കെഎസ്ആർടിസിയുടെ വോൾവോ, സ്‌കാനിയ ബസ്സുകളിൽ യാത്രക്കാർക്ക് പുതപ്പ് കൊടുക്കുന്നതു സംബന്ധിച്ച് ധാരാളം പരാതികൾ യാത്രക്കാരുടെ പക്കൽ നിന്നും ഉണ്ടായിട്ടുള്ളതാണ്. അത്തരമൊരു പരാതി ഇതാ ഇപ്പോൾ വീണ്ടും. കോട്ടയം സ്വദേശിയും ബെംഗളൂരുവിൽ ജോലി ചെയ്യുന്നയാളുമായ ജോൺസൺ സെബാസ്റ്റ്യൻ എന്ന യാത്രക്കാരനാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. അദ്ദേഹം ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത കുറിപ്പ് താഴെ കൊടുക്കുന്നു.

ഞാൻ ഇത്തിരി തണുപ്പുള്ള സാഹചര്യങ്ങളിൽ പുതപ്പു ഇല്ലാതെ ഉറങ്ങി ശീലിച്ചിട്ടു ഇല്ലാത്ത ആൾ ആണ്. ksrtc എസി ബസ് ടിക്കറ്റ് എടുത്തപ്പോഴും സ്വാഭാവികം ആയും പുതപ്പു പ്രതീക്ഷിച്ചു. പണ്ട് തൊട്ടു എസി ബസ്സിൽ പോന്നു ശീലിച്ചത് ആണ്. സ്ലീപ്പർ ട്രെയിൻ യാത്ര നിർത്തിയപ്പോൾ പുതപ്പ് കൊണ്ട് നടക്കുന്നതും നിർത്തി. ഈയിടെ 21.15 കോട്ടയം – ബെംഗളൂരു സർവീസിൽ പുതപ്പില്ല എന്ന് പരാതിപെട്ട് അത് ശരിയാക്കിയിരുന്നു.

അന്നത്തെ ആ രാത്രി ഞാൻ ഉറങ്ങിയിരുന്നില്ല. ചായ കുടിക്കാൻ നിർത്തിയ സ്റ്റോപ്പിൽ നിന്ന് കിട്ടിയ തമിഴ് പത്രം കൊണ്ട് അഡ്ജസ്റ്റ് ചെയ്യാൻ ശ്രെമിച്ചെങ്കിലും അത് പറന്നു പോയി. ഇത്തവണ 1805 ബെംഗളൂരു – തിരുവനന്തപുരം ബസ് മാത്രേ കിട്ടിയുള്ളൂ. അതിൽ ആദ്യം വരുന്ന കുറച്ചു പേർക്ക് മാത്രേ പുതപ്പു ഉള്ളൂ എന്ന് മനസ്സിലാക്കാൻ താമസിച്ചു. പക്ഷെ കൈലിമുണ്ട് എൻ്റെ ഹാൻഡ് ബാഗിൽ വച്ചതു കൊണ്ട് വല്യ കുഴപ്പം ഇല്ലാതെ പോയി.

ഇനി എന്റെ കുറച്ചു നിർദേശങ്ങളും ആശങ്കകളും – ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ പുതപ്പു വേണോ എന്ന് ചോദിക്കുക അതിനു അലക്കു കൂലി ഹാൻഡ്ലിങ് ചാർജ് ഒക്കെ ചേർക്കാം. ഡ്രൈവർ കം കണ്ടക്ടർ തന്നെ നടപ്പാക്കാൻ ബുദ്ധിമുട്ടുന്ന ksrtc ക്കു പുതപ്പു ചെക്കർ പോസ്റ്റ് ചേർക്കാവുന്നതു ആണ്. SMS കഴിഞ്ഞ 2 തവണയും എനിക്ക് യാത്രക്ക് മുമ്പ് കിട്ടിയിട്ടില്ല. അങ്ങനെ അയക്കാൻ പ്ലാൻ ഉണ്ടെങ്കിൽ പുതപ്പു കൊണ്ട് വരണം എന്ന് ചേർക്കാവുന്നത് ആണ്.

ശമ്പളം കിട്ടാത്ത തൊഴിലാളികൾ ഇത്രയും തരുന്നില്ലേ എന്നാവും ചിന്ത. പെൻഷൻ കിട്ടാത്ത ഒരു തൊഴിലാളിയുടെ മകൻ SCT കോളേജ് ൽ പഠിച്ച ഒരു ഓർമയിൽ ആണ് എന്നും KSRTC വേണം എന്ന് വാശി പിടിക്കാറുള്ളത്. ഞാൻ പണ്ടേ എല്ലാരോടും പറയാറുള്ളത് പോലെ ഞാൻ നാട്ടിൽ വരുന്നെങ്കിൽ ഒന്നെങ്കിൽ എന്റെ സ്വന്തം വണ്ടിയിൽ അല്ലെങ്കിൽ അല്ലെ എന്റെ അപ്പന്റെ വണ്ടിയിൽ മാത്രം എന്നാണ്.
തിരിച്ചുള്ള യാത്രയിൽ KSRTC AC ഒന്നും കാണാത്ത കാരണം മാത്രം “കല്ലടാ” ൽ കേറേണ്ടി വന്നു. അവർ ആണേൽ പുതപ്പും വെള്ളവും ഒക്കെ തന്നു പ്രലോഭിപ്പിക്കുന്നു.

ആർടിഒ ഇടപെട്ടു ഇത്തരം ബൂർഷ്വാസി പ്രലോഭനങ്ങൾ നിർത്തലാക്കണം എന്നാണ് എന്റെ ഒരു ഇത്. സ്റ്റേജ് കാരൃർ പെർമിറ്റ് വേറെ ആർക്കും കൊടുക്കാതെ ksrtc ക്കു മാത്രം വച്ച് ചെയ്യുന്ന സർവീസ് ആണ് ഇത് എന്നാണ് എനിക്ക് മനസ്സിലായത്. തിരുവനന്തപുരം ബസ് കോട്ടയം എത്തിയത് 7 മണിക്ക് ആണ്. അപ്പൊ തിരുവനന്തപുരം എത്താൻ ഒരു 11 മണി ആകുമായിരിക്കും. അതിൽ പോകുന്നവരുടെ യോഗം. കുറച്ചു കഴിയുമ്പോൾ ആരും കേറാതെ നിർത്താൻ ആകും, അല്ലേൽ പകൽ വേഗം കോട്ടയം – തിരുവനന്തപുരം പോകാൻ ഉപയോഗിക്കാം.

KSRTC മെച്ചപ്പെടും എന്ന് പ്രതീക്ഷ ഒന്നും ഇല്ല എങ്കിലും എന്റെ 1020 കൂട്ടുകാരിൽ ആരെങ്കിലും ലുങ്കികൾ അല്ലെങ്കിൽ ഉപകാരപ്പെടട്ടെ എന്ന് വിചാരിച്ചു പോസ്റ്റ് ചെയ്യുന്നു. AC ൽ പുതപ്പു എണ്ണം നോക്കാൻ പറ്റാത്തവർ ട്രാക്കിംഗ് തരുമെന്ന് പ്രതീക്ഷ ഇല്ലാത്ത കൊണ്ട് പഴയ ട്രാക്കിംഗ് പരിപാടി പറയുന്നത് പോലും നിർത്തി. ഇതിനിടയിൽ കോയമ്പത്തൂർ നിന്ന് കയറിയ വിദ്യാർത്ഥിനികൾ പുതപ്പുമായി വന്നത് കണ്ടിരുന്നു, അവർ സ്ഥിരം യാത്രക്കാർ ആയിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.