വിവരണം – നൗഷിബ മുഹമ്മദ്.
എത്രയോ പ്രാവശ്യം വളരെ അടുത്ത് വരെ പോയിട്ടുണ്ടെങ്കിലും സമയകുറവ് മൂലം ഞങ്ങൾ തിരിച്ചു വന്ന ഒരു സ്ഥലമാണ് ദുബായിലെ love lake. ഇന്നലെ ആ മാസ്മരിക സൗന്ദര്യം ശരിക്കും ആസ്വദിക്കാൻ പറ്റി.
2018 ൽ തുറന്ന ഈ തടാകം രണ്ടു ഹൃദയങ്ങളെ തമ്മിൽ കോർത്തിണക്കിയമാതിരി ഉള്ള ആകൃതിയില് ഏകദേശം 550,000 square മീറ്റർ വിസ്തൃതിയിൽ ആണ് സ്ഥിതി ചെയ്യുന്നത്. വരണ്ട മരുഭൂമിയുടെ മധ്യത്തിൽ ചുറ്റുമുള്ള ഈ തടാകവും പച്ചപ്പ് നിറഞ്ഞ പ്രദേശവും ഒരു താഴ്‌വാരം പോലെ ഓർമ്മിപ്പിക്കുക മാത്രമല്ല ഇതിന് മറ്റൊരു ലോക കാഴ്ച കൂടി നൽകുന്നു.
സൂര്യാസ്തമന സമയമായിരിക്കും ഇവിടെ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. തുടക്കത്തിൽ കാണുന്ന ചെറിയ ചെറിയ മനോഹരമായ തടാകങ്ങൾ (Al marmoon reservoir) തന്നെയാണ് love lake എന്ന ആശയ കുഴപ്പമുണ്ടായി വാഹനം നിർത്തുന്നവരും കുറവല്ല. ഞങ്ങൾ പക്ഷേ google ആന്റി പറഞ്ഞ ഇടത്തെ വണ്ടി stop ചെയ്തുള്ളൂ. അവിടെ എത്തിയപ്പോൾ മോഹൻലാൽ സിനിമയിലെ മൂപ്പൻ പറയണ ഡയലോഗ് ആണ് ഓർമ വന്നത് “കേട്ടറിവിനേക്കാൾ വലുതാണ് love lake എന്ന സത്യം.”
വളരെ വിശാലമായ സ്ഥലമായതു കൊണ്ട് തിരക്ക് ഫീൽ ചെയ്യില്ല. എത്ര കണ്ടാലും മതി വരാത്ത സ്ഥലം. 1400 വർഷങ്ങൾ പഴക്കം ഉള്ള ഒരു മരം ഇതിനകത്തു ഉണ്ടെന്നു കേട്ടു (കാണാൻ പറ്റിയില്ല ). മരത്തിലും ചെടിയിലും മണ്ണിലും വെള്ളത്തിലും എന്ന് വേണ്ട എല്ലായിടത്തും love ഷേപ്പിലുള്ള മുദ്രണങ്ങൾ വല്ലാത്ത ഒരു ആകർഷണം തന്നെ. വെറുതെയല്ല One of the top romantic places in Dubai എന്ന് ഈ സ്ഥലം തിരഞ്ഞെടുക്കപ്പെട്ടത്. ആർകെങ്കിലും propose ചെയ്യാനുൺടെങ്കിൽ പറ്റിയ സ്ഥലമാണ്.
ഞങ്ങളുടെ ആൾറെഡി ആ ചടങ്ങു കഴിഞ്ഞത് കൊണ്ടും ആ വകയിൽ 3 കുട്ട്യോൾ ആയതു കൊണ്ടും മറ്റുള്ള ലവ് ബേർഡുകളെ കണ്ടു ഗതകാല സ്മരണകൾ അനുസ്മരിച്ചു മുന്നോട്ടു നീങ്ങി (എന്റെ മൂപ്പര് അനുസ്മരിച്ചോ എന്നറിയില്ലാ). ഇതിനിടക്ക് എന്നെ കടത്തിവെട്ടാൻ ഫോട്ടോഷൂട്ടിനു വേണ്ടി ‘ഞാൻ എവിടെയാ നിൽക്കേണ്ടത് എന്റെ വയർ എവിടെയാ വെക്കേണ്ടത്’ എന്ന ഭാവത്തിൽ കൊറേ നിറ ഗർഭിണികളുടെ ബഹളം. അകമ്പടിയായി അവരുടെ കെട്യോന്മാരും കുട്ട്യോളും.
ഇതിനിടെ എന്റെ കെട്യോനെ കാണാനില്ല. എവിടെയെങ്കിലും വായി നോക്കി നിൽക്കയായിരിക്കും എന്നാണ് നിങ്ങൾ വിചാരിക്കുന്നെങ്കിൽ തെറ്റി. എന്റെ ഫോട്ടോഷൂട് ഭ്രമം അറിയാവുന്നതു കൊണ്ട് മൂപ്പര് എപ്പോഴേ മുങ്ങിയതാ. തടാകത്തിന്റെ വശത്തുള്ള ചെറിയ പച്ച പുൽത്തകിടി അതിന്റെ മനോഹാരിതക്കു ആക്കം കൂട്ടുന്നു. കൊറച്ചു നേരം അതിൽ ഇരുന്നു.
വെള്ളതിന്റെ അടിയില് റബ്ബര് പോലെ ഏതോ ഒരു material ആണ് ഉപയൊഗിചിട്ടുല്ലതു. അതിൽ നടന്നാല് വഴുക്കും എന്നുള്ളത് കൊണ്ട് ആദ്യമെ ഞാൻ മോള്‍ക്കു statutory warning അഥവാ നിയമപരമായ മുന്നരിയിപ്പു നല്കി. അതപ്പാടെ അവഗണിച്ച് അവളും.. ദാ കിടക്കുന്നു വെള്ളത്തിൽ. ആ വിലാപം കേള്‍ക്കാന് നിന്നാൽ എതേണ്ട ഇടതു എത്തൂല്ല.
പലരും കസേരയിൽ ഇരുന്നു വെള്ളത്തിൽ കാലും വെച്ച് സൂര്യസ്തമനം ആസ്വദിച്ച് ഇരിക്കുന്നുണ്ടായിരുന്നു. കസേരയില്ലാത്തവർ പായും കിടക്കയും കൊണ്ട് ഒരു മൂലയ്ക്ക് എപ്പോഴോ സ്ഥലം പിടിച്ചിട്ടുണ്ടായിരുന്നു. തിന്നാൻ വേണ്ടി വന്നവർക്കും അവിടെ സ്ഥലം ഇല്ലാതില്ല. “എന്താ ചേട്ടാ ഇവിടെ അറബികളെ ഒന്നും കാണാത്തത്” എന്ന് അതിനിടക്ക് diamond necklace എന്ന മൂവിയിലെ അനുശ്രീ ചെയ്ത കഥാപാത്രത്തെ ഓർമിപ്പിക്കുന്ന പോലെയുള്ള ഈ ഇടയ്ക്കു വിസിറ്റിന് കൊണ്ട് വന്ന ഏതോ ഒരു ചേച്ചിയാണെന്നു തോന്നുന്നു അവരുടെ ചേട്ടനോട് കാതിൽ ചോദിക്കുന്നുണ്ടായിരുന്നു. മൂപ്പര് ഇത് പോലെ എത്ര ചോദ്യം കേട്ടിരിക്കുന്നു എന്ന ഭാവത്തിൽ ഇരിക്കുന്നു.
ചേച്ചിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കന്തൂറ ഇട്ട അറബികളെ ഞാനും കണ്ടില്ലായിരുന്നു. കൊറേ ഭാഗങ്ങൾ ഇനിയും കാണാൻ ഉണ്ടായിരുന്നു. നേരം ഇരുട്ടിയതുകൊണ്ടു (വിശപ്പിന്റെയും ദാഹത്തിന്റെയും അസ്കിത കൂടി ഉണ്ടേ) കൊറേ നേരം കൂടി അവിടെ സമയം ചെലവഴിക്കണം എന്ന മോഹം ബാക്കി വെച്ചു ഞങ്ങൾഅവിടെ നിന്ന് വിട പറഞ്ഞു. കണ്ട ഭാഗങ്ങളെക്കാൾ മനോഹരമായ സ്ഥലങ്ങളായിരിക്കും കാണാത്ത സ്ഥലങ്ങൾ എന്ന് എൻറെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു. വീണ്ടും ഒരിക്കൽ കൂടി വരും (insha ആല്ലഹ്) എന്നുറപ്പിച്ചു.
ഒരു മരുപ്രദേശത്തു ഇത്രയും ബ്രഹത്തായ ഒരു കൃത്രിമ തടാകം പണിയണം എന്നുണ്ടെങ്കിൽ തീർച്ചയായും we must salute Dubai rulers for that. A big kudos to the vision and missions of UAE leaders. യാത്രകൾ അവസാനിക്കുന്നില്ല… Oscar Wild പറഞ്ഞത് പോലെ Live life with no excuses, travel with no regrets.. അല്ലേ?