ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൊന്നാണ്‌ കർണാടക. ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപം കൊണ്ടപ്പോൾ ‘കന്നഡ’ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ ചേർന്നു ഒരു സംസ്ഥാനം രൂപമെടുത്തു. 1956 നവംബർ 1 -നു സംസ്ഥാന പുനർനിർണയനിയമപ്രകാരം നിലവിൽ വന്ന ഈ സംസ്ഥാനം മൈസൂർ സംസ്ഥാനം എന്നാണ് അറിയപ്പെട്ടിരുന്നത്. 1973-ൽ കർണാടക എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. തലസ്ഥാനം ബാംഗ്ലൂർ. കർണ്ണാടകയുടെ വടക്കു മഹാരാഷ്‌ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളും കിഴക്കു ഭാഗത്തു തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളും തെക്കു ഭാഗത്തു കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളും, പടിഞ്ഞാറെ അതിർത്തി അറബിക്കടലും ആണ്. 191,976 ചതുരശ്ര കിമി വിസ്തീർണ്ണം ഉള്ള ഈ സംസ്ഥാനം ഇന്ത്യയിലെ എട്ടാമത്തെ വലിയ സംസ്ഥാനമാണ്.

പേരിനു പിന്നിൽ – കറുത്ത, നാട് എന്നിങ്ങനെയുള്ള രണ്ട് പദങ്ങൾ ചേർന്നാണ്‌ കരു-നാട്, കരു-നടം, കാനറ, കന്നടം എന്നീ രൂപഭേദങ്ങളോടെ സംസ്കൃതവൽക്കരിക്കപ്പെട്ടാണു് കർണ്ണാടകം എന്ന പദം രൂപം കൊണ്ടത്. പിൽക്കാലത്തു്, നാമപദങ്ങൾ ‘അ’കാരം കൊണ്ടവസാനിപ്പിക്കുന്ന കന്നട ഭാഷയിൽ ഇതു് ‘കർണ്ണാടക’ എന്നായി മാറി. തെക്കൻ ഡക്കാണിലെ മണ്ണിന്റെ (കറുത്ത പരുത്തിമണ്ണ്) നിറം കറുത്തതാണ്‌. ഈ പദത്തിനു വളരെ പഴക്കം ഉണ്ട്. അഞ്ചാം ശതകത്തിലെ വരാഹമിഹിരന്റെ കൃതികളിലും മറ്റും ഈ പ്രയോഗമുണ്ട്. . കർണ്ണാടകം (അല്ലെങ്കിൽ കർണ്ണാടം / കന്നടം) എന്ന പദങ്ങൾ ആ പ്രദേശത്തിനും കർണ്ണാടക (കർണ്ണാട / കന്നട) എന്ന പദങ്ങൾ അവർ ഉപയോഗിക്കുന്ന ഭാഷയ്ക്കും പറഞ്ഞുവന്നിരുന്നുവെന്നു് ദ്രാവിഡീയപദങ്ങളുടെ നിഷ്പത്തിനിഘണ്ടുവിൽ പരാമർശിച്ചിരിക്കുന്നു.

ചരിത്രം : പ്രാചീനശിലായുഗം മുതൽക്കുതന്നെ കർണ്ണാടകയുടെ പല ഭാഗങ്ങളിലും ജനവാസം ഉണ്ടായിരുന്നു എന്നുള്ളതിനു തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഹാരപ്പയിൽ നിന്നു ലഭിച്ചിട്ടുള്ള സ്വർണ്ണം കർണ്ണാടകയിൽ നിന്ന് ഖനനം ചെയ്തതണെന്നു തെളിഞ്ഞിട്ടുണ്ട്. ബിസി മൂന്നാം നൂറ്റാണ്ടിൽ മൗര്യചക്രവർത്തിയായ അശോകന്റെ കീഴിൽ വരുന്നതിനു മുൻപ് നന്ദരാജവംശമാണ് കർണ്ണാടക ഭരിച്ചിരുന്നത്. പിന്നീട് സതവാഹനരാജാക്കന്മാർ നാലു നൂറ്റാണ്ട് ഇവിടം ഭരിച്ചു. ഇതിനുശേഷം അധികാരത്തിൽ വന്ന കഡംബ രാജവംശവും പടിഞ്ഞാറ് ഗംഗ രാജവംശവുമാണ് തദ്ദേശത്തുനിന്നുമുള്ള ആദ്യ രാജവംശങ്ങൾ.

മയൂരശർമ്മൻ എന്ന രാജാവ് സ്ഥാപിച്ച കഡംബവംശത്തിന്റെ തലസ്ഥാനം ബനവസിയായിരുന്നു; തലക്കാട് പടിഞ്ഞാറ് ഗംഗ രാജവംശത്തിന്റേതും. കന്നഡ ഭരണത്തിനായി ഉപയോഗിച്ച ആദ്യ ഭരണകൂടങ്ങളും ഇവതന്നെയായിരുന്നു. പിന്നീടുള്ള നൂറ്റാണ്ടുകളിൽ ഡെക്കാൻ ഭരിച്ച ചാലൂക്യന്മാർ, രാഷ്ട്രകൂടന്മാർ തുടങ്ങിയ പല രാജവംശങ്ങളും കർണ്ണാടക ഭരിച്ചു. 990-1210 എഡി വരെ കർണ്ണാടകയുടെ പല ഭാഗങ്ങളും ചോളരാജവംശത്തിനു കീഴിലായിരുന്നു. 1116 ൽ വിഷ്ണുവർദ്ധൻറെ നേതൃത്വത്തിലുള്ള ഹൊയ്സാല രാജവംശം ചോളന്മാരെ യുദ്ധത്തിൽ തോല്പ്പിച്ച് അധികാരത്തിൽ വന്നു. ഈ കാലയളവിൽ കന്നഡ ഭാഷാ സാഹിത്യം പുരോഗമിക്കുകയും വേസര ശൈലിയിലുള്ള വാസ്തുകല പ്രചാരത്തിലാവുകയും ചെയ്തു. ഹൊയ്സാലരാജാക്കന്മാർ ആന്ധ്രയുടേയും തമിഴ്നാടിന്റ്റെയും ഭാഗങ്ങൾ കൂടി ഭരിച്ചിരുന്നു.

14ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹരിഹരൻ, ബുക്കാ രായൻ എന്നിവർ ചേർന്ന് ഹോസപ്പട്ടണത്തിൽ (പിന്നീട് വിജയനഗരം) വിജയനഗര രാജവംശം സ്ഥാപിച്ചു. തളിക്കോട്ട യുദ്ധത്തിൽ ഒരുകൂട്ടം ഇസ്ലാമികസുൽത്താനേറ്റുകളുടെ മുന്നിൽ വിജയനാഗരരാജാക്കന്മാർ പരാജയപ്പെട്ടു. ബിജാപ്പൂർ സുൽത്താനേറ്റ് ഡക്കാന്റെ മൊത്തം ഭരണം 17ആം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിമാർ തോൽപ്പിക്കുന്നതുവരെ കയ്യാളി. ഇവരുടെ കാലത്താണ് പ്രശസ്തമായ ഗോൽ ഗുംബാസ് നിർമ്മിക്കപ്പെട്ടത്. തുടർന്നുള്ള കാലഘട്ടത്തിൽ ഉത്തരകർണ്ണാടകത്തിന്റെ ഭാഗങ്ങൾ നൈസാമും, ബ്രിട്ടീഷ് ഭരണകൂടവും ഭരിച്ചു.

തെക്കൻ കർണ്ണാടകം മൈസൂർ രാജവംശത്തിനു കീഴെയായിരുന്നു. ഹൈദരാലിയും അദ്ദേഹത്തിന്റെ മകൻ ടിപ്പു സുൽത്താനും ബ്രിട്ടീഷ് ആധിപത്യത്തിന് എതിരേ നാലു യുദ്ധങ്ങാൾ ചെയ്തു. ഒടുവിൽ 1799ല് ടിപ്പുവിന്റെ മരണത്തോടെ മൈസൂറും ബ്രിട്ടീഷ് രാജിന് കീഴിലായി. ബ്രിട്ടീഷുകാർ മൈസൂർ രാജ്യം വൊഡെയാർ രാജകുടുംബത്തെ തിരിച്ചേൽപ്പിച്ചു. 1830കളിൽ തുടങ്ങി ബ്രിട്ടീഷ് ഭരണത്തിന്ന് എതിരേ കർണ്ണാടകയുടെ പലഭാഗത്തും ലഹളകൾ ഉണ്ടായിട്ടുണ്ട്.

1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ബാഗൽക്കോട്ട്, ദൻഡേലി തുടങ്ങിയ സ്ഥലങ്ങളിലും പ്രക്ഷോഭങ്ങൾ നടന്നു. കർണ്ണാട് സദാശിവറാവു, എസ് നിജലിംഗപ്പ, കെംഗാൾ ഹനുമന്തയ്യ, നിട്ടൂർ ശ്രീനിവാസറാവു തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമരവും ശക്തി പ്രാപിച്ചൂ. സ്വാതന്ത്ര്യലബ്ദിക്കുശേഷം മൈസൂർ രാജ്യം ഇന്ത്യയോട് ചേർന്നു. 1950-ൽ മൈസൂർ സംസ്ഥാനം രൂപവത്കരിക്കപ്പെട്ടു. 1956ൽ കന്നഡയും കുടക് പ്രദേശങ്ങളും മൈസൂറിൽ കൂട്ടിച്ചേർത്തു. 1973ൽ സംസ്ഥാനം കർണ്ണാടക എന്നു പുനർനാമകരണം ചെയ്തു.

1990കളിൽ കർണ്ണാടക സംസ്ഥാനം ഐടി മേഖലയിലെ വികസനത്തിൽ മുന്നിലെത്തി. കർണ്ണാടകയുടെ വടക്കു മഹാരാഷ്‌ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളും കിഴക്കു ഭാഗത്തു ആന്ധ്രപ്രദേശ് സംസ്ഥാനവും തെക്കു ഭാഗത്തു കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളും, പടിഞ്ഞാറെ അതിർത്തി അറബിക്കടലും ആണ്. 1,91,791 ച. കി. മീ. വിസ്തീർണം ഉള്ള ഈ സംസ്ഥാനം വലിപ്പത്തിൽ ഇന്ത്യയിലെ എട്ടാമത്തെതും ജനസംഖ്യയിൽ (1981 സെൻസസ്) ഏഴാമത്തേതും ആണ്.

കർണ്ണാടക എന്ന പേര് ഉണ്ടായതു ‘കരി’ (കറുത്ത എന്നർത്ഥം), ‘നാട്’ എന്നീ വാക്കുകളി നിന്നാണെന്നു പറയപ്പെടുന്നു. ‘കറുത്ത മണ്ണുള്ള പ്രദേശം’ എന്ന അർത്ഥത്തിൽ. മറ്റൊരു അഭിപ്രായം ‘കരുനാടു’ അഥവാ ‘ഭംഗിയുള്ള പ്രദേശം’ എന്നതിനു രൂപഭേദം സംഭവിച്ചു കർണ്ണാടക ആയതാണെന്നതാണ്. ഭൂമിശാസ്ത്രപരമായി സംസ്ഥാനത്തെ മൂന്നായി തിരിക്കാം – തീരദേശം, പശ്ചിമ ഘട്ടം ഉൾപ്പെട്ട മലനാട്, ഡെക്കാൻ പീഠഭൂമി ഉൾപ്പെട്ട ബയാലുസീമ പ്രദേശം ഇവയാണ് മൂന്ന് വിഭാഗങ്ങൾ.

ചിക്കമഗ്ലൂർ ജില്ലയിലെ മുല്ലയാനഗിരി കുന്നുകളാണ് (പൊക്കം : 6,329 അടി/1,929 മീറ്റർ) ഏറ്റവും ഉയരമുള്ള മുടി. കാവേരി, തുംഗഭദ്ര, ശരാവതി, കൃഷ്ണ, മാലപ്രഭ എന്നിവയാണ് പ്രധാന നദികൾ.ഏകദേശം 38,724 ച. കിമി. പ്രദേശം (വിസ്തീർണ്ണത്തിന്റെ 20%) കാടുകളാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ശൈത്യം അനുഭവപ്പെടുന്നു. മാർച്ച് മുതൽ മെയ് വരെ വേനൽക്കാലവും, ജൂൺ മുതൽ സെപ്റ്റംബർ വരെ മൺസൂൺ കാലവും, ഒക്ടോബർ മുതൽ ഡിസംബർ വരെ പോസ്റ്റ്-മൺസൂൺ കാലവുമാണ്. കർണാടകയുടെ തീരദേശത്തിനാണ് ഏറ്റവുമധികം മഴ ലഭിക്കുന്നത്. വാർഷിക സംസ്ഥാനശരാശരി 1,139 മിമി മഴയും തീരദേശത്തെ ശരാശരി 3,638.5 മില്ലിമീറ്ററുമാണ്. രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും അധികം ചൂട് റായ്ച്ചൂരിലാണ് – 45.6 °C, ഏറ്റവും കുറഞ്ഞ ചൂട് ബിദാറിൽ – 2.8 °C.

കർണാടക 30 ജില്ലകളായി വിഭജിക്കപ്പെട്ടിരിക്കുന്നു : ബാഗൽക്കോട്ട്, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ അർബൻ, ബെൽഗാം, ബെല്ലാരി, ബീദർ, ബിജാപ്പൂർ, ചാമരാജനഗർ, ചിക്കബള്ളാപൂർ, ചിക്കമംഗളൂർ, ചിത്രദുർഗ, ദക്ഷിണ കന്നഡ, ദാവൺഗരെ, ധാർവാഡ്, ഗദഗ്, ഗുൽബർഗ, ഹസ്സൻ, ഹവേരി, കൊടഗ്, കോലാർ, കൊപ്പാൽ, മാൺഡ്യ, മൈസൂർ, റായ്ചൂർ, രാമനഗര, ഷിമോഗ, തുംകൂർ, ഉഡുപ്പി, ഉത്തര കന്നഡ, യാദ്ഗിർ.

കടപ്പാട് – വിക്കിപീഡിയ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.