കരിപ്പൂർ ദുരന്തം; ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ചു കൊണ്ട് എയർപോർട്ട് ജീവനക്കാരി

Total
11
Shares

കരിപ്പൂർ വിമാനദുരന്തമുണ്ടായ സമയത്ത് എയർപോർട്ടിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എയർ ഇന്ത്യ സ്റ്റാഫ് സിനി സനിൽ അന്നത്തെ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ചുകൊണ്ട് ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത കുറിപ്പ്. വായിക്കുക.

വൈകീട്ട് 7 മണിക്ക് പോവേണ്ട ഡൽഹി ഫ്ലൈറ്റിന്റെ BMA ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഞാൻ പുറത്തേക്ക് തന്നെയായിരുന്നു നോക്കിക്കൊണ്ടിരുന്നത്. കാരണം അത്രയും ശക്തമായി മഴ പെയ്ത് കൊണ്ടിരിക്കുകയായിരുന്നു. കൂടെ നല്ല കാറ്റും… Counter close ചെയ്ത് കഴിഞ്ഞപ്പോൾ bag എല്ലാം Tally ആക്കി Print എടുത്തു കൊണ്ടിരിക്കുമ്പോൾ ആണ് flydubai Counter തുടങ്ങി എന്ന് പറയുന്നത്. അതിന്റെ BMA കൂടെ നോക്കാൻ രാജീവ് സാർ പറഞ്ഞപോൾ ചാർജ് തീരാറായ Phone ചാർജിലിട്ട് നോക്കുമ്പോൾ അപ്പോൾ ഇറങ്ങേണ്ട 1X 1344 dubai flight ചെയ്യാൻ റെഡിയായി PPE ഒക്കെ ഇട്ട് സുമേഷും baggage Section നോക്കാൻ പ്രതിഭയും റൺവേയിലേക്ക് തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു.

ഇരുപത് മിനിറ്റോളം land ചെയ്യാനാവാതെ flight മുകളിൽ ഉണ്ടായിരുന്നു. എന്റെ പുറകെ പ്രതിഭയും വന്നു. ഞങ്ങൾ റാമ്പിലേക്ക് നോക്കി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.. അപ്പോഴാണ് express വന്നിറങ്ങുന്നത് കണ്ടത്. flight ഇറങ്ങുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് എന്തോ പന്തികേട് തോന്നി., കാരണം ഇത്രേം വർഷത്തിനിടയിൽ ഇത്‌പോലൊരു landing കണ്ടിട്ടില്ല. ഞങ്ങൾ പരസ്പരം അത് പറയുന്നതിനിടക്ക് പ്രതിഭ മുന്നോട്ട് ഓടി നോക്കുന്നത് കണ്ടു…എന്താണെന്നറിയില്ല മനസിൽ ഭയം നിറഞ്ഞു. അപ്പോഴേക്കും സുമേഷ് PpE ഓടെ ഓടി വന്നിരുന്നു. അവനാണ് ആ flight ചെയ്യേണ്ടത്. അരുൺ സാറും ഓടി വരുന്നുണ്ടായിരുന്നു. കൂടാതെ express coordinator, staff, loaders എന്നിങ്ങനെ 8-10 പേര് ഓടി വന്നു.. പിന്നൊന്നും നോക്കിയില്ല ഞങ്ങൾ എല്ലാവരും ആ മഴയിൽ ഓടി fire force ഓഫീസിൽ ചെന്നു. കാരണം അവർക്ക് പെട്ടെന്ന് information കിട്ടുമല്ലോ.

അതിനിടക്ക് ഒരു fire engine runway ൽ കൂടെ പാഞ്ഞ് പോകുന്നതും തിരികെ വന്ന് പോക്കറ്റ് റോഡിൽ കയറി പോകുന്നതും കണ്ടു. fire ലെ staff ATC യിൽ നിന്ന് ഒരു വിവരവും കിട്ടുന്നില്ല എന്ന് പറയുന്നുണ്ടായിരുന്നു. മഴ അപ്പോഴും പെയ്തു കൊണ്ടിരിക്കുന്നു. പെട്ടെന്ന് ഒരു CISF Staff നെയും കൊണ്ട് ഒരു വണ്ടി Speedil പോകുന്നത് കണ്ടു. ഒരു fire staff ഓടി വന്ന് അവരുടെ Safty equipment ധരിക്കുന്നതിനിടയിൽ പറഞ്ഞ വാക്കുകൾ കേട്ട് ഒരു നിമിഷം സ്തംഭിച്ചു പിന്നെ പ്രതിഭയെ കെട്ടിപ്പിടിച്ചു കരയാനെ കഴിഞ്ഞുള്ളു.

‘ഫ്ലൈറ്റ് താഴേക്ക് പോയി’ ഈ വാക്കുകൾ കേൾക്കുന്നത് വരെ flight ന് എന്തോ പറ്റിയിട്ടുണ്ടെന്ന് മനസിലായെങ്കിലും അത് ചിലപ്പോൾ റൺവെയിൽ നിന്ന് ചെറുതായി തെന്നിയതോ മറ്റോ ആവാനാണ് സാധ്യത എന്നും മനസിനെ പറഞ്ഞ് സ്വയം സമാധാനിച്ചിരുന്നു. പക്ഷേ ഈ വാക്കുകൾ എല്ലാ പ്രതീക്ഷകളെയും അവസാനിപ്പിക്കുന്നതായിരുന്നു. മനസ്സ് മരവിച്ചു പകച്ച് നിന്ന നിമിഷങ്ങൾ … മനസിലൂടെ മംഗലാപുരം അപകടം മിന്നിമറയുന്നുണ്ടായിരുന്നു. ഫ്ലൈറ്റ് താഴേക്ക് പോയാൽ പിന്നെ നോക്കെണ്ടെന്ന് എല്ലാവർക്കും അറിയാം. കാരണം മാംഗ്ലൂർ പോലെ ഇതുമൊരു Table Top എയർപോർട്ട് ആണല്ലോ .. താഴേക്ക് പോയാൽ പിന്നെ flight അഗ്നിഗോളമാകുമെന്ന് ഉറപ്പാണ്..അതാണല്ലോ മംഗലാപുരം അപകടം നമുക്ക് കാണിച്ച് തന്നത്.

വിറങ്ങലിച്ച് നിൽക്കുന്ന ഞങ്ങൾക്ക് മുന്നിലേക്ക് അതോററിയുടെ രണ്ട് വണ്ടി കൾ വന്ന് നിന്നു. ഓടി അതിൽ കയറുമ്പോൾ കൊറോണയോ Social distancing ഒന്നും മനസിൽ പോലും ഇല്ലായിരുന്നു. ഞങ്ങൾ എല്ലാവരെയും കയറ്റി രണ്ട് കി.മീ ഓടി അവിടെ എത്തുമ്പോൾ കണ്ട കാഴ്ച്ച ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. രണ്ട് കഷ്ണങ്ങളായി കിടക്കുന്ന flight. Nose ഉം Tail ഉം ഒഴിച്ച് നടുഭാഗം ഇല്ലെന്ന് തന്നെ പറയാം. കുറച്ച് CISF കുറച്ച് fire & അതോറിറ്റി Staff ഒഴിച് ബാക്കി എല്ലാം നല്ലവരായ നാട്ടുകാർ. അവർ കിട്ടുന്ന വണ്ടിയിൽ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് വിടുന്നു. അതിൽ ഓട്ടോ പോലും ഉണ്ട്.

പ്രകൃതിയിലെങ്ങും fuel ന്റെ രൂക്ഷ ഗന്ധം .. ആമ്പുലൻസുകൾ എത്തിക്കൊണ്ടിരിക്കുന്നു. Structure കുറവായ കാരണം കുറെ പേരെ നിലത്ത് കിടത്തിയിരുന്നു. മരവിച്ച് നിന്ന ഞങ്ങളോട് നാട്ടുകാരിലൊരാൾ നിലത്ത് ഇരുത്തിയ സ്ത്രീകളെ നോക്കാൻ പറഞ്ഞു. അവരുടെ അടുത്ത് പോയി ഒന്നുമില്ല പേടിക്കണ്ട എന്ന് ആശ്വസിപ്പിക്കുമ്പോഴും എന്റെ മോള് എന്റെ ഭർത്താവ് എന്ന് ആ ചേച്ചി പറഞ്ഞ് കൊണ്ടിരുന്നു. എന്റെ മോൾ അതിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പറയുന്ന വേറൊരു ചേച്ചി … മനസിൽ നിന്നു മായില്ല ഓരോ രംഗങ്ങളും.

പൈലറ്റിനെ പുറത്തെടുക്കണമെങ്കിൽ കോക്പിറ്റ് പൊട്ടിക്കണം, uniform കണ്ടത് കൊണ്ടാവണo രക്ഷപ്രവർത്തകർ ഞങ്ങളുടെ അടുത്ത് വന്ന് കട്ടർ കൊടുക്കാൻ പറയുന്നു.. fire staff ന്റെ അടുത്ത് ഓടി ഇത് പറഞ്ഞു. അതിനിടയിൽ fuel ലീക്കേജ് ഉണ്ട് എന്നും എല്ലാവരും ഫോൺ off ചെയ്യാനും അറിയിപ്പ്. കനത്ത മഴ… ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന അരുൺ സാർ ഫ്ലൈറ്റിന്റെ ഉള്ളിലേക്ക് കയറി പലരെയും രക്ഷിക്കുന്നുണ്ടായിരുന്നു…. അപ്പോഴേക്കും കേരള ഫയർഫോഴ്സ്, Police, Collector എല്ലാവരും എത്തിയിരുന്നു.

എയർപോർട്ടിലെ ജീവനക്കാർ എത്തുന്ന മുന്നേ കൊറോണയെ പോലും ഓർക്കാതെ രക്ഷാപ്രവർത്തനം തുടങ്ങിയ കൊണ്ടോട്ടിയിലെ നാട്ടുകാരെ നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇത് വിദേശത്ത് നിന്ന് വരുന്ന ഫ്ലൈറ്റ് ആണ് എന്നും കുറച്ച്പേര് എങ്കിലുംകോവിഡ് – 19 പോസിറ്റീവ് ആകുമെന്നും അറിഞ്ഞിട്ടും മടിച്ചു നിൽക്കാതെ രക്ഷാപ്രവർത്തനം ചെയ്യുന്നവർ ,പിന്നെ fuel ലീക്ക് ആണെന്നും ചെറിയൊരു Spark ഉണ്ടായാൽ എല്ലാം പൊട്ടിത്തെറിക്കാൻ സാധ്യത ഉണ്ടെന്നും അറിഞ്ഞിട്ടും രക്ഷാപ്രവർത്തനം നടത്തി എല്ലാവരെയും പുറത്ത് എത്തിച്ചവരാണ് CISF ഉം നാട്ടുകാരും.

വലിയൊരു ദുരന്തത്തിനു സാക്ഷിയാവേണ്ടി വന്ന , കണ്ണും മനസും മരവിച്ച് നിന്നു പോയ നിമിഷങ്ങൾ.. 2010 മെയ് 22 ന് പത്ത് വർഷങ്ങൾക്കിപ്പുറം ആഗസ്റ്റ് 7 ന് ഒരു കറുത്ത ദിനം കൂടി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. വീണ്ടും ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത കരിദിനങ്ങൾ.മരണസംഖ്യ ഇത്രത്തോളമെങ്കിലും കുറഞ്ഞത് Captain ന്റെ മികവുകൊണ്ട് തന്നെയാണ്…വിമാനം ഒരു അഗ്നിഗോളമാകാതെ കാത്ത് സ്വയം മരണത്തിലേക്ക് നടന്നുകയറിയ ക്യാപ്റ്റൻ ദീപക് വസന്ത് സാത്തേ സർ , അഖിലേഷ് സർ … ഞങ്ങൾ ഓരോരുത്തരുടെയും മനസ്സിൽ എന്നും നിങ്ങൾ മായാതെ ഒരു നോവായി നിൽക്കും. പ്രണാമം…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post