മൺകലം – വെറൈറ്റി രുചികൾ നിറഞ്ഞൊരു ഭക്ഷണയിടം

Total
0
Shares

വിവരണം – ‎Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.

മൺകലം – ആ പേരിൽ തന്നെയുണ്ട് ഒരു സുഖം. കുറേ നാളായി മനസ്സിൽ പോകണമെന്ന് കരുതിയ ഒരു ഭക്ഷണയിടം. അങ്ങനെ ഒരു നാൾ ഒരു പകൽ സമയം കുടുംബ സമേതം ഈഞ്ചക്കലെ (തിരുവനന്തപുരം) സുബാഷ് നഗറിലുള്ള മൺകലത്തിലേക്ക് .

കേട്ടും കണ്ടും കൊതിച്ചതായ പല വിധ സ്പെഷ്യൽ ഇനങ്ങൾ അവിടെ ഉണ്ടായിരുന്നുവെങ്കിലും ചിക്കൻ ഫ്രൈഡ് റൈസാണ് ആദ്യം ഓർഡർ ചെയ്തത്. പിന്നാലെ അവിടത്തെ സ്പെഷ്യൽ ഇനമായ ബീഫ് കൊത്തു ഇടിയപ്പവും. ശേഷം മൺകലം സ്പെഷ്യൽ മോമോസും, ഒരു ചായ, ഒരു സുലൈമാനി രണ്ടു ലൈം ടീയും.

ആദ്യം തീൻ മേശയിൽ എത്തിയത് ബീഫ് കൊത്ത് ഇടിയപ്പമായിരുന്നു. എല്ലാം ഞെരിപ്പ് ആയിരുന്നുവെങ്കിലും കൂട്ടത്തിലെ ഏറ്റവും മുട്ടൻ ഞെരിപ്പൻ ഇവനായിരുന്നു. ഇടിയപ്പത്തിന്റെ നൂലിഴകളിൽ ഇഴുകി ചേർന്ന ബീഫിന്റെ കൊത്തിയെടുത്ത രുചി തരംഗങ്ങൾ. അവിടത്തെ ഷെഫിനെ ഒന്ന് കണ്ടു ഒരു നമസ്‍കാരം പറയണം എന്ന് ഇപ്പോൾ ആഗ്രഹിക്കുന്നു. അടുത്ത പ്രാവശ്യം ആകട്ടെ. നാല് പ്ലേറ്റിലോട്ടു ഞാൻ അതു വിളമ്പി. നിമിഷങ്ങൾ കൊണ്ട് അതു അപ്രത്യക്ഷമായി. അതീവ രുചികരം. മസ്റ്റ് ട്രൈ ഐറ്റം. വിടരുത് ഇവനെ.

അടുത്തതായി ഫ്രൈഡ് റൈസ് ബിരിയാണി ചിക്കൻ. ഫ്രൈഡ് റൈസിൽ ബിരിയാണിയിലുള്ള പോലുള്ള ചിക്കൻ പീസുകൾ ചേർന്നത് എന്ന് പറയാം. കൂടെ കിട്ടിയ സലാഡും, നാരങ്ങ അച്ചാറും നന്നായിരുന്നു. അതിന്റെ കൂടെ കിട്ടിയ സ്വീറ്റ് ചില്ലി സോസും ഒരു വ്യത്യസ്തത പുലർത്തി. എല്ലാം കൊണ്ടും അതീവ ഹൃദ്യമായിരുന്നു. അതും തകർത്തു വാരി നുണഞ്ഞ് ഇറക്കി.

ഇവിടം വരെ വന്നിട്ട് ഇവിടത്തെ സ്പെഷ്യൽ മോമോസ് നോക്കാതെ പോകുന്നത് ശരിയല്ലലോ . വരട്ടെ മൺകലം സ്പെഷ്യൽ മോമോസ്. നിങ്ങൾ ഒരു മോമോസ് പ്രിയരല്ലെങ്കിൽ കൂടി ഇവിടത്തെ മൺകലം സ്പെഷ്യൽ മോമോസ് ഇഷ്ടപ്പെടും എന്നാണ് എന്റെ പക്ഷം. കാരണം ഒരു സൗത്ത് ഇന്ത്യൻ സ്റ്റൈലിൽ, നാടൻ രീതിയിലാണ് ഈ സ്പെഷ്യൽ മോമോസ് തയ്യാറാക്കുന്നത്. ഉപ്പും പുളിയും പിന്നെ അല്പം മധുരവും ചേർന്നൊരു സുന്ദരൻ വിഭവം. ചിക്കൻ, ക്യാബേജ്, ഇഞ്ചി, തൈര്, മസാലകൾ, കറിവേപ്പില, കപ്പലണ്ടി ഇവയെല്ലാം ഇതിൽ വരും. തനതായ മോമോ വിഭവങ്ങളും ലഭിക്കും. മോമോസ് ഇഷ്ടപ്പെടുന്നവർ മറക്കണ്ട. ഇഷ്ടപ്പെടാത്തവർക്കും ഒന്ന് പരീക്ഷിക്കാം.

കസ്റ്റമർ ഈസ് കിംഗ് എന്ന നിലയിൽ ഉള്ള മനോഭാവം ആണ് ഹോട്ടൽ അധികൃതരിൽ നിന്നും സർവീസ് ചെയ്യുന്ന ജീവനക്കാരിൽ നിന്നും അനുഭവപ്പെട്ടത്. ഒരു ചായയും, ഒരു സുലൈമാനിയും, രണ്ടു ലൈം ടീയും കഴിച്ചു മംഗളം പാടി മൺകലത്തെ വാഴ്ത്തി അവിടെ നിന്നും ഇറങ്ങി. ശരിക്കും ഇത് രുചികൾ നിറച്ച ഒരു മൺകലം തന്നെ.

മൺകലത്തിന്റെ വരവ് അഥവാ ഷാരുഖ് ഖാന്റെ ഈ ഭക്ഷണ സംരംഭം –  ബി.ടെക് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുധാരിയായ ശ്രീ ഷാരുഖാന്റെ തുടക്കം ഒരു IT സംരംഭത്തിലൂടെയായിരുന്നു. ഒരു സംരംഭകൻ എന്ന നിലയിൽ ജീവിതം സ്വപ്നം കാണുന്ന ഈ ചെറുപ്പക്കാരൻ തനിക്ക് കുറച്ചും കൂടി ആസ്വാദ്യകരമായ ഇഷ്ടമേഖലയായ റെസ്റ്റോറന്റ് മേഖലയിലോട്ടു തിരിഞ്ഞു, അങ്ങനെയാണ് ഇവിടെ സ്ഥലം വാങ്ങി ഓഗസ്റ്റ് 27, 2018 ൽ സ്വന്തമായി മൺകലം എന്ന ഭക്ഷണയിടം ആരംഭിച്ചത്.

ഭക്ഷണപ്രേമികളുടെ വളരെ നല്ല അഭിപ്രായങ്ങളുമായി നല്ല നിലയിൽ മുന്നേറവെ സാമ്പത്തികരമായോ വ്യവസായപരമായോ അല്ലാതെ ചില പരിതഃസ്ഥിതികളാൽ 2019 ജനുവരി മുതൽ 2020 ജനുവരി വരെ ഇത് വാടകയ്ക്ക് കൊടുത്തിരിന്നു.വീണ്ടും ഈ വർഷം ജനുവരി 3 മുതൽ ഷാരൂഖാന്റെ കീഴിൽ തന്നെ പ്രവർത്തനം പുനരാംഭിച്ചു, കട്ടയ്ക്കു ഷാരൂഖിന്റെ ഉമ്മയും കൂടെയുണ്ട്.

ഇപ്പോൾ പ്രവർത്തന സമയം രാവിലെ 11:30 മുതൽ രാത്രി 12 മാണി വരെയാണ്.മുൻപ് പ്രാതൽ ഉണ്ടായിരുന്നു. വിഷമിക്കേണ്ട രാവിലത്തെ ബ്രേക്ഫാസ്റ്റ് സഹിതം മാർച്ച് അവസാനം മുതൽ മുഴുവൻ സമയവും സജീവം ആക്കാനുള്ള ഒരുക്കത്തിലാണ് മൺകലം. മൺകലത്തിന്റെ തനതു വിഭവങ്ങളായ കലം ബിരിയാണിയും, ഊണും പൊതിച്ചോറും വിവിധ തരത്തിലുള്ള മീൻ വിഭവങ്ങളും അപ്പോൾ ഉണ്ടാകും.

കിഴി ബിരിയാണി – കിഴി കൊത്ത് പെറോട്ട , കിഴി പെറോട്ട (ബീഫ്, ചിക്കൻ) , കൊത്ത് ബിരിയാണി, കൊത്ത് ഇടിയപ്പം, കപ്പ ബിരിയാണി ഇതൊക്കെ ഇവിടത്തെ സ്പെഷ്യൽ വിഭവങ്ങളിൽ പെടും. ഭക്ഷണ ആസ്വാദകരെ തൃപ്തി പെടുത്താൻ ഒരുങ്ങി ഇറങ്ങിയിരിക്കുകയാണ് മൺകലം. തീർച്ചയായും തിരുവനന്തപുരത്ത് ഭക്ഷണ ആസ്വാദകർ പോയിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്ന്.

വില വിവരം: കൊത്ത് ഇടിയപ്പം ബീഫ് – ₹ 120, ഫ്രൈഡ് റൈസ് ബിരിയാണി ചിക്കൻ – ₹ 139, മൺകലം സ്പെഷ്യൽ മോമോസ് – ₹ 140, ചായ – ₹ 10, സുലൈമാനി – ₹ 10,
ലൈം ടീ – ₹ 10. Timings: 11:30 AM to 12:00 AM, Seating Capacity- 40 (8 പേർക്ക് താഴെ ഇരിക്കാം.മുകളിൽ 32 പേർക്കും).

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

ജനമൈത്രി പോലീസിനൊപ്പം പൂയംകുട്ടി വനത്തിലേക്ക്

വിവരണം – അരുൺ കളപ്പില. ശ്വാസം അടക്കിപ്പിടിച്ചനുഭവിച്ച അതി കഠിനമായൊരു വനയാത്രയാണിത്. ആനച്ചൂരിൽ, ഇരുണ്ട കാട്ടിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെ അനുഭവിക്കുന്ന ഒരു ലഹരിയുണ്ട്. അതാണീ യാത്രയുടെ ജീവൻ. കാടിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യന്റേയും ആഗ്രഹമാണ്, കാടിനെ നോവിക്കാതെ നിശബ്ദമായി മരങ്ങളെ, പക്ഷികളെ,…
View Post

മുഖം മിനുക്കി കളർഫുള്ളായി നമ്മുടെ സ്വന്തം കോഴിക്കോട് ബീച്ച്

കോഴിക്കോടിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളാണ് കോഴിക്കോട് ബീച്ചും മിഠായിതെരുവും മാനാഞ്ചിറയും കുറ്റിച്ചിറയും തളിയുമെല്ലാം. ഒരു സഞ്ചാരി എന്ന നിലയിൽ ഇവയുടെയൊക്കെ മനോഹാരിത എന്നും ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മനോഹരമായതും ആൾത്തിരക്കേറിയതുമായ ബീച്ചുകളിലൊന്നാണ് കോഴിക്കോട് ബീച്ച്. കോവിഡ് വ്യാപനത്തിന്…
View Post

മൂന്നാറിൻ്റെ തലവര മാറ്റാൻ ‘എസ്കേപ്പ് റോഡ്’

എഴുത്ത് – ദയാൽ കരുണാകരൻ. ഇപ്പോൾ കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്. കൊടൈക്കനാലിന്റ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ടൂറിസ്റ്റ് സ്പോട്ടാണ് ബെരിജം തടാകം. ദിവസവും ഇവിടേക്ക് നിശ്ചിത എണ്ണം സന്ദർശ്ശകരുടെ വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്. ഇനി…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

കെഎസ്ആർടിസി മിന്നൽ ബസ്സുകളിൽ കയറുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കുറച്ചു നാളുകളായി ചില യാത്രക്കാരുടെ പരാതികളാൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു ബസ് സർവീസാണ് കെഎസ്ആർടിസിയുടെ മിന്നൽ ബസ് സർവ്വീസുകൾ. എന്തുകൊണ്ടാണ് മിന്നൽ സർവ്വീസിലെ ചില യാത്രക്കാർ പരാതികൾ ഉന്നയിക്കുന്നത്? അതിനുള്ള കാര്യം അറിയുന്നതിനു മുൻപായി എന്താണ് മിന്നൽ ബസ് സർവ്വീസുകൾ…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

കേരളത്തിനകത്തെ തമിഴ് പറയുന്ന ഗ്രാമമായ ‘വട്ടവട’യിലേക്ക്

വിവരണം – സന്ധ്യ ജലേഷ്. മലഞ്ചെരുവുകളെ തഴുകി വരുന്ന കാറ്റേറ്റ് സ്‌ട്രോബറിയും, ആപ്പിളും, കാരറ്റും, കാബേജും, ക്വാളിഫ്‌ലവറും, ഉള്ളിയും, ഉരുളക്കിഴങ്ങും, വെളുത്തുള്ളിയും വിളഞ്ഞു നില്‍ക്കുന്ന തോട്ടങ്ങളും, അലഞ്ഞുതിരിഞ്ഞു നടക്കുന്ന കോവര്‍ കഴുതകളും, തീപ്പെട്ടികൂടുപോലെ നിറമുള്ള വീടുകളും, ചെങ്കുത്തായ മലനിരകള്‍ക്കു നടുവില്‍ ജ്യാമിതീയ…
View Post

1987 ലെ ഒരു ‘എസ്കേപ് റോഡ്’ സാഹസിക യാത്ര !!

വിവരണം – കെ.എം. കുര്യാക്കോസ്. 1987 ൽ ഒരു 1977 മോഡൽ അമ്പാസിഡർ കാറുമായി ടോപ് സ്റ്റേഷനിൽ നിന്നും എസ്കേപ് റോഡുവഴി കൊടൈക്കനാലിലേക്കു നടത്തിയ സാഹസിക യാത്ര. ഞങ്ങൾ കോതമംഗലം M.A. കോളജിലെ അഞ്ച് അദ്ധ്യാപകർ, കൊമേഴ്സിലെ ഐസക് കുര്യൻ (ഷാജി),…
View Post