‘മലമേൽ പാറ’ – കൊല്ലം ജില്ലയിലെ അധികമാരും അറിയാത്ത ഒരു പ്രദേശം..

Total
0
Shares

വിവരണം – Akhil Surendran Anchal.

മലമേല്‍ എന്ന പ്രദേശം സംസ്ഥാന വിനോദസഞ്ചാര വകുപ്പ് പ്രകൃതി സൗഹൃദ ടൂറിസം മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നു. വിനോദ സഞ്ചാര വികസനത്തിന് ഏറെ സാധ്യതകളുള്ള കിഴക്കന്‍ മേഖലയിലെ ഏറ്റവും പ്രകൃതി രമണീയമായ പ്രദേശങ്ങളിലൊന്നാണ് മലമേല്‍ പാറ എന്ന് പറയാം. ഐതീഹ്യ പ്രാധാന്യം കൊണ്ടും ദൃശ്യ ചാരുത കൊണ്ടും ചരിത്രപ്പെരുമ കൊണ്ടും ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രദേശമായി മാറിക്കഴിഞ്ഞു ഇന്ന് മലമേല്‍ പാറ . ഒരു കാലത്ത് പാറ ലോബികൾ ആർത്തിയോടെ പാഞ്ഞടുത്ത മലനിരകൾ. തുരന്നു തുരന്നു നാടിന്റെ ആത്മാവ് തന്നെ കുളം തോണ്ടു മെന്നായപ്പോൾ നാടാകെ ഇളകി, നാട്ടുകാർ സമര രംഗത്തിറങ്ങി. പാറ ഖനനം പൂർണ്ണമായും നിലച്ചതോടെ കൊല്ലം ജില്ലയിലെ മലമേൽ പാറ മികച്ച ടൂറിസം സാധ്യതയാണ് ഇപ്പോൾ മുന്നോട്ടു വെയ്ക്കുന്നത് . ആ പാറ വഴികളിലൂടെ ഒരു യാത്ര.

ത്രിമൂര്‍ത്തികളുടെ സംഗമ സ്ഥാനമെന്നനിലയില്‍ പ്രസിദ്ധമായ ശങ്കരനാരായണ ക്ഷേത്രം മലമേല്‍ പാറയിൽ ആണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്ര ചൈതന്യം തന്നെയാണ് മലമേൽ പാറയെ ഇത്രയും പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചിരിക്കുന്നത് എന്ന് എടുത്ത് പറയണ്ടേ കാര്യം തന്നെയാണ് . പഴയ കാല നാടുകാണിപ്പാറയ്ക്ക് ഇടയ്ക്ക് ഇടുങ്ങിയ ഗുഹ പോലെ ഒരു ദ്വാരം. പാറക്കൂട്ടങ്ങൾക്കിടയിലൂടെ മൃഗങ്ങളുടെ സഞ്ചാരത്തിനു പ്രകൃതി കനിവോടെ അളന്നു നൽകിയ വഴിത്താര.

പരുക്കൻ പാറകളിൽ അള്ളിപ്പിടിച്ചും നൂഴ്ന്നിറങ്ങിയും മുന്നോട്ടുപോകുമ്പോൾ ഏതു ധൈര്യശാലിയുടെയും ശ്വാസം ഒരുവേള നിലച്ചേക്കാം. എൻറ്റേയും ശ്വാസം നിലച്ചിരുന്നു. Wedding Studio കളുടെയും മറ്റ് സീരിയൽ , ആൽബം , സിനിമ ഷൂട്ടിങ്ങളും മലമേൽ പാറയിൽ വെച്ച് ധാരാളം ചിത്രീകരിച്ചിട്ടുണ്ട് . അതിൽ ഞാൻ കണ്ടിട്ടുള്ളതും എനിക്ക് അറിയാവുന്നതും ആയ Video അഞ്ചലിലെ Prayads Studio യുടെ Permo Wedding Video ആണ്. Photographer Stalin Jerom ചേട്ടൻ വളരെ മനോഹരമായി ആണ് Wedding Permo Video മലമേൽ പാറയിൽ ചിത്രീകരിച്ചിരിക്കുന്നത് എന്ന് കാണാം .

പാറകളുടെ വിടവിലായി കാണാം, പുലിച്ചാൺ. പുലിയുടെ താവളം. ഉള്ളിലേക്കു തലയൊന്നു നീട്ടി നോക്കൂ, പഴക്കമേറെച്ചെന്ന ചൂര് മണക്കുന്നു. മനുഷ്യന്റെ കടന്നു വരവിനു മുൻപു പുലി അടക്കം വന്യമൃഗങ്ങൾ മലമടക്കുകൾ താവളമാക്കിയിട്ടുണ്ടാകാം. പാറക്കൂട്ടങ്ങൾ പിന്നിട്ടു നാടുകാണിപ്പാറയ്ക്കു മുകളിലെത്തുമ്പോൾ ചന്ദനക്കാറ്റ് ചുറ്റി വീശുന്നതിനാൽ ക്ഷീണമെല്ലാം അതോടെ നമ്മുടെ അകലും. പാറക്കൂട്ടങ്ങൾക്കു ചാരെ ചന്ദനമരങ്ങൾ സമൃദ്ധമായി വളരുന്നു. പുൽത്തൈലത്തിന്റെ നറുമണം തൂകുന്ന ഇഞ്ചപ്പുല്ല് മേടുകളോളം വളർന്നു നിൽക്കുന്നു. സമീപം കൂറ്റൻ ഏഴിലംപാലയും കാണാം . അതിന്റെ ചുവട്ടിൽ ഇഞ്ചപ്പുല്ലിന്റെ നാമ്പുകൾ പൊട്ടിച്ചു മണപ്പിച്ച് അൽപനേരം ഇരിക്കാം. ഭൂമിയും ആകാശവും തൊട്ടു തൊട്ടു നിൽക്കുന്ന മലമേൽ ഗ്രാമപ്രദേശങ്ങൾ തരുന്ന പ്രകൃതിയുടെ ദൃശ്യ ഭംഗി അത് എന്റെ സഞ്ചാരി സ്നേഹിതർ ഇവിടെ വന്ന് അനുഭവിച്ച് അറിയുക. ഞാൻ പറഞ്ഞ് തരില്ല . മലമേൽ വാ ആവോളം പ്രകൃതി ഭംഗി ആസ്വദിക്കാം .

തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രമാണ് , മലമേൽ ശങ്കരനാരായണ ക്ഷേത്രം ഗ്രാമത്തിന്റെ മുഖശ്രീ തന്നെ ഈ ക്ഷേത്രത്തിന്റെയും ദേവൻമാരുടെയും ചൈതന്യത്തിലാണ് എന്ന് ഞാൻ വീണ്ടും എടുത്ത് പറയുന്നു . നടപ്പാറയിലെമ്പാടും ഇഞ്ചിപ്പുല്ല്. ഇവിടെ നിന്നു നാടുകാണിപ്പാറയിലേക്കു യാത്ര സാഹസികം. നാടുകാണിപ്പാറയ്ക്കു മുകളിൽ നിന്നാൽ തങ്കശേരി വിളക്കുമരം കാണാം. ചടയമംഗലം ജടായുപ്പാറയും, മരുതിമലയും തലയെടുപ്പോടെ നിൽക്കുന്നത് കാണാവുന്നതാണ് . നാടുകാണിപ്പാറയിൽ നേരത്തെ പൊലീസിന്റെ വയർലെസ് സ്റ്റേഷൻ ഉണ്ടായിരുന്നു. മിന്നലേറ്റ് അതു കത്തിപ്പോയി. കെട്ടിടം ഇപ്പോഴും ഇവിടെ അവശേഷിക്കുന്നു.

മലമേൽ പരിസ്ഥിതി സംരക്ഷണ വേദി, പരിസ്ഥിതി സംരക്ഷണ ഏകോപന സമിതി, കൊല്ലം ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപന സമിതി, മലമേൽ പൗരസമിതി, അറയ്ക്കൽ ദേവീക്ഷേത്ര ഉപദേശക സമിതി, കേരള ട്രസ്റ്റ് ദേവസ്വം കോൺഫെഡറേഷൻ, കേരള ഗാന്ധിയൻ സാംസ്കാരികവേദി, മലമേൽ വേലുത്തമ്പി സ്മാരക വായനശാല തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ സമരങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിലാണ് പാറഖനനം നിർത്തിവച്ചത് മലമേലിൽ .

ആയിരക്കണക്കിനു കുരങ്ങന്മാർ അധിവസിച്ചിരുന്നു ഇവിടെ. അവയിൽ പലതും മലയിറങ്ങി. ഇപ്പോഴും അഞ്ഞൂറിലേറെ കുരങ്ങന്മാരുണ്ടെന്നു നാട്ടുകാർ വാദിക്കുന്നു . ഈ പാറകളെ ബന്ധിപ്പിച്ചു സാഹസിക ടൂറിസം – ഇക്കോ ടൂറിസം – തീർഥാടന ടൂറിസം പദ്ധതികൾ ആവിഷ്കരിച്ചാൽ വിനോദസഞ്ചാരികൾ ഇങ്ങോട്ടേക്ക് ഒഴുകും. ഇപ്പോൾ തന്നെ നൂറുകണക്കിനു സഞ്ചാരികൾ വരുന്നുണ്ട്. മലനിരകൾ ഔഷധസസ്യങ്ങളുടെ കലവറയാണ്. ചന്ദനം, ഇഞ്ചിപ്പുല്ല് എന്നിവയ്ക്കു പുറമെ കറുക, കൂവളം, കാഞ്ഞിരം, ദന്തപ്പാല, കടുവപ്പാല, കുടപ്പാല, നറുനണ്ടി, അമൃത്, പേരാൽ, അരയാൽ തുടങ്ങിയവയും തിങ്ങി വളരുന്നത് നമ്മുക്ക് കാണാവുന്നതാണ് .

മലമേൽ മലനിരകളിലെപ്പോഴും ചന്ദനക്കാറ്റ് വീശും. മലനിരകളിൽ ചന്ദനമരങ്ങൾ വ്യാപകമായി വളരുന്നു. മരങ്ങളുടെ സുഗന്ധം കാറ്റിലലിഞ്ഞ് പരിസരമെമ്പാടും പരക്കും – ഗ്രാമത്തിന്റെ വിശുദ്ധി പോലെ. മറയൂർ കഴിഞ്ഞാൽ ചന്ദനമരങ്ങൾ സ്വാഭാവികമായി വളരുന്ന ഏക പ്രദേശം ഇവിടമാണെന്നു നാട്ടുകാർ പറയുന്നു. വനേതര പ്രദേശത്തു ചന്ദനം കൂടുതൽ വളരുന്ന ഏക പ്രദേശവും ഇതാകാം.
ഇവിടത്തെ മണ്ണിന്റെ ജൈവസമ്പുഷ്ടിയും കാലാവസ്ഥയുടെ പ്രത്യേകതകളുമാകാം ചന്ദനം ഇത്രയേറെ വളരാൻ കാരണം. പുരാതനകാലം മുതൽ ചന്ദനമരങ്ങളുടെ കലവറയായിരുന്നു ഇവിടം. ഐതിഹ്യങ്ങളും പുരാണങ്ങളും ഇടകലരുന്ന ഇവിടെത്തെ അക്കഥകൾക്കുമുണ്ട് ചന്ദനത്തിന്റെ സുഗന്ധം.

മലമേൽ പാറയിൽ എത്താൻ – കൊല്ലം നഗരത്തിൽ നിന്ന് ഏകദേശം 42 കിലോമീറ്റർ അകലെയാണ് മലമേൽ പാറ സ്ഥിതി ചെയ്യുന്നത്. കൊല്ലത്തു നിന്നു കൊട്ടാരക്കര വഴി വാളകത്തെത്തി അവിടെ നിന്നു കെ എസ് ആർ ടി സി –സ്വകാര്യ ബസുകളിൽ കയറി മലമേൽ എത്താം. കൊല്ലത്തു നിന്നു മറ്റു മാർഗമാണെങ്കിൽ അഞ്ചലിലെത്തി അവിടെ നിന്ന് ഏറം, തടിക്കാട് വഴിയും എത്താം. അഞ്ചൽ – ആയൂർ റോഡിലെ പനച്ചവിളയിൽ നിന്നും മലമേലിൽ എത്താം. എംസി റോഡ് വഴി വരുന്നവർക്ക് വാളകം വഴിയും മലമേൽ പാറയിൽ എത്തിചേരാവുന്നതാണ് .

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

കേരളത്തിനകത്തെ തമിഴ് പറയുന്ന ഗ്രാമമായ ‘വട്ടവട’യിലേക്ക്

വിവരണം – സന്ധ്യ ജലേഷ്. മലഞ്ചെരുവുകളെ തഴുകി വരുന്ന കാറ്റേറ്റ് സ്‌ട്രോബറിയും, ആപ്പിളും, കാരറ്റും, കാബേജും, ക്വാളിഫ്‌ലവറും, ഉള്ളിയും, ഉരുളക്കിഴങ്ങും, വെളുത്തുള്ളിയും വിളഞ്ഞു നില്‍ക്കുന്ന തോട്ടങ്ങളും, അലഞ്ഞുതിരിഞ്ഞു നടക്കുന്ന കോവര്‍ കഴുതകളും, തീപ്പെട്ടികൂടുപോലെ നിറമുള്ള വീടുകളും, ചെങ്കുത്തായ മലനിരകള്‍ക്കു നടുവില്‍ ജ്യാമിതീയ…
View Post

ജോസഫ് കോനി – ഒരുകാലത്ത് ജനങ്ങളുടെ പേടിസ്വപ്നമായ ആഫ്രിക്കൻ ഭീകരൻ

എഴുത്ത് – ടിജോ ജോയ്. വളരെ യാദൃച്ഛികമായാണ് നാഷണൽ ജിയോഗ്രഫിയില്‍ Warlords Of Ivory എന്നൊരു ഫീച്ചർ കാണാനിടയായത്. രാത്രി പന്ത്രണ്ടുമണി വരെ നീണ്ട ആ ഫീച്ചറില്‍ നിന്നാണ് ഉഗാണ്ടയിലെ LRA യെ കുറിച്ചും ജോസഫ് കോനിയെ കുറിച്ചും അറിഞ്ഞത്. കൂടുതൽ…
View Post

ഒയ്മ്യക്കോന്‍ – സ്ഥിരജനവാസമുള്ള ഭൂമിയിലെ ഏറ്റവും തണുത്ത പ്രദേശം

എഴുത്ത് – ബക്കർ അബു (എഴുത്തുകാരൻ, നാവികൻ എന്നീ നിലകളിൽ പ്രശസ്തനാണ്). കൊറിയയില്‍ നിന്ന് നോര്‍ത്ത് ജപ്പാനിലെ ഹോക്കൈടോ സ്ട്രൈറ്റ്‌ വഴി ഈസ്റ്റ്‌ സൈബീരിയന്‍ സീയിലെ തണുത്ത കാറ്റും കൊണ്ട് സൂര്യനെയൊന്നും കാണാതെ അലൂഷ്യന്‍ ദ്വീപിന്‍റെ ഉത്തരഭാഗത്തുള്ള കൊടുങ്കാറ്റു കാലാവസ്ഥയില്‍ അമേരിക്കയിലേക്ക്…
View Post

ഡൽഹി – മുംബൈ റോഡ് മാർഗ്ഗം ഇനി 13 മണിക്കൂറിൽ ഓടിയെത്താം

ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ നിന്നും വാണിജ്യ തലസ്ഥാനമായ മുംബൈയിലേക്ക് എളുപ്പത്തിൽ എത്തുവാൻ ഒരു എക്സ്പ്രസ്സ് വേ. വെറും പദ്ധതി മാത്രമല്ല, സംഭവം ഉടനെ യാഥാർഥ്യമാകും, 2023 ജനുവരിയിൽ. ആദ്യം 2021 ല്‍ പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവൃത്തികള്‍ നീളുകയായിരുന്നു. ഈ…
View Post

കെ.പി.എൻ. ട്രാവൽസ് – ഒരു ക്ലീനർ തുടങ്ങിവെച്ച ബസ് സർവ്വീസ് സംരംഭം

ഹൈവേകളിലും മറ്റും നിങ്ങൾ കണ്ടിട്ടുണ്ടാകും KPN എന്ന് പേരുള്ള ബസ്സുകളെ. അതെ, സൗത്ത് ഇന്ത്യയിലെ പേരുകേട്ട ബസ് ഓപ്പറേറ്ററാണ് KPN ട്രാവൽസ്. 1972 ൽ തമിഴ്‌നാട് സ്വദേശിയായ കെ.പി. നടരാജൻ രൂപം നൽകിയ സ്ഥാപനമാണ് കെ.പീ.എൻ ട്രാവൽസ്. വെറും ഏഴാം ക്ലാസ്…
View Post

അബുദാബിയുടെ സ്വന്തം ഇത്തിഹാദ് എയർവേയ്‌സ്

യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ഒരു ഫ്ലാഗ് കാരിയർ എയർലൈനാണ്‌ ഇത്തിഹാദ് എയർവേയ്‌സ്. ഇത്തിഹാദിന്റെ ചരിത്രവും വിശേഷങ്ങളുമാണ് ഈ ലേഖനത്തിലൂടെ നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുവാൻ ശ്രമിക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ രണ്ടാമത്തെ ഫ്ലാഗ് കാരിയർ എയർലൈനായ ഇത്തിഹാദ് എയർവേയ്‌സ് 2003 ലാണ് പ്രവർത്തനമാരംഭിക്കുന്നത്.…
View Post

ഇരിങ്ങാലക്കുടയിൽ നിന്ന് സത്യമംഗലം കാട് വഴി ബാംഗ്ലൂർ യാത്ര

വിവരണം – വൈശാഖ് ഇരിങ്ങാലക്കുട. പുതിയ വണ്ടിയെടുത്തു ആദ്യമായി നാട്ടിൽ വന്നു തിരിച്ചു പോവുകയാണ്. രാവിലെ ഏഴേകാലോടെ ഇരിങ്ങാലക്കുടയിൽ നിന്നും പുറപ്പെട്ടു. മാപ്രാണം ഷാപ്പ് കഴിഞ്ഞു, മാപ്രാണത്തു നിന്ന് വലത്തോട്ട് തിരിഞ്ഞു പ്രാവിന്കൂട് ഷാപ്പ്, വാഴ, നന്തിക്കര വഴിയാണ് ഹൈവേയിൽ കയറിയത്.…
View Post

13 ലക്ഷത്തിന് രണ്ടുനില വീട്… സാധാരണക്കാർക്കായി ആ രഹസ്യം…

എഴുത്ത് – അഭിലാഷ് പി.എസ്. ഞാൻ എൻ്റെ വീടിൻ്റെ ഈ ഫോട്ടോ കഴിഞ്ഞയാഴ്ച പോസ്റ്റ് ചെയ്തതാണ്. 13 ലക്ഷം രൂപയ്ക്കാണ് ഈ വീട് ഈ കാണുന്ന രൂപത്തിൽ ആക്കിയത്. ഈ പോസ്റ്റ് കണ്ടപ്പോൾ പലരും കളിയാക്കി ചിലർ പുച്ഛിച്ചു ചിലർ അത്ഭുതപെട്ടു…
View Post

മലയാളികൾ ‘ഇരട്ടപ്പേര്’ നൽകിയ ചില വാഹനങ്ങളെ പരിചയപ്പെടാം..

എന്തിനുമേതിനും ചെല്ലപ്പേരുകൾ ഇടാൻ നമ്മൾ മലയാളികളെ കഴിഞ്ഞേയുള്ളൂ മറ്റാരും. പല കാര്യങ്ങളിൽ നാം മലയാളികളുടെ ഈ കഴിവ് കണ്ടുകൊണ്ടിരിക്കുകയാണ്.ഇത്തരത്തിൽ ഇരട്ടപ്പേരുകൾ കൂടുതലും വീണിരിക്കുന്നത് വാഹനങ്ങൾക്കാണ്. പഴയ കൽക്കരി ബസ്സുകളെ കരിവണ്ടിയെന്നു വിളിച്ചു തുടങ്ങിയതു മുതൽ ഇത്തരം പേരിടൽ വളരെ കെങ്കേമമായി ഇന്നും…
View Post