തിരുവനന്തപുരത്ത് നല്ല കിടിലം ‘ബോഞ്ചിവെള്ളം’ കിട്ടുന്ന കടകൾ

Total
1
Shares

വിവരണം – വിഷ്‌ണു എ.എസ്.നായർ.

ആറുനാട്ടിൽ നൂറു ഭാഷ എന്ന രീതിയിലാണ് ചരിത്രകാരന്മാർ പടവലങ്ങാ വലുപ്പത്തിലെ ഈ കൊച്ചു കേരളത്തെ വിശേഷിപ്പിച്ചിട്ടുള്ളത്… വളരെ അനന്യമായ പല വാക്കുകളും ഓരോ നാട്ടിലെയും നാട്ടാരുടെ നാവിൽ നിത്യോപയോഗതിനായി വിളയാടി വരുന്നു. അങ്ങനെ തിരുവനന്തപുരത്തുകാരുടെ സ്വന്തം വാക്കുകളിൽ ഒന്നാണ് ‘ബോഞ്ചി’ അഥവാ ‘ബോഞ്ചി വെള്ളം’. സംഭവം മറ്റൊന്നുമല്ല ഉഷ്ണദുരിതം അനുഭവിക്കുന്നവർക്കും കഷ്ടകാലത്തിന് “നീര്-ആഹാരം” കിടക്കുന്നവർക്കും മറ്റും കാലാകാലങ്ങളായി പ്രിയപ്പെട്ട നമ്മുടെ സ്വന്തം നാരങ്ങാ വെള്ളം.
അപ്പോൾ തിരുവനന്തപുരത്തു ലഭിക്കുന്ന കിടിലൻ ബോഞ്ചി വെള്ളങ്ങളുടെ വിശേഷങ്ങളാണ് ചുവടെ.

1. കുരിശ്ശടി ചാപ്പൻ മാമന്റെ കട : കഴിഞ്ഞ 28 വർഷമായി ബോഞ്ചി മാത്രം വിൽക്കുന്ന കടയാണ്. മാർ ഇവാനിയോസ് കോളേജ് കഴിഞ്ഞുള്ള കുരിശ്ശടി ജംഗ്ഷനിൽ ഓട്ടോ സ്റ്റാന്റിനോട് അടുത്തായാണ് ചാപ്പൻ മാമന്റെ കട. 100 ശതമാനം ബോഞ്ചിക്കടയാണ്. വേറെ ഐറ്റംസ് ഒന്നും ലഭ്യമല്ല. ആയ കാലത്ത് പ്രതിദിനം 1000 നാരങ്ങാവെള്ളം ഉണ്ടാക്കിയ മനുഷ്യനാണ്. ഇപ്പോഴും എണ്ണത്തിന് കുറവൊന്നുമില്ല. 500 മുതൽ 700 വരെ കാലാവസ്ഥയനുസരിച്ചു പോകുമെന്നാണ് ചാപ്പൻ മാമന്റെ വാക്യം.

പോയൊരു സോഡാ മിക്സ് പറയണം. ഉപ്പും പഞ്ചസാരയും നാരങ്ങയും ചേർത്ത ഗ്ലാസ്സിലേക്ക് പച്ച കുപ്പിയിലെ സോഡാ ഒഴിച്ച് രണ്ടിളക്ക് ഇളക്കി തരും. കുമിള പൊട്ടാൻ കാത്തിരിക്കാതെ കുടിക്കണം.. കിടുക്കാച്ചി. കുടിച്ചു കഴിഞ്ഞാൽ വയറിന്റെ അകത്തു നിന്നു പോലും കുമിള പൊട്ടുന്ന അനുഭൂതിയാണ്. നഗരത്തിലെ ഏറ്റവും തിരക്കേറിയതും ഏറ്റവും കിടിലം നാരങ്ങാസോഡ കിട്ടുന്ന കടകളിൽ ഒന്ന്. ചുക്കിചുളിഞ്ഞ കൈവിരലുകളിലെ തൊലികളും ദ്രവിച്ചു നിരമാറിയ നഖങ്ങളും ഈ മനുഷ്യന്റെ അനുഭവത്തിന്റെയും നിലനിൽപ്പിന്റെയും ജീവിക്കുന്ന തെളിവുകളാണ്. വിലവിവരം : 20 Rs. ലൊക്കേഷൻ –  Post Office Rd, Nalanchira, Paruthippara, Thiruvananthapuram, Kerala 695015.

2. കുരിശ്ശടി ഡേവിഡ് മാമന്റെ കട : ബോഞ്ചിയുടെ കാര്യത്തിൽ കർണ്ണനാണ് ചാപ്പൻ മാമനെങ്കിൽ തോളോട്തോൾ കട്ടയ്ക്ക് നിൽക്കുന്ന അർജ്‌ജുനനാണ് ഡേവിഡ് മാമൻ. 15 വർഷത്തെ തഴക്കവും പഴക്കവും പിന്നെ ഇവാനിയോസിലെ കുട്ടികളുടെ സ്നേഹവും നേടിയ മനുഷ്യൻ. ഇവിടെയും കിടിലം ബോഞ്ചി സോഡാ മിക്സ് തന്നെ. കോളേജ് കഴിഞ്ഞു കുരിശ്ശടി ജംഗ്ഷനോട് ചേർന്നുള്ള റോഡിൽ നിന്നും ഉയർന്നു നിൽക്കുന്ന ജെ.എസ് സ്റ്റോർ ആണ് ഇദ്ദേഹത്തിന്റെ സാമ്രാജ്യം. നാരങ്ങാ സോഡായിൽ പ്രത്യേകിച്ചൊന്നും ചേർക്കുന്നില്ല. പക്ഷെ സംഭവം മുറ്റാണ്.
വിലവിവരം : 20 Rs. ലൊക്കേഷൻ :- J.S. Store, Jubilee Memorial Bethany Complex, Kurishadi, Nalanchira, Thiruvananthapuram, Kerala 695015.

3. മുട്ടട ഉണ്ണിയണ്ണന്റെ കട : മുട്ടട സബ്-രജിസ്ട്രാർ ഓഫീസിന് ചേർന്നിരിക്കുന്ന കട. അച്ഛനും മകനുമായി 70 വർഷത്തോളം കാലം കട നടത്തുന്നുവെന്ന് പറയുന്നു. മുട്ടട പരിസരത്തെ നാനാജാതി ജനങ്ങൾ ഏകീകരിക്കപ്പെടുന്ന അവരുടെ സ്വന്തം ഉണ്ണിയണ്ണന്റെ മുറുക്കാൻ കട. നാരങ്ങാ വെള്ളം വെറും കിടു. കണക്കിന് പഞ്ചസാര, കൃത്യം പുളിപ്പ്. ആകെ മൊത്തം ജിൻജിനാക്കടി. വിലവിവരം : 12 Rs. ലൊക്കേഷൻ : Paruthippara Ambalamukku Rd, Muttada, Thoppil Nagar, Thiruvananthapuram 695025.

4. മരുതൻകുഴി മണിയാശാന്റെ കട : നാരങ്ങാ സോഡായിൽ തന്റേതായ രഹസ്യക്കൂട്ടുകൾ ചേർത്ത് എരിയൻ ബോഞ്ചി സോഡ ജനങ്ങളിൽ എത്തിച്ച മണിയാശാൻ. മരുതൻകുഴിയിൽ നിന്നും പി.റ്റി.പി പോകുന്ന വഴി വലതു വശം.. നോക്കി പോകണം ഇല്ലെങ്കിൽ കണ്ടില്ലെന്നു വരും.. കുഞ്ഞു കടയാണ്. അരച്ചെടുത്ത പച്ചമുളകും കിടുപിടികളും നാരങ്ങയും സോഡയും ചേർത്തൊരു പിടിയുണ്ട്.. വെറും കിടുക്കാച്ചി.. വിലവിവരം :- 20/- ലൊക്കേഷൻ :- Maniyan’s Store, Maruthumkuzhi, Thiruvananthapuram, Kerala 695013.

5. പൈപ്പിൻമൂട് ബിജു അണ്ണന്റെ കട : ചിലർ വ്യത്യസ്തരാകുന്നത് വ്യത്യസ്തയുടെ പേരിലാണ് എന്നാൽ ശാസ്തമംഗലം പൈപ്പിൻമൂട് ജംക്ഷനിലെ മുറുക്കാൻ കടയിലെ നാരങ്ങാ വെള്ളം വ്യത്യസ്തമാകുന്നത് സ്ഥിരത അഥവാ consistency യുടെ പകരം വയ്ക്കാനാകാത്ത തട്ടിലാണ്. ജീവിതത്തിൽ ഇതുവരെ ഞാൻ ഏറ്റവും കൂടുതൽ നാരങ്ങാവെള്ളം കുടിച്ചിട്ടുള്ളത് ഈ കടയിൽ നിന്നാകും പക്ഷെ ഒരൊറ്റ തവണ പോലും ആദ്യമായി കുടിച്ച രുചിയിൽ നിന്നും പൊടിക്ക് മാറിയതുപോലെ തോന്നിയിട്ടേയില്ല.

ഘടാഘടിയൻ കുപ്പി ഗ്ലാസ്സിലും സ്റ്റീൽ ഗ്ളാസ്സിലുമായി നിങ്ങൾ ഇന്ന് കുടിച്ചാലും വർഷങ്ങൾക്കപ്പുറം കുടിച്ചാലും അച്ഛനും മകനുമായി 60 വർഷങ്ങളായി നടത്തപ്പെടുന്ന ഈ കടയിലെ ബോഞ്ചി വെള്ളത്തിനു ഒരേ രുചിയാകും. നാരങ്ങാവെള്ളമൊക്കെ കിടുവാണെങ്കിലും അതിൽ എന്തോയൊരു ചുവയുണ്ട്.. ഗ്ലുക്കോസ് ആണെന്ന് തോന്നുന്നു. എത്രയൊക്കെ ചോദിച്ചിട്ടും പുള്ളിയൊട്ട് പറയുന്നുമില്ല. ആ പോട്ട്. സംഭവം സെറ്റാണ്. വിലവിവരം :- ₹.15/-, ലൊക്കേഷൻ :- Near to Hotel Vishwanath Pipinmoodu Junction, Sawthi Nagar, Pipinmoodu, Thiruvananthapuram, Kerala 695003.

6. പാങ്ങപ്പാറ സുരേഷണ്ണന്റെ മിക്സഡ് ലൈം : പാങ്ങപ്പാറ ഏഷ്യൻ ബേക്കേഴ്സിന് എതിരെയുള്ള എസ്.എസ് സ്റ്റോഴ്‌സെന്ന കുഞ്ഞു കട. ഇവിടെ കൊടുക്കുന്ന ഓരോ പൈസയ്ക്കും അതിന്റെ മൂന്നിരട്ടി മൂല്യമുള്ള ഒരൈറ്റം കിട്ടും – മിക്സഡ് ലൈം. മുന്തിരിയും പേരയ്ക്കയും പുറുത്തിച്ചക്കയും കയ്യിൽ കിട്ടുന്ന പഴങ്ങളെല്ലാം ഇട്ട പകരം വയ്ക്കാനില്ലാത്ത തിരുവനന്തപുരത്തെ ഏറ്റവും മികച്ച മിക്സഡ് ലൈം വെറും പത്തു രൂപയ്ക്ക്. കണ്ടാൽ പാവങ്ങളാണെന്നു തോന്നിയാൽ പൈസ വാങ്ങാറുമില്ല.

എന്തിനാണ് ഇത്ര വിലകുറച്ച് കൊടുക്കുന്നതെന്നു ചോദിച്ചാൽ “നമ്മളും യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ചവരല്ലേ. പിള്ളേരുടെ കയ്യിൽ ഒരുപാടൊന്നും കാണൂല. നമുക്ക് അറിയാത്തതാ”. ശെരിക്കും വല്ലാത്തൊരു അത്ഭുതമാണ് ഈ മനുഷ്യൻ. ഈ മനുഷ്യൻ ഈ പൈസയ്ക്ക് കൊടുക്കുന്നതല്ല ലാഭം മാത്രം അഴകളവുകളായ ഈ ലോകത്ത് ഇതൊക്കെ എങ്ങനെ ചിന്തിക്കുന്നുവെന്നാണ് ഒരെത്തും പിടിയും കിട്ടാത്തത്. വിലവിവരം :- ₹.10/-, ലൊക്കേഷൻ :- S.S Bakery Pangappara, Thiruvananthapuram, Kerala 695581.

7. ദേവസ്വം ബോർഡ് ജംഗ്ഷനിലെ ബിജു അണ്ണന്റെ കട : കൃത്യം ദേവസ്വം ബോർഡ് ജംഗ്ഷനിലായി സ്ഥിതി ചെയ്യുന്ന മണ്ണന്തല സ്വദേശിയായ ബിജു അണ്ണന്റെ കട.
പൊളിക്കാച്ചി സോഡാ നാരങ്ങാ. പുള്ളി പൊട്ടിച്ചൊഴിക്കുന്ന ആ രീതിയിൽ ഗ്ലാസ് നിറഞ്ഞു കവിഞ്ഞു വരുന്ന കുമിളകൾ.  ഇപ്പോപൊട്ടും – ഇപ്പൊപൊട്ടും എന്ന നൂൽപാലത്തിലെ കുമിളകൾ പൊട്ടിക്കാതെ ചുണ്ടോട് ചേർത്തു കുടിക്കണം.. നഗരത്തിലെ കിടിലം ബോഞ്ചി സോഡകളിൽ ഒന്ന്. സംഭവം കിടുവാണ്.. വൈകുന്നേരം-സന്ധ്യാ സമയത്തു പോയാൽ നല്ല തിരക്കാണ്.. വിലവിവരം :- ₹.15/-, ലൊക്കേഷൻ :- Biju’s Murukkan Kada, Devaswom Board Jct, Pandits Colony Extension, Kowdiar, Thiruvananthapuram, Kerala 695003.

8. നെടുമങ്ങാട് അഴീക്കോട് ഹസ്സൈൻ_മാമയുടെ സ്‌പെഷ്യൽ ബോഞ്ചി : പേരൂർക്കട വഴി നെടുമങ്ങാട് പോകുന്ന റൂട്ടിൽ അഴീക്കോട് കഴിഞ്ഞ് കുറച്ചു മുന്നോട്ട് പോയാൽ ഇടതു വശത്തായി ‘മോര് കട’ എന്ന ലേബലിൽ ഒരു തട്ട് കാണാം. പിത്തള ചെമ്പിൽ തരുന്ന കിടുക്കാച്ചി മോര് മാത്രമല്ല നല്ല കിടിലം ബോഞ്ചി വെള്ളവും ഇവിടെ കിട്ടും. വെളുത്തുള്ളി ചതച്ചതും മുളകും പ്രധാനമായി കായവും ചേർത്ത നല്ല ഒന്നാംതരം ബോഞ്ചി വെള്ളം.. കായത്തിന്റെ രുചി മുന്നിട്ട് നിൽക്കുന്നത് കൊണ്ട് എല്ലാർക്കും ഇഷ്ടപ്പെടണമെന്നില്ല.. പക്ഷെ രുചി എന്നതിലുപരി ആ ബോഞ്ചി കുടിക്കുമ്പോൾ വയറിന് കിട്ടുന്ന ഒരാശ്വാസം, അത് പറയാതെ വയ്യ.. കിടിലം. വിലവിവരം :- ₹.25/-, ലൊക്കേഷൻ :- നാടൻ മോര് കട SH45, Karakulam, Thiruvananthapuram, Kerala 695564.

9. മ്യൂസിയം സതീഷണ്ണന്റെ മസാല ബോഞ്ചി : വെള്ളയമ്പലത്തു നിന്നും വരുമ്പോൾ മ്യൂസിയത്തു നിന്നും സിഗ്നലിന്റെ ഇടതു വശത്തെ നന്ദാവനം റോഡ് കയറിയാൽ ഒബ്സർവേറ്ററി റോഡ്. അവിടെ മിൽമയുടെ ഒരു തട്ടുണ്ട്. അതാണ് സതീഷണ്ണന്റെ കട. പോയൊരു മസാല സോഡ പറയുക. വെളുത്തുള്ളി ചതച്ചതും ഇഞ്ചിയും പിന്നെ ഇനിയും ആർക്കും പറഞ്ഞുകൊടുക്കാത്ത ഒരുപിടി കൂട്ടുകളും ചേർന്ന എരിവും ഉപ്പും പുളിയുമെല്ലാം മാറിമാറിയുന്ന വെടിച്ചില്ലൻ ബോഞ്ചി സോഡാ. സോഡാ കുടിച്ചാൽ ഏമ്പക്കം അതൊരു മസ്റ്റാ. വിലവിവരം :- ₹.17/- (നാരങ്ങയുടെ വിലയനുസരിച്ചു മാറാം). ലൊക്കേഷൻ :- Milma Booth, Willington Ave, Nandavanam, Palayam, Thiruvananthapuram, Kerala 695033.

10. തൈക്കാട് കണ്ണൻ മാമന്റെ ബോഞ്ചി സർബത്ത് : അധികമാരും പറയാൻ ആഗ്രഹിക്കാത്ത കുഞ്ഞു കടയാണ്.. എന്താണ് കാര്യമെന്ന് ഒരെത്തും പിടിയുമില്ല. തൈക്കാട് നോർക്കാ റൂട്സിന്റെ വശത്തോടെ മോഡൽ സ്കൂളിലേക്ക് പോകുന്ന വഴിയുടെ തുടക്കത്തിലെ മഞ്ഞ പെയിന്റടിച്ച കുഞ്ഞു തട്ട് വിളപ്പിൽശാല സ്വദേശിയായ കണ്ണൻ മാമന്റേതാണ്. തുച്ഛമായ വിലയ്ക്ക് കിടുക്കാച്ചി ഓറഞ്ച് സർബത്തും നാരങ്ങാ സർബത്തും ലഭിക്കും. പല പേരുകേട്ട സ്ഥലങ്ങളും കാണിക്കാത്ത മര്യാദയും ലഭിക്കാത്ത രുചിയും ഒത്തിണങ്ങിയ കടയാണ്..
സ്ഥിരമായി സർബത്ത് കുടിക്കുന്ന ധാരാളം പേരുണ്ട്. നാരങ്ങാ സർബത്ത് കിടുക്കാച്ചി. വ്യത്യസ്തമായ രുചി പോക്കറ്റിൽ ഒതുങ്ങുന്ന വിലയ്ക്ക്. വിലവിവരം 10 Rs, ലൊക്കേഷൻ :- Housing Board, Thycaud, Thiruvananthapuram, Kerala 695014.

11.അണിയൂരിലെ ഗോപൻ മാമന്റെ കിണ്ണൻ ബോഞ്ചിവെള്ളം : ചെമ്പഴന്തി, അണിയൂർ എന്ന സ്ഥലത്തെ അണിയൂർ ക്ഷേത്രത്തിലേക്ക് കയറുന്ന ആർച്ചിന് എതിരായി, ഒറ്റനോട്ടത്തിൽ പച്ചക്കറി മാത്രം വിൽക്കുന്ന ഒരു കടയുണ്ട്. ഗോപൻ മാമന്റെ കട. പച്ചക്കറിയും നാടൻ കുലകളും മാത്രമല്ല നല്ല കിണ്ണം കാച്ചിയ ബോഞ്ചി വെള്ളവും ഇവിടെ ലഭിക്കും..

രാവിലെ നേരത്തെ പോയാൽ അരച്ച വെളുത്തുള്ളി, ഇഞ്ചി, പഞ്ചസാര ഇവയൊക്കെ ചേർത്തു കുത്തുപ്പോണി നിറയെ മാമൻ ബോഞ്ചി വെള്ളം ഉണ്ടാക്കുന്നത് കാണാം.. എല്ലാം അരച്ചു വച്ചതാണ് കൃത്രിമമായി ഒന്നും ചേർത്തു കണ്ടില്ല. സാധാരണയിലും കട്ടിയുള്ള ബോഞ്ചി വെള്ളമാണ്. ബോഞ്ചി പറഞ്ഞാൽ പാത്രത്തിൽ നിന്നും വെള്ളമെടുത്ത് ചായക്കടക്കാരൻ മാമന്മാരെ അതിശയിപ്പിക്കുന്ന വിധത്തിൽ ആകാശംമുട്ടെ രണ്ടടി അടിച്ചിട്ടു മുന്നിൽ വയ്ക്കും.. സംഭവം പൊളിയാണ്.. പക്ഷേ വിലയിത്തിരി വടിവാളായി തോന്നി.. പക്ഷേ രുചി സൂപ്പർ.. വിലവിവരം :- ₹.20/-, ലൊക്കേഷൻ :- Gopan’s Shop, Uliyazhathura, Kerala 695587.

12. യമണ്ടൻ ബോഞ്ചികൾ : രുചിയിലും സ്ഥിരതയിലും വിലയിലും മാത്രമല്ല അളവിലും ചില ലൈം ജ്യൂസുകൾ നമ്മെ അതിശയിപ്പിക്കാറുണ്ട്. അവയിൽ ചിലതാണ് നെയ്യാറ്റിൻകര ആറാലുമൂടുള്ള മേന്മ, ചുള്ളിമാനൂർ ആട്ടുകാൽ സുനിതാ ബേക്കറി, പാപ്പനംകോട് ആനവണ്ടി ഡിപ്പോയിലെ കട, നെയ്യാറ്റിൻകര മാരായമുട്ടത്തെ അഭി സ്റ്റോർ എന്നിവർ. ഒരു പൈനാപ്പിൾ ലൈമെന്നു പറഞ്ഞാൽ ഉദ്ദേശം 600 – 700 ml വരും.. ഒറ്റ ശ്വാസത്തിൽ കുടിച്ചു തീർക്കാൻ നന്നേ പാടാണ്.. കുടിച്ചാൽ പിന്നെ ആ നേരത്തെ ആഹാരം ഒഴിവാക്കാം അത്രയ്ക്കുണ്ട് അളവ്. വിലവിവരം :- ₹.15 – 20/-

പ്രത്യേക പരാമർശങ്ങൾ : മധുരം കുറച്ചാൽ പാളയം ഓഷ്യൻ റെസ്റ്റോറന്റിലെ പൈനാപ്പിൾ ലൈം കിടുവാണ്. തണുപ്പ് കുറച്ചാൽ കുളത്തൂർ ഹോട്ടൽ ശിവയിൽ സ്റ്റീൽ ഗ്ലാസ്സിൽ ലഭിക്കുന്ന ബോഞ്ചി വെള്ളം.കിടുവാണ്. ഈ മണ്ണിലെ ഭക്ഷണസംസ്കാരം ഇവരുംകൂടി ഉൾപ്പെടുന്നതാണ്. പറയാനും അറിയാനും ആരുമില്ലെങ്കിലും തിരുവനന്തപുരത്തെ ഭക്ഷണ സാമ്രാജ്യം ഇവരുടെയും കൂടിയാണ്. അറിയണം. ഓർക്കണം.

NB : നാരങ്ങയും പഞ്ചാരയും ഉപ്പും പിന്നെ സോഡയും അല്ലാതെ മായജാലമൊന്നുമില്ല എന്ന് വാദിക്കുന്നവരോട് ചില സ്ഥലങ്ങൾ ഇങ്ങനെയൊക്കെയാണ് എന്നാൽ ചില സ്ഥലങ്ങൾ ഇങ്ങനെയൊന്നുമല്ല. ഓരോരുത്തർക്കും അവരുടേതായ കൈപ്പുണ്യമുണ്ട്. ബോഞ്ചി വെള്ളത്തിലും കുറച്ചേറെ മൊഹബത്ത് ഉണ്ട് ഹേ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

മൂന്നാറിൻ്റെ തലവര മാറ്റാൻ ‘എസ്കേപ്പ് റോഡ്’

എഴുത്ത് – ദയാൽ കരുണാകരൻ. ഇപ്പോൾ കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്. കൊടൈക്കനാലിന്റ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ടൂറിസ്റ്റ് സ്പോട്ടാണ് ബെരിജം തടാകം. ദിവസവും ഇവിടേക്ക് നിശ്ചിത എണ്ണം സന്ദർശ്ശകരുടെ വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്. ഇനി…
View Post

പെട്രോൾ പമ്പുകളിൽ മലയാളികൾ പറ്റിക്കപ്പെടുന്നത് ഇങ്ങനെ – ഒരു ടാക്സി ഡ്രൈവറുടെ അനുഭവക്കുറിപ്പ്…

അന്യസംസ്ഥാനങ്ങളിലേക്കൊക്കെ സ്വന്തം വാഹനങ്ങളുമായി പോകാറുള്ളവരാണല്ലോ നമ്മളൊക്കെ. യാത്രയ്ക്കിടയിൽ കേരളത്തിനു പുറത്തു വെച്ച് വണ്ടിയിൽ ഇന്ധനം കുറഞ്ഞുപോയാൽ നമ്മൾ സാധാരണ ചെയ്യാറുള്ളതു പോലെ അടുത്തുള്ള പമ്പിൽ കയറി ഇന്ധനം നിറയ്ക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ ഇന്ധനം നിറയ്ക്കുവാൻ പമ്പിൽ ചെല്ലുന്നവർ തങ്ങൾ കബളിപ്പിക്കപ്പെടുന്ന…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post