കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ നവീകരണവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്. 2020 ഏപ്രില്‍ 1 മുതല്‍ BS VI മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങള്‍ മാത്രം നിരത്തിലിറക്കുന്നത് നിയമം മൂലം പ്രാബല്യത്തില്‍ ആയിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി പുതുതായി നിരത്തിലിറക്കുന്ന BS VI മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡീസല്‍ ബസുകളുടെ വിലയിരുത്തലിന്റെ ഭാഗമായി ടാറ്റാ മോട്ടോഴ്‌സ് നിര്‍മ്മിച്ച നൂതന സാങ്കേതിക വിദ്യകളോടുകൂടിയ പുതിയ ശ്രേണിയിലുള്ള BS VI ബസ് ഷാസി സൗജന്യമായി വാഗ്ദാനം ചെയ്തിരിക്കുന്നു.
കെ.എസ്.ആർ.ടി.സിയുടെ ആദ്യത്തെ BS VI നിലവാരത്തിലുള്ള ഈ വാഹനത്തിന് താഴെപ്പറയുന്ന പ്രത്യേക സൗകര്യങ്ങൾ ഉള്ളതാണ്.
4 സിലിണ്ടര്‍ എഞ്ചിനോടുകൂടിയ ഈ വാഹനം പരമ്പരാഗത 6 സിലിണ്ടര്‍ ഡീസല്‍ ബസുകളുടെ പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തുന്നതും, മെച്ചപ്പെട്ട ഇന്ധന ക്ഷമത, കുറഞ്ഞ പരിപാലന ചെലവ്, മികച്ച സസ്‌പെന്‍ഷന്‍ മൂലം സൂഖകരമായ യാത്ര എന്നിവ വാഗ്ദാനം ചെയ്യുന്നു.
നിലവിലെ രണ്ടാമത്തെ 4 സിലിണ്ടര്‍ എഞ്ചിനോടുകൂടിയ വാഹനം. ഏറ്റവും പുതിയ ശ്രേണിയിലുളള ന്യൂ ജനറേഷന്‍ എഞ്ചിന്‍ (NGE) അന്തരീക്ഷ മലിനീകരണ തോത് ഗണ്യമായി കുറയ്ക്കുന്നു. 5000 ലിറ്റര്‍ കപ്പാസിറ്റിയോടുകൂടിയ എഞ്ചിന്‍ കുറഞ്ഞ ആർ.പി.എം-ല്‍ ( 1000 to 2000) 180 HP ശക്തി നല്‍കുന്നു.
4 വാൽവ്സ് പെർ സിലിണ്ടർ കോമണ്‍ റെയില്‍ ഇഞ്ചക്ഷന്‍ (CRI) എഞ്ചിന്‍ 25 മുതല്‍ 30 ശതമാനം വരെ അധിക ഇന്ധന ക്ഷമത വാഗ്ദാനം ചെയ്യുന്നു. Full weveller സസ്പെൻഷൻ സുഖകരമായ യാത്ര ഉറപ്പാക്കുന്നു. 6 speed G 750 ഓവർ ഡ്രൈവ് ഗിയർ ബോക്സോടുകൂടിയ ഈ വാഹനം കൂടുതല്‍ യാത്രാ സുഖവും ഇന്ധന ക്ഷമതയും വാഗ്ദാനം നല്‍കുന്നു.
മികച്ച സൗകര്യങ്ങളോടുകൂടിയ ഡ്രൈവിംഗ് സീറ്റ്, ഗിയർ ഷിഫ്റ്റ് അഡ്വൈസർ, ടിൽട്ട് ടെലിസ്കോപ്പിക് സ്റ്റിയറിംഗ് എന്നിവ ഡ്രൈവര്‍ക്ക് സുഖകരവും സുരക്ഷിതവുമായ ഡ്രൈവിംഗ് ഉറപ്പാക്കുന്നു.
2021 സെപ്തംബർ 3 വെളളിയാഴ്ച വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ടാറ്റാ മോട്ടോഴ്‌സ് പ്രവര്‍ത്തന ക്ഷമത വിലയിരുത്തലിനായി കെ.എസ്.ആര്‍.ടി.സിയ്ക്ക് സൗജന്യമായി വാഗ്ദാനം ചെയ്ത ബസ് ഷാസി ബഹു: കെ.എസ്.ആർ.ടി.സി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ശ്രീ. ബിജു പ്രഭാകർ ഐ.എ.എസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് ടാറ്റാ മോട്ടേഴ്‌സിന്റെ റീജിയണല്‍ മാനേജർ ശ്രീ.അജയ് ഗുപ്തയിൽ നിന്നും ബഹു: ഗതാഗത വകുപ്പ് മന്ത്രി ശ്രീ.ആന്റണി രാജു അവര്‍കള്‍ ഏറ്റുവാങ്ങി.