മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

Total
108
Shares

വിവരണം – Zainudheen Kololamba.

അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്.

കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന് ഞാനാലോചിക്കുകയായിരുന്നു, ഈ ഊരുതെണ്ടലുകൾക്കിടയിൽ പരിചയപ്പെട്ട മലയാളി സൗഹൃദങ്ങളെക്കുറിച്ച്.
അഞ്ചുദിവസം കൂടെയുണ്ടായിരുന്ന ഇർഷാദും ടീമും. അവരിപ്പോൾ ശ്രീനഗറിലോ, ഗുൽമർലോ മറ്റോ കാണും. പിന്നെ ശിഹാബ്, ലേയിലേക്കുള്ള വഴിയിൽ കെലോങ്ങിൽ വച്ച് പരിചയപ്പെട്ട സഞ്ജയ്. ഡോർമിറ്ററിയിൽ തങ്ങിയിരുന്ന എന്നോട് ഫ്രഷാകാനോ മറ്റോ എന്താവശ്യങ്ങൾക്കും റൂമിലേക്ക് വരാം, അല്ല വരണം എന്ന് ഹ്യദ്യമായി ക്ഷണിച്ച സുഹൃത്തിനെ സ്നേഹത്തോടെയല്ലാതെ എങ്ങിനെ ഓർക്കാനാണ്. തിരക്കുകൾക്കിടയിൽ നമ്പർ വാങ്ങാനോ യാത്ര പറയാനോ കഴിഞ്ഞില്ല. സഞ്ജയ് ബായ്, നിങ്ങൾ തീർച്ചയായും അന്വേഷിച്ചിട്ടുണ്ടാകുമെന്നറിയാം ക്ഷമിക്കുക.

പിന്നെ നിസാം (Muhammed Nizam Moorkanad). രണ്ട് വർഷം മുമ്പാണ് നിസാമിനെ പരിചയപ്പെട്ടത്. അന്ന് വിശദമായി അദ്ധേഹത്തെക്കുറിച്ച് എഴുതിയിരുന്നു. ഇന്നിപ്പോൾ അദ്ധേഹത്തിന്റെ വൈഫുമുണ്ട് കൂടെ. അവരിപ്പോൾ ഹണിമൂൺ ആഘോഷത്തിലാണ്. കാണാൻ കഴിയുമെന്ന് നിനച്ചതല്ല. മണാലിയിലെ അലച്ചിലുകൾകൊടുവിൽ ആകസ്മികമായി കണ്ടുമുട്ടിയതാണ്.
ഓർമ്മക്കായ് മനോഹരമായൊരു ചിത്രം ഫ്രൈമിൽ പകർത്തി ഇരുവരോടും യാത്ര പറഞ്ഞു. ഇനിയുമുണ്ട് ഒത്തിരി പേർ എഴുതി മുഷിപ്പിക്കുന്നില്ല. പറയാനുദ്ധേശിച്ച കാര്യത്തിലേക്ക് കടക്കാം.

കഴിഞ്ഞ ദിവസങ്ങളിൽ കെലോങ്ങിലായിരുന്നു. ദില്ലിയിൽ നിന്ന് hrtc യുടെ ട്രാൻസ്പോർട്ട് പിടിച്ചാണ് അവിടെയെത്തിയത്, അടുത്ത ദിവസം പുലർച്ചെയുള്ള കെലോങ്ങ് – ലേ ബസ്സിൽ ലേയിലേക്ക് കയറാമെന്ന ധാരണയിൽ. സൗമ്യനായി സംസാരിക്കുന്ന സിഖ് സഹോദരനിൽ നിന്ന് ഡോർമെറ്ററി തരപ്പെടുത്തി. ലഗേജ് ഇറക്കി വെച്ചു. ഇനി വല്ലതും കഴിക്കണം. കെലോങ്ങിൽ ഹോട്ടലുകളുടെ നിയന്ത്രണം സ്ത്രീകൾക്കാണ്. ഓരോ ദാബ്ബകളും ഓരോ കുടുംബങ്ങൾ നടത്തുന്നതാണെന്ന് തോന്നുന്നു. സാമാന്യം ഭേദപ്പെട്ട ദാബയിൽ കയറി ദാൽ ചവൽ ഓർഡർ ചെയ്തു.

വിശപ്പടക്കി പുറത്തിറങ്ങിയപ്പോഴേക്കും പ്രകൃതി രൗദ്രഭാവം പൂണ്ടിരുന്നു. കനത്ത ഇടിമിന്നലിന്റെ അകമ്പടിയോടെ ശക്തമായ മഴ. കനമുള്ള തുള്ളികൾ. മുകളിൽ നിന്ന് ഒലിച്ചിറങ്ങുന്ന മലവെള്ളം സാഹസിക ഭാവം കൈവരിച്ചിരിക്കുന്നു. ഡോർമെറ്ററിയുടെ മുൻവശത്തിരുന്ന് ഹിമാചലിന്റെ പ്രകൃതിയനുഭവിച്ചു കൊണ്ടിരിക്കുകയാണ്. പെട്ടന്നാണ് വലിയൊരു ശബ്ദത്തോടെ മുൻവശത്തെ റോഡ് തകർന്നൊലിച്ചു പോയത്. കെലോങ്ങ് ബസ് സ്റ്റാന്റിലേക്കുള്ള വഴിയാണത്. വലിയ ശബ്ദം കേട്ട് മഴയത്തും ആളുകൾ ഓടി വരുന്നു. ഇവിടെ ഇങ്ങിനെയൊക്കെയാണ്. ഏത് സമയത്തും ഇവയൊക്കെ പ്രതീക്ഷിക്കാം.

കഴിഞ്ഞ ഞായറിന് ഹിമാചൽ കിന്നൗർ ഭാഗത്തുണ്ടായ അപകടവും അപ്രതീക്ഷിതമായിരുന്നു. ഒന്നര വർഷം മുമ്പ് അവിടെയെല്ലാം സന്ദർശിക്കാൻ അവസരം ലഭിച്ചിരുന്നു. ഡോ: ദീപ ശർമ്മയടക്കം ഒമ്പത് ടൂറിസ്റ്റുകളാണ് മരണപ്പെട്ടത്. പ്രകൃതിയോട് മല്ലിട്ട് ഇവിടുത്തെ ഗതാഗതം സുഖമമാക്കുന്ന സർക്കാർ സംവിധാനങ്ങളോട് ബഹുമാനം തോന്നി. പലയിടങ്ങളിലും ടണലുകളുടെ പണി തകൃതിയായി നടക്കുന്നുണ്ട്. വരുംവർഷങ്ങളിൽ ഗതാഗതം കൂടുതൽ സുഗമമാകും എന്നുറപ്പാണ്. എന്നാൽ സാഹസികതയാഗ്രഹിക്കുന്നവർക്ക് അതു വലിയ നഷ്ടമായിരിക്കും. അങ്ങനെയുള്ളവരാണല്ലോ ഹിമാചൽ -ലേ യാത്രകൾ അധികവും തിരഞ്ഞെടുക്കാറുള്ളത്.

ഏതായാലും റോഡ് തകർന്ന് പോയി. ലേ റൂട്ടിൽ പലയിടത്തും പ്രശ്നങ്ങളുമുണ്ടെന്ന് കേൾക്കുന്നു. ഇനി നാളെ ബസ്സ് സർവ്വീസ് നടത്തുമോ എന്നറിയില്ല. അടുത്ത ദിവസം പുലർച്ചെ 4.30ന് തന്നെ ബസ് സ്റ്റാന്റിൽ എത്തിയപ്പോൾ അത്ഭുതമൊന്നും സംഭവിച്ചില്ല. ലേഹ് റൂട്ടിൽ ബസ് ഇന്ന് സർവ്വീസ് നടത്തുന്നില്ല എന്നറിഞ്ഞു. തണുപ്പിൽ നല്ല ചൂടു കട്ടനടിച്ച് കുണ്ഡിതപ്പെട്ടിരിക്കുമ്പോഴാണ് സ്ഞ്ജയ്നെ പരിചയപ്പെടുന്നത്. നേരത്തെ പറഞ്ഞല്ലോ.

എന്നെപ്പോലെ അദ്ദേഹവും ലേയിലേക്ക് തന്നെയാണ്. റോഡ് ചാലുവാകും (റെഡിയാകും) വരെ കെലോങ്ങിൽ തന്നെ തങ്ങാം എന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. പക്ഷേ എന്ന് ശരിയാകുമെന്നറിയില്ല. എനിക്കാണേൽ അധിക സമയവുമില്ല. ഏതായാലും ഞാൻ ലേ ടിക്കറ്റ് ക്യാൻസൽ ചെയ്ത് മണാലിയിലേക്ക് കയറി. അവിടെനിന്ന് ഡൽഹി പിടിക്കാം. റോത്തോങ്ങ് കടന്ന് 10.45 ഓടെ മണാലിയിലെത്തി. ഇനി 11.45ന് മണാലിയിൽ നിന്ന് ചാണ്ടിഗഢ് വഴി ഡൽഹിയിലേക്ക് ട്രാൻസ്പോർട്ടുണ്ട്. നാളെ പുലർച്ചെ അഞ്ചു മണിയോടെയാണ് ഡൽഹിയിലെത്തുക.

ആലുപൊറോട്ടയും കഴിച്ച് ബസ്സിനു വേണ്ടി കാത്തു നിൽക്കുമ്പോഴാണ് ഒരു പയ്യനെ പരിചയപ്പെട്ടത്. ഇവനെ കുറിച്ചെഴുതാനാണിത്രയും വലിച്ചു നീട്ടിയത്. അലോസരമായെങ്കിൽ ക്ഷമിക്കുക.
പയ്യൻ മലയാളിയാണ്. വയനാട് ജ്യൂസ് മേക്കറാണെന്നാണ് പറഞ്ഞത്. ഒരു മലയാളിയെ കൂടെ പരിചയപ്പെട്ട സന്തോഷത്തിൽ അവനുമായി ഏറെ സംസാരിച്ചു. യാത്രാ പ്ലാനുകളും മറ്റും പരസ്പരം പങ്കുവെച്ചു. സൗമ്യമായ സംസാരം.

അതിനിടെയാണ് ശകടം സ്റ്റാൻഡിൽ എത്തിയിട്ടുണ്ടെന്നും കൗണ്ടറിൽനിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാമെന്നുമുള്ള അനൗൺസ് കേട്ടത്. ഏതായാലും ഞാൻ ബസ് ബുക്ക് ചെയ്യാനായി നീങ്ങി. അപ്പോഴാണ് അവൻ പറഞ്ഞത്. “ഞാനുമുണ്ട് ഈ ബസ്സിൽ ചാണ്ടീഗർ വരേ. നിങ്ങളെനിക്ക് കൂടെ ടിക്കറ്റെടുത്ത് തരുമോ. എന്റെ കാശ് അക്കൗണ്ടിൽ കയറിയിട്ടില്ല. പിരിയും മുമ്പ് ഗൂഗിൾ പേ ചെയ്തു തരാം” എന്ന്.

എനിക്ക് സന്തോഷം. മണിക്കൂറുകൾ യാത്ര ചെയ്യണം ചാണ്ടീഗറിലേക്ക്. പരസ്പരം സംസാരിച്ച് രസകരമായി യാത്രചെയ്യാമല്ലോ. ഞാൻ അവനുകൂടെ ചേർത്ത് ടിക്കറ്റെടുത്തു. 660 രൂപയാണ് മണാലി നിന്ന് ചാണ്ടിഗറിയിലേക്ക് ട്രാൻസ്പോർട്ടിന്. ടിക്കറ്റ് അവന് കൈമാറുകയും ചെയ്തു. അവനാകട്ടെ ബസ്സിൽ അടുത്തുള്ള മറ്റൊരു സീറ്റിലാണ് ഇരുന്നത്. ആയിക്കോട്ടെ, ഞാൻ നിർബന്ധിച്ചില്ല.

കഴിഞ്ഞദിവസം കെലോങ്ങിൽ ഒട്ടുമേ റേഞ്ചില്ലായിരുന്നു. എനിക്ക് ചിലയാളുകൾക്ക് അടിയന്തിരമായി വിളിക്കാനുമുണ്ട്. ഞാനതിൽ മുഴുകി. വണ്ടിപുറപ്പെടാൻ നേരം അവനെ നോക്കിയപ്പോൾ കാണുന്നില്ല. ഞാനെല്ലായിടത്തും നോക്കി. ഇല്ല, അവനെവിടെയുമില്ല. അപ്പോഴേക്കും വണ്ടി ചലിച്ചു തുടങ്ങിയിരുന്നു. എടുത്ത ടിക്കറ്റ് ക്യാൻസൽ ചെയ്യുമ്പോൾ പണം പൂർണ്ണമായി തിരികെ ലഭിക്കുന്നതിനാൽ എനിക്ക് കൂടുതലൊന്നും ചിന്തിക്കേണ്ടി വന്നില്ല അവൻ ഞാൻ കാണാതെ ബസ്സിൽ നിന്നിറങ്ങി കൗണ്ടറിൽ ചെന്ന് ടിക്കറ്റ് ക്യാൻസൽ ചെയ്ത് കാശും വാങ്ങി മുങ്ങി. ഗൂഗിൾ പേയുമില്ല ഒരുകോപ്പുമില്ല. ഒരു മലയാളി മറ്റൊരു മലയാളിയെ പറ്റിച്ചിരിക്കുന്നു. അത്രമാത്രം.

പ്രിയപ്പെട്ടവരേ, ഈ ദിവസങ്ങളിൽ പലരുമായും സഹവസിച്ചു, സംസാരിച്ചു, യാത്ര ചെയ്തു.വ്യത്യസ്ത നാട്ടുകാർ, അറിയാത്ത ദേശക്കാർ, ഭാഷകൾ ഒരാൾ പോലും പറ്റിച്ചില്ല, കബളിപ്പിച്ചില്ല. അവസാനം പറ്റിച്ചത് കേരളത്തിൽ നിന്ന് വണ്ടി കയറിയ മലയാളിയാണെന്ന് ഓർക്കുമ്പോഴാണ് പരമപുഛം തോന്നുന്നത്. ചിലപ്പോൾ അവനീ എഴുത്ത് വായിക്കുന്നുണ്ടാകാം, അല്ലെങ്കിൽ അവനെപ്പോലുള്ളവർ വായിക്കുന്നുണ്ടാകാം. സൗമ്യമായി നിങ്ങളോട് പറയാനുള്ളത്: ആവശ്യമായ പണമില്ലെങ്കിൽ ഹിച്ച് ഹൈക്കിങ്, ക്ണാപ്പ് എന്നെല്ലാം പറഞ്ഞ് ഇറങ്ങിപ്പുറപ്പെടാതിരിക്കുക. അല്ലെങ്കിൽ യാത്രക്കിടയിൽ അധ്വാനിച്ച് പണം കണ്ടെത്തുക. മലയാളികളെ മുഴുവൻ അപമാനിക്കാതിരിക്കുക. അപേക്ഷയാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post