ലോകത്തിലെ ഏറ്റവും പഴക്കമേറിയ എയർലൈൻ

Total
71
Shares

നെതർലാണ്ടിൻ്റെ ഫ്ലാഗ് കാരിയർ എയർലൈൻ ആണ് KLM. KLM എൻ്റെ ചരിത്രം ഇങ്ങനെ – 1919 ൽ വൈമാനികനും, സൈനികമുമായിരുന്ന ആൽബർട്ട് പ്ലെസ്‌മാൻ ആംസ്റ്റർഡാമിൽ ഒരു ELTA എക്സിബിഷൻ നടത്തുകയുണ്ടായി. വലിയ വിജയമായിത്തീർന്ന ആ എക്സിബിഷനു ശേഷം ധാരാളം ഡച്ച് കമ്പനികൾ ഒരു എയർലൈൻ തുടങ്ങണമെന്ന മോഹവുമായി മുന്നോട്ടു വന്നു. അങ്ങനെ 1919 സെപ്റ്റംബർ മാസത്തിൽ നെതർലാൻഡ് രാജ്ഞിയായിരുന്ന ക്വീൻ വിലേമിന അതുവരെ സ്ഥാപിക്കപ്പെട്ടിരുന്നില്ലാത്ത, ആ എയർലൈൻ പദ്ധതിയ്ക്ക് രാജകീയ അംഗീകാരം നൽകി.

ഇതോടെ 1919 ഒക്ടോബർ 7 നു എട്ട് ഡച്ച് ബിസിനസുകാർ ചേർന്ന് KLM എന്ന പേരിൽ ഒരു എയർലൈൻ കമ്പനി സ്ഥാപിക്കുകയും ആൽബർട്ട് പ്‌ളേസ്‌മാൻ കമ്പനിയുടെ ആദ്യത്തെ ഡയറക്ടറും അഡ്മിനിസ്ട്രേറ്ററും ആയി. ‘കോണിന്ക്ലിക് ലാച്ചത്വാർട്ട് മാത്‍ഷാപ്പിജ്’ എന്ന ഡച്ച് വാക്കുകളുടെ ചുരുക്കപ്പേരാണ് KLM എന്നത്. 1920 മെയ് 17 നു KLM ന്റെ ആദ്യത്തെ വിമാനം ആകാശം കണ്ടു. ലണ്ടനിൽ നിന്നും ആംസ്റ്റർഡാമിലേക്ക് ആയിരുന്നു ആദ്യ സർവ്വീസ്. DH 16 എന്ന മോഡൽ ചെറുവിമാനം ആയിരുന്നു അത്. നാലുപേർക്ക് സഞ്ചരിക്കാവുന്ന ആ വിമാനത്തിൽ രണ്ടു ബ്രിട്ടീഷ് ജേർണലിസ്റ്റുകളും, ഏതാനും ന്യൂസ്പേപ്പറുകളും ആയിരുന്നു ഉണ്ടായിരുന്നത്. ആ വർഷം KLM മൊത്തം 440 യാത്രക്കാരെയും 22 ടൺ ചരക്കുകളും വഹിച്ചു.

1921 ൽ KLM ഷെഡ്യൂൾഡ് സർവ്വീസുകൾ ആരംഭിച്ചു. ഫോക്കർ F2, ഫോക്കർ F3 തുടങ്ങിയ എയർക്രാഫ്റ്റുകൾ KLM ന്റെ ഫ്‌ലീറ്റിലേക്ക് കടന്നു വന്നു. 1924 ൽ KLM തങ്ങളുടെ അന്താരാഷ്ട്ര സർവ്വീസ് ആരംഭിച്ചു. 1924 ഒക്ടോബർ ഒന്നിന് ആംസ്റ്റർഡാമിൽ നിന്നും അന്നത്തെ ഡച്ച് കോളനിയായിരുന്ന ഇന്തോനേഷ്യയിലെ ജക്കാർത്തയിലേക്ക് ആയിരുന്നു ആദ്യ സർവ്വീസ്. 1939 ൽ രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നതു വരെ ലോകത്തിലെ ഏറ്റവും ദൂരമേറിയ ഷെഡ്യൂൾഡ് വിമാനസർവീസ് ഇതായിരുന്നു.

1926 ഓടെ റോട്ടർഡാം, ബ്രസ്സൽസ്, പാരീസ്, ലണ്ടൻ, ബ്രെമെൻ, കോപ്പൻഹേഗൻ, മാൽമോ തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് KLM തങ്ങളുടെ സർവ്വീസ് വ്യാപിപ്പിക്കുകയുണ്ടായി. 1934 ൽ KLM Douglas DC-2 എയർക്രാഫ്റ്റ് വാങ്ങുകയും, അത് തങ്ങളുടെ ജക്കാർത്ത റൂട്ടിൽ സർവീസിനായി അയയ്ക്കുകയും ചെയ്തു. 1936 ൽ Douglas DC-3 വിമാനം കൂടി KLM വാങ്ങുകയുണ്ടായി.
മാഞ്ചസ്റ്ററിലെ ന്യൂ റിംഗ് വേ എയർപോർട്ടിൽ ആദ്യം സർവ്വീസ് നടത്തിയ എയർലൈൻ KLM ആയിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തോടെ മുടങ്ങിപ്പോയ പല റൂട്ടുകളിലേക്കുള്ള സർവ്വീസുകളും യുദ്ധത്തിനു ശേഷം 1945 ൽ KLM പുനരാരംഭിക്കുകയുണ്ടായി. 1946 മെയ് 21 നു ആംസ്റ്റർഡാമിൽ നിന്നും ന്യൂയോർക്കിലേക്ക് KLM സർവ്വീസ് ആരംഭിച്ചു. ന്യൂയോർക്കിലേക്ക് ഷെഡ്യൂൾഡ് സർവ്വീസുകൾ നടത്തുന്ന ആദ്യത്തെ യൂറോപ്യൻ എയർലൈനായിരുന്നു KLM. ഇതിനിടെ ഡച്ച് ഗവണ്മെന്റ് KLM ൻറെ പ്രധാന ഓഹരികൾ നേടുന്നതു വഴി, കമ്പനി നാഷനലൈസ്‌ഡ്‌ ആക്കുവാൻ താല്പര്യം കാണിച്ചു. എന്നാൽ കമ്പനി ഡയറക്ടർ ആയിരുന്ന ആൽബർട്ട് പ്ലെസ്‌മാൻ KLM ഒരു പ്രൈവറ്റ് എയർലൈൻ കമ്പനി ആയിരിക്കുവാനായിരുന്നു ആഗ്രഹിച്ചിരുന്നത്. ഇതുമൂലം KLM ന്റെ ചെറിയൊരു ശതമാനം ഓഹരികൾ മാത്രമേ അവർ ഗവണ്മെന്റിനു കൊടുത്തുള്ളൂ.

1953 ൽ ആൽബർട്ട് പ്ലെസ്‌മാന്റെ മരണത്തോടു കൂടി KLM ചെറിയ രീതിയിൽ സാമ്പത്തിക പ്രതിസന്ധികളെ നേരിട്ടുതുടങ്ങി. ഇതോടെ നെതർലാൻഡ് സർക്കാർ KLM ന്റെ പ്രധാന ഓഹരികൾ കൈക്കലാക്കുകയും, അവർ നേരത്തെ തീരുമാനിച്ചതുപോലെ കമ്പനിയെ നാഷണലൈസ്ഡ് ആക്കുകയും ചെയ്തു. സർക്കാരിന് കീഴിൽ വന്നതോടെ തുടക്കത്തിൽ സാമ്പത്തിക പ്രശ്‍നങ്ങളെയെല്ലാം അതിജീവിക്കുവാൻ KLM നു കഴിഞ്ഞെങ്കിലും 1961 ൽ കമ്പനി വീണ്ടും നഷ്ടത്തിലേക്ക് വീണു. 1963 ൽ KLM തങ്ങളുടെ നഷ്ടങ്ങൾ കുറയ്ക്കുന്നതിനായി ജീവനക്കാരെയും, അതോടൊപ്പം സർവ്വീസുകളും വെട്ടിച്ചുരുക്കുകയുണ്ടായി.

നഷ്ടക്കണക്കുകൾ തുടർന്നതോടെ 1965 ൽ കമ്പനിയിലുള്ള സർക്കാർ ഓഹരികളുടെ ശതമാനം കുറയ്ക്കുകയും KLM വീണ്ടും പ്രൈവറ്റ് എയർലൈനായി മാറുകയും ചെയ്തു. 1966 ൽ KLM യൂറോപ്യൻ റൂട്ടുകളിലേക്കും, മിഡിൽ ഈസ്റ്റ് റൂട്ടുകളിലേക്കും Douglas DC-9 മോഡൽ എയർക്രാഫ്റ്റുകൾ ഉപയോഗിച്ച് തുടങ്ങി. 1970 കളുടെ തുടക്കത്തിൽ KLM അന്നത്തെ ഏറ്റവും വലിയ യാത്രാവിമാന മോഡലുകളിലൊന്നായ ബോയിങ് 747-200 തങ്ങളുടെ ഫ്‌ലീറ്റിൽ ഉൾപ്പെടുത്തി.

1973 ലെ ഓയിൽ പ്രതിസന്ധി മൂലം വീണ്ടും KLM കടക്കെണിയിലാകുകയും, തൽഫലമായി സർക്കാർ ഓഹരികളുടെ ശതമാനം ഉയർത്തുവാൻ നിര്ബന്ധിതരാകുകയും ചെയ്തു. ഇതോടെ KLM വീണ്ടും നാഷണലൈസ്ഡ് കമ്പനിയായി മാറി.

1983 ൽ എയർബസ് A310 മോഡൽ എയർക്രാഫ്റ്റുകളും, 1989 ൽ ബോയിങ് B747-400 എയർക്രാഫ്റ്റുകളും KLM ന്റെ ഫ്‌ലീറ്റിലേക്ക് എത്തിച്ചേർന്നു. കൂടാതെ തങ്ങളുടെ പ്രവർത്തനങ്ങൾ ലോകം മുഴുവനും വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായി KLM, നോർത്ത് വെസ്റ്റ് എയർലൈൻസ്, കെനിയ എയർവേയ്‌സ് തുടങ്ങിയ എയര്ലൈനുകളുടെ ഓഹരികൾ സ്വന്തമാക്കുകയും ചെയ്തു. 1998 ൽ നെതർലാൻഡ് സർക്കാരിൽ നിന്നും മുഴുവൻ ഓഹരികളും തിരികെ വാങ്ങിക്കൊണ്ട് KLM ഒരു പ്രൈവറ്റ് എയർലൈൻ കമ്പനിയായി മാറി.

2003 ൽ എയർ ഫ്രാൻസും KLM ഉം തമ്മിൽ ലയിക്കുകയും Air France–KLM എന്ന പേരിൽ കമ്പനി രൂപീകൃതമാകുകയും ചെയ്തു. ലയനത്തിനു ശേഷവും ഇരു കമ്പനികളും തങ്ങളുടെ ബ്രാൻഡ് നെയിമിൽ മാറ്റങ്ങൾ വരുത്താതെ പ്രവർത്തനം തുടർന്നു. ഇതിനിടെ ബോയിങ് 777, എയർബസ് A330 എന്നീ മോഡൽ എയർക്രാഫ്റ്റുകൾ KLM ന്റെ ഫ്‌ലീറ്റിലേക്ക് വന്നുചേരുകയും ചെയ്യുകയുണ്ടായി. 2012 -13 കാലയളവിൽ ലോകത്തിലെ മികച്ച എയർലൈൻ സ്റ്റാഫ് അവാർഡുകൾ KLM നേടി. 2012 ജൂണിൽ ബയോഫ്യുവൽ ഇന്ധനമാക്കി ഉപയോഗിച്ചുകൊണ്ട് ദീർഘമേറിയ റൂട്ടിൽ സർവ്വീസ് നടത്തി KLM വാർത്തകളിൽ ഇടംനേടി.

ആംസ്റ്റൽവീനിൽ ആണ് KLM ന്റെ ഹെഡ്ക്വാർട്ടേഴ്‌സ് സ്ഥിതി ചെയ്യുന്നത്. ഇന്ന് ധാരാളം കമ്പനികളിൽ KLM നു ഓഹരികൾ സ്വന്തമായുണ്ട്. ഇന്ത്യയിലെ ബെംഗളൂരു, ഡൽഹി, മുംബൈ അടക്കം 66 രാജ്യങ്ങളിലായി 133 ലക്ഷ്യസ്ഥാനങ്ങളിലേക്ക് KLM നു ഇന്ന് സർവ്വീസുകളുണ്ട്. പാസഞ്ചർ സർവ്വീസുകളോടൊപ്പം കാർഗോ സർവ്വീസുകളും KLM ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. എയർബസ് Airbus A330, Boeing 737, Boeing 777, Boeing 787, Boeing 747-400ERF തുടങ്ങിയ എയർക്രാഫ്റ്റുകളാണ് ഇന്ന് KLM ന്റെ ഫ്‌ലീറ്റിൽ ഉള്ളത്. 2019 ൽ 100 വയസ്സ് പൂർത്തിയായ KLM, സ്ഥാപിച്ചപ്പോൾ മുതലുള്ള പേര് ഉപയോഗിച്ചു വരുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന എയർലൈൻ ആണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post