കോവിഡ് കാലത്ത് ‘കുട്ടിപ്പട്ടാളവു’മായി ഒരു കെനിയൻ ട്രിപ്പ്

Total
40
Shares

വിവരണം – Bani Zadar.

“പത്തു പശുക്കൾ സ്വന്തമായി ഉണ്ടെങ്കിൽ ഒരാൾക്ക് ഒരു കല്യാണം കഴിക്കാം, ഇരുപതു പശുക്കൾ ഉണ്ടെങ്കിൽ രണ്ടു കല്യാണം കഴിക്കാം, അങ്ങനെ എത്രയേറെ പശുക്കൾ കൂടുന്നുവോ അത്രയും കല്യാണം കഴിക്കാം.” കെനിയയിലെ മസായി മാറയിലെ ഗ്രാമത്തിൽ ചെന്നപ്പോൾ അവിടത്തെ ജീവിത രീതി ഒരാൾ ഇങ്ങനെ വിവരിച്ചു തന്നപ്പോൾ ,ഞാൻ നോക്കി പറഞ്ഞു!
“ആഹാ!കൊള്ളാലോ ഈ പരിപാടി.. ഈശ്വരാ.. ഉടനെ കുറച്ചു പശുക്കളെ വാങ്ങി ഇങ്ങോട്ടേക്കു വരണം.”

അത് മാത്രം അല്ല, കെട്ടി കൊണ്ട് വരുന്ന പെണ്ണ് വേണം,അവിടെ കല്ലും മണ്ണും ഓലയും ഒക്കെ ഉപയോഗിച്ച് ഭർത്താവിന്റെ കൂടെ താമസിക്കാൻ ഉള്ള വീട് ഉണ്ടാക്കാൻ, അത് കൂടെ കേട്ടപ്പോൾ പാത്തു ഒന്ന് ഇരുത്തി മൂളി. “ഹാ!അല്ലെങ്കിലും പെണ്ണിന്റെ ഈ അടിമ പണി ഈ ലോകം ഉണ്ടായ കാലം മുതലേ ഉള്ളത് ആണെന് ഉറപ്പായി, അല്ലെങ്കിൽ ഇപ്പോഴും ഇങ്ങനെ പ്രാകൃതം ആയി ജീവിക്കുന്നവരും, ഇപ്പോഴത്തെ ആധുനിക കാലത്തിലും പെണ്ണിനും വലിയ പ്രാധാന്യം ഒന്നും ഇല്ല.” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു “ഗോമാതാ കി ജയ്” എന്ന് പറഞ്ഞതും പാത്തൂന്റെ വക രണ്ടടി പുറത്തു വീണതും ഒരുമിച്ചായിരുന്നു.

തുച്ഛമായ പൈസക്ക് ഫ്ലൈറ്റ് ടിക്കറ്റ് കിട്ടിയപ്പോൾ ഈ വർഷത്തെ ഞങ്ങളുടെ ആദ്യത്തെ ട്രിപ്പ് ആയിരുന്നു കെനിയയിലെക്ക്.എയർപോർട്ടിൽ ഇറങ്ങി ആദ്യം തന്നെ കാറും എടുത്തു പോയത് നൈവാശ തടാകത്തിലേക്ക് ആയിരുന്നു.അവിടെ ആയിരുന്നു ഞങ്ങളുടെ താമസം ഞാൻ ബുക്ക് ചെയ്തിരുന്നത്. ശരിക്കും ഒരു ഇന്ത്യൻ റോഡും ഡ്രൈവിങ്ങും ആയിരുന്നു എനിക്ക് അനുഭവപ്പെട്ടത്. പോകുന്ന വഴിക്ക് എന്നെ കൊണ്ട് കാർ നിർത്തിച്ചിട്ടു വഴിയോര കച്ചവടകരോട് പാത്തു ഓരോ സാധങ്ങൾ വാങ്ങിച്ചു കൂട്ടി.

അതും കഴിഞ്ഞു ഏതാണ്ട് ഞങ്ങളുടെ ഹോട്ടൽ എത്താൻ ആയപ്പോൾ ഞാൻ മുന്നിൽ ഉള്ള ട്രക്കുകളെ ഓവർ ടേക്ക് ചെയ്തു മുന്നിൽ എത്തിയപ്പോൾ ,ദൂരെ നിന്ന് തന്നെ കണ്ടു പോലീസ് എന്നോട് വണ്ടി ഒതുക്കി നിർത്താൻ പറയുന്നത്. ഞാൻ കുറച്ചൊന്നു പരിഭ്രമത്തോടെ വണ്ടി നിർത്തി കാറിൽ നിന്നും ഇറങ്ങി. കാരണം അവിടേക്കു വരുന്നതിന് മുൻപേ കേട്ടിരുന്നു കെനിയയിലെ പോലീസുകാരുടെ കൈകൂലിയെ പറ്റി.

പോലീസുകാരൻ കാറിലേക് നോക്കിയിട്ടു പറഞ്ഞു, “ആഹാ എല്ലാരും ഉണ്ടല്ലോ, ഫാമിലി ആയിട്ട് എങ്ങോട്ടേക്കാ?” ഞാൻ ചിരിച്ചു കൊണ്ട് എയർപോർട്ടിൽ നിന്നും വരുന്ന വഴി ആണെന്നും പോകുന്ന സ്ഥലം ഒക്കെ പറഞ്ഞു കൊടുത്തപ്പോൾ അയാൾ പറഞ്ഞു. “നിങ്ങൾ മഞ്ഞ വര കടന്നിട്ട് ആണ് വണ്ടി ഡ്രൈവ് ചെയ്തത്. അത് കൊണ്ട് ഫൈൻ ആയി പതിനായിരം കെനിയൻ ഷെല്ലിങ് (ഏകദേശം 7000 ഇന്ത്യൻ രൂപ) നാളെ കോടതിയിൽ മുൻപാകെ പോയി അടക്കണം. അല്ലെങ്കിൽ ഇപ്പോൾ ചെറിയ ഫൈൻ അടച്ചിട്ടു പൊയ്ക്കോ.”

ഞാൻ വളരെ ചിരിച്ചു കൊണ്ട് അങ്ങേരോട് പറഞ്ഞു, “ഞങ്ങൾ ഇന്ത്യയിൽ ഇത് പോലെയുള്ള കാര്യങ്ങൾക്കു ഇരുനൂറോ മുന്നൂറോ ആണ് കൊടുക്കാറുള്ളത്. ഇതിപ്പോൾ നിങ്ങൾ ചോദിച്ചത് കൊണ്ട് ഒരു അഞ്ഞൂറ് ഷെല്ലിങ് തന്നാൽ പോരെ” എന്ന്. അയാൾ ചിരിച്ചു കൊണ്ട് ചോദിച്ചു “ഹോ!ഇന്ത്യക്കാർ ആണോ..?” ഞാൻ പറഞ്ഞു “സാർ താങ്കൾ യൂറോപ്പിലെ ആളുകളുടെ അടുത്ത നിന്നും ചോദിക്കുന്നത് പോലെ ഞങ്ങൾ ഇന്ത്യക്കാരോടും ചോദിക്കരുത്. ഞങ്ങളും നിങ്ങൾ കെനിയക്കാരും ഏതാണ്ട് ഒരുപോലെ ആണ്. ഇപ്പോൾ കോവിഡ് വന്നു ഇന്ത്യക്കാർ ബുധിമുട്ടിയപ്പോൾ നിങ്ങൾ കെനിയക്കാർ ആണ് ആദ്യം സഹായം എത്തിച്ചത്. ആ ഞങ്ങളോട് ഇങ്ങനെ പതിനായിരം ഒന്നും ചോദിക്കാൻ പാടില്ല.”

ഇത് കൂടെ കേട്ടപ്പോൾ ആ പോലീസ്‌കാരനും കൂടെ ഉള്ള അയാളുടെ ശിങ്കിടിയും പൊട്ടി ചിരിക്കാൻ തുടങ്ങി, അയാൾക്ക്‌ പിന്നെ ചിരി നിർത്താൻ പറ്റാതെ പറഞ്ഞു. “നീ എന്നെ ഇത്രയും ചിരിപ്പിച്ചത് കൊണ്ട് മാത്രം അഞ്ഞൂറ് രൂപ തന്നാൽ മതി.” കാറിൽ കയറി മുന്നോട്ടു പോകുന്നതിനു മുൻപ് അയാൾ പറഞ്ഞു, “ഇനി ഏതെങ്കിലും പോലീസ്‌കാർ വഴിയിൽ ബുധിമുട്ടിക്കുകയാണെങ്കിൽ ലഫ്റ്റനന്റ് ചാൾസ്ന്റെ ഫ്രണ്ട് ആണെന് പറഞ്ഞാൽ മതി” എന്ന്.

നൈവാശ തടാകത്തിന്റെ അരികിൽ തന്നെ ആയിരുന്നു ഞങ്ങളുടെ ഹോട്ടൽ റൂം ഉണ്ടായിരുന്നതു. ശരിക്കും ഒരുപാട് തരം പക്ഷികളെ കൊണ്ട് നിറഞ്ഞു നിന്ന സ്ഥലം ആയിരുന്നു നൈവാശ. കാടിന്റെ നടുക്ക് താമസിക്കുന്ന ഒരു പ്രതീതി ആയിരുന്നു, കാരണം റൂമുകൾ ഒക്കെ ടെന്റുകൾ ആയിരുന്നു.

പിറ്റേന്ന് രാവിലെ തന്നെ ബോട്ടിൽ സവാരി നടത്തി ഒരു ദ്വീപിൽ എത്തി ചേർന്നു. അവിടെ എത്തിയപ്പോൾ ആണ് കെനിയ വന്നതിൻ്റെ ഉപകാരം കുട്ടിപ്പട്ടാളത്തിന് മനസിലായത്. ജിറാഫ്, സീബ്ര,മാനുകൾ അങ്ങനെ ഒരു വിധം എല്ലാ മൃഗങ്ങളെയും നേരിട്ടു കാണാനും തൊടാനും പറ്റി. മറ്റു വന്യമൃഗങ്ങൾ ഒന്നും ആ ദ്വീപിൽ ഇല്ലത്തത് കൊണ്ട് ഞങ്ങൾക്ക് അവിടെ ഓടി നടന്നു അതൊക്കെ ആസ്വദിച്ചു.

പിറ്റേന്ന് ഞങ്ങൾ പോയത് നക്കുറു നാഷണൽ പാർക്കിലേക്ക് ആയിരുന്നു.അവിടെ നിന്നാണ് ഞങ്ങളുടെ ആദ്യത്തെ ഗെയിം ഡ്രൈവ് ആരംഭിച്ചത്.ആ നാഷണൽ പാർക്കിൽ കൂടെ വന്യമൃഗങ്ങളുടെ ഇടയിൽ കൂടെ വണ്ടി ഡ്രൈവ് ചെയ്തു പോകുന്നതിനെ ആണ് ഗെയിം ഡ്രൈവ് എന്ന് പറയുന്നത്. കെനിയയിലെ ഒരുവിധം നാഷണൽ പാർക്കിൽ ഒക്കെ ഇതാണ് മെയിൻ. പക്ഷെ സാധാരണ രീതിയിൽ അവരുടെ കാറും കൂടെ ഗൈഡും ഒക്കെ ഉണ്ടാവും. പക്ഷെ ഇവിടയൊക്കെ ഞങ്ങൾ തന്നെ ഒറ്റക് ഡ്രൈവ് ചെയ്തു കാട്ടിലൊക്കെ കറങ്ങി നടന്നു. സംഭവം കുറച്ച റിസ്ക്ക് ആണെങ്കിലും ആ ഡ്രൈവ് ഒരു അനുഭവം തന്നെ ആയിരുന്നു.

നക്കുരുവിൽ നിന്നും ലോക പ്രസിദ്ധമായ മാസമായി മാറയിലേക്ക് പോകുന്ന വഴി ശെരിക്കും ഞങ്ങളെ അത്ഭുതപ്പെടുത്തി. നാട്ടിലെ മൂന്നാർ ഒക്കെ എത്തിയ പോലെ ആയിരുന്നു അവിടയൊക്കെ. റോഡിന്റെ ഇരുവശങ്ങളിലും നിറയെ തേയില തോട്ടങ്ങൾ മാത്രം. അവിടെ എല്ലാ ഹോട്ടലുകളിലും നല്ല ചായ കിട്ടുന്നത് എങ്ങനെ ആണെന് അപ്പോഴാണ് മനസിലായത്.
മാസായി മാറായുടെ പരിധിയിൽ കയറാൻ തന്നെ നല്ലൊരു ഫീസ് കൊടുക്കണം. പ്രത്യേകിച്ചു വിദേശികൾക്ക് നല്ല കൂടുതൽ ആയിരുന്നു ഫീസ്. ഞാൻ അത് കഴിഞ്ഞു റിസോർട്ടിൽ എത്തിയപ്പോൾ നല്ലൊരു സ്വീകരണം ആണ് ലഭിച്ചത്. കോവിഡ് കാരണം അവർക്കു ബിസിനസ് ഒക്കെ വളരെ കുറവായിരുന്നു. അത് കൊണ്ട് മാത്രം ആണ് അത്രയും നല്ല റിസോർട് ഒക്കെ വളരെ കുറഞ്ഞ വിലയിൽ ഞങ്ങൾക്ക് കിട്ടിയത്.

രണ്ടു ദിവസം മസായിലെ ഗ്രാമങ്ങളിൽ സന്ദർശിച്ചും അവരുടെ ജീവിത രീതി കണ്ടും നടന്നു. പിറ്റേന്ന് ഹോട്ടലിലെ ജീവനക്കാർ പറഞ്ഞത് അനുസരിച്ചു ഞങ്ങൾ അതി രാവിലെ തന്നെ ഗെയിം ഡ്രൈവിന് പോയി. ചെറുപ്പം മുതലേ നാഷണൽ ജോഗ്രഫിക് ചാനലുകളിൽ കണ്ട സീനുകൾ നേരിട്ട് കണ്ടപ്പോൾ ശരിക്കും അത്ഭുതപ്പെടുത്തി കളഞ്ഞു. ചില കാഴ്ചകൾ ഒപ്പിയെടുക്കാൻ നല്ല ക്യാമറ ഉണ്ടായാലും ചിലപ്പോൾ എടുക്കാൻ തോന്നില്ല. കാരണം കണ്ണിൽ കാണുബോ അനുഭവിക്കുന്ന ആ ഭംഗി ഒരിക്കലും ക്യാമറ കണ്ണുകൾക്ക് നീതി പുലർത്താൻ പറ്റില്ല. അല്ലെങ്കിൽ നല്ല പ്രൊഫഷണൽ ഫോട്ടോ ഗ്രാഫർ ആയിരിക്കണം. ഞാൻ അത് അല്ലാത്തത് കൊണ്ട് ആ കാഴ്ചകൾ ആസ്വദിച്ചു സിംഹവും, ആനയും, പുലിയും ഒട്ടക പക്ഷികളും എല്ലാം വിരഹിച്ചു നടക്കുന്ന ആ കാട്ടിലൂടെ ഡ്രൈവ് ചെയ്തു നടന്നു.

വൈകുന്നേരം തിരിച്ചു ഹോട്ടലേക്കു പോകാൻ നേരത്തു പാത്തു പറഞ്ഞു ഇനി കുറച്ചു നേരം ഞാൻ ഡ്രൈവ് ചെയ്യാം എന്ന്.അങ്ങനെ മസായി മാറായുടെ നടുവിൽ കൂടെ യാത്ര ചെയ്തു ഏകദേശം ഹോട്ടൽ എത്താൻ ആയപ്പോൾ ഒരു ചെറിയ പുഴ കടന്നു വണ്ടി മുന്നോട്ടേക്കു നീങ്ങിയപ്പോൾ പൊടുന്നനെ എൻജിൻ ഓഫ് ആയി. പാത്തു വീണ്ടും സ്റ്റാർട്ട് ആക്കാൻ നോകീട്ടും വണ്ടി സ്റ്റാർട്ട് ആയില്ല. പാത്തുനോട് മാറി ഇരിക്കാൻ പറഞ്ഞിട്ട് ഞാനും നോക്കിയപ്പോഴും രക്ഷയില്ല. കാടിന്റെ നടുക്ക് മൊബൈൽ ആണെങ്കിൽ റേഞ്ചും ഇല്ല. ശെരിക്കും പെട്ട് എന്ന് മനസിലായി.

നേരം ഇരുട്ടി തുടങ്ങി. ഞാൻ കാറിൽ നിന്നും ഇറങ്ങി കുറച്ചു നാടാണ് നോക്കിയപ്പോൾ കുറച്ചു മൊബൈൽ റേഞ്ച് കിട്ടി. വേഗം തന്നെ താമസിക്കുന്ന ഹോട്ടലിൽ വിളിച്ചു കാര്യം പറഞ്ഞു. അവർ ആദ്യം പറഞ്ഞത് ഒരു കാരണവശാലും റെയ്ഞ്ചേഴ്സിന്റെ വണ്ടികൾ നിങ്ങളുടെ അടുത്ത എത്തുന്നത് വരെ കാറിൽ നിന്നും ഇറങ്ങരുത് എന്ന്. അങ്ങനെ ആ കൂരിരുട്ടത് 15 ഡിഗ്രി തണുപ്പിൽ ആ കൊടും കാട്ടിൽ ഞങ്ങൾ വേറൊരു വണ്ടി വരുന്നതും കാത്തു നിന്നു.

കുട്ടി പട്ടാളം പുറകിൽ നിന്നും പറയുന്നുണ്ടായിരുന്നു “ആ ..ജുറാസിക് പാർക്ക് സിനിമയിലെയും ഇത് പോലെ ആയിരുന്നു. എന്നിട് ദിനോസർ വന്നു. അത് കൊണ്ട് നമുക്ക് ബൈനോക്കുലർ കൊണ്ട് പുറത്തേക് നോക്കാം. വല്ല മൃഗങ്ങളും വരുന്നുണ്ടോ എന്ന്.” അത് കേട്ട് ഞാനും പാത്തുവും കുറച്ചൊരു പേടിയോടെ മുഖത്തോടു മുഖം നോക്കി. അപ്പോഴും പുറത്തു നിന്നും ഏതൊക്കെയോ മൃഗങ്ങളുടെ ശബ്ദങ്ങൾ കേൾക്കുണ്ടായിരുന്നു.

ഏകദേശം രണ്ടു മണിക്കൂർ ആയപ്പോൾ അവരുടെ വണ്ടി വന്നു. രണ്ടു ഏറു തോക്കൊക്കെ എടുത്തു ചാടി ഇറങ്ങി ഞങ്ങളോട് പെട്ടെന്നു തന്നെ അവരുടെ വണ്ടിയിൽ കേറാൻ പറഞ്ഞു. കേറി കഴിഞ്ഞപ്പോൾ അവർ പറഞ്ഞു, “കാർ ഇപ്പോൾ ഇവിടെ ഉപേക്ഷിക്കേണ്ടി വരും, നാളെ രാവിലെ തിരിച്ചു വന്നിട്ട് എന്താ വേണ്ടത് ചെയ്യാം” എന്ന്.

പിറ്റേന്ന് രാവിലെ ഒരു മെക്കാനിക്കിനെയും കൂടി കാറ്‌ കിടക്കുന്ന സ്ഥലത്തേക്ക് പോയി. അയാൾ ചെക്ക് ചെയ്തിട്ടു പറഞ്ഞു, “ഫ്യൂൽ പമ്പ് പോയത് ആണ്. അത് ഇവിടെ ഇട്ടു നന്നാകുന്നത് റിസ്ക്ക് ആണ്. അത് കൊണ്ട് കാർ കെട്ടി വലിച്ചു ഹോട്ടലിൽ കൊണ്ട് പോയി അവിടെ ഇട്ടു മാത്രമേ നന്നാക്കാൻ പറ്റു” എന്ന്. അങ്ങനെ കാർ കെട്ടി വലിച്ചു ഹോട്ടൽ കൊണ്ട് പോയി നന്നാക്കി എടുത്തപ്പോയെക്കും സമയം ഉച്ച ആയി.

അതിന്റെ ഇടയിൽ കെനിയയിലെ മലയാളി അസോസിയേഷനിൽ ഉള്ള സജിത്ത് ഭായി ഞങ്ങളെ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു. അത് മാത്രം അല്ല, നെയ്‌റോബിയിൽ വരുന്നുണ്ടെങ്കിൽ രാത്രി പത്ത് മണിക്ക് മുൻപ് എത്താനും, കാരണം രാത്രി പത്ത് മണിക്ക് ശേഷം കോവിഡ് കർഫ്യു ആയത് കൊണ്ട് പോലീസ് ചെക്കിങ് ഉണ്ടാകുമെന്നു പറഞ്ഞു. നൈറോബിയിലേക്കുള്ള യാത്രമധ്യേ നല്ല മഴ ആയിരുന്നു. രാത്രി ആയപ്പോൾ മൂടൽ മഞ്ഞും വന്നു തുടങ്ങിയപ്പോൾ ഞാൻ ഡ്രൈവിംഗ് വളരെ പതുക്കെ ആക്കി.

ഏകദേശം രാത്രി പതിനൊന്നു മണിയോടെ ബുക്ക് ചെയ്ത ഹോട്ടൽ എത്താൻ ആയപ്പോൾ തന്നെ കണ്ടു പോലീസ് ചെക്കിങ്. അവർ ഞങ്ങളോട് കാർ സൈഡ് ആകാൻ ആവശ്യപ്പട്ടു. ഞാൻ കാറിന്റെ ഗ്ലാസ് മെല്ലെ തായ്‌ത്തിയപ്പോൾ ഒരു പോലീസുകാരൻ വന്നു ചോദിച്ചു, “നിങ്ങളുടെ കയ്യിൽ രാത്രി കർഫ്യു സമയത് യാത്ര ചെയ്യാൻ ഉള്ള അനുമതി പത്രം ഉണ്ടോ” എന്ന്. ഞാൻ “അതൊന്നും ഇല്ലെന്നും, ഞങ്ങൾ ടുറിസ്റ്റുകൾ ആണ്. ഇത് പോലെ മസായി മറയിൽ നിന്നും വരുന്ന വഴി മഴ കാരണം ലേറ്റ് ആയതാ” എന്നൊക്കെ പറഞ്ഞു കൊടുത്തു.

ഉടനെ അയാൾ പറഞ്ഞു “നിങ്ങൾ കർഫ്യു നിയമം തെറ്റിച്ചിരിക്കുന്നു. അത് കൊണ്ട് ഒരാൾക്ക് ഇരുപതിനായിരം ഷെല്ലിങ് പിഴ അടക്കേണ്ടി വരും. അത് മാത്രം അല്ല ഇപ്പോൾ ഞങ്ങളുടെ കൂടെ പോലീസ് സ്റ്റേഷനിലേക്കു വരേണ്ടി വരും. എന്നിട്ട് രാവിലെ കോടതി ജാമ്യം അനുവദിച്ചാൽ മാത്രമേ നിങ്ങളെ വിട്ടയക്കുള്ളു” എന്നും. അയാൾ വീണ്ടും എന്തൊക്കെയോ നിയമങ്ങൾ പറഞ്ഞു ഞങ്ങളെ പേടിപ്പിച്ചുകൊണ്ടിരുന്നു. ഞാൻ തിരിച്ചു ഒന്നും പറയാതെ എല്ലാം കേട്ട് നിന്നു. എനിക്ക് മനസിലായി ഇത് കൈക്കൂലി വാങ്ങാൻ ഉള്ള അടവ് ആണെന്ന്.

അയാളുടെ ഡയലോഗ് ഒക്കെ തീർന്നപ്പോൾ ഞാൻ മെല്ലെ കാറിൽ നിന്നും ഇറങ്ങി എന്നിട്ട് ആ പോലീസുകാരനോട് പറഞ്ഞു “എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്” എന്ന്. അയാൾ പറഞ്ഞു “അതിനു എന്താ… നമുക്കു കുറച്ച മാറി നിന്ന് സംസാരിക്കാം” എന്ന്. അയാൾ കരുതി കാണും ഞാൻ കൈക്കൂലി കൊടുക്കാൻ വിളിക്കുന്നതായിരിക്കും എന്ന്.

ഞാൻ ആ പോലീസുകാരനോട് പറഞ്ഞു “നിങ്ങൾ പറയുന്ന മുഴുവൻ തുകയും ഞാൻ കോടതിയിൽ പോയി പിഴ അടക്കാം. രാത്രി മുഴുവൻ വേണമെങ്കിൽ പോലീസ് സ്റ്റേഷനിൽ വന്നു ഇരിക്കാം. പക്ഷെ ഞങ്ങൾ നിങ്ങളുടെ രാജ്യത്തു വന്ന ടൂറിസ്റ്റുകൾ ആണ്. ഇവിടത്തെ നിയമങ്ങൾ എല്ലാം പാലിച്ചാണ് ഈ കോവിഡ് കാലത്തും നിങ്ങളുടെ രാജ്യത്തു റിസ്ക് എടുത്തു വന്നത്. പക്ഷെ നിങ്ങൾ ഈ കാണിക്കുന്ന ഉപദ്രവം ഞാൻ സോഷ്യൽ മീഡിയൽ നിങ്ങളുടെ പേരുകൾ അടക്കം ഞാൻ റിപ്പോർട്ട് ചെയ്തു എഴുതും. എന്ന് മാത്രം അല്ല പിന്നെ ഇവിടേയ്ക്ക് ടൂറിസ്റ്റുകൾ വരുന്നത് ഇത് പോലുള്ള കഥകൾ കേൾക്കുമ്പോൾ കുറഞ്ഞോളും.”

ഞാൻ കുറച്ചു കയർത്തു സംസാരിക്കുന്നത് കേട്ടിട്ടു ഒരു മേലുദ്യോഗസ്ഥനും മറ്റൊരു വനിതാ പോലീസും നിങ്ങളുടെ അടുത്തേക്ക് വന്നിട്ട് എന്താ പ്രശ്നം എന്ന് ചോദിച്ചു. ഞാൻ അവരോടും കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ അയാൾ മെല്ലെ കാറിലേക്ക് എത്തി നോകീട്ടു ചോദിച്ചു “ഫാമിലി കൂടെ ഉണ്ടോ” എന്ന്. ഞാൻ അതേ എന്ന് പറഞ്ഞപ്പോൾ അയാൾ മറ്റേ പോലീസുകാരനോട് അവരുടെ ഭാഷയിൽ എന്തോ പറഞ്ഞിട്ട് എന്നെ നോകീട്ടു പറഞ്ഞു “ഹാ, നിങ്ങൾ പൊയ്ക്കോ.”

അത് കേട്ടപ്പോൾ പിന്നെ ഒന്നും ആലോചിക്കാതെ ഞാൻ വേഗം നടന്നു വണ്ടിയിൽ കയറി. എന്നോട് പാത്തു അവർ എന്ത് പറഞ്ഞു എന്ന് ചോദിച്ചപ്പോൾ ഞാൻ വേഗം വണ്ടി കുറച്ചു വേഗത്തിൽ ഓടിച്ചു കൊണ്ട് പറഞ്ഞു, “നാവുള്ളത് കൊണ്ട് തടി കൈച്ചിലായി മോളെ. ഇനി അവരുടെ മനസ് മാറുന്നതിനു മുന്നേ വേഗം ഹോട്ടൽ പിടിക്കാം.”

പിന്നെ രണ്ടു ദിവസം ഞങ്ങൾ നെയ്‌റോബിയിൽ ആയിരുന്നു ഉണ്ടായിരുന്നത്. അവിടത്തെ ഫ്ലവർ ഗാർഡൻ മുതൽ ലോക്കൽ ഏഷ്യൻ മാർക്കറ്റിൽ വരെ ഞങ്ങൾ കറങ്ങി നടന്നു. പാത്തു അവിടെ ഉള്ള ആഫ്രിക്കൻ സാധങ്ങൾ ഒക്കെ നല്ലത് പോലെ വില പേശി വാങ്ങി കൂട്ടി. പിന്നെ അതൊക്കെ ഇടാൻ വേണ്ടി ഒരു ഷോപ്പിൽ കേറി പുതിയ ബാഗ് തന്നെ വാങ്ങി. ഇതിന്റെ ഇടയിൽ രാത്രി സജിത്ത് ഭായിനെ കണ്ടു ഒരുമിച്ച് ഭക്ഷണം ഒക്കെ കഴിച്ചു.

പിറ്റേന്ന് എയർപോർട്ടിലേക്കു പോകാൻ വേണ്ടി കാറിലേക്ക് ബാഗുകൾ എടുത്തു വെക്കുമ്പോൾ ഓഫീസ് തിരക്കിൻറെ ഇടയിൽ നിന്നും സ്വല്പം സമയം കടം എടുത്തു ഞങ്ങളെ കാണാൻ സജിത്ത് ബായി എത്തി. ഒപ്പം കുറെ സ്നേഹ സമ്മാനങ്ങളും, എന്നിട്ട് കെട്ടിപിടിച്ചു ഒരു ഡയലോഗും “ഞങ്ങൾ കെനിയക്കാർക്കു തരാൻ ഇതൊക്കെയേ ഉള്ളു ഇവിടെ. പിന്നെ നിങ്ങൾ യാത്രകളെ പറ്റി എഴുതുമ്പോൾ ഇവിടത്തെ നല്ല കാര്യങ്ങളും പറ്റുമെങ്കിൽ എഴുതണം. അല്ലെങ്കിൽ എല്ലാവരും കെനിയക്കാരെ പറ്റി മോശമായി വിചാരിക്കും.”

എയർപോർട്ടിൽ ബോർഡിങ് കഴിഞ്ഞു കാത്തു നിൽകുമ്പോൾ പാത്തു പറഞ്ഞു, “മക്കളുടെ സ്കൂൾ ഫീസ് അടക്കത്തോണ്ടു മെസ്സേജ് വന്നിട്ടുണ്ട്.” ഞാൻ പറഞ്ഞു “സാരില്ല, അതിനു പകരമായി മക്കൾ നേരിട്ട് പ്രാക്ടിക്കൽ ക്ലാസ് എടുത്തത് പോലെ ആയല്ലോ. തല്ക്കാലം അത് മതി.” ഫ്ലൈറ്റിൽ കേറിയപ്പോൾ പാത്തു ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു, “അതെ,സേട്ടാ.. ഇനി എപ്പോഴാ അടുത്ത പ്രാക്ടിക്കൽ ക്ലാസ്?”

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

മൂന്നാറിൻ്റെ തലവര മാറ്റാൻ ‘എസ്കേപ്പ് റോഡ്’

എഴുത്ത് – ദയാൽ കരുണാകരൻ. ഇപ്പോൾ കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്. കൊടൈക്കനാലിന്റ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ടൂറിസ്റ്റ് സ്പോട്ടാണ് ബെരിജം തടാകം. ദിവസവും ഇവിടേക്ക് നിശ്ചിത എണ്ണം സന്ദർശ്ശകരുടെ വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്. ഇനി…
View Post

ജനമൈത്രി പോലീസിനൊപ്പം പൂയംകുട്ടി വനത്തിലേക്ക്

വിവരണം – അരുൺ കളപ്പില. ശ്വാസം അടക്കിപ്പിടിച്ചനുഭവിച്ച അതി കഠിനമായൊരു വനയാത്രയാണിത്. ആനച്ചൂരിൽ, ഇരുണ്ട കാട്ടിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെ അനുഭവിക്കുന്ന ഒരു ലഹരിയുണ്ട്. അതാണീ യാത്രയുടെ ജീവൻ. കാടിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യന്റേയും ആഗ്രഹമാണ്, കാടിനെ നോവിക്കാതെ നിശബ്ദമായി മരങ്ങളെ, പക്ഷികളെ,…
View Post

മുഖം മിനുക്കി കളർഫുള്ളായി നമ്മുടെ സ്വന്തം കോഴിക്കോട് ബീച്ച്

കോഴിക്കോടിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളാണ് കോഴിക്കോട് ബീച്ചും മിഠായിതെരുവും മാനാഞ്ചിറയും കുറ്റിച്ചിറയും തളിയുമെല്ലാം. ഒരു സഞ്ചാരി എന്ന നിലയിൽ ഇവയുടെയൊക്കെ മനോഹാരിത എന്നും ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മനോഹരമായതും ആൾത്തിരക്കേറിയതുമായ ബീച്ചുകളിലൊന്നാണ് കോഴിക്കോട് ബീച്ച്. കോവിഡ് വ്യാപനത്തിന്…
View Post

കെഎസ്ആർടിസി മിന്നൽ ബസ്സുകളിൽ കയറുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കുറച്ചു നാളുകളായി ചില യാത്രക്കാരുടെ പരാതികളാൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു ബസ് സർവീസാണ് കെഎസ്ആർടിസിയുടെ മിന്നൽ ബസ് സർവ്വീസുകൾ. എന്തുകൊണ്ടാണ് മിന്നൽ സർവ്വീസിലെ ചില യാത്രക്കാർ പരാതികൾ ഉന്നയിക്കുന്നത്? അതിനുള്ള കാര്യം അറിയുന്നതിനു മുൻപായി എന്താണ് മിന്നൽ ബസ് സർവ്വീസുകൾ…
View Post

വാഹനങ്ങൾക്ക് വിലക്കുള്ള ഏഷ്യയിലെ ഏക ഹിൽസ്റ്റേഷൻ

എഴുത്ത് – അബു വി.കെ. കാലാവന്തിൻ കോട്ടയും പ്രബൽഗഡ് കോട്ടയും രണ്ടുദിവസമെടുത്ത് നന്നായി ചുറ്റിയടിച്ച ശേഷം പ്രബിൽ മച്ചി ബെഴ്‌സ് ക്യാമ്പിൽ നിന്നും ഒരു ഓട്ടോ വിളിച്ചു ചൗകിലേക്ക് യാത്ര തിരിക്കുകയാണ്. കാശുണ്ടായിട്ട് യാത്ര ചെയ്യാൻ തുനിഞ്ഞിറങ്ങിയതല്ല. യാത്ര ഒരു വികാരമായത്…
View Post