പ്രകൃതിയോട് കഥ പറയാൻ കാടും, മലയും, പുഴയും തേടിയൊരു യാത്ര

Total
27
Shares

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.

എന്റെ യാത്രകൾ എന്റെ ജീവിതത്തിന്റെ സന്ദേശമാണ്. കൊല്ലം സഞ്ചാരി ഗ്രൂപ്പിനൊപ്പം Jungle Book 49th Event രണ്ട് ദിവസത്തെ പൂജ ഹോളിഡേയ്‌സ് യാത്ര പോയത് മാമ്മലകണ്ടം, കുട്ടമ്പുഴ, ഭൂതത്തൻകെട്ട് ഡാം, ഇഞ്ചതൊട്ടിൽ തൂക്കുപാലം, കൊയിനി ഹിൽസ് വിശേഷങ്ങൾ ഇവിടെ തുടങ്ങുന്നു .

കാടും മലയും കയറണം ജീവിതം ഒന്നേയുള്ളു. ഒരു പാട് യാത്ര ചെയ്യണം, ഇഷ്ടമുള്ളത് കഴിക്കണം, ചിരിക്കണം, മതിയാവോളം മറ്റുള്ളവരെ ചിരിപ്പിക്കണം . അങ്ങനെ വിദൂര താരങ്ങളെ തേടി യാത്ര പൊക്കൊണ്ടേയിരിക്കണം. പ്രകൃതിയെ സ്നേഹിച്ചും അതിനൊടിണങ്ങി ജീവിച്ചും, മറ്റു ജീവജാലങ്ങളോടൊപ്പം കൂട്ട് കൂടിയും ഉള്ള യാത്ര എത്ര മനോഹരമാണ് വാക്കുകൾക്കും വർണ്ണനാതീതമാണ്.

ഞാൻ ഓരോ പ്രാവിശ്യവും ശ്വസിക്കുന്ന പ്രാണ വായുവിലും എന്റെ യാത്രയുടെ മനോഹരമായ വർണ്ണിക്കാൻ കഴിയാത്ത അനുഭവ സമ്പത്താണ് എന്റെ പ്രിയപ്പെട്ടവരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്. യാത്രകൾ, എഴുത്ത്, ഫോട്ടോഗ്രഫി, സൗഹൃദം ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരൻ, കൊല്ലക്കാരൻ.

സഞ്ചരിച്ച ദൂരത്തേക്കാൾ പ്രധാനമാണ് സഞ്ചരിക്കാനുള്ള ദൂരം. ഉപേക്ഷിക്കപ്പെടേണ്ടതല്ല നാം കണ്ട സ്വപ്നങ്ങളൊന്നും. പിന്നിലുള്ള ആളുകളുടെ എണ്ണമല്ല, മുന്നിലുള്ള സ്വപ്നത്തിന്റെ തീവ്രതയാണ് മനസ്സിന് കരുത്ത് പകരേണ്ടത് . ചെറിയ സമയമേ ഉള്ളു നമ്മുക്ക് മുന്നിൽ , പക്ഷേ വലിയ കാഴ്ചകൾ ആണ് നമ്മളെ കാത്തിരിക്കുന്നത്.

ദൈവം നമ്മുക്ക് ഈ കാടും , കാറ്റും , മഴയും ,മണ്ണും , മലയും, ഒക്കെ കാണാൻ കുറച്ച് സമയമേ തന്നിട്ടുള്ളൂ. അതു കൊണ്ട് ഉള്ള സമയം നമ്മുക്ക് യാത്രകളിൽ ആനന്ദം കണ്ടെത്തി ജീവിക്കാം. യാത്രകൾ ഇല്ലെങ്കിൽ എന്ത് ജീവിതമാണ് നമ്മൾ ജീവിക്കുന്നത് എന്ന് ഒന്ന് ചിന്തിച്ച് നോക്കുക. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ , ഇതില്ലെങ്കിൽ നമ്മുടെ ലൈഫ് തന്നെ വേസ്റ്റ് അല്ലെ പ്രിയപ്പെട്ടവരെ, മറ്റൊന്നും നോക്കണ്ട പ്രിയപ്പെട്ടവരെ നീലകാശത്തിൽ പാറി പറക്കുന്ന പക്ഷികളെ പോലെ പറന്ന് ഉയരാം നമ്മുക്ക് ഒന്നായി.

ഒന്നാം ദിവസത്തെ യാത്ര – പുലർകാല ഉദയ സൂര്യനെ സാക്ഷിയായി ഞങ്ങൾ യാത്ര കൊട്ടാരക്കരയിൽ നിന്ന് കൊല്ലം സഞ്ചാരിക്ക് ഒപ്പം ആരംഭിച്ചു . പ്രിയപ്പെട്ട സുഹൃത്ത് ഹരിക്ക് ഒപ്പമായിരുന്നു എന്റെ യാത്ര. ജീവിതം യാത്രകളിൽ തുടരുമ്പോൾ ഹൃദയത്തിലെ വേദന എങ്ങോട്ടോ ഒളിച്ച് ഓടുന്നു എന്ന് എനിക്ക് തോന്നിയ സമയവും, നിമിഷവും, നീണ്ട് കിടക്കുന്ന പാതയെ കാണുമ്പോഴാണ്. കഠിനമായ വെയിലിൽ മനസ്സിന്റ ഉള്ളം കുളിർപ്പിക്കാൻ എറണാകുളത്തെ ഭൂതത്താന്‍കെട്ട് – തട്ടേക്കാട്‌ ഭാഗത്തേക്കുള്ള യാത്ര വേനൽചൂടിൽ നിന്നുള്ള ഒരാശ്വാസമാണ് ഓരോ സഞ്ചാരിക്കും.

പ്രളയത്തെ അതീജിവിച്ച് ഭൂതത്താന്‍കെട്ട് ഇപ്പോൾ സഞ്ചാരികളുടെ പറുദീസയാകുന്നു എന്ന് ഇവിടെ വരുന്നവർക്ക് കാണാം. അതിജീവനത്തിന്റെ പാതയിലാണ് ഈ മനോഹരമായ തടാകവും അതിനോട് ചേര്‍ന്നുള്ള കാടും മേടും എല്ലാം. കോതമംഗലത്ത് നിന്നും 11 കിലോമീറ്റർ ഇടമലയാർ റൂട്ടിൽ സഞ്ചരിച്ചാൽ ഭൂതത്താൻ കെട്ടിലെത്താം. ഏകദേശം ഉച്ച സമയമായി ഞങ്ങൾ ഇവിടെ എത്തി ചേർന്നപ്പോൾ.

പെരിയാർ നദിക്ക് കുറുകേ നദിതട ജലസേചന പദ്ധതി എന്ന പേരിൽ 1957 ൽ നിർമ്മാണം ആരംഭിച്ച ഭൂതത്താൻകെട്ട് അണക്കെട്ട് 1964 ൽ കമ്മീഷൻ ചെയ്തു . ഇപ്പോൾ സംസ്ഥാന സർക്കാർ നിയന്ത്രണത്തിലാണ്. സഞ്ചാരികൾക്കിടയിൽ ഏറെ സ്വീകാര്യത ഉള്ള സ്ഥലമാണ് ഭൂതത്താൻ കെട്ട് അണക്കെട്ട് . ഇവിടുത്തെ വനത്തിനുള്ളിലൂടെ കുറച്ച് പോയാൽ പ്രകൃത്യാൽ നിർമ്മിക്കെപ്പെട്ടിട്ടുള്ള ഒരു അണക്കെട്ട് കാണാം. ഇത് ഭൂതങ്ങൾ നിർമ്മിച്ചതാണ് എന്നാണ് വിശ്വാസം. ഇതിൽ നിന്നുമാണ് ഈ സ്ഥലത്തിന് ഭൂത്താൻകെട്ട് എന്ന പേരു ലഭിക്കുന്നതത്ര .

ഐതീഹ്യം – ഭൂതത്താൻകെട്ടിന് സമീപത്തായി സ്ഥിതി ചെയ്യുന്ന പ്രശസ്ത ശിവക്ഷേത്രമാണ് തൃക്കരിയൂർ ശിവക്ഷേത്രം. ഈ ക്ഷേത്രത്തിനടുത്തായി കുറേ ഭൂതങ്ങൾ താമസിച്ചിരുന്നുവത്ര , ഒരിക്കൽ ക്ഷേത്രം വെള്ളത്തിൽ മുക്കി കളയുക എന്ന ഉദ്ദേശത്തിൽ അവർ ഒരു രാത്രി അണ കെട്ടാൻ ആരംഭിച്ചു. നേരം വെളുക്കുമ്പോഴേയ്ക്കും ക്ഷേത്രവും പരിസരവും വെള്ളത്തിനടിയിലാക്കുക എന്ന ഉദ്ദേശത്തിലാണ് അവർ പണി തുടങ്ങിയത്. എന്നാൽ ഇത് മനസ്സിലാക്കിയ ശിവ ഭഗവാൻ കോഴിയുടെ രൂപത്തിൽ ഇവിടെ എത്തുകയും നേരം വെളുത്തതറിയിച്ച് കൂവുകയും ചെയ്തു. കോഴിയുടെ കൂവൽ കേട്ടപ്പോൾ പുലർച്ചായി എന്നു കണ്ട ഭൂതങ്ങൾ പണി അവിടെ നിർത്തി പോയി. അങ്ങനെ ഭൂതങ്ങൾ കെട്ടിയ അണയാണ് ഭൂതത്താൻകെട്ട് എന്നറിയപ്പെടുന്നത് എന്നാണ് വിശ്വാസം. വിശ്വാസം അതലേ എല്ലാം .

ഭൂതത്താൻകെട്ട് ഡാമിൽ നിന്നും ഭൂതങ്ങൾകെട്ടി ഉപേക്ഷിച്ചു എന്നു കരുതുന്ന അണക്കെട്ടിലേക്കുള്ള യാത്രയാണ് ഇവിടെ പ്രധാനം. ഭൂതങ്ങൾ ഒളിപ്പിച്ച് വെച്ച ഭൂതത്താൻകെട്ടിലെ കൊച്ചു മാലാഖയുടെ കൈപിടിച്ച് , വനത്തിനുള്ളിലൂടെ ഒരു ചെറിയ ട്രക്കിങ്ങ് നടത്തി അതെ Dencil Jose ചേട്ടന്റെ മകൾ ആണ് ഈ കുഞ്ഞ് മാലാഖ , കുഞ്ഞ് വിരലുകൾ ചേർത്ത് പിടിച്ച് കാനന ഭംഗി ആസ്വദിച്ച് , കുറുമ്പി പെണ്ണിനൊപ്പം നടന്ന് നീങ്ങി , വിവിധ തരം പക്ഷികളെ കണ്ടു , പൂമ്പാറ്റകളുമായി കഥയും പറഞ്ഞ് , Lijo Jose Ayanimoottil ഏട്ടനും , Hilar Ahammed ഇക്കയും , Sanoj Sanu ഏട്ടനും , Ar John Vj ചേട്ടനും , പുലി മടയിലേക്ക് സ്വാഗതം ചെയ്തതും ഗുഹയ്ക്കുള്ളിലേക്ക് പോയ അനുഭവവും , Anand K Chandran ചേട്ടന്റെ ഊഞ്ഞാലാട്ടവും മറക്കാൻ കഴിയുന്നില്ല , പിന്നീട് ഇവിടെ ആസ്വദിക്കാൻ കഴിയുന്നത് സൈറ്റ് സീയിങ്ങ്, ഫോട്ടോഗ്രഫി തുടങ്ങിയവ ഇവിടെ മതിയാവോളം ഓരോത്തർക്കും ആസ്വദിക്കാം.

ഇരുവശവും വെള്ളം നിറ‍ഞ്ഞു കിടക്കുന്ന തട്ടേക്കാടിനെ പ്രശസ്തമാക്കുന്നത് ഇവിടുത്തെ പക്ഷി സങ്കേതമാണ്. പ്രമുഖ പക്ഷി നിരീക്ഷകനായ ശ്രീ സലിം അലിയുടെ പേരിലറിയപ്പെടുന്ന ഈ പക്ഷി സങ്കേതം നാട്ടു പക്ഷികളാൽ സമ്പന്നമായ ഒരിടമാണ്. ദേശാടന പക്ഷികളടക്കം ഏകദേശം 330 ൽ അധികം പക്ഷികൾ ഇവിടെയുണ്ട് എന്നാണ് കണക്കാക്കുന്നത്. നഗര തിരക്കുകളിൽ നിന്നും ഓടി രക്ഷപെടണമെന്ന് ആഗ്രഹിക്കാത്തവർ കാണിലേ നമ്മുക്കിടയിൽ , നഗരത്തിന്റെ തിക്കും , തിരക്കും , ബഹളങ്ങളും, പുകയും ഒക്കെ ചേരുമ്പോൾ മനസ്സ് അസ്വസ്ഥമാവുന്ന സമയം ഇവിടേക്ക് എത്തി പ്രകൃതിയുമായി അലിഞ്ഞ് ചേരാം .

കാടും, കാട്ടാറും കണ്ട് ഭൂതത്താൻ കെട്ടിനോടും, കുറുമ്പി മലാഖയോടും വിട പറഞ്ഞ് യാത്ര തുടർന്ന് എത്തി ചേർന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ എറണാകുളം ജില്ലയിൽ ഉള്ള ഒരു കൊച്ച് ഗ്രാമമായ ഇഞ്ചതൊട്ടിയിലേക്ക് ആയിരുന്നു. അതിൽ ഏറെ ജനശൃദ്ധ ആഹർഷിച്ച ഒരു സ്ഥലവുമാണ് ഇഞ്ചതൊട്ടി തൂക്കുപാലം . ഇഞ്ചതൊട്ടി തൂക്കുപാലത്തിന്റെ മുകളിലൂടെ ഞങ്ങൾ പ്രകൃതിയുടെ കാണാക്കാഴ്ചകൾ കാണാൻ തുടങ്ങി.

ഇഞ്ചതൊട്ടിയെയും, ചാരു പാറയെയും കൂട്ടി മുട്ടിക്കുന്ന ഒരു പ്രധാന കണ്ണി ആണ് ഈ തൂക്കുപാലം. കേരളത്തിലെ എറ്റവും വലിയ തൂക്കുപാലങ്ങളുടെ പട്ടികയിൽ ഇഞ്ചതൊട്ടിയും വരും. കേരളത്തിന് അകത്തും , പുറത്തും നിന്ന് ആയി ഒട്ടനവധി ആളുകൾ ആണ് ഈ പാലം കാണാനായി ദിവസവും വന്നു പോകുന്നത് . പെരിയാറിനു കുറുകയാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്‌.

തൂക്കുപാലത്തിന്റെ മധ്യ ഭാഗത്ത് നിന്നാൽ പാലം നല്ല രീതിയിൽ ഇളക്കം തട്ടുന്നതായി അറിയാൻ കഴിയും . തൂക്കുപാലത്തിന്റെ മുകളിൽ നിന്ന് പെരിയാറിന്റെ വന്യ സൗന്ദര്യം ആസ്വദിക്കാൻ കഴിയും , തൂക്കുപാലം കയറി മറു കരയിൽ എത്തിയാൽ ഇഞ്ചതൊട്ടി എന്ന കൊച്ച് ഗ്രാമമാണ്. വളരെയധികം വന സമ്പത്ത് കൊണ്ട് നിറഞ്ഞ നാടാണിത്. ഇഞ്ചതൊട്ടി നിവാസികൾക്ക്‌ പുറത്തേക്ക് കടക്കാനുള്ള പ്രധാന മാർഗ്ഗം പെരിയാറിന് കുറുകെയുള്ള ഈ തൂക്കുപാലം മാത്രമാണ് ഏക ആശ്രയം . ഈ പ്രകൃതി ഭംഗിയെല്ലാം Divyendu Appu ചേട്ടൻ ക്യാമറയിലേക്ക് പകർത്തുകയും ചെയ്തു .

പെരിയാറിന്റെ തീരത്തെ കാനന ഭംഗിയെല്ലാം ആസ്വദിച്ച് മടക്കയാത്രക്ക് ഒരുങ്ങുമ്പോൾ ചെറു ചാറ്റൽ മഴയിൽ നന്നഞ്ഞ് യാത്ര തുടരുമ്പോൾ കുട്ടമ്പുഴ എന്ന ഗ്രാമം ഞങ്ങളുടെ വരവേൽപ്പിനായി കാത്തിരിക്കുന്നു . ഞങ്ങളുടെ താമസ സൗകര്യം കുട്ടമ്പുഴയിലെ റിസോട്ടിലാണ് ഒരുക്കിയിരിക്കുന്നത് അലി ഇക്ക നോക്കി നടത്തുന്ന റിസോർട്ട് . പെരിയാറിനോട് ചേർന്ന് റബ്ബർ മരങ്ങളാലും , വന പ്രദേശത്താലും ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലം.

രണ്ടാം ദിവസം യാത്ര – കിഴക്കു സൂര്യനുദിക്കുന്നു, നാണം കൊണ്ടു തുടുത്ത പെരിയാറിന്റെ കവിളിലെ അരുണിമ കടമെടുത്തു കൊണ്ട് അകലെ നിന്നും ഒഴുകിയെത്തുന്ന സുപ്രഭാത കൃതികള്‍ എന്നത്തതിൽ നിന്നും വ്യത്യസ്തമായി പുലര്‍ച്ചെ എന്നെ ഉണര്‍ത്തി. കാലിലണിഞ്ഞ കൊലുസിന്‍ കൊഞ്ചലുമായി പെരിയാറിന്റെ പുഴപ്പെണ്ണ്‍ ഓടിയൊഴുകുന്നു. ഓളം വെട്ടിയോഴുകുന്ന പുഴയില്‍ ഒഴുകി നീങ്ങുന്ന കടലാസു വഞ്ചികള്‍ ആയി മാറി ഞങ്ങൾ യാത്രികർ ഒരു നിമിഷം .

മലകൾ ധ്യാനത്തിലാണ് എന്ന് പറയുന്നത് എത്ര ശരിയാണ്. മഞ്ഞ് മൂടിയ കാലങ്ങളും, സ്വപ്നങ്ങളും. നമ്മൾ ഓഫ് റോഡ് ട്രക്കിങ് നടത്തുമ്പോൾ ശരീരം മാത്രം കീഴടക്കുന്നു. സൂര്യനെപ്പോലെ ഹൃദയം അകലെയാണ് എന്ന് അലി ഇക്ക പറയുന്നതും ശരിയാണ്. ഹൃദയം തണുത്ത ആയിരം കയ്യുള്ള മഞ്ഞിനെ കാത്തിരിക്കുകയാണ് വീണ്ടും. സൗഹൃദം – ജീവിതവുമായി പറ്റിച്ചേര്‍ന്നു കിടക്കുന്ന ഒരേടാണ് എന്ന് പറയുന്നത് എത്ര ശരിയാണ് ഇത് മനസ്സിലാക്കാൻ കഴിയുന്നത് യാത്രകളിൽ മാത്രമാണ് .

മാമ്മലങ്കണ്ടം, മാമ്മലകളെ തേടിയുള്ള യാത്രയിൽ പ്രിയപ്പെട്ടവർക്കൊപ്പം യാത്രയിൽ… പക്ഷേ ഞാൻ തികച്ചും വ്യത്യസ്തയാർന്ന ഒരു യാത്രയാണ് നടത്തിയത്. കൊയിനിപാറയിലേക്ക് ഓഫ് റോഡ് ട്രക്കിങ് Ali Kuttampuzha ഇക്കയും , Mathews P Shaji ഇച്ചായനും , Agil Jose ചേട്ടനൊപ്പം നടന്ന് കയറിയപ്പോൾ ജീപ്പിൽ ഇരുന്ന് പോകുന്നതിനെക്കാട്ടിലും ഒരു സുഖമാണ് കിട്ടിയത്. അങ്ങും മിങ്ങും ചില വീടുകൾ മാത്രം നടന്ന് ഉയരങ്ങൾ കയറുമ്പോൾ ദാഹജലത്തിന് പരവേശമായി മണ്ണിന്റെ ഗന്ധത്തിനോടൊപ്പം നടന്ന് നീങ്ങി. അപ്പോഴാണ് എന്റെ ശ്രദ്ധ വൈഗ മോളിലേക്ക് തിരിഞ്ഞത്. നേരത്തെ പറഞ്ഞത് പോലെ ഒരു കുഞ്ഞ് മാലഖയായി അവൾ വിനായക് ചേട്ടനൊപ്പം പാറി പറക്കുകയാണ് .

കൊയിനി മലയിലേക്ക് ഈ കുഞ്ഞ് മാലഖയ്ക്ക് ഒപ്പം ഒരു ഓഫ് റോഡ്‌ ട്രക്കിങ് ഇപ്പോഴും ഹൃദയത്തിനുള്ളിലാണ്. കുട്ടമ്പുഴ എന്ന ഗ്രാമത്തെ മേഘസന്ദേശത്തെ തേടിയായിരുന്നു ഈ യാത്ര . തീർത്തും സ്വപ്നമോ, യാഥ്യാർത്യമോ എന്ന് ഇപ്പോഴും അറിയില്ല , ഈ മാലഖയെ കണ്ട് മുട്ടിയത് കാലത്തിന്റെ തീരുമാനാമായിരിക്കാം.

യാത്രകളോടും , കവിതകളോടും അവളുടെ ഇഷ്ടം എന്നെ അത്ഭുതപ്പെടുത്തി. ഞാൻ ഒറ്റക്കല്ലെന്ന് എന്ന ഓർമ്മപ്പെടുത്തലെന്നോണം വിരലുകളാലെന്റെ വിരൽ കോർത്ത് പിടിച്ച് തണുത്ത കാറ്റിന്റെ തലോടലോടെ യാത്ര തുടർന്നു . ഒറ്റ വാക്കിനാൽ അടയാളപ്പെടുത്താനാവാത്ത അവളെക്കുറിച്ച് ഇങ്ങനെ പറയാം. മായാത്ത വസന്തം പോലെ , മറയാത്ത നിഴൽ പോലെ , വാടാത്ത പൂക്കളെ പോലെ , ആ ചിരിക്കുന്ന മുഖവുമായി , കുഞ്ഞേ നീ എന്നും എന്റെ മനസ്സിൽ നിറഞ്ഞ് നിൽക്കും കുഞ്ഞ് മാലഖയാണിവൾ. ജലം അമൂല്യമാണ് അത് പാഴാക്കരുത് , അതുപോലെ തന്നെ പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ നമ്മുടെ ആവിശ്യം കഴിഞ്ഞ് വലിച്ചെറിയരുത് . നാളെയുടെ തലമുറയെ ഓർക്കുക , പ്രകൃതിക്ക് ദോഷം വരാത്ത രീതിയിൽ യാത്ര തുടരാം .

കണ്ണ് വേഗത്തിൽ മുന്നോട്ട് സഞ്ചരിക്കുന്നതും , മനസ്സ് അതിവേഗത്തിൽ ഓർമ്മകളിലേക്ക് സഞ്ചരിക്കുന്നതും യാത്രകളിലാണ്. പ്രകൃതി മനോഹരമായ കാഴ്ചകൾ ഏതൊരു ക്യാമറ പകർത്തുന്നതിനേക്കാട്ടിലും എന്റെ കണ്ണുകൾ പകർത്തി എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു. യാത്രയെ പ്രണയിക്കുന്നവർ ഉണ്ടോ ? ചാറ്റൽ മഴ ആസ്വദിച്ച് യാത്ര ചെയ്യാൻ ആഗ്രഹിക്കാത്തവർ ഉണ്ടോ? ജീവിതം യാത്രകളിൽ സന്തോഷമാക്കുക .

സഞ്ചരിച്ച ദൂരത്തേക്കാൾ പ്രധാനമാണ് സഞ്ചരിക്കാനുള്ള ദൂരം. മുന്നിലുള്ള സ്വപ്നത്തിന്റെ തീവ്രതയാണ് മനസ്സിന് കരുത്ത് പകരേണ്ടത് . ഓരോ യാത്രയും പ്രാഥമികമായി മനസ്സിലാക്കിത്തരുന്ന ഒരേ ഒരു കാര്യം ഇനിയും കാണാനുള്ള സ്ഥലങ്ങളുടെ വ്യാപ്തിയാണ്. നമ്മുടെ ചുറ്റുവട്ടത്തെ സ്ഥലങ്ങൾ പോലും നാം ശരിക്ക് കണ്ട് തീർക്കാറില്ലല്ലോ. നമ്മുടെ നാട്ടിൽ തന്നെ കാണാൻ വിട്ടുപോയ സവിശേഷമായ ഭൂഭാഗങ്ങൾ അനേകം വേറെയും ഉണ്ടാവും എന്ന മനസ്സിലാക്കലിൽ സഞ്ചാരം തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post