പ്രളയാനന്തരം നമ്മൾ എടുക്കേണ്ട ആരോഗ്യ മുൻകരുതലുകൾ

Total
10
Shares

തയ്യാറാക്കിയത് – Dr.Rabeebudheen MBBS.

ഓരോ പ്രകൃതി ദുരന്തത്തിനു ശേഷവും പകർച്ചവ്യാധികളും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ ആവശ്യത്തിന് മുൻകരുതലുകൾ സ്വീകരിച്ചു അവയെ നമുക്ക് തടയാൻ സാധിക്കും. പ്രത്യേകിച്ച് നിപ്പയെയും പ്രളയത്തെയും ഒറ്റക്കെട്ടായി നേരിട്ട നമ്മൾ മലയാളികൾക്ക്. പ്രളയാനന്തരം ചില പകർച്ച വ്യാധികൾ പൊട്ടിപുറപ്പെട്ടാൽ അത് മറ്റൊരു ദുരന്തമായി മാറും. അതുകൊണ്ട് ദുരിതാശ്വാസ #ക്യാമ്പുകളിൽ താമസിക്കുന്നവരും, രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നവരും, വീട്ടിലേക്കു തിരിച്ചു പോയവരും, ആരോഗ്യ പ്രവർത്തകരും ചില മുൻകരുതലുകൾ നിർബന്ധമായും എടുത്തിരിക്കണം എന്ന് ഓർമ്മപ്പെടുത്തുന്നു.

കഴിഞ്ഞ വർഷത്തെ പ്രളയത്തിനു ശേഷം ഉണ്ടായ ആരോഗ്യ പ്രശ്നങ്ങൾ നിരീക്ഷിച്ച ശേഷം അവ ആവർത്തിക്കപ്പെടാതിരിക്കാൻ വേണ്ടി നമ്മൾ ചില നിർദേശങ്ങൾ സ്വീകരിക്കുന്നത് നന്നായിരിക്കും. വെള്ളപ്പൊക്കത്തിന് ശേഷം സാധാരണ ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങളും അവയ്ക്കുള്ള മുൻകരുതലുകളും എന്റെ പരിമിതമായ അറിവ് വച്ചുകൊണ്ട് ഞാൻ വിശദീകരിക്കാം. കൂടുതൽ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നു.

പ്രളയാനന്തരം – ആരോഗ്യ പ്രശ്നങ്ങൾ പ്രധാനമായും ഇവയാണ് 1- പരിക്കുകൾ (Traumatic injuries ), 2- മരണങ്ങൾ, 3- പകർച്ച വ്യാധികൾ (പ്രളയത്തിന് ശേഷം ഒരു മാസം വരെ പകർച്ച വ്യാധികൾ പ്രതീക്ഷിക്കാം.), 4- മാനസിക രോഗങ്ങൾ. (Depression, stress reactions ), 5- നേരത്തെഉള്ള അസുഖങ്ങൾ കൂടുന്നത്. (Bp, ഷുഗർ, kidney disease… ) പരിക്കുകളും മരണങ്ങളും സംഭവിച്ചു കഴിഞ്ഞു. ഇനി നമുക്ക് ബാക്കിയുള്ള അസുഖങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കാം.

പകർച്ചവ്യാധികൾ – പ്രളയം ഉണ്ടായി ദിവസങ്ങൾക്കു ശേഷമാണ് പകർച്ച വ്യാധികൾ പൊട്ടിപ്പുറപ്പെടാറുള്ളത്. അതിനു കാരണങ്ങൾ ഇവയാണ് – ദുരിതാശ്വാസ ക്യാമ്പുകളിലെ Over crowding, ശുചിത്വമില്ലായ്‌മ, മാലിന്യ നിർമ്മാർജ്ജനത്തിലുള്ള വീഴ്ച്ച, ശുദ്ധമായ കുടിവെള്ളം ലഭിക്കാതിരിക്കുക, ഭക്ഷണം ലഭിക്കാതിരിക്കുക, ആവശ്യത്തിന് വൈദ്യ സഹായം ലഭിക്കാതിരിക്കുക. ഏറ്റവും കൂടുതൽ വരാൻ സാധ്യതയുള്ളത് #ശ്വാസകോശ രോഗങ്ങൾ ആണ് (Respiratory Diseases ) -ചുമ, ന്യൂമോണിയ, TB,പനി…., പ്രത്യേകിച്ച് കുട്ടികൾക്ക്., അതും #മീസിൽസ്, pertusis, #Tuberculosis വാക്‌സിനേഷൻ എടുക്കാത്ത കുട്ടികൾക്ക്. അതുകൊണ്ട്, over crowding ഒഴിവാക്കേണം, കുറെ ദിവസം നീണ്ടു നിൽക്കുന്ന പനിയും ചുമയും വൈദ്യസഹായം തേടണം.

വയറിളക്ക രോഗങ്ങൾ – വെള്ളപ്പൊക്ക പ്രദേശത്തെ ജല സ്രോദസ്സുകൾ സെപ്റ്റിക് ടാങ്കിലെയും ഡ്രൈനേജ്ലെയും മാലിന്യങ്ങളുമായി കലരുന്നതിനാൽ നന്നായി ക്ലോറിനേഷൻ ചെയ്തശേഷവും 5-10 മിനിറ്റ് തിളപ്പിച്ച ശേഷവും മാത്രമേ പാചകത്തിന് ഉപയോഗിക്കാൻ പാടുള്ളൂ. ചെന്നൈ പ്രളയത്തിന് ശേഷം കോളറ പൊട്ടിപുറപ്പെട്ടിരുന്നു. ഇത് ഒരുപാട് മരണങ്ങൾക്ക് കാരണമായിട്ടുണ്ട്. അതുകൊണ്ട്, ശുദ്ധമായ വെള്ളം ഉപയോഗിക്കുക, acidity യുടെ മരുന്നുകൾ (Ranitidine, omeprazole.. Etc )തത്കാലം കൂടുതൽ കഴിക്കാതിരിക്കുക. കാരണം, വയറിലെ acidity കുറയുന്നത് കോളറ എളുപ്പത്തിൽ വരാൻ കാരണമാകും.

കൊതുക്, മൃഗങ്ങൾ -വഴി പകരാൻ സാധ്യത യുള്ള പകർച്ചവ്യാധികളായ ഡെങ്കി, മലേറിയ, എലിപ്പനി തുടങ്ങിയവയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ക്യാമ്പിൽ കഴിയുന്നവരും, സന്നദ്ധ പ്രവർത്തകരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണം. എലിപ്പനിക്കെതിരെയുള്ള Tablet. Doxycycline100mg 2എണ്ണം ആഴ്ചയിൽ ഒരിക്കൽ കഴിക്കുന്നത് നന്നായിരിക്കും. 3 ദിവസത്തിൽ കൂടുതലുള്ള പനി, തലവേദന, ചെങ്കണ്ണ്, പേശി വേദന -തുടങ്ങിയവ ആരോഗ്യ പ്രവർത്തകരെ അറിയിക്കുക.

Wound infection – പ്രളയവും, ഉരുൾപൊട്ടലും മൂലം ഉണ്ടായ മുറിവുകൾ ചളിയും വെള്ളവും തട്ടാതെ വൃത്തിയായി സൂക്ഷിക്കുക. വെറും #സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് ഒരുപാട് രോഗങ്ങളെ തടയും. അതുകൊണ്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ aആവശ്യമായ സോപ്പ് എത്തിക്കുവാനും, ഇടക്കിടക്ക് കൈ കഴുകുവാനും ശ്രദ്ധിക്കുക.

മാനസികരോഗങ്ങൾ : പ്രളയത്തിന്റെയും, ഉരുള്പൊട്ടലിന്റെയും ഭീകര ദൃശ്യങ്ങൾ, വീടും, സ്വത്തും, രേഖകളും നഷ്ടപെട്ട വേദന, ക്യാമ്പുകളിലെ, tv യും മൊബൈലും ഇന്റർനെറ്റും ഇല്ലാത്ത ജീവിതം… ഇതൊക്കെ ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദം വളരെ വലുതാണ്. ഇത് അമ്മമാരിലും കുട്ടികളിലും , മുതിർന്നവരിൽപോലും Deppression, Anxiety, തുടങ്ങിയ മാനസിക വ്യതിയാനങ്ങൾ സൃഷ്ടിക്കാം. അത് മുൻകൂട്ടി മനസ്സിലാക്കി ആവശ്യമായ കൗൺസലിങ് നൽകാൻ #psychologist, കൗൺസലിങ് മേഖലയിൽ പ്രവർത്തിക്കുന്നവർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ ക്യാമ്പുകൾ സന്ദർശിച്ചു അവർക്കാവശ്യമായ മാനസിക പിന്തുണ നൽകേണം.

Chronic Diseases : BP, ഷുഗർ, ആസ്തമ, kidney disease – തുടങ്ങിയവ ഉള്ള രോഗികൾക് ആവശ്യമായ മരുന്നുകളും പരിചരണവും എത്തിച്ചു കൊടുക്കണം. #പാമ്പുകടി : പ്രളയ ശേഷം വീടുകളിലേക്ക് തിരിച്ചു പോകുന്നവർ പാമ്പുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. പാമ്പുകടി കൊണ്ടാൽ പേടിക്കാതെ തീർച്ചയായും ചികിത്സ തേടുക. കൃത്യമായ ചികിത്സ കിട്ടാൻ വൈകിയാൽ അപകടം സംഭവിക്കും. പാമ്പുകടി ചികിത്സകാവശ്യമായ ASV (anti snake venom) ആവശ്യത്തിന് ആരോഗ്യ കേന്ദ്രങ്ങളിൽ ഉണ്ട് എന്ന് ഉറപ്പുവരുത്തണം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

മൂന്നാറിൻ്റെ തലവര മാറ്റാൻ ‘എസ്കേപ്പ് റോഡ്’

എഴുത്ത് – ദയാൽ കരുണാകരൻ. ഇപ്പോൾ കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്. കൊടൈക്കനാലിന്റ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ടൂറിസ്റ്റ് സ്പോട്ടാണ് ബെരിജം തടാകം. ദിവസവും ഇവിടേക്ക് നിശ്ചിത എണ്ണം സന്ദർശ്ശകരുടെ വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്. ഇനി…
View Post

ജനമൈത്രി പോലീസിനൊപ്പം പൂയംകുട്ടി വനത്തിലേക്ക്

വിവരണം – അരുൺ കളപ്പില. ശ്വാസം അടക്കിപ്പിടിച്ചനുഭവിച്ച അതി കഠിനമായൊരു വനയാത്രയാണിത്. ആനച്ചൂരിൽ, ഇരുണ്ട കാട്ടിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെ അനുഭവിക്കുന്ന ഒരു ലഹരിയുണ്ട്. അതാണീ യാത്രയുടെ ജീവൻ. കാടിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യന്റേയും ആഗ്രഹമാണ്, കാടിനെ നോവിക്കാതെ നിശബ്ദമായി മരങ്ങളെ, പക്ഷികളെ,…
View Post

മുഖം മിനുക്കി കളർഫുള്ളായി നമ്മുടെ സ്വന്തം കോഴിക്കോട് ബീച്ച്

കോഴിക്കോടിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളാണ് കോഴിക്കോട് ബീച്ചും മിഠായിതെരുവും മാനാഞ്ചിറയും കുറ്റിച്ചിറയും തളിയുമെല്ലാം. ഒരു സഞ്ചാരി എന്ന നിലയിൽ ഇവയുടെയൊക്കെ മനോഹാരിത എന്നും ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മനോഹരമായതും ആൾത്തിരക്കേറിയതുമായ ബീച്ചുകളിലൊന്നാണ് കോഴിക്കോട് ബീച്ച്. കോവിഡ് വ്യാപനത്തിന്…
View Post

കെഎസ്ആർടിസി മിന്നൽ ബസ്സുകളിൽ കയറുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കുറച്ചു നാളുകളായി ചില യാത്രക്കാരുടെ പരാതികളാൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു ബസ് സർവീസാണ് കെഎസ്ആർടിസിയുടെ മിന്നൽ ബസ് സർവ്വീസുകൾ. എന്തുകൊണ്ടാണ് മിന്നൽ സർവ്വീസിലെ ചില യാത്രക്കാർ പരാതികൾ ഉന്നയിക്കുന്നത്? അതിനുള്ള കാര്യം അറിയുന്നതിനു മുൻപായി എന്താണ് മിന്നൽ ബസ് സർവ്വീസുകൾ…
View Post

വാഹനങ്ങൾക്ക് വിലക്കുള്ള ഏഷ്യയിലെ ഏക ഹിൽസ്റ്റേഷൻ

എഴുത്ത് – അബു വി.കെ. കാലാവന്തിൻ കോട്ടയും പ്രബൽഗഡ് കോട്ടയും രണ്ടുദിവസമെടുത്ത് നന്നായി ചുറ്റിയടിച്ച ശേഷം പ്രബിൽ മച്ചി ബെഴ്‌സ് ക്യാമ്പിൽ നിന്നും ഒരു ഓട്ടോ വിളിച്ചു ചൗകിലേക്ക് യാത്ര തിരിക്കുകയാണ്. കാശുണ്ടായിട്ട് യാത്ര ചെയ്യാൻ തുനിഞ്ഞിറങ്ങിയതല്ല. യാത്ര ഒരു വികാരമായത്…
View Post