മുംബൈ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഒരു ഇന്ത്യൻ വിമാനകമ്പനി ആണു കിംഗ്ഫിഷർ ഐയർലൈൻസ്. 2011 ഡിസംബർ വരെ കിംഗ്ഫിഷർ എയർലൈൻസ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനസേവന കമ്പനിയായിരുന്നു. എന്നാൽ 2012-ൽ കമ്പനി വൻ സാമ്പത്തിക പ്രതിസന്ധി നേരിടുകയുണ്ടായി. ജീവനക്കർക്കു വേതനം കൊടുക്കാൻ കഴിയാതെയും കടബാദ്ധ്യത മൂലം സേവനം നിർത്തി അരങ്ങൊഴിഞ്ഞു. കിംഗ് ഫിഷർ എയർലൈൻസ് എങ്ങനെയാണ് തകർന്നത്? ആ വിശേഷങ്ങളിലേക്ക് കടക്കാം ഇനി.
‘മദ്യ രാജാവ്’ വിജയ് മല്യ നേരിട്ട് ഇന്റര്‍വ്യൂ നടത്തി തിരഞ്ഞെടുത്ത സുന്ദരിമാര്‍, സ്വന്തം വീട്ടിലെ ആതിഥ്യമര്യാദകള്‍ തന്നെ ചൊല്ലിക്കൊടുത്തു. ഐറ്റി നഗരത്തിലെ സമ്പന്ന തലമുറയുടെ സമയനിഷ്ടകള്‍ക്ക് പുതു വ്യാഖ്യാനം നല്കാന്‍ 2003 ല്‍ തുടക്കമിട അഭ്യന്തര വിമാന സേവനം.. പരസ്യവാചകങ്ങള്‍ക്ക് അതിരികളില്ലായിരുന്നു. വിജയ് മല്യയുടെ യു ബി (യുണൈറ്റഡ് ബ്രൂവരീസ്) ഗ്രൂപ്പിന്റെ ‘കിംഗ് ഫിഷര്‍’ വിമാന കമ്പനി ഒരു കാലത്ത് ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ വിമാനസേവകഗ്രൂപ്പ് ആയിരുന്നു.
അന്താരാഷ്ട്ര വിമാനകമ്പനികളോട് കിടപിടിക്കതക്കവണ്ണം നല്ല ഭക്ഷണവും, വീഡിയോ സ്ക്രീന്‍ അടക്കമുള്ള സുഖകരമായ സീറ്റുകളുമായി മികച്ച സേവനം പ്രദാനം ചെയ്ത അറുപതോളം യന്ത്രപക്ഷികളില്‍ രണ്ടെണ്ണം ഇന്ന് മുംബൈയിലെ ആക്രി കടയില്‍ വെട്ടിപ്പോളിച്ച് ഇരുമ്പിന്റെ വില നിലവാരം നോക്കി കിടക്കുന്നത് കണ്ടാല്‍ അല്‍പ്പം അമ്പരപ്പ് തോന്നും. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ തകര്‍ച്ചകളില്‍ ആദ്യപട്ടികയിലുണ്ട് എക്കാലവും കിംഗ് ഫിഷര്‍.
വ്യവസായ കുലപതിയായ വിജയ് മല്യയെ കുറിച്ച് അധികം വിവരിക്കണ്ട കാര്യമില്ലല്ലോ. തകര്‍ച്ചയുടെ ആഘാതത്തില്‍ രക്ഷപ്പെടാന്‍ കഴിയാതെ വിദേശത്തേക്ക് പലായനം ചെയ്ത അയാളുടെ കണക്കുകൂട്ടലുകള്‍ പിഴ്യ്കാന്‍ തുടങ്ങിയ ചരിത്രം തുടങ്ങുന്നത് ഈ വിമാനകമ്പനികളിലാണ്.
ബ്രിടീഷ് സേനയുടെ മദ്യ കൊണ്ട്രക്ടര്‍ ആയിരുന്ന വിറ്റല്‍ മല്യയില്‍ നിന്നും 1983 ല്‍ ഇരുപത്തിമൂന്നുകാരനായ, സാമ്പത്തികശാസ്ത്രത്തില്‍ ബിരുദധാരിയായ മകന്‍ സാരഥ്യം ഏറ്റുവാങ്ങുമ്പോള്‍ സമ്പത്ത് ‘കുന്നില്‍ നിന്ന് മലയിലേക്കു ‘ എന്ന പഴയ ചൊല്ലില്‍ വിശേഷിപ്പിച്ചു തുടങ്ങാം. വിനോദവ്യവസായത്തില്‍ തുടങ്ങി റിയല്‍ എസറെറ്റിലും, ബയോടെക്നോളജിയിലും കൈവെച്ചു ഒടുവില്‍ വ്യോമഗതാഗതത്തില്‍ ആ പടയോട്ടം എത്തി നിന്നു. ‘പ്രമുഖ’ വ്യവസായിയുടെ കണ്ണില്‍ ലാഭക്കൊതിയുടെ പൂര്തീകരണത്തിന് ഇതുമോരു സ്വപ്നമായി അവ്ശേഷിച്ചിരുന്നു.
തൊണ്ണൂറുകളില്‍ ആഗോളവത്കരണം എന്ന നയം മുളച്ചു പൊന്തിയ സാഹചര്യത്തില്‍ വ്യോമയാനമേഖലയും സ്വകാര്യമേഖലയ്ക്കു തുറന്നു കൊടുക്കാന്‍ തീരുമാനമായി. തത്ഫലമായി നഷ്ട്ടത്തിലോടുന്ന പൊതുമേഖല കമ്പനികളായ എയര്‍ഇന്ത്യയുടെയും , ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും കാര്യക്ഷമത വര്ധിപ്പിക്കാമെന്ന സര്‍ക്കാരിന്റെ നിലപാട് കമ്പോളത്തിന് ഊര്‍ജ്ജമേകിയിരുന്നു. പക്ഷെ ഇതിനോട് അനുബന്ധിച്ചു ഉയര്‍ന്നു വന്ന പല സ്വകാര്യകമ്പനികളും ഈ മേഖലയില്‍ മത്സരിച്ചു ‘ചിറകറ്റു’ വീണു. പക്ഷെ മല്യ കാത്തിരുന്നു…’ലേറ്റായി വന്നാലും ലേറ്റസ്റ്റ് ‘ആയി വരുമെന്ന പോലെ 2003 ല്‍ തുടക്കമിട്ട കമ്പനി രണ്ടു വര്‍ഷത്തിനുള്ളില്‍ പറക്കല്‍ ആരംഭിച്ചു.
ധൂര്‍ത്തിന്റെ’ കരകാണാക്കടല്‍’ – തുടക്കം മുതല്‍ സമ്പന്നരെ ഉന്നം വെച്ചാണ് മല്യ തുടക്കം കുറിക്കുന്നത്. പരസ്യവാചകങ്ങളില്‍ പോലും ആഡംബരതയുടെ സുഖശീതളത ഒളിപ്പിച്ചു വെച്ച മാര്‍ക്കറ്റിംഗ്. നഷ്ട്ടത്തിന്റെ പാതയില്‍ തന്നെയായിരുന്നുവെങ്കിലും പൊതുമേഖല വാണിജ്യ ബാങ്കുകള്‍ ‘കൈയയച്ചു സഹായിച്ചപ്പോള്‍ മല്യയുടെ ‘നീല പൊന്മാന്‍’ ആകാശവീഥികളില്‍ പാറി നടന്നു.
കുറച്ചു വര്‍ഷങ്ങക്കുള്ളില്‍ തന്നെ യാത്രക്കാര്‍ക്ക് വേറിട്ടൊരു അനുഭവം നല്കാന്‍ കമ്പനിക്ക് കഴിഞ്ഞു. കൂടാതെ ബ്രാന്‍ഡില്‍ റോയല്‍ ചലഞ്ചേഴ്സ് എന്നാ ക്രിക്കറ്റ് ടീമടക്കം, ഫോര്‍മുല വണ്‍ കാറോട്ട മത്സരവും, വന്‍ മോഡലിനെവെച്ചു കൊണ്ടുള്ള കലണ്ടര്‍ പരസ്യങ്ങളുമായി പണക്കൊഴുപ്പിന്റെ പുതിയ സമവാക്യങ്ങള്‍ തന്നെ മല്യ രചിച്ചു. ആയിടയ്ക്ക് ’സാധാരണക്കാരന്റെ വിമാനയാത്ര’ എന്ന സ്വപ്നം സാക്ഷാത്കരിച്ച കര്‍ണ്ണാടകക്കാരന്‍ ക്യാപ്ടന്‍ ജി ഗോപിനാഥില്‍ നിന്ന് ‘എയര്‍ ഡെക്കാന്‍ കമ്പനി’ മല്യ വിലയ്ക്ക് വാങ്ങി. വില കുറഞ്ഞ ടിക്കറ്റ് ചാര്‍ജ്ജ്, കൂടാതെ കിംഗ് ഫിഷറിനോട് മത്സരിക്കരുത് എന്ന ഉറപ്പും അദ്ദേഹം നേടിയെടുത്തിരുന്നു. ചുവന്ന നിറം പൂശി എണ്ണം കൂടിയ കിംഗ് ഫിഷര്‍ പക്ഷെ പരാജയത്തിലേക്ക് കൂപ്പു കുത്താനുള്ള പോക്കായിരുന്നു അത്.
ആകാശ നീലിമയില്‍ നിന്ന് ‘കട്ടപ്പുറത്തെയ്ക്ക്’ – 2011 ഒരു വിധം പ്രശ്നമില്ലാതെ തട്ടിയും മുട്ടിയും വായ്പ എടുത്തും എയര്‍ലൈന്‍സ് യാത്രചെയ്തു. എന്നാല്‍ ആ വര്‍ഷാവസാനം സഞ്ചിത നഷ്ടം 7000 കോടി രൂപയായി. ഏതാണ്ട് അത്ര തന്നെ കടവും. 2500 കോടി രൂപ നികുതിയിനത്തില്‍ കുടിശ്ശികയായി.
മറ്റു കമ്പനികള്‍ കഴുത്തിന് കുടുക്ക് മുറുകാതെ രക്ഷപ്പെട്ടെങ്കിലും മല്യ രക്ഷപ്പെട്ടില്ല. എല്ലാം വെട്ടികുറച്ചിട്ടും എഴുതിതള്ളിയിട്ടും വരുന്ന തുകയാണ് ഈ 7000 കോടി.. എങ്ങനെയുണ്ട്? ഓഹരികള്‍ വില കൂട്ടി വാങ്ങി ബാങ്കുകള്‍ ഒരു അവസാനശ്രമം കൂടി നടത്തിയെങ്കിലും ഒരു വര്ഷം പോലും പിടിച്ചു നില്ക്കാന്‍ കമ്പനിക്കു കഴിഞ്ഞില്ല.
പ്രതിസന്ധി രൂക്ഷമായപ്പോൾ കിംഗ് ഫിഷർ അന്തര്‍ദേശീയ ഫ്ലൈറ്റുകള്‍ ആദ്യം കാന്‍സല്‍ ചെയ്തു. തുടര്‍ന്ന് അഭ്യന്തരവിമാനങ്ങളും. അങ്ങനെ 64 വിമാനങ്ങളില്‍ ഭൂരിപക്ഷവും നിലത്തു പിടിച്ചിട്ടു. ശമ്പള കുടിശ്ശികയുമായി ജീവനക്കാര്‍ സമരത്തിനിറങ്ങേണ്ട അവസ്ഥയായി. കാര്യങ്ങൾ ഈ അവസ്ഥയിലായപ്പോഴും മദ്യ രാജാവിനു യാതൊരു കുലുക്കവുമില്ലാതെ നിശാപ്പാര്ട്ടികളില്‍ അഭിരമിച്ചു നടക്കാനായിരുന്നു തിടുക്കം. അങ്ങനെ 2012 ഒക്ടോബറില്‍ ഔപചാരികമായി കിംഗ്ഫിഷറിന്‍റെ ഫ്ലൈയിംഗ് ലൈസന്‍സ് കാന്‍സല്‍ ചെയ്തു. റൂട്ടുകള്‍ മറ്റ് കമ്പനികള്‍ക്ക് കൈമാറ്റം ചെയ്തു. തുടര്‍ന്ന് കടത്തിന് ഈട് നല്‍കിയ വസ്തുകള്‍ ജപ്തി ചെയ്യാന്‍ ആരംഭിച്ചു. അതോടെ കിംഗ്ഫിഷർ എന്ന ആകാശപ്പറവയ്ക്ക് തിരശ്ശീല വീഴാറായി.
ഇനി ആണ് കോടീശ്വരന്‍റെ കൂര്‍മ്മ ബുദ്ധിയിലേക്ക് ഒരു തിരിഞ്ഞു നോട്ടം ആവശ്യമായി വരുന്നത്. ‘കിംഗ്ഫിഷര്‍ ‘ ഒരു പബ്ലിക്ക് ലിമിറ്റഡ് കമ്പനിയായി ഉയര്‍ത്തികൊണ്ട് വന്നത് അയാളുടെ പ്ലസ് പോയിന്റ് ആയിരുന്നു. കാരണം വ്യക്തിപരമായ ബാധ്യത ഉടമസ്ഥര്‍ക്ക് ഇല്ലാത്ത നീക്കം. ഷെയറുകള്‍ വ്യാപകമായി വിഭജിച്ചു നല്‍കിയ വ്യാപാരബുദ്ധിയുടെ നേട്ടത്തില്‍ വിരജിക്കുകയായിരുന്നു അയാള്‍. അതുകൊണ്ട് നഷ്ടം ഓഹരികളില്‍ ഒതുങ്ങും. അതുകൊണ്ട് അത് ചോദിച്ചു ആരും അയാളുടെ വീട്ടില്‍ വരാതിരിക്കാന്‍ നേരത്തെ കരുക്കള്‍ നീക്കി.
പിന്നെ ബാങ്ക് വായ്പ, അത് ഈട് നല്‍കിയ വസ്തുക്കള്‍ മേലും മറ്റും അങ്ങനങ്ങ് പോകും. പിന്നെ ഈ നഷ്ടം ആര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ ബാധിച്ചത് എന്ന് ചോദിച്ചാല്‍ നേരത്തെ പറഞ്ഞ ആ ജീവനക്കരിക്കാരിലേക്ക് മാത്രമേ വിരല്‍ ചൂണ്ടുന്നുള്ളൂ. ഇതെല്ലാം ചിന്തിച്ചുറപ്പിച്ച മല്യ അങ്ങനെ രാജ്യം വിട്ടു. കിംഗ് ഫിഷര്‍ വിമാനം അങ്ങനെ ചരിത്രമായി. അഞ്ചു വര്‍ഷത്തെ കരാര്‍ തീര്‍ന്നത് കൊണ്ട് മല്യ വാങ്ങിയ എയര്‍ ഡെക്കാന്‍ വരെ ഇപ്പോള്‍ തിരിച്ചു വരവിന്റെ പാതയിലാണ്. പക്ഷെ ‘നീല പൊന്മാന്റെ’ കഥ ഇവിടെ തീരുന്നു.
2007 കാലയളവില്‍ ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ രാജകീയമായി ബെയില്‍ വരിവരിയായി നിറഞ്ഞു കിടന്ന ‘ചുവന്ന യന്ത്ര പക്ഷിയുടെ; ഒരു പോടിപോലും ഇന്ന് കാണാന്‍ കഴിയില്ല. പകരം ചിലത് മറ്റ് പലതും അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ ആക്ക്രികടകയിലെ മണ്ണിനോട് അലിഞ്ഞു ഇരുമ്പ് വിലയും കാത്ത് കിടക്കുന്നു.
ഈ ലേഖനത്തിനു കടപ്പാട് -റോണി തോമസ് (ചരിത്ര-ശാസ്ത്ര സത്യങ്ങൾ ഗ്രൂപ്പ്), വിക്കിപീഡിയ.
1 comment
Ccggg