വിവരണം – ഷാരോൺ ആർ. കൃഷ്ണൻ.
എല്ലാവരുടേം പോലെ പ്രവാസത്തിന്റെ പിടിയിൽ പെട്ടു പോയ എനിക്കും വർഷത്തിലെ കുറച്ചു ദിനങ്ങൾ എന്നും വിലപെട്ട ഒന്നാണ്. 2017 ജനുവരി 6 എന്ന തിയതി ഞങ്ങൾ അഞ്ച് കൂട്ടുകാർ (Dhileep,Arun,Sijo and Madavan) ഏതാണ്ട് 2016 ജൂൺ മുതൽ മനസ്സിൽ കുറിച്ചിട്ടു. കൂട്ടത്തിൽ ഞങ്ങൾ രണ്ടു പേരാണ് പ്രവാസികൾ. അങ്ങിനെ ഒരുവിധം ലീവ് ഒപ്പിച് നാട്ടിൽ എത്തി.. മനസ്സിൽ മണാലി മാത്രം ആയതു കൊണ്ടാകാം നാട്ടിലെ കാറ്റിനു വരെ നോർത്തിലെ തണുത്ത കാറ്റിന്റെ ഗന്ധം ആയിരുന്നു.
മുന്നേ പ്ലാൻ ചെയ്‌ത പോലെ കൊച്ചി to ഡൽഹി ഫ്ലൈറ്റ് ജനുവരി 6ന് റിട്ടേൺ 12 ജനുവരി തിരിച്ചും. ഡൽഹി യിൽ നിന്നും മഞ്ഞു മൂടിയ സുന്ദരിയെ കാണാൻ ഒരു സെൽഫ് ഡ്രൈവ് മതി എന്ന് തീരുമാനിച്ചു. ഒരു ഫോർഡ് എക്കോസ്പോർട് ബുക്ക് ചെയ്‌തിരുന്നു. 6 ആം തിയതി വൈകിട്ട് ഡൽഹി എത്തി ഒന്നു കറങ്ങി. പിറ്റേന്നു രാവിലെ കാറുമായി വോളർ കാർസിലെ ചേട്ടൻ ഹോട്ടലിൽ എത്തി. അങ്ങിനെ വണ്ടി സ്റ്റാർട്ട് ചെയ്തു സ്വപ്നത്തെ എത്തിപ്പിടിക്കാൻ ആക്സിലറേറ്റർ കൊടുത്തു. ഇനി 570 Km ആണ് ഡൽഹി to മണാലി. ഹരിയാന ചണ്ഡീഗഡ് അതിന്റ ഭംഗി ഒക്കെ കണ്ടു ഹിമാചൽ എത്താറായി പൊട്ടിപൊളിഞ് റോഡിലൂടെ ഞങ്ങൾ മല കേറുമ്പോൾ നേരം ഇരുട്ടി. ലോറികൾ ചീറിപ്പായുന്ന ആ നേരത്ത് ഞങ്ങൾ മഴയേ പോലും വക വയ്ക്കാതെ പാഞ്ഞു കാരണം കാർ ഓടിച്ചു ഏകദേശം തളർന്നിരുന്നു. ചണ്ഡീഗഡ് ഒക്കെ കറങ്ങി അത് കൊണ്ടാണ് ഇത്രേം ലേറ്റ് ആയത്.
അങ്ങനെ മാണ്ടി ജില്ലയിലെ സുന്ദർ നഗർ എത്തിയപോൾ മഞ്ഞു തലയിൽ ഏറ്റി വരുന്ന വണ്ടികൾ കാണാൻ തുടങ്ങി. അപ്പൊ പണി പാളി എന്ന് തോന്നി. അവർ ഇന്നലെ മുതൽ മഞ്ഞിൽ ബ്ലോക്ക് ആയി കിടന്നതാണ് എന്ന് കേട്ടപോൾ കൊറച്ചു പേടി ആയി. പക്ഷെ പിന്നേം വണ്ടി എടുത്ത് വിട്ടു. കുറെ ചെന്നപോൾ വണ്ടികളുടെ നീണ്ട നിര .അപ്പൊ പണി സെരിക്കും പാളി. കൊറേ നാളുകൾക്കു ശേഷം അന്നുമുതൽ ആണത്രേ മഞ്ഞു വീണു തുടങ്ങിയത്. അങ്ങനെ റോഡിലൂടെ മുട്ടിനൊപ്പം മഞ്ഞു. പിന്നെ ഒരു രാത്രി മൊത്തം കാറിൽ കിടന്നു ഉറങ്ങി. രാവിലെ JCB വന്നു മഞ്ഞു മാറ്റുന്ന വരെ കാത്തില്ല, പോകുന്ന ദൂരം പോയി. ലാസ്റ്റ് ഒരു വോൾവോ ബസ്സ് റോഡ് മുടക്കുന്ന വരെ.
പിന്നേം രക്ഷ ഇല്ല. വണ്ടി തിരിച്ചു വിടാൻ പോലീസ് എത്തി. അടുത്ത ടൌണിൽ ഫ്രഷ് ആകാൻ ഒരു റൂം ഒപ്പിച്ചു Snow Shoes വാങ്ങി പോന്നു. അങ്ങനെ ബ്ലോക്കിലൂടെ മെല്ലെ മെല്ലെ മണാലി എത്തി. അവടെ ബുക്ക് ചെയ്‌ത ഹോട്ടലിലേക്ക് പോകുന്ന റോഡ് മഞ്ഞു കൊണ്ട് കാണാൻ പോലും ഇല്ല. മണാലി മൊത്തം ഇരുട്ടിലും, എവ്ടെയും പവർ ഇല്ല. ഒരുവിധം ഒരു രാജുഭായിയുടെ കാലു പിടിച്ചു പവർ ഉള്ള ഒരു റൂം ഒപ്പിച്ചു റസ്റ്റ് എടുത്തു. മണാലിയിലെ മാൾ റോഡിനു അടുത്തു തന്നെയായിരുന്നു ഞങ്ങളുടെ റൂം. വിശ്രമത്തിനു ശേഷം പുറത്തിറങ്ങി മഞ്ഞിന് ഞങ്ങളെ മൂടാൻ കൊടുത്തു നടന്നു. മണാലിയിൽ ശെരിക്കും കറങ്ങാൻ പറ്റിയില്ല അത്രേം മഞ്ഞായിരുന്നു. എന്നാലും ഞങ്ങൾ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. കാർ മഞ്ഞിൽ നിന്നും മാന്തി എടുത്ത് പുറപെട്ടു. ഹിഡിംബ ടെമ്പിൾ ഒക്കെ കണ്ടു പിന്നേം കൊറേ ഒക്കെ കറങ്ങി.
പിറ്റേന്ന് നേരെ സോളാങ് വാലി ലക്ഷ്യമാക്കി നീങ്ങി. പക്ഷെ പോലീസ് അപ്പോഴെക്കും റോഡ് ബ്ലോക്ക് ചെയ്തു. ഞങ്ങൾ കുറേ റിക്വസ്റ്റ് ചെയ്തു, പക്ഷെ നടന്നില്ല. എന്നാലും ദൈവം ഞങ്ങൾക്ക് മുന്നിൽ റാംബോ എന്ന പിക്കപ്പ് ഡ്രൈവറുടെ രൂപത്തിൽ എത്തി. ഡീൽ ഉറപ്പിച്ചു. അയാൾ കാർ മുകളിൽ പാർക്ക് ചെയ്‌തിരുന്നു. മെല്ലെ പോലീസിനെ പറ്റിച്ചു അവടെ എത്തി. അയാളുടെ വണ്ടിയിൽ കയറി സോളാങ് വാലി എത്തി. അതായിരുന്നു ഞങ്ങളുടെ ലൈഫിൽ കണ്ട ഏറ്റവും ഭംഗി ഉള്ള കാഴ്ച. മഞ്ഞിൽ മൂടിയ മലകൾ… പറയാൻ വാക്കുകൾ ഇല്ല. അവടെ ശരിക്കും എന്ജോയ് ചെയ്തു. ബട്ട് അപ്പോളേക്കും ബ്രീത്ത് (ശ്വാസം) പ്രോബ്ലം വന്നു തുടങ്ങി. പിന്നെ തിരിച്ചു വരുമ്പോൾ പിക്കപ്പ് വാനിനു ബാക്കിൽ നിന്നു ഒരു കിടിലൻ യാത്ര.
അങ്ങനെ മണാലിയിൽ നിന്നും ഞങ്ങൾ പിന്നീട് കുളു എത്തി. അവിടെ റിവർ റാഫ്റ്റിങ് ഒക്കെ നടത്തിയശേഷം, കൊറച്ചു ഷോപ്പിംഗ് ഒക്കെ നടത്തി ഞങ്ങൾ മടങ്ങി. 11 ആം തീയതി ഞങ്ങൾ തിരികെ ഡൽഹിയിൽ എത്തി. ബാക്കിയുള്ള ഒരു ദിവസം ഞങ്ങൾ ഡൽഹിയിൽ കറങ്ങി. കുത്തബ് മിനാർ, റെഡ് ഫോർട്ട്, ഇന്ത്യ ഗേറ്റ്, കൊണാട്ട് പ്ളേസ്, പാലിക ബസാർ ഒക്കെയങ്ങു ചുറ്റി. രാത്രി ഒരു പാർട്ടിയും ഒപ്പം ചൂട് മോമോസും ഒക്കെ ആയി ഡൽഹിയിൽ ആ അവസാന ദിവസം ഞങ്ങൾ ആഘോഷിച്ചു. നാളെ തിരിച്ചു പോകേണ്ട കാര്യം ഓർത്തു ശരിക്കും വിഷമവും ഉണ്ട്. കാർ ഒക്കെ റിട്ടേൺ ചെയ്തു. പിന്നെ രാത്രി ഡൽഹിയുടെ കുറേ നടന്നു. ചരിത്രം ഉറങ്ങുന്ന മണ്ണിലൂടെ വെറുതെ. ഇനിയും തിരിച്ചു വരാം അടുത്ത വട്ടം എന്ന് പറഞ്ഞു നോർത്തിനോട് തൽകാലം ഒരു ബൈ പറഞ്ഞു…