ഭാരതീയ വിശ്വാസമനുസരിച്ച് വാവുബലി അഥവാ പിതൃതർപ്പണത്തിന് ആത്മീയതയുടെ മഹത്തായ ഒരു തലമുണ്ട്. ദക്ഷിണായനത്തിന്റെ തുടക്കമായ കർക്കിടക മാസത്തിലാണ് വാവുബലി. കർക്കിടക മാസത്തിലെ കറുത്ത പക്ഷത്തിന് പിതൃകൾക്ക് ആഹാരമെത്തിക്കുന്ന ആചാരമാണ് വാവുബലി. കർക്കിടകവാവ്‌ ദിവസം പിതൃക്കൾക്കായി ബലിതർപ്പണം നടത്തുക എന്നത് ശ്രേഷ്ഠമായ കർമമായാണ് വിശ്വസിച്ചു വരുന്നത്.

കേരളത്തിലെ ബലിതർപ്പണത്തിനായുള്ള പ്രധാന കേന്ദ്രങ്ങളായ ആലുവ, തിരുവല്ലം, ശംഖുമുഖം, വർക്കല, തിരുനെല്ലി, മുതലായ ദേവസ്ഥാനങ്ങൾ കർക്കിടകവാവിന് ഒരുങ്ങിക്കഴിഞ്ഞു. കൃത്യസമയത്തു പൊതുജനങ്ങൾക്ക് ബലിതർപ്പണ കേന്ദ്രങ്ങളിലേക്കെത്താനായി കെ.എസ്.ആർ.ടി.സി ഇത്തവണ കർക്കിടകവാവ്‌ ദിവസവും തലേന്നും പ്രസ്തുത സ്ഥലങ്ങളിലേക്ക് രാത്രിയും പകലും അനുസ്യൂതം ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ സംശയദൂരീകരണത്തിനും സഹായത്തിനുമായി പ്രതിജ്ഞാബദ്ധരായ ജീവനക്കാരെ ബലിതർപ്പണ കേന്ദ്രങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും ഡ്യൂട്ടിയ്ക്കായി നിയോഗിച്ചു കഴിഞ്ഞു.

കേരളത്തിലെ എല്ലാ ബസ് ഡിപ്പോകളിൽ നിന്നും ബലിതർപ്പണകേന്ദ്രങ്ങളിലേക്ക് അധിക സർവീസുകൾ ക്രമീകരിച്ചു വരികയാണ്. ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് പോകുന്ന സർവീസുകളെ സംബന്ധിച്ച സമയവിവരങ്ങൾക്കും അനുബന്ധ വിവരങ്ങൾക്കുമായി താഴെപറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

തിരുവല്ലം, ശംഖുമുഖം ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് പോകുവാനായി ഇനി പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. തിരുവനന്തപുരം സിറ്റി യൂണിറ്റ് – 0471 – 2575495, പാപ്പനംകോട് – 0471 – 2494002.

വർക്കല ബലിതർപ്പണ കേന്ദ്രത്തിലേയ്ക്ക് : ആറ്റിങ്ങൽ യൂണിറ്റ് – 0470 – 2622202. ആലുവ ബലിതർപ്പണ കേന്ദ്രത്തിലേക്ക് : ആലുവ യൂണിറ്റ് – 0484 – 2624242, എറണാകുളം യൂണിറ്റ് – 0484 – 2372033. തിരുനെല്ലി ബലിതർപ്പണ കേന്ദ്രത്തിലേക്ക് : മാനന്തവാടി യൂണിറ്റ് – 04935 – 240640

കൂടാതെ, തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷൻ – 0471 – 2323886, എറണാകുളം ബസ് സ്റ്റേഷൻ – 0484 – 2372033, കോഴിക്കോട് ബസ് സ്റ്റേഷൻ – 0495 – 2723796 എന്നീ ഫോൺ നമ്പരുകളിലൂടെയും അധിക സർവീസുകളുടെയും ദീർഘദൂര സർവീസുകളുടെയും വിവരങ്ങൾ ലഭ്യമാണ്.

ബലിതർപ്പണകേന്ദ്രങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്കായുള്ള സഹായത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി. സോഷ്യൽ മീഡിയ സെല്ലിലും, കൺട്രോൾ റൂമിലും ബന്ധപ്പെടാവുന്നതാണ്. കെഎസ്ആർടിസി, കൺട്രോൾറൂം (24×7) : മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799.

ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനായി online.keralartc.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കെ എസ് ആർ ടി സി ബസ്സുകളിൽ യാത്ര ചെയ്യൂ. സർക്കാർ പൊതുഗതാഗത സംവിധാനത്തെ മെച്ചപ്പെടുത്തൂ. യാത്രാ ബുദ്ധിമുട്ടുകളൊഴിഞ്ഞുള്ള ഒരു ബലിതർപ്പണം ആശംസിക്കുന്നു. കെഎസ്ആർടിസി എന്നും ജനങ്ങളോടൊപ്പം.

പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങള്‍ക്ക് പുറമേ വിവിധ ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഉണ്ട്. സ്‌നാന ഘട്ടങ്ങളെല്ലാം നിറഞ്ഞൊഴുകുന്നതിനാല്‍ തര്‍പ്പണത്തിനെത്തുന്നവര്‍ ജാഗ്രത പാലിക്കണം.

 കടപ്പാട് – KSRTC Social Media Cell.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.