മഴയും വെള്ളപ്പൊക്കവും; എല്ലാവരും കൈക്കൊള്ളേണ്ട മെഡിക്കൽ എമർജൻസികൾ

Total
50
Shares
© TP Sooraj.

കേരളത്തിൽ കനത്ത മഴയും വെള്ളപ്പൊക്ക സാധ്യതകളും (ചിലയിടങ്ങളിൽ വെള്ളപ്പൊക്കവും) നിലനിൽക്കുന്ന ഈ അവസരത്തിൽ എല്ലാവരും കൈക്കൊള്ളേണ്ട മെഡിക്കൽ എമർജൻസികൾ വിവരിച്ചു തരികയാണ് ഡോ. ജിനേഷ് പി.എസ്. ഇന്‍ഫോക്ലിനിക് ഫെയ്‌സ്ബുക്ക് പേജിലൂടെ അദ്ദേഹം ഷെയർ ചെയ്ത കുറിപ്പ് താഴെ കൊടുക്കുന്നു. എല്ലാവരും ശ്രദ്ധിക്കുക.

മെഡിക്കൽ എമർജൻസികൾ ഉണ്ടാവാൻ സാധ്യതയുണ്ട്. സാധാരണഗതിയിൽ ഡോക്ടറെ നേരിൽ കണ്ട് മരുന്നു വാങ്ങി ഉപയോഗിക്കുകയാണ് നന്ന്. പക്ഷേ ഇതൊരു അസാധാരണ സാഹചര്യമാണെന്നും അസാധാരണമായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നും ഏവർക്കുമറിയാം. കഴിഞ്ഞവർഷം അങ്ങനെയാണ് നമ്മൾ കൈകാര്യം ചെയ്തതും.

പ്രസവം, ഹൃദയാഘാതം, പരിക്കുകൾ തുടങ്ങിയ മെഡിക്കൽ എമർജൻസികൾ സംഭവിക്കാം. കഴിഞ്ഞവർഷത്തെ പ്രളയത്തിൽ ഇതൊക്കെ സംഭവിച്ചിരുന്നു. മെഡിക്കൽ എമർജൻസികൾ കോർഡിനേറ്റ് ചെയ്യാൻ ഡോക്ടർമാർ ഉൾപ്പെട്ട സംഘം എല്ലാ ക്യാമ്പുകളിലും എത്തണം. ആരോഗ്യവകുപ്പ് അത് കോർഡിനേറ്റ് ചെയ്യും. കഴിഞ്ഞ വർഷത്തെ അനുഭവങ്ങൾ നമ്മുടെ പാഠങ്ങളാണ്. അതുകൊണ്ടുതന്നെ അത്രയും ഗുരുതരമായ പ്രശ്നങ്ങൾ ഈ വർഷം ഉണ്ടാവില്ല എന്നുതന്നെ കരുതാം. കഴിഞ്ഞവർഷം പ്രസവവേദന അനുഭവിച്ചവരെ എയർലിഫ്റ്റ് ചെയ്ത സാഹചര്യം പോലും ഉണ്ടായിരുന്നു. ഇത്തവണയും പ്രളയം നേരിടാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചിട്ടുണ്ട്.

ക്യാമ്പുകളിൽ ഉള്ളവർ ഭക്ഷണവും വെള്ളവും കരുതലോടെ ഉപയോഗിക്കണം. പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കണം. പകർച്ചേതര രോഗങ്ങൾക്ക് സ്ഥിരമായി മരുന്നുകൾ ഉപയോഗിക്കുന്നവർ മുടങ്ങാതെ ശ്രദ്ധിക്കണം. മരുന്ന് കയ്യിൽ ഇല്ല എങ്കിൽ മരുന്നുകൾ എത്തിക്കുന്നതും ഭക്ഷണവും വെള്ളവും പോലെ തന്നെ പ്രാധാന്യമുള്ളതാണ്.

ഇതു വരെ തുടർച്ചയായി കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ തന്നെ എത്തിക്കേണ്ടതുണ്ട്. സാധിക്കുന്ന സാഹചര്യം അല്ലെങ്കിൽ അതേ ക്യാമ്പുകളിൽ ഉള്ളവർ മരുന്നുകൾ ഷെയർ ചെയ്യുന്നതിൽ തെറ്റില്ല. പക്ഷേ മരുന്നുകൾ മാറി പോകുന്നില്ല എന്ന് ഉറപ്പിച്ചിക്കണം. മരുന്നുകളുടെ ട്രെയ്ഡ് പേരുകളിലുള്ള വ്യത്യാസങ്ങളെ കുറിച്ചുള്ള സംശയങ്ങൾക്ക് ആരോഗ്യ പ്രവർത്തകർക്ക് എളുപ്പത്തിൽ മറുപടി പറയാനാവും. ആരോഗ്യപ്രവർത്തകർ സമീപത്ത് ഇല്ലെങ്കിൽ ഫോൺ-വാട്സ്ആപ്പ്-ഫേസ്ബുക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷേ കൃത്യമായി അറിയാവുന്ന ആൾക്കാരുടെ അടുത്ത് തന്നെ ചോദിക്കണം.

ക്യാമ്പുകളിലേക്ക് മരുന്നുകൾ ശേഖരിക്കേണ്ടതും പ്രധാനമാണ്. കഴിഞ്ഞതവണ ചെയ്തതുപോലെ മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ച് മെഡിക്കൽ വിദ്യാർഥികൾക്ക് വളരെയധികം കാര്യങ്ങൾ ചെയ്യാൻ സാധിക്കും. മെഡിക്കൽ റെപ്രസെന്റേറ്റീവുമാർ കഴിഞ്ഞവർഷം വളരെയധികം സഹായം ചെയ്തിരുന്നു. ഈ തവണയും അവരുടെ സഹകരണം ഉണ്ടാവണം.

ശേഖരിക്കേണ്ട മരുന്നുകളെക്കുറിച്ച് പൊതുവായ ഒരു പോസ്റ്റ് എഴുതുക എന്നുള്ളത് പ്രായോഗികമല്ല. എങ്കിലും പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാത്രം എഴുതാം.

ORS – വയറിളക്കം, ചർദ്ദി തുടങ്ങിയവ ഉള്ളവർ ശുദ്ധജലത്തിൽ കലക്കി കുടിക്കുക. Paracetamol – തലവേദന, പനി, ശരീരവേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ നേരിടുന്നവർ ഉപയോഗിക്കുക. മുതിർന്നവർ ഒരു ദിവസം 500 മില്ലിഗ്രാം മൂന്ന് നേരം ഉപയോഗിക്കാം. Ceterizine – സഹിക്കാൻ വയ്യാത്ത തുമ്മൽ, മൂക്കൊലിപ്പ്, ജലദോഷം തുടങ്ങിയവ ഉള്ളവർ രാത്രി ഒരു ഗുളിക കഴിക്കുക. മുതിർന്നവർക്ക് 10 മില്ലി ഗ്രാം. ഓർക്കുക ഈ ഗുളിക വളരെ നേരിയ തോതിലുള്ള സെഡേഷൻ ഉണ്ടാക്കാം. Betadine ointment – മുറിവുകൾ ശുദ്ധജലം അല്ലെങ്കിൽ തിളപ്പിച്ചാറ്റിയ ജലം കൊണ്ട് നന്നായി കഴുകി വൃത്തിയാക്കിയശേഷം പുരട്ടുക. Salbutamol – ശ്വാസംമുട്ടൽ, ആസ്മ എന്നീ രോഗങ്ങളുള്ളവർ ഉപയോഗിക്കുക. മുതിർന്നവർക്ക് 4 മില്ലിഗ്രാം. ദിവസം രണ്ടോ മൂന്നോ തവണ ഉപയോഗിക്കുന്നതിൽ തെറ്റില്ല.

ക്യാമ്പുകളിലേക്ക് മരുന്നുകൾ ശേഖരിക്കുന്നവർ ശ്രദ്ധിക്കേണ്ട മരുന്നുകൾ താഴെ പറയുന്നു. നേരത്തെ പകർച്ചേതര രോഗങ്ങൾ സ്ഥിരീകരിച്ച്, മരുന്നുകൾ തുടർച്ചയായി കഴിക്കുന്നവർക്ക് നൽകാനാണ്. Sorbitrate 10 mg, Amlodipine 5 mg, Aspirin 150 mg, Clopidogrel 75 mg, Atorvastatin 10 mg, Metformin 500 mg, Glimepiride 1 mg. അവസാനം നൽകിയിരിക്കുന്ന രണ്ടും പ്രമേഹത്തിന്റെ ഗുളികകളാണ്. ദിവസങ്ങളായി ഭക്ഷണവും ജലവും കുറവാണ് ഉപയോഗിക്കുന്നതെങ്കിൽ ഗുളികകൾ നേരത്തെ കഴിച്ചുകൊണ്ടിരുന്ന അത്ര അളവിൽ കഴിക്കരുത്.

വളംകടി ഒരു പ്രധാന പ്രശ്നമാണ്. ക്യാമ്പുകളിൽ ഏറ്റവും കൂടുതൽ ആവശ്യം വരുന്നത് Clotrimazole ointment ആവും. പ്രളയം ആരംഭിച്ച് കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് ഇത് ആവശ്യം വരിക. പക്ഷേ ആ സമയത്ത് ഏറ്റവും കൂടുതൽ ആവശ്യം വരുന്ന മരുന്ന് ഇതുതന്നെയാവും. കഴിഞ്ഞവർഷം കുമരകം – ഇടയാഴം ഭാഗത്തുണ്ടായ രണ്ട് പ്രളയത്തിലും തികയാതെ വന്ന ഒരേ ഒരു മരുന്ന് ഇതാണ്. അതുകൊണ്ട് മരുന്നുകൾ വിതരണം ചെയ്യാൻ വേണ്ടി ശേഖരിക്കുന്നവർ ഇപ്പോഴേ ശേഖരിച്ചുവയ്ക്കാൻ ശ്രദ്ധിക്കുക.

ഓയിൻമെൻറുകൾ ഷെയർ ചെയ്ത് ഉപയോഗിക്കുന്നതിൽ തെറ്റില്ല. ഇങ്ങനെ ഒരു അവസരത്തിൽ ഷെയർ ചെയ്യാൻ മടിച്ചാൽ പിന്നെ എപ്പോഴാണ് നമ്മൾ ഷെയർ ചെയ്യുക ! ഈ ഓയിൽമെൻറിന് വേണ്ടി കഴിഞ്ഞവർഷം ചെറുതല്ലാത്ത അസ്വാരസ്യങ്ങൾ ഉണ്ടായി എന്നത് ഇപ്പോഴും മറക്കാനാവുന്നില്ല.

ആന്റിബയോട്ടിക്ക്: Cap Amoxycillin മുതിർന്നവർക്ക് മൂന്നുനേരം 500 mg. അസിഡിറ്റി, വയറെരിച്ചിൽ: Tab Ranitidine 150 mg രണ്ടു നേരം.

പാമ്പുകടിയേറ്റാൽ: ആളെ നിശ്ചലമായി കിടത്തുക. ആത്മവിശ്വാസവും ധൈര്യവും പകർന്നു നൽകുക. കടിയേറ്റ ഭാഗം അനക്കാതെ ശ്രദ്ധിക്കണം. റെസ്ക്യൂ ഓപ്പറേഷൻ സെന്ററുകളിൽ വിവരമറിയിക്കുക. ഓർക്കുക, കേരളത്തിൽ ആകെയുള്ള 100 ഇനം പാമ്പുകളിൽ കരയിൽ കാണുന്നവയിൽ മനുഷ്യന് അപകടകരമായ വിഷമുള്ളത് 5 എണ്ണത്തിന് മാത്രം. എത്രയും പെട്ടെന്ന് ചികിത്സ സൗകര്യങ്ങളുള്ള ആശുപത്രിയിൽ എത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക.

പനി, ജലദോഷം ഒക്കെ ഉള്ളവർ രോഗം ഇല്ലാത്തവരിൽ നിന്നും അല്പം മാറി ഇടപെടുക. എന്തുതരം പനി എന്നൊക്കെ കണ്ടുപിടിക്കുന്നത് പിന്നീടാവാം. മറ്റൊരാൾക്ക് രോഗം പകരാതെ ശ്രദ്ധിക്കുക.

ചെറിയ കുട്ടികൾ, നവജാത ശിശുക്കൾ എന്നിവർക്ക് ശരീരോഷ്മാവ് താണുപോകാൻ സാധ്യതയുണ്ട്. ഹൈപ്പോ തെർമിയ എന്നാണ് ഈ ഗുരുതരമായ അവസ്ഥയെ പറയുന്നത്. ഇത് മൂലം ശക്തത്തിലെ ഗ്ലൂക്കോസ് കുറയാം, അണുബാധ വരാം. തടയാനുള്ള വഴി: കുഞ്ഞിനെ നന്നായി പുതപ്പിക്കുക (തലയും കൈകാലുകളും ഉൾപ്പെടെ, മുഖം ഒഴികെ), കൂടെക്കൂടെ മുലയൂട്ടുകയോ, ഭക്ഷണം കൊടുക്കുകയോ ചെയ്യുക, കുഞ്ഞിനെ മുതിർന്ന ഒരാളുടെ നെഞ്ചിൽ skin to skin contact വരുന്ന വിധത്തിൽ വെച്ച് രണ്ടുപേരെയും കൂടി ഒന്നിച്ച് തുണികൊണ്ട് പൊതിയുക (കുഞ്ഞിന്റെ തല ഒഴികെ) ഇതിനെ കങ്കാരു പരിചരണം എന്നു പറയുന്നു. കുഞ്ഞിന്റെ കാലടികളും നെഞ്ചും തൊട്ടു നോക്കിയാൽ തണുത്തിരിക്കാൻ പാടില്ല.

വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗങ്ങൾ: വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ എന്നിവ. തിളപ്പിച്ച വെള്ളം, കൈ കഴുകൽ, സുരക്ഷിതമായ ഭക്ഷണം എന്നീ കാര്യങ്ങൾ ഉറപ്പ് വരുത്തുക.

മാനസിക പിരിമുറുക്കം, മാതാപിതാക്കളെ പിരിഞ്ഞിരിക്കൽ, മരണഭയം: സാധാരണമായി ഉണ്ടാകാവുന്നതാണ്. ആത്മവിശ്വാസം പകർന്നു കൊടുക്കുക. അതാത് ക്യാമ്പുകളിലെ ആരോഗ്യ മേഖലയുമായി ബന്ധമുള്ളവർ, അധ്യാപകർ, പ്രൊഫഷണലുകൾ, അനുഭവ പരിചയമുള്ളവർ തുടങ്ങിയവർക്ക് വലിയ പങ്കുവഹിക്കാനാവും.

വെള്ളത്തിൽ മുങ്ങിയാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ: വയർ അമർത്തി ഞെക്കരുത്. ശ്വസന പ്രക്രിയയിൽ തടസ്സങ്ങൾ വരാതെ നോക്കുക.

ആയിരക്കണക്കിന് പ്രകൃതിക്ഷോഭങ്ങളെ അതിജീവിച്ചവരാണ് മനുഷ്യവർഗ്ഗം. കഴിഞ്ഞ വർഷം നമ്മൾ അതിജീവിച്ചതാണ്. ഇതും നമ്മൾ അതിജീവിക്കും. കുടുങ്ങിക്കിടക്കുന്ന ഓരോരുത്തരും ഓർക്കുക. നിങ്ങൾ ഒറ്റയ്ക്കല്ല. ഒരു സമൂഹം നിങ്ങൾക്കായി കാത്തിരിക്കുന്നു, പ്രവർത്തിക്കുന്നു.

ഇങ്ങനെയൊരു അസാധാരണമായ സാഹചര്യത്തിൽ മെഡിക്കൽ എത്തിക്സിന്റെ വാളുമായി ആരും വരരുത് എന്ന് അപേക്ഷിക്കുന്നു. തടുക്കാൻ പരിചയില്ല. ഒരാളുടെയും ജീവൻ നഷ്ടപ്പെടരുതെന്ന ആഗ്രഹം മാത്രമേയുള്ളൂ.

ഇത്രയും മരുന്നുകൾ ഇപ്പോൾ തന്നെ ശേഖരിക്കണോ, ആവശ്യം വന്നില്ലെങ്കിലോ എന്നുള്ള സംശയം തോന്നാം. ഇപ്പോൾ ശേഖരിച്ചു വെച്ചാൽ ആവശ്യം വന്നാൽ അപ്പോൾ ഓടേണ്ടി വരില്ല. എല്ലാവരും ഓടി ചെന്ന് അടുത്തുള്ള മെഡിക്കൽ സ്റ്റോർ കാലി ആക്കണമെന്നല്ല പറയുന്നത്. ക്യാമ്പുകൾ സജ്ജീകരിക്കുന്നവരും ക്യാമ്പുകളിലേക്ക് ആയി മരുന്നുകൾ ശേഖരിക്കുന്നവരും ശ്രദ്ധിക്കാൻ വേണ്ടി എഴുതിയതാണ്. ആരോഗ്യവകുപ്പിന്റെ അറിയിപ്പുകൾ പാലിക്കുക. അക്കാര്യത്തിൽ ഒരു കാരണവശാലും മടികാണിച്ചു കൂടാ. ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന മരുന്നുകൾ കഴിക്കരുത് എന്ന് ആരെങ്കിലും വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചാൽ, അത് നിഷ്കരുണം തള്ളിക്കളയുക. അങ്ങനെ സന്ദേശങ്ങൾ അയക്കുന്നവരുടെ വിവരങ്ങൾ പൊലീസിനും ആരോഗ്യപ്രവർത്തകർക്കും കൈമാറുക.

ക്യാമ്പുകളിലേക്ക് ഇപ്പോൾ തന്നെ ഈ മരുന്നുകളെല്ലാം എത്തിക്കണം എന്നല്ല പറയുന്നത്. ഇപ്പോൾ ശേഖരിച്ചു വെച്ചാൽ ആരോഗ്യവകുപ്പിന് ചിലപ്പോൾ സഹായകരമാകും. ആവശ്യാനുസരണം മാത്രം വിതരണം ചെയ്യുക.

ചിത്രം – ടി.പി സൂരജ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post