ലോകമെമ്പാടുമുള്ള സ്മാർട്ട്ഫോൺ ഉപഭോക്താക്കൾ ഉപയോഗിക്കുന്ന ഒന്നാണ് ഗൂഗിൾ മാപ്പ്. ഗൂഗിൾ മാപ്പ് (GPS ലൊക്കേഷൻ) ഇട്ട് വാഹനം ഓടിക്കുമ്പോൾ നമുക്ക് നിർദ്ദേശം തരുന്ന സ്ത്രീ ശബ്ദത്തിന്റെ ഉടമ ആരാണ് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
രാത്രിയിൽ ഇരുണ്ട റോഡിൽ നമ്മൾ ഒറ്റയ്‌ക്ക് വാഹനങ്ങൾ ഓടിക്കുമ്പോൾ ഗൂഗിൾ മാപ്പിന്റെ ശാന്തസുന്ദര ശബ്ദം കേൾക്കുമ്പോൾ ഒരു പക്ഷേ അത് ആരുടെതാണെന്ന് പലരും ചിന്തിച്ചിട്ടുണ്ടാകാം. ലോകമെമ്പാടുമുള്ള 400 ദശലക്ഷം ജിപിഎസ് യൂണിറ്റുകളിലും, സ്മാർട്ട്‌ഫോണുകളിലും ദിശകൾ നൽകുന്ന എല്ലാ ദിവസവും നമ്മൾ കേൾക്കുന്ന ആ മനോഹര ശബ്ദത്തിന്റെ ഉടമയാണ് ജിപിഎസ് ഗേൾ എന്നറിയപ്പെടുന്ന, കാരെൻ ജേക്കബ്സൺന്റെ ശബ്ദം. മുഴുവൻ പേര് കാരെൻ എലിസബത്ത് ജേക്കബ്സൺ (Karen Elisabeth Jacobsen).
2002 ലാണ് GPS ലെ Text to Speak സിസ്റ്റത്തിൽ കാരെൻ ജേക്കബ്സൺന്റെ ശബ്ദം ഉപയോഗിച്ചു തുടങ്ങിയത്. തുടർന്നാണ് ‘ജിപിഎസ് ഗേൾ’ എന്ന വിളിപ്പേര് കരേനു ലഭിച്ചത്.
ഓസ്‌ട്രേലിയയിലെ ഒരു ചെറിയ പട്ടണത്തിൽ ജനിച്ച കാരെൻ ജേക്കബ്സൺ ഒരു പ്രൊഫഷണൽ ഗായികയും, പരസ്യ കാമ്പെയ്‌നുകളും മറ്റും റെക്കോർഡുചെയ്യുന്ന വോയ്‌സ് ഓവർ ആർട്ടിസ്റ്റും, ലോകമെമ്പാടുമുള്ള കോർപ്പറേറ്റ് ഇവന്റുകൾക്കുള്ള ഒരു എന്റർടെയ്‌നറും ആണ്. ഓസ്‌ട്രേലിയയിൽ ആണ് ജനനം എങ്കിലും ഇപ്പോൾ അമേരിക്കയിൽ സ്ഥിര താമസക്കാരിയാണ് കാരെൻ.
പ്രശസ്തിയ്ക്കും കരിയറിനും ഇടയിൽ ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൂടി കാരെൻ സമയം കണ്ടെത്താറുണ്ട്. കൂടാതെ ധാരാളം പുരസ്‌കാരങ്ങളും ഇവർ നേടിയിട്ടുണ്ട്. എന്തായാലും ഇനി ഗൂഗിൾ മാപ്പ് ഉപയോഗിക്കുമ്പോൾ നിർദ്ദേശം തരുന്ന സ്ത്രീ ശബ്ദം കേൾക്കുമ്പോൾ അത് ആരാണെന്നു നിങ്ങൾ ഓർക്കുക. ഇക്കാര്യം അറിയാത്തവരോട് പറയുക.
NB : ഗായിക ആയ സൂസൻ ആലീസ് ബെന്നറ്റിന്റെ ശബ്ദമാണ് ആപ്പിളിന്റെ സിരി എന്ന വെർച്വൽ അസിസ്റ്റന്റിൽ Female ശബ്ദം ആയും, ജോൺ ബ്രിക്സിന്റെ ശബ്ദം ആണ് Male ആയും ഉപയോഗിച്ചിരിക്കുന്നത്.
പോസ്റ്റ് കടപ്പാട്.