മേഘാലയയിൽ പോകുന്നവർക്ക് എവിടെയൊക്കെ സന്ദർശിക്കാം? എന്തൊക്കെ കാണാം?

Total
56
Shares

വിവരണവും ചിത്രങ്ങളും – സോബിൻ ചന്ദ്രൻ.

മേഘങ്ങളുടെ ആലയമായ മേഘാലയ യിലൂടെ 6 ദിവസങ്ങളിൽ നടത്തിയ യാത്രയിൽ കണ്ട മനോഹരമായ കുറച്ചു സ്ഥലങ്ങളെക്കുറിച്ചും എങ്ങനെയൊക്കെ അവിടെ എത്തിച്ചേരാം എന്നതിനെക്കുറിച്ചും എഴുതിയ ഒരു informative പോസ്റ്റ്‌ ആണ്.

മേഘാലയ സന്ദർശിക്കാൻ പറ്റിയ സമയം :  വർഷത്തിലെ ഏതു സമയവും മേഘാലയ സന്ദർശിക്കാൻ അനുയോജ്യമാണ്. വേനൽക്കാലത്തു പോലും മാക്സിമം 25 ഡിഗ്രി സെൽഷ്യസ് വരെ ചൂടുണ്ടാകാറുള്ളു. എങ്കിൽപ്പോലും അവിടം സന്ദർശിക്കാൻ ഏറ്റവും നല്ലത് എന്ന് തോന്നുന്നത് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മൺസൂൺ സമയവും ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള തണുപ്പുകാലവുമാണ്.

വെള്ളച്ചാട്ടങ്ങൾ കൊണ്ട് സമ്പന്നമാണ് മേഘാലയ. അതുകൊണ്ട് തന്നെ അവയൊക്കെയും പൂർണമായി ആസ്വദിക്കണമെങ്കിൽ മൺസൂൺ തന്നെ പറ്റിയ സമയം.. ഭൂമിയിലെ തന്നെ ഏറ്റവും നനവുള്ള പ്രദേശം എന്നറിയപ്പെടുന്ന ‘mawsynrom’ ഒക്കെ കാണാൻ മഴക്കാലമാണ് നല്ലത്. എന്നാൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ വളരെയധികം ശ്രദ്ധ വേണ്ടുന്ന സമയവും ഇതുതന്നെ.

ഇങ്ങനെ ഒക്കെ ആണെങ്കിലും മഴക്കാലം നിരാശപ്പെടുത്തുന്ന ഒന്നുണ്ട്. “ദൗകി നദി”. സ്ഫടികം പോലെ തെളിഞ്ഞൊഴുകുന്ന നദി രൗദ്രഭാവത്തിൽ കലങ്ങിമറിഞ്ഞു ഒഴുകുന്ന കാഴ്ച ആയിരിക്കും മൺസൂണിൽ. ദൗകി എപ്പോഴും മനോഹാരിയാവുന്നത് ഒക്ടോബർ – ഫെബ്രുവരി സമയത്താണ്. വേനൽ കാലത്തെ യാത്ര കഴിവതും ഒഴിവാക്കുന്നത് തന്നെ ആണ് ഉചിതം. വലിയ ചൂടൊന്നുമില്ലെങ്കിലും വെള്ളച്ചാട്ടങ്ങളിലൊന്നും തന്നെ വെള്ളം ഉണ്ടാകാൻ സാധ്യതയില്ല..

എങ്ങനെ എത്തിച്ചേരാം? റെയിൽ മാർഗം : ആസ്സാമിലെ ഗുവാഹത്തി ആണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ഡൽഹിയിൽ നിന്നും എല്ലാദിവസവും അഞ്ചോളം ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട് ഇവിടേക്ക്. രാജധാനി എക്സ്പ്രസ്സ്‌, അഗർത്തല എക്സ്പ്രസ്സ്‌ ഒഴികെ മറ്റു ട്രെയിനുകളൊക്കെയും ഏകദേശം 35 മുതൽ 43 മണിക്കൂർ സമയമെടുക്കും എത്തിച്ചേരാൻ. സ്ലീപ്പർ ടിക്കറ്റ് നിരക്ക് 700–750രൂപ ആവും. രാജധാനി 28 മണിക്കൂർ കൊണ്ട് ഗുവാഹത്തി എത്തുമെങ്കിലും 3rd AC ക്കു 3500രൂപയോളമാവും. നാട്ടിൽ നിന്നും നേരിട്ട് ഗുവാഹട്ടിക്ക് ട്രെയിൻ ഉണ്ട്. വിവേക് എക്സ്പ്രസ്സ്‌, ഗുവാഹത്തി എക്സ്പ്രസ്സ്‌ എന്നിങ്ങനെ Sunday, Tuesday, Friday ദിവസങ്ങളിൽ..സ്ലീപ്പർ ടിക്കറ്റ് നു 955രൂപയെ ആവൂ. 60 hrs എറണാകുളം to ഗുവാഹത്തി.

വിമാനമാർഗം : ഷില്ലോങ്ങിലുള്ള Umroy എയർപോർട്ട് ആണ് മേഘാലയയിൽ സ്ഥിതി ചെയ്യുന്ന ഏക വിമാനത്താവളം. എന്നാൽ ഡൽഹിയിൽ നിന്നും നേരിട്ട് ഷില്ലോങ് സർവീസുകൾ തീരെ ഇല്ല. എല്ലാം തന്നെ കൊൽക്കത്തയിൽ 3-4 മണിക്കൂർ halt ചെയ്താണ് പോകുന്നത്. 8 മണിക്കൂറെങ്കിലും മിനിമം എടുക്കുകയും ചെയ്യും. ടിക്കറ്റ് റേറ്റും വളരെ കൂടുതൽ ആണ്.

Better option ഡൽഹിയിൽ നിന്നും ഗുവാഹട്ടിക്കു ടിക്കറ്റ് എടുക്കുന്നതാണ്. 3 മണിക്കൂർ കൊണ്ട് ഗുവാഹത്തി എത്താം. 2-3 മാസം മുൻപേ ബുക്ക്‌ ചെയ്‌താൽ 3000–3500 രൂപ നിരക്കിൽ ഡൽഹിയിൽ നിന്നും ബാംഗ്ലൂർ നിന്നും ടിക്കറ്റ് കിട്ടാവുന്നതാണ്. ഡൽഹിയിൽ നിന്നും രാജധാനിക്കു പോകുന്ന ചാർജ് ആവുകയുമുള്ളൂ. ഇതെ ടിക്കറ്റ് കൊച്ചിയിൽ നിന്നും 5000 രൂപക്കും കിട്ടും. പക്ഷെ 3 മാസം മുൻപെങ്കിലും പ്ലാൻ ചെയ്യേണ്ടിവരും.

ഗുവാഹത്തിയിൽ നിന്നും മേഘാലയൻ ഗ്രാമങ്ങലേക്കുള്ള കവാടമായ ഷില്ലോങ്ങിലേക്ക് ഏകദേശം 100 km ദൂരമുണ്ട്. ആസ്സാം State Transportation ന്റെയും മേഘാലയ State ന്റെയും ബസുകൾ രാവിലെ 6 മുതൽ വൈകിട്ട് 5 മണി വരെ ഇടവിട്ട് സർവീസ് നടത്തുന്നുണ്ട്. കൂടാതെ പ്രൈവറ്റ് ബസുകളും ഉണ്ട്. 150 രൂപ ആണ് ടിക്കറ്റ്. ഇതുകൂടാതെ 200 രൂപ നിരക്കിൽ ധാരാളം ഷെയർ ടാക്സിയും ഉണ്ട്.

ഗുവാഹത്തി എയർപോർട്ടിൽ നിന്നും 23 km ദൂരമുണ്ട് ബസ് ടെർമിനലിലേക്ക്. എയർപോർട്ടിനു മുൻപിലുള്ള ടാക്സി വിളിക്കാൻ പോയാൽ മിനിമം 500 രൂപയൊക്കെ ആണ് പറയുക. നേരെ പുറത്തിറങ്ങി ‘എനിക്കിവിടമൊക്കെ നല്ല പരിചയമാണ് ‘എന്ന മട്ടിൽ പുറത്തേക്കു നടക്കുക. ധാരാളം ഓട്ടോറിക്ഷകൾ ലഭിക്കും. 100 – 120 രൂപയെ ആവൂ. ഇനി ഓട്ടോ ഒന്നും കിട്ടിയില്ലെങ്കിൽ Ola അല്ലെങ്കിൽ യൂബർ വിളിക്കുക. എന്നാലും 500 ന്റെ പകുതിയേ ആവുകയുള്ളൂ. സ്റ്റാൻഡിൽ നിന്നും ഷില്ലോങ് ബസിൽ കയറിയാൽ 3 മണിക്കൂർ കൊണ്ട് ഷില്ലോങിലെത്താം.

ഇനി സ്വന്തമായി ഡ്രൈവ് ചെയ്യാൻ താല്പര്യമുള്ളവർക്ക് ഗുവാഹത്തിയിൽ നിന്നും ബൈക്ക് അല്ലെങ്കിൽ കാർ വാടകക്ക് എടുക്കാവുന്നതാണ്. ബൈക്കിനു 1300 മുതലും കാർ 1500 രൂപ വാടകയിലും ലഭ്യമാണ്. ഷില്ലോങ്ങിൽ നിന്നും ഉൾഭാഗങ്ങളിലേക്ക് പബ്ലിക് Transportation facilities വളരെ കുറവാണ്. ഷെയർ ടാക്സികളാണ് കൂടുതലും. 4 പേരുണ്ടെങ്കിൽ കാർ വാടകയ്ക്ക് എടുക്കുന്നതാണ് ഏറ്റവും നല്ലത്. ഗുവാഹത്തിയിൽ നിന്നോ ഷില്ലോങ്ങിൽ നിന്നോ കാർ അല്ലെങ്കിൽ ബൈക്ക് ബുക്ക്‌ ചെയ്യുവാൻ www.rentrip.com എന്ന സൈറ്റ് നോക്കാം.

ഡ്രൈവിംഗ് ലൈസൻസിന്റെ ഒരു കോപ്പിയും മറ്റേതെങ്കിലും ഒരു id കാർഡിന്റെ കോപ്പിയും ഒരു ഫോട്ടോയും വേണം. എത്ര ദിവസത്തേക്കാണോ എടുക്കുന്നത് അത്രയും ദിവസത്തെ പൈസ മുൻകൂറായി അപ്പൊ തന്നെ അടക്കണം. എത്ര ദിവസത്തേക്കാണോ വണ്ടി എടുക്കുന്നത് അതിനു ശേഷവും വേണമെന്നുണ്ടെങ്കിൽ ഒരു ദിവസം മുൻപേ വിളിച്ചു പറഞ്ഞാൽ മതി. പക്ഷെ 300 രൂപ എക്സ്ട്രാ കൊടുക്കേണ്ടി വരും. Awe rides number:9854005002.

മൊബൈൽ നെറ്റ്‌വർക്ക് : Jio, Airtel, Bsnl ഇത് മൂന്നും അത്യാവശ്യം നന്നായി വർക്ക്‌ ചെയ്യും. ഏറ്റവുമധികം ഉപകാരപ്പെടുന്ന ആപ്പ് ഗൂഗിൾ മാപ്പ് തന്നെ.

ഇനി മേഘാലയയിൽ പോകുന്നവർക്ക് ‘എന്തൊക്കെ കാണാം, എവിടെയൊക്കെ സന്ദർശിക്കാം’ എന്നതിനെക്കുറിച്ചുള്ള കുറച്ചു വിവരങ്ങൾ നൽകാം.

1. ഷില്ലോങ് : മേഘാലയയുടെ തലസ്ഥാനം. ഗുവാഹത്തി നിന്നും 100 km ദൂരം. ഏറ്റവും കുറഞ്ഞ ചിലവിൽ താമസ സൗകര്യം ലഭിക്കുന്നത് ഷില്ലോങ്ങിലെ പോലീസ് ബസാറിലാണ്. 400 രൂപ മുതൽ മുറികൾ ലഭ്യമാണ്.

2. Umium lake/ Barapani lake : 220km2 വലുപ്പമുള്ള മനുഷ്യനിർമ്മിത തടാകം 1960 ൽ ആസ്സാം state electricity ബോർഡ്‌ നിർമ്മിച്ചതാണ്. ഈസ്റ്റ്‌ ഖാസി കുന്നുകൾ കൊണ്ട് ചുറ്റപ്പെട്ട തടാകത്തിന്റെ വ്യൂ പോയിന്റിൽ നിന്നുള്ള കാഴ്ച മനോഹരമാണ്. ഗുവാഹത്തി നിന്നും ഷില്ലോങ്ങിലേക്ക് പോണവഴി ഷില്ലോങ്എത്തുന്നതിനു 16 km മുൻപാണ് ഉമിയം തടാകം. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ പെഡൽ ബോട്ടിങ്ങും, കയാക്കിങ് പോലുള്ള ആക്ടിവിറ്റീസും നടത്താവുന്നതാണ്. 30 മിനിറ്റ് ഉള്ള സെഷന് ഒരാൾക്ക് 20 രൂപയാണ് ടിക്കറ്റ്.

3. Ward’s lake : ഷില്ലോങ്ങിൽ നിന്നും ഒരു കിലോമീറ്റർ ദൂരമേയുള്ളൂ ഇവിടേക്ക്. Artificial lake ആണെങ്കിലും തടാകക്കരയിലുള്ള പൂക്കളും ഉദ്യാനവും അവയെ ചുറ്റിപ്പറ്റി തേൻ നുകരുന്ന ശലഭങ്ങളും നല്ലൊരു കാഴ്ച തന്നെ സമ്മാനിക്കും. അവിടെ നിന്നും നേരെ ഷില്ലോങ് പീക്ക് കാണാൻ പോകാം.

4. ഷില്ലോങ് പീക് : മേഘാലയയിലെ ഏറ്റവും ഉയരത്തിലുള്ള പീക്ക് ആണിത്. സമുദ്രനിരപ്പിൽ നിന്നും 6449 അടി ഉയരത്തിൽ. ഷില്ലോങ് നഗരത്തെ മുഴുവനായി കാണുവാൻ കഴിയും ഇവിടെ നിന്നും. Air force ന്റെ ബേസ് ക്യാമ്പും റഡാർ സ്റ്റേഷനും ഇവിടെ സ്ഥിതി ചെയ്യുന്നത് കൊണ്ട് തന്നെ നല്ല സെക്യൂരിറ്റി ചെക്കിങ്ങിനു ശേഷമേ കടത്തി വിടൂ. മാത്രമല്ല ക്യാമറക്കും അനുമതിയില്ല. നല്ല ചെക്കിങ്ങുള്ളതിനാൽ തന്നെ വണ്ടികളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടാവും. അതുകൊണ്ട് തന്നെ രാവിലെ എത്തുന്നതാണ് ഉചിതം. ഷില്ലോങ്ങിൽ നിന്നും 10 km ദൂരം. ടിക്കറ്റ് ഒന്നുമില്ല. പ്രവേശനം ഫ്രീ ആണ്. അതിനുശേഷം നേരെ Elephant Waterfalls ലേക്ക് പോകാം.

5. Elephant Falls : ആനയുടെ രൂപത്തിലുള്ള പാറയിലൂടെ 3 തട്ടുകളായി താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടം ആയതിനാലായിരുന്നു ആ പേര് വരാൻ കാരണം. എന്നാൽ 1897 ഇൽ ഉണ്ടായ ഭൂകമ്പത്തിൽ ആ കല്ലുകൾ തകർന്നുപോയെങ്കിലും വെള്ളച്ചാട്ടം ഇപ്പോഴും അതേ പേരിൽ തന്നെ അറിയപ്പെടുന്നു. ഷില്ലോങ്ങിൽ നിന്നും 12 km ദൂരം. ടിക്കറ്റ് നു 15 രൂപ. 100 ഓളം സ്റ്റെപ്പിറങ്ങി വേണം ഇവിടെ എത്തുവാൻ.

6. ചിറാപുഞ്ചി : Sohra എന്നൊരു പേര് കൂടി ഉണ്ട് ചിറാപുഞ്ചിക്ക്. ചെറുപ്പം മുതൽക്ക് കേട്ടു വരുന്ന പേരാണ് ഏറ്റവും മഴ ലഭിക്കുന്ന ചിറാപുഞ്ചി എന്ന സ്ഥലത്തെക്കുറിച്ചു. അധികം തിരക്കും ബഹളങ്ങളുമൊന്നുമില്ലാത്ത ശാന്തമായൊരു കൊച്ചു പട്ടണം ആണിത്. നിരവധി ഹോട്ടലുകളുണ്ട് താമസിക്കാൻ. പൊതുവെ കുറച്ചു വാടക കൂടുതലുള്ള സ്ഥലമാണ് ഇവിടം.

7. Nohkalikai waterfalls : 1145 അടി ഉയരത്തിൽ നിന്നും താഴേക്കു പതിക്കുന്ന ഈ വെള്ളച്ചാട്ടമാണ് ഇന്ത്യയിലെ plunge waterfalls ഇൽ ഏറ്റവും വലുത്. പച്ചപുതച്ച മഴക്കാടുകൾക്കു നടുവിലൂടെ താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടത്തിനു താഴെ അസാധാരണമാം വിധം പച്ചനിറം കലർന്ന ഒരു pool ഉണ്ട്. ഇവിടേക്കുള്ള യാത്ര മദ്ധ്യേ ഉള്ള കാഴ്ചകളും മനം മയക്കുന്നവയാണ്. തെളിഞ്ഞ നീലാകാശവും നീല തടാകവും മൊട്ടക്കുന്നുകളുമൊക്കെ മിഴികളെ ത്രസിപ്പിക്കുന്ന കാഴ്ചകളാണ്. ചിറാപുഞ്ചി ടൗണിൽ നിന്നും 7 km ദൂരമുണ്ട് . Ticket നു 10 രൂപ.

8. Mawsmai caves :  20 രൂപയുടെ ടിക്കറ്റ് എടുത്തു ടിക്കറ്റ് കൗണ്ടറിൽ നിന്നും 2 മിനിറ്റ് നടന്നാൽ ഗുഹയുടെ പ്രവേശന കവാടത്തിലെത്താം. പ്രകൃതിദത്ത ചുണ്ണാമ്പ് പാറയാൽ നിർമിക്കപ്പെട്ട ഗുഹയിൽ വീതികുറഞ്ഞ വഴികളിലൂടെ ഇരുന്നും നിരങ്ങിയുമൊക്കെ കേറേണ്ടിവരും. ഇടയ്ക്കിടെ ഇറ്റുവീഴുന്ന വെള്ളത്തുള്ളികളും പാറകൾക്കുള്ളിലൂടെ അരിച്ചിറങ്ങി വരുന്ന സൂര്യകിരണങ്ങളും ചുണ്ണാമ്പ് പാറയിൽ തട്ടി പ്രതിഫലിക്കുന്ന കാഴ്ച മനോഹരമാണ്. ചിറാപുഞ്ചിയിൽ നിന്നും 5 km ദൂരമേയുള്ളൂ ഇവിടേക്ക്.

9. Seven sisters waterfalls : ചിറാപുഞ്ചിയിൽ നിന്നും 4 km ദൂരത്താണ് ഇത്. പക്ഷെ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കുന്നതിനു മഴക്കാലത്തു തന്നെ പോകേണ്ടി വരും. Nohsngithiang water falls എന്നും അറിയപ്പെടുന്നു.

10. Tyrna village : ലോക പ്രശസ്തമായ ഡബിൾ ഡെക്കർ ലിവിങ് റൂട്ട് ബ്രിഡ്ജസ് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്‌. ചിറാപുഞ്ചിയിൽ നിന്നും 12 km ദൂരമേയുള്ളൂ എങ്കിലും എങ്കിലും എത്തിപ്പെടാൻ കുറച്ചു ബുദ്ധിമുട്ടുള്ള റോഡ് ആണ്. ചിറാപുഞ്ചിയിൽ നിന്നും ബസ് സർവീസും ഉണ്ട് ഇടയ്ക്കിടെ. കുറച്ചു ദൂരം പിന്നിട്ടാൽ പിന്നെ കാട്ടിനു നടുവിലൂടെയാണ് യാത്ര. വഴി തെറ്റുന്നുണ്ടോ എന്ന് പലവട്ടം സംശയം തോന്നാം. വഴിയിലൊന്നും ആളുകളെയും കാണില്ല. അവസാനം എത്തിച്ചേരുന്നത് Tyrna എന്നൊരു കൊച്ചുഗ്രാമത്തിൽ. ഒട്ടുമിക്ക വീടുകൾക്കും ചെറിയ ഹോംസ്റ്റേ സൗകര്യമുണ്ട്. Lumla homestay: 08131996089.

11. Double Decker living root bridges (Nongthymai village) : വർഷങ്ങൾക്കു മുന്പേ ഖാസി ജൈന്തിയ ജനതയുടെ കഴിവും ബുദ്ധിയും സമന്വയിക്കപ്പെട്ടപ്പോൾ രൂപം കൊണ്ട അത്ഭുതം. Ficus elastica എന്ന വൃക്ഷത്തിന്റെ വേരുകളെ പ്രത്യേക രീതിയിൽ തോടുകളുടെ രണ്ടുകരയിൽ നിന്നും വളർത്തി കൂട്ടിയോജിപ്പിക്കുന്നു. വർഷങ്ങൾകൊണ്ട് അത് ഉറപ്പുള്ളൊരു പാലമായി രൂപാന്തരം പ്രാപിക്കുന്നു. Tyrna എന്ന വില്ലേജിൽ നിന്നും 3 – 4 മണിക്കൂർ എടുക്കും Nongthymmai ഗ്രാമത്തിലെത്താൻ. 3000 ഓളം സ്റ്റെപ്പുകൾ.. നദികൾക്കുകുറുകെ നിർമ്മിച്ച തൂക്കുപാലങ്ങൾ.. ഒക്കെ കടന്നുവേണം അവിടെത്താൻ.

ഇടയ്ക്കിടെ പലയിടങ്ങളിലേക്കും വഴികൾ തിരിഞ്ഞു പോകുന്നു. ഒരിടത്തും ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. വഴിതെറ്റാൻ പലപ്പോഴും സാധ്യതയുണ്ട്. ഇടയ്ക്കിടെ ചെറിയ ഗുഹകളും കാണാം. കാടിനു നടുക്കുള്ളൊരു ചെറിയ ഗ്രാമമാണ് ഇത്. ചെറിയ ഹോംസ്റ്റേയ്‌സും ഉണ്ടിവിടെ. 200 – 300രൂപയൊക്കെയാണ് ചാർജ്സ്. ട്രെക്കിങ്ങ് ഇഷ്ടമുള്ളവർക്ക് തീർച്ചയായും ഇഷ്ടപ്പെടും ഇവിടം. അവിടുള്ള ആളുകളോടൊപ്പമുള്ള താമസവും ഒരു വ്യത്യസ്ത അനുഭവം തന്നെ ആയിരിക്കും. അവിടെ നിന്നും വീണ്ടും ഒരു മണിക്കൂർ ട്രെക്ക് ചെയ്‌താൽ Rainbow Waterfalls ലും എത്തിച്ചേരാം.

12. Mawsynram : “The wettest place on the earth ” എന്നറിയപ്പെടുന്ന സ്ഥലം. ചിറാപുഞ്ചിയിൽ നിന്നും 80 km ദൂരം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം മുൻപ് ചിറാപ്പുഞ്ചി ആയിരുന്നുവെങ്കിലും ഇപ്പോൾ ആ സ്ഥാനം മൗസ്റിന്റത്തിനാണ്.

14. Mawlynnong (Cleanest village of Asia) : ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന അവാർഡ് ലഭിച്ച ഗ്രാമം. ഓരോ വീടുകൾക്ക് മുൻപിലും കണ്ടാൽ പൂക്കൂട പോലെ തോന്നുന്ന ചെറിയ കുട്ടകൾ വച്ചിട്ടുണ്ട്. വേസ്റ്റ് ബാസ്കറ്റ് ആണ്. എന്തെങ്കിലുമൊക്കെ വലിച്ചെറിഞ്ഞാൽ ഫൈൻ ആയി നല്ല ക്യാഷ് കൊടുക്കേണ്ടി വരും. മനോഹരമാണ് ഗ്രാമത്തിലെ കാഴ്ചകൾ. ഒരു ദിവസം അവിടെ തങ്ങണമെങ്കിൽ ധാരാളം ഹോംസ്റ്റേകൾ അവിടെയും ഉണ്ട്. Bangladesh view home stay: 9615386060,
Safi Cottage: 8258035310, 9856104936.

15. Riwai village : മൗലിന്നൊങ്ങിൽ നിന്നും 20 km ദൂരെ ബംഗ്ലാദേശിനോട് ചേർന്നു കിടക്കുന്ന ഗ്രാമം. ഒരു Last Indian Village എന്ന് തന്നെ പറയാം. ഇവിടെയും നിരവധി double ഡെക്കർ root bridges ഒണ്ട്. ഒരുപാട് നടക്കാനുമില്ല. Tyrna village ലെ 4 hr ട്രെക്ക് ബുദ്ധിമുട്ടുള്ളവർക്ക് അതൊഴിവാക്കി ഇവിടെ വരാവുന്നതാണ്. ബംഗ്ലാദേശ് view പോയിന്റിൽ പോയി ബംഗ്ലാദേശ് ബോർഡറും കാണാം.

16. ദൗകി നദി :  ഈ യാത്രയിൽ കണ്ടിരിക്കേണ്ട സുന്ദരമായ കാഴ്ച. തെളിനീരു പോലൊരു നദി ഒഴുകുന്നു. മരതകവർണത്തിൽ ചാലിച്ച വെള്ളത്തിന്റെ അടിത്തട്ടിൽ നിന്നും ചന്ദ്രകാന്തം പോലെ തിളങ്ങുന്ന കല്ലുകൾ. അവർണനീയമായ അനുഭൂതി. Dawki എന്ന നദീതീരത്തു ധാരാളം ടെന്റ് സ്റ്റേ ഉണ്ട്. മൗലിന്നൊങ്ങിൽ നിന്നും 35 km. ഷില്ലോങ്ങിൽ നിന്നും 80km. അവിടെ താമസിക്കുവാൻ : Nowells home stay – 8837248242, 9485151220, 8118966172, 9402557479.

17. ഇന്ത്യ – ബംഗ്ലാദേശ് ബോർഡർ : Dawki യിൽ നിന്നും 2 km ദൂരം. വാഗാ ബോർഡർ ഒക്കെപോലെ ഒരു ബോർഡർ അല്ല ഇവിടം. പരസ്പരം കുശലം പറയുന്ന പട്ടാളക്കാർ, ഇടയ്ക്കിടെ ഇന്ത്യയിൽ നിന്നും വണ്ടികൾ കടന്നുപോകും. വിസയും പാസ്സ്പോർട്ടുമൊന്നുമില്ലാതെ കന്നുകാലികൾ അങ്ങോട്ടുമിങ്ങോട്ടും നടന്നു പോകും. ധാരാളം സഞ്ചാരികൾ വരാറുള്ള സ്ഥലമാണ്. വെറും മീറ്ററുകൾക്ക് അപ്പുറം ബംഗ്ലാദേശ് കാണാം.

അപ്പോൾ ഇനി മേഘാലയയിലേക്ക് നല്ലൊരു സമയം നോക്കി ഒരു യാത്ര പ്ലാൻ ചെയ്തോളൂ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post