്കെല്ലാം ചാടി നടന്ന സഹ്യൻ പെട്ടന്നാണ് ആ കാര്യമോർത്തത് തൻ്റെ അപ്പ എവിടെ. “അപ്പായേ അപ്പായേ” വിളിയാൽ കക്ഷി കലാപരിപാടി തുടങ്ങി . ആരോഹണത്തിലും അവരോഹണത്തിലുമെല്ലാം പുരോഗമിച്ച കരച്ചിലിനെ തടുക്കുവാൻ രാജി ചേച്ചിക്കും ശ്രീരാജേട്ടനും ആന വണ്ടി മാമൻമാർക്കുമൊന്നും കഴിഞ്ഞില്ല.

സുജിത്തേട്ടന് (സുജിത്ത് ഭക്തൻ) വിഷ്വൽലെടുക്കുവാനുള്ള സൗകര്യാർത്ഥം യദു കാറിൽ ബസിനെ പിൻ തുടരുന്നുണ്ടായിരുന്നു. സഹ്യനിടഞ്ഞതിനാൽ തത്കാലം എൻ്റെ ആനവണ്ടി യാത്രയ്ക്ക് ചെറിയ ബ്രേക്ക്. ഇനി കാഴ്ചകൾ ആനവണ്ടിയുടെ പുറത്തു നിന്നും. അപ്പയെ കണ്ടപ്പോൾ സഹ്യനും ഉഷാറായി. ഇതിനിടയിൽ ഇടയ്ക്കിടെക്കിടെ സുജിത്തേട്ടനും വിഷ്വൽസെടുക്കാനായി ഞങ്ങൾക്കൊപ്പം കൂടി. നമ്മുടെ ആനവണ്ടിയുടെ മുന്നിലും പിന്നിലും ഇടത്തൂന്നും വലത്തൂന്നുമെല്ലാം കാഴ്ചകളൊപ്പി വണ്ടി പൈതൽമലയിലേയ്ക്ക്. ഇതിനിടെ വഴിയിൽ വച്ച് കട്ട ആനപ്രാന്തനായ റോഷനും ബൈക്കിൽ ഞങ്ങൾക്കൊപ്പം കൊമ്പന് അകമ്പടി സേവിച്ചു.

മീറ്റിനെത്തിയവർക്ക് യാത്രയ്ക്കിടയിൽ മധുരം സമ്മാനിച്ച എനിക്ക് പേരറിയാൻ പാടില്ലാത്ത ആനവണ്ടി പ്രാന്തൻ, നെറ്റിപ്പട്ടം ചാർത്തി ഗരിമയിൽ പോകുന്ന കൊമ്പനെ കണ്ട് കയ്യിലിരുന്ന കോഴിയെ പറപ്പിച്ചു വിട്ടൊരു ചിന്നപ്പയ്യൻ, ബസിൽ കയറാൻ ഓടിയെത്തി കഥ തിരിയാതെ നിന്ന യാത്രക്കാർ, അലങ്കരിച്ച ബസിൽ ആളെ കുത്തിനിറച്ചു പോകുന്നതു കണ്ടു കിളിപോയ നാട്ടുകാർ , നിറയെ പച്ചപ്പും ഹരിതാഭയും ഒളിപ്പിച്ചു വച്ച ഭൂമികകൾ, എന്നെ കൊതിപ്പിച്ച് ഇളം കാറ്റിൽ ഉൗഞ്ഞാലാടി നിൽക്കുന്ന പറങ്കിപ്പഴങ്ങൾ…. അങ്ങനെ മനസിനെ കൈപ്പിടിയിൽ ഒതുക്കാതെ കൊതിപ്പിച്ചു നിർത്തുന്ന മനോഹരമായ കാഴ്ചകളുടെ വിളനിലം കൂടിയായിരുന്നു പൈതൽ മലയിലേയ്ക്കുള്ള യാത്രയിലെ കാഴ്ചകളിലധികവും.

അങ്ങനെ നമ്മൾ കുടിയാന്മല ടൗണിലെത്തി. ഇനിയാണ് യാത്രയെ ആവേശക്കൊടുമുടിയിലെത്തിച്ച സംഭവങ്ങളുടെ തുടക്കം. കട്ട് ചെയ്സ് ആനക്കുട്ടന്മാർ മാത്രം പോകുന്ന പൈതൽ മല റൂട്ടിൽ നമ്മുടെ ചെക്കൻ യാത്ര തുടങ്ങി. വെറുതെയൊരു യാത്രയല്ല 104 പേരേയും കൊണ്ട് ഇമ്മിണി ബല്യൊരു ട്രിപ്പ്. വഴികളിലൊക്കെ കുത്തനെയുള്ള കയറ്റിറക്കങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. എന്നോ ടാറു ചെയ്തിരുന്നു എന്നു തോന്നിപ്പിച്ച വഴികളിലൂടെ കൊമ്പൻ കുതിച്ചും ഇടയ്ക്കൊക്കെ കിതച്ചും പാഞ്ഞു തുടങ്ങി. കയറ്റത്തിൻ്റെ കാഠിന്യം വർധിച്ചതേടെ ആന വണ്ടി പ്രാന്തൻമാർ പലരും പുറത്തിറങ്ങി. കാരണം ചെറുതായൊന്നു കൈ വയ്ക്കണം. ആനക്കുട്ടിയെ കൈകൊണ്ടു മാത്രമല്ല വായ കൊണ്ടു തള്ളിയും മുകളിലെത്തിച്ച നല്ല അസ്സല് ആനവണ്ടി പ്രാന്തന്മാരുണ്ടായിരുന്നു സംഘത്തിൽ. ചിലരുടെ തള്ളു സഹിക്കാനാവാതെ ആനവണ്ടി തനിയെ കയറ്റം കയറിയെന്നും ഒരു ശ്രുതിയുണ്ട്.

എന്തായാലും ഉയരം കൂടിവരും തോറും കയറ്റത്തിൻ്റെയും വളവുകളുടെയും കാഠിന്യവും വർധിച്ചു തുടങ്ങി. വണ്ടിയിൽ നിന്നും ഇറങ്ങി നടക്കേണ്ട സാഹചര്യങ്ങളും കൂടി വന്നു. എന്നാൽ അതൊന്നും ഒരാളുടെ പോലും ആവേശത്തെ തളർത്തിയില്ലെന്നു മാത്രമല്ല KSRTC യിൽ ഒരു കിടിലൻ ഓഫ്റോഡ് ട്രിപ്പ് തരപ്പെട്ടതിലുള്ള സന്തോഷത്തിലായിരുന്നു എല്ലാവരും. ഇതിനിടയിൽ കയറ്റം നടന്നു കയറി മടുത്തപ്പോൾ ആ വഴി വന്ന ജെ.സി.ബി യിലും ടിപ്പറിലുമൊക്കെ കയറി റിലാക്സ് ചെയ്ത് മീറ്റിനെ ആഘോഷമാക്കിയവരും ഉണ്ട് കൂട്ടത്തിൽ. അങ്ങനെ കുതിച്ചും കിതച്ചും ഓടിയും നടന്നും പൈതൽ മലയെന്ന ഹൃദയഭൂമിയിൽ ഏകദേശം പന്ത്രണ്ടരയോടെ ഞങ്ങളെത്തിച്ചേർന്നു. നിറഞ്ഞു കിടന്ന പറങ്കിമാവിൽ നിന്നും പഴം പറിച്ചും , കയ്യിലുള്ള വെള്ളവും സ്നാക്സും ഷെയറു ചെയ്തും തിരുവന്തപുരം മുതൽ ബാംഗ്ലൂർ വരെയുള്ള ആനവണ്ടി പ്രാന്തന്മാർ കുടുംബ സ്നേഹം പങ്കിട്ടു. ആദ്യമായി കാണുന്നവരെന്നോ ഇതുവരെ മിണ്ടാത്തവരെന്നോ ഉള്ള തോന്നലു പോലും ആ വഴിയെങ്ങും കണ്ടില്ല. അഥവാ ആനവണ്ടിയെന്ന ഒറ്റ വികാരത്തിനു മുൻപിൽ അത്തരം ചിന്തകളെല്ലാം അപ്രസക്തമാവുകയായിരുന്നു.

തുടർന്ന് പൈതൽ റിസോർട്ടിലേയ്ക്ക് എല്ലാവരും എത്തിച്ചേർന്നു. അവിടെ ഒരു മണിക്കൂറോളം ചിലവഴിച്ച ഞങ്ങൾക്ക് ആസ്വാദ്യകരമായ ഉച്ചഭക്ഷണവും തയ്യാറായിരുന്നു. സമ്പുഷ്ടമായ മീൻകുളങ്ങൾ ഉണ്ടായിരുന്നതിനാൽ സഹ്യനും സന്തുഷ്ടനായിരുന്നു. അങ്ങനെ പ്രകൃതിയുടെ മടിത്തട്ടിൽ ഞങ്ങളേവരും ഒന്നായിരുന്ന് സ്നേഹം ഭക്ഷിച്ച മനോഹരമായ മധ്യാഹ്നമാണ് ഈ മീറ്റിൻ്റെ ഒരു ആകർഷണം. തുടർന്ന് ചെറിയൊരു മീറ്റിംഗിനും ഫോട്ടോസെക്ഷനും ശേഷം രണ്ടരയോടെ കണ്ണൂർക്ക് മടക്ക ടിക്കറ്റെടുത്തു. അഞ്ചരയോടെ കണ്ണൂരെത്തി അപ്പോഴും ആവേശത്തിരയ്ക്ക് തെല്ലും ശമനമുണ്ടായിരുന്നില്ല. അങ്ങനെ ഈ വർഷത്തെ പൂരത്തിനും കൊടിയിറങ്ങി.

പൂരപ്പറമ്പിലെ താരം നമ്മുടെ സാരഥി വിജയൻ ചേട്ടൻ തന്നെയായിരുന്നു. വളരെ ശ്രമകരമായ ജോലിയെ അദ്ദേഹം അത്രമേൽ ലാഘവത്തോടെയാണ് പൂർത്തീകരിച്ചത്. നിങ്ങളൊന്നു ചിന്തിച്ചു നോക്കൂ.. മറ്റൊരു തരത്തിൽ പറഞ്ഞാൽ നമ്മളെല്ലാം തന്നെ ഹീറോസല്ലേ. ആനവണ്ടിയെ ഇങ്ങനെ പ്രാണൻ കളഞ്ഞ് സ്നേഹിക്കുന്ന കുറെ മനുഷ്യർ. വർഷത്തിലെ ഈ ഒരു ദിവസത്തിനായി കാത്തിരുന്ന് വന്നണഞ്ഞവർ. അതിൽ എല്ലാ തരക്കാരുമുണ്ട് ഒന്നരവയസ്സുള്ള എൻ്റെ മകനും, കാതങ്ങൾ താണ്ടി അച്ഛൻ്റെ കൈപിടിച്ചെത്തിയ കുട്ടി ആനവണ്ടി പ്രാന്തൻ അപ്പൂസും, പരീക്ഷ വാതിൽ പടിയിലെത്തിയ പത്താം ക്ലാസുകാരനും, മീറ്റിനായി തിരക്കുകൾ മാറ്റിവച്ച് ഓടിയെത്തിയ എല്ലാ പേരും. കൈമെയ് മറന്ന് ഒരു മാസത്തിലേറെയായി മീറ്റിനു വേണ്ടി ഒരുക്കങ്ങൾ നടത്തിയ അഡ്മിൻ പാനൽസ്, വിശപ്പടക്കിത്തന്ന പ്രിയപ്പെട്ടവർ… അങ്ങനെയങ്ങനെ ഒാരോരുത്തരും ഹീറോസ് തന്നെയാണ്. ഈ പ്രസ്ഥാനത്തിൻ്റെ നിലനിൽപും ഉന്നതിയും മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന നമ്മുടെ ഗ്രൂപ്പാണ് ഇതിനെല്ലാം കാരണമായ വിളനിലം. അതുകൊണ്ടു തന്നെ അഡ്മിൻസിന് ഹൃദയത്തിൽ നിന്നൊരു സല്യൂട്ട്… (പേരു പറയില്ല കാരണം ആരെയെങ്കിലും വിട്ടു പോയാലോ) എല്ലാവർക്കും ഹൃദയത്തിൽ നിന്നും നിറഞ്ഞ സ്നേഹം….

എല്ലാവരും യാത്ര പറയുമ്പോൾ മനസിൽ വിങ്ങലായിരുന്നു വീണ്ടും കാത്തിരുപ്പിൻ്റെ ഒരു വർഷം. അതിൻ്റെ ദൈർഘ്യം അത്രമേൽ അസഹനീയമാണ്. എങ്കിലും ഓരോ മീറ്റിനു വരുമ്പോഴും ലഭിക്കുന്നത് വിലമതിക്കാനാവാത്ത, അനർഘമായ നിമിഷങ്ങളും ഹൃദയ ബന്ധങ്ങളുമാണ്. സ്വരൂപ് പറയുംപോലെ “ഒരാങ്ങള പോലും ഇല്ലാത്ത ചേച്ചിക്ക് ഇപ്പോൾ ഒരു ആനവണ്ടി നിറയെ ആങ്ങളമാരെ കിട്ടിയില്ലേ…” തീർത്തും ശരിയാണ് അതു കൊണ്ട് അൽപം അഹങ്കാരത്തോടെ പറയട്ടെ “എൻ്റെ സഹ്യനിപ്പോൾ മാമൻമാർ ഒന്നും രണ്ടുമല്ല നൂറുപേരാണ്.” എല്ലാർക്കും ഞങ്ങൾ മൂന്നാളുടേയും നിറഞ്ഞ സ്നേഹം. ഇനി അടുത്ത മീറ്റിനായുള്ള അസഹനീയമായ കാത്തിരിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

മൂന്നാറിൻ്റെ തലവര മാറ്റാൻ ‘എസ്കേപ്പ് റോഡ്’

എഴുത്ത് – ദയാൽ കരുണാകരൻ. ഇപ്പോൾ കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്. കൊടൈക്കനാലിന്റ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ടൂറിസ്റ്റ് സ്പോട്ടാണ് ബെരിജം തടാകം. ദിവസവും ഇവിടേക്ക് നിശ്ചിത എണ്ണം സന്ദർശ്ശകരുടെ വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്. ഇനി…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

ജനമൈത്രി പോലീസിനൊപ്പം പൂയംകുട്ടി വനത്തിലേക്ക്

വിവരണം – അരുൺ കളപ്പില. ശ്വാസം അടക്കിപ്പിടിച്ചനുഭവിച്ച അതി കഠിനമായൊരു വനയാത്രയാണിത്. ആനച്ചൂരിൽ, ഇരുണ്ട കാട്ടിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെ അനുഭവിക്കുന്ന ഒരു ലഹരിയുണ്ട്. അതാണീ യാത്രയുടെ ജീവൻ. കാടിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യന്റേയും ആഗ്രഹമാണ്, കാടിനെ നോവിക്കാതെ നിശബ്ദമായി മരങ്ങളെ, പക്ഷികളെ,…
View Post

പെട്രോൾ പമ്പുകളിൽ മലയാളികൾ പറ്റിക്കപ്പെടുന്നത് ഇങ്ങനെ – ഒരു ടാക്സി ഡ്രൈവറുടെ അനുഭവക്കുറിപ്പ്…

അന്യസംസ്ഥാനങ്ങളിലേക്കൊക്കെ സ്വന്തം വാഹനങ്ങളുമായി പോകാറുള്ളവരാണല്ലോ നമ്മളൊക്കെ. യാത്രയ്ക്കിടയിൽ കേരളത്തിനു പുറത്തു വെച്ച് വണ്ടിയിൽ ഇന്ധനം കുറഞ്ഞുപോയാൽ നമ്മൾ സാധാരണ ചെയ്യാറുള്ളതു പോലെ അടുത്തുള്ള പമ്പിൽ കയറി ഇന്ധനം നിറയ്ക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ ഇന്ധനം നിറയ്ക്കുവാൻ പമ്പിൽ ചെല്ലുന്നവർ തങ്ങൾ കബളിപ്പിക്കപ്പെടുന്ന…
View Post

എറണാകുളം ജില്ലയിലെ ഏറ്റവും ഉയർന്നതും കൊടുംകാട്ടിലൂടെയുമുള്ള ബസ് റൂട്ട്

‘കോതമംഗലം – കുട്ടമ്പുഴ – മാമലക്കണ്ടം’ : എറണാകുളം ജില്ലയിലുള്ള കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിലെ ഏറ്റവും പ്രയാസവും, എന്നാൽ ഏറ്റവും മനോഹരവുമായ പ്രദേശത്തേക്കുള്ള ബസ് റൂട്ടാണിത്. കാട്ടാനകൾ ധാരാളമുള്ള വനത്തിലൂടെ ഒരു ബസിനു മാത്രം പോകാൻ കഴിയുന്ന റോഡ്, പോകും വഴിയേ…
View Post