ബസ്സിൽ കയറിയാലാണ് മൂക്കിന്റെ കാര്യം ഓർക്കുക. ചെറുവിരൽ മൂക്കിൽ കുത്തിക്കയറ്റി ഒരാഴ്ച പഴക്കമുള്ള മൂക്കള അടർത്തിയെടുത്ത് അതിലേക്ക് ഒന്നു നോക്കി ആരും കണ്ടില്ല എന്ന ഭാവത്തിൽ നിലത്തേക്കിടും: കാറ്റിൽ പാറി വീഴുന്നത് മുൻ സീറ്റിലെ ആളുടെ തലയിൽ.
വേറെ ഒരാൾ സീറ്റിൽ ഇരുന്ന ഉടനെ തലയിലെ താരനെല്ലാം അടർത്തിയെടുത്ത് ഇതുപോലെ കാറ്റിൽ പറത്തിക്കും. മറ്റു ചിലർ ചൊറിയും ചിരങ്ങുമാണ് അടർത്തിക്കളയുക. അതും അടുത്ത ആളുടെ തലയിൽ മുഖത്ത്. പിന്നെ ബൈക്കിന്റെ കീ ചെവിത്തോണ്ടിയാക്കും. ഇതൊക്കെ ക്ലീൻ ചെയ്യാൻ വീട്ടിൽ വച്ചു തന്നെ സമയം കണ്ടെത്തിക്കൂടേ? അതും മറ്റുള്ളവരുടെ ദേഹത്തേക്ക്.
കൂടാതെ ചിലർ ഓടുന്ന വണ്ടിയിൽ ഇരുന്ന് പുറത്തേക്ക് തുപ്പും. അത് ടൂവീലർ ഓടിക്കുന്ന ആളുടെ തലയിൽ. ചിലർക്ക് സീറ്റു കിട്ടേണ്ട താമസമേ ഉള്ളൂ ഉറക്കം തുടങ്ങാൻ (രോഗികളേയും പ്രായമായവരേയും കുറ്റപ്പെടുത്തുന്നില്ല). ഉറങ്ങിയാൽ അടുത്ത യാത്രികന്റെ തല സ്വന്തം തല കൊണ്ട് അടിച്ചു പൊളിക്കും. അല്ലെങ്കിൽ മുൻ സീറ്റിന്റെ പിന്നിലെ അഴി ഇടിച്ചു വളക്കും. അല്ലെങ്കിൽ സൈഡിലെ തൂണ് രണ്ടു കഷണമാക്കും.
തിയേറ്ററിൽ കയറിയാൽ ചുമ വന്നാൽ തുപ്പുന്നത് സീറ്റിനടിയിൽ. വരാൻ പോകുന്ന സീനുകൾ ഉറക്കെ വിളിച്ചു പറയും. കാല് മുന്നിലെ സീറ്റിനു മുകളിൽ വക്കും. നല്ല സീറ്റുകൾ കുത്തിക്കീറും. നടിമാർ വരുമ്പോഴേക്കും വൃത്തികെട്ട കമൻറുകൾ ഉറക്കെ വിളിച്ചു പറയും. (വീട്ടിൽ പറയുന്ന തഴക്കവും പഴക്കവും).
മുറുക്കി തുപ്പുന്നത് നടുറോഡിൽ… ഹോട്ടലിൽ ഭക്ഷണം കഴിച്ചാൽ എല്ലും മുള്ളും മേശയിൽ തുപ്പിയിടും. കൈയും വായും കഴുകാൻ പോയാൽ കാർക്കിച്ചു തുപ്പുന്നത് ഒന്നര കിലോമീറ്റർ ദൂരത്തിൽ കേൾക്കാം. തൊട്ടടുത്തിരുന്ന മറ്റുള്ളവർ ഭക്ഷണം കഴിക്കുന്നു എന്ന ചിന്തയില്ല. കാർക്കിക്കുന്ന ശബ്ദം കേൾക്കുന്ന രണ്ടു പേരെങ്കിലും ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഛർദ്ദിക്കും. അത് കണ്ട അഞ്ചു പേർ ഉടനടി ഛർദിക്കും. നമ്മൾ ജീവനും കൊണ്ട് ഓടും.
പൊതു ടോയ്ലറ്റിൽ കയറിയാൽ വെള്ളമൊഴിക്കില്ല. ട്രെയിനിലെ ടോയ്ലറ്റിലും തഥൈവ. ഇനിയും പറഞ്ഞാൽ തീരാത്ത എത്രയെത്ര കാര്യങ്ങൾ. ലോകം കണ്ട നമ്പർ വൺ മലയാളി.മാറുമോ ഈ ദു:ശീലങ്ങൾ?
കടപ്പാട് – Troll Railways.