എഴുത്ത് – ‎Raveena Ravi‎.

ഞാനും ഇത് എപ്പോഴും ചിന്തിക്കാറുണ്ട് കാരണം ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ഈ അടുത്ത സമയത്ത് ഒരിക്കൽ വീട്ടിൽ വിളിച്ചപ്പോൾ കൂടി ഇതേ കാര്യം അമ്മ എന്നെ വീണ്ടും ഓർമിപ്പിച്ചു. വീടിനടുത്തുള്ള ഒരു വ്യക്തി (പേര് പറയാൻ ആഗ്രഹിക്കുന്നില്ല. ഇത് വരുടെ മക്കൾ കണ്ടാൽ മനസ്സിൽ ആവും എന്ന് പ്രതീക്ഷിക്കുന്നു ) എനിക്ക് ജോലി കിട്ടി എന്ന് അറിഞ്ഞപ്പോൾ പറഞ്ഞ ഒരു കാര്യം. “ലാബിൽ ‘മലം മൂത്രം’ ടെസ്റ്റ്‌ ചെയ്യുന്ന ജോലി അല്ലേ, അത് അത്ര വലിയ കാര്യം ആന്നോ” എന്ന്.

അതുപോലെ എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാൾ കൂടി അടുത്തിടെ ഇതേ ചോദ്യം വീണ്ടു ആവർത്തിച്ചു. അപ്പോൾ ഞാൻ കുറെ വിഷമിച്ചു. ഇതേപറ്റി ആലോചിച്ചു. ലാബിൽ ആണെന്ന് പറയുമ്പോൾ ഇതുപോലെ മോശം ആയി കുറെ ആളുകൾ പറയുന്നു. എന്ത് കൊണ്ടാണ് ആളുകൾ ഒരു കോഴ്സിനെ ഇത്രെയും മോശമായി മനസിൽ ആക്കി വെച്ചിരിക്കുന്നത്. ഒരു നഴ്സ് ആകണം എന്ന് ഒരുപാട് സ്വപ്നം കണ്ടിട്ടുള്ള ആളായിരുന്നു ഞാൻ.

പ്ലസ് ടു വിനു ശേഷം ഏറ്റവും പ്രിയപ്പെട്ട രണ്ടു കൂട്ടുകാരികൾ, ഒരുമിച്ചു ഞങ്ങൾ നഴ്സ് ആവണം എന്ന് സ്വപ്നം കണ്ടിരുന്നവർ. എന്റെ സാഹചര്യം മൂലം എനിക്ക് അവരുടെ കൂടെ പോവാൻ പറ്റാഞ്ഞതും, അവർ നഴ്സിംഗ് പഠിക്കാൻ ബാംഗ്ലൂരിൽ പോവാന്ന് പറയാൻ എന്നെ വിളിച്ചതും, അവരോട് ഫോണിൽ ഒരുപാട് കരഞ്ഞതും, വീട്ടിൽ നഴ്സിംഗ് പഠിക്കാൻ വിടണം എന്ന് പറഞ്ഞു കരഞ്ഞതും, അണ്ണനെ കൊണ്ട് അച്ചാച്ചന്റെ അടുത്ത് അവൾക്കു ഇഷ്ട്ടം ഉള്ളത് പഠിക്കാൻ വിടണം എന്ന് റെകമെന്റ് ചെയ്തതും, എന്നിട്ടും മറ്റു പല കാരണങ്ങൾ കൊണ്ടും നഴ്സിംഗ് പോവാൻ സാധിക്കാത്തതും ഇന്നും ഒരു വേദനയോടെ ആണ് ഞാൻ ഓർക്കുന്നത്.

പിന്നീട് ലാബ് പഠിക്കാൻ ചേർന്നപ്പോൾ ഇതും മെഡിക്കൽ മേഖല ആണെല്ലോ എന്ന് കരുതി സ്നേഹിച്ചു. ഒരു ഡോക്ടറിനും നഴ്സിനും എല്ലാവരും റെസ്‌പെക്ട് കൊടുക്കുമ്പോൾ ആ ഒരു മേഖല ആയിട്ട് കൂടെ ലാബ് ടെക്നീഷ്യനെ ഭൂരിഭാഗം ആളുകളും ഇത്തരം കാഴ്ചപാടോടു കൂടി കാണുന്നു.

ഒരു രോഗി ഡോക്ടറുടെ അടുത്ത് ചെന്നാൽ അവർക്കു blood test, X ray, Ct scan, ECG, അതുപോലെ പല ടെസ്റ്റും എഴുതുന്നു. ഒരു ലാബ് ടെക്നീഷ്യനെ സംബന്ധിച്ചടത്തോളം ആ രോഗിക്ക് ബ്ലഡ്‌, യൂറിൻ, സ്റ്റൂൾ അങ്ങനെ പലതും ടെസ്റ്റ്‌ ചെയ്തതിനു ശേഷം റിപ്പോർട് നൽകുന്നു. പിന്നീട് ടെസ്റ്റ്കളുടെയും മറ്റും അടിസ്ഥാനത്തിൽ ആണ് ഡോക്ടർമാർ രോഗം എന്താണെന്നു നിശ്ചയിക്കുന്നതു. അവിടെ ആരും ഈ ടെസ്റ്റുകൾ ചെയ്ത ആളെ പറ്റിയോ ആ തൊഴിലിനെ പറ്റിയോ ആലോചിക്കുന്നില്ല. ഇതൊക്കെ മനസ്സിൽ ആക്കാതെ കുറെ ആളുകൾ (എല്ലാവരെയും ഉദേശിച്ചിട്ടില്ല) ഇതു ‘മലം മൂത്രം’ മാത്രം പരിശോധിക്കുന്ന ഒരു ജോലി ആയി മാത്രം കാണുന്നു. അവർക്കു വേണ്ടി മാത്രം ആണ് ഇത് എഴുതുന്നത്.

Biopsy പോലുള്ള ടെസ്റ്റുകളും എന്തിനേറെ ഇപ്പോൾ ലോകം മുഴുവനും വ്യാപിച്ചിരിക്കുന്ന കോറോണ വൈറസ് വരെ ഒരു വ്യക്തിക്ക് ഉണ്ടോ എന്ന് കൺഫോം ചെയ്യുന്നതും ഇതേ ‘മലവും മൂത്രവും’ പരിശോധിക്കുന്നു എന്ന് പറഞ്ഞു ആക്ഷേപിക്കുന്ന ഒരു വിഭാഗം ആൾകാർ തന്നെ ആണ് എന്ന് കൂടെ ഓർക്കുന്നത് നല്ലതാണ്.

ലാബ് പഠിച്ച കോളേജും അവിടെ കൂട്ടുണ്ടാരുന്ന കൂട്ടുകാരെയും, ട്രൈനിഗിന് പോയ ഉദയഗിരി മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിലെ ചേച്ചിമാരേയും, റോയൽ ഡയഗ്നോസ്റ്റിക്കിലെ സാറിനെയും, അവിടെയുണ്ടായിരുന്ന എല്ലാ സുഹൃത്തുക്കളെയും, അതുപോലെതന്നെ എനിക്കെന്നും എന്റെ ജീവിതത്തിൽ എന്നെ ഒരുപാട് ഹെല്പ് ചെയ്ത, ഇന്നും കൂടെയുള്ള എല്ലാ സുഹൃത്തുക്കളെയും നന്ദിയോടെ ഓർക്കുകയാണ്.

ഇന്ന് യെമനിൽ ജോലി വാങ്ങിത്തരികയും ലാബിലെ ഒരുപാട് പുതിയ കാര്യങ്ങളെ പറ്റിയും പുതിയ ടെസ്റ്റുകളെ പറ്റിയും പഠിപ്പിച്ചു തന്നതും എന്റെ കുഞ്ഞമ്മയായ മായ സുരേഷ്ബാബു ആണ്. ഇനി എന്നും അങ്ങോട്ടും ഒരു ലാബ് ടെക്‌നീഷ്യൻ ആയതിൽ അഭിമാനിക്കുന്നു. Thanks every one. Proud to be a LAB TECHNICIAN.

Nb: ഒരു ജോലിയും വിലകുറച്ചു കാണേണ്ടതില്ല എല്ലാജോലിക്കും അതിന്റെതായ അന്തസുണ്ട്. എല്ലാ ലാബ് ടെക്‌നീഷ്യൻ സഹോദരങ്ങൾക്കു വേണ്ടിയും കൂടിയാണ് എന്റെയീ കുറിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.