വെള്ളിത്തിരയിലെ ഹീറോകൾ നിറഞ്ഞാടിയ തറവാടുമുറ്റം

Total
109
Shares

ഒരിടത്ത് ഒരിടത്ത് ഒരു തറവാടുണ്ടായിരുന്നു. എന്ന് പറയുമ്പോൾ ഇപ്പോഴും ഉണ്ട്. മേലേപ്പുര തറവാട്. വേണ്ടത്ര മനസ്സിലായില്ല എന്ന് തോന്നുന്നു. “ഞാൻ വരും, തൂണ് പിളർന്നും വരും ത്രിസന്ധ്യയിൽ ഉമ്മറ പടിയിൽ ഇട്ട് നെഞ്ച് കീറി കുടൽ മാല പുറത്ത് ഇടാൻ സംഹാരത്തിൻ്റെ അവതാരമായി ഞാൻ വരും” എന്ന നരസിംഹത്തിലെ മോഹൻലാലിൻ്റെയും,
“പൊന്നാമ്പ് തെളിയാത്ത പാറമണ്ണിൽ പൊന്ന് വിളയിച്ചും നിലമ്പൂരിലെയും ഗൂഡലൂരിലെയും കാടുകളിൽ കൂപ്പു പണിക്ക് പോയും കൂപ്പ് ലേലം വിളിച്ചും കൊണ്ടും കൊടുത്തും വളർന്ന മാധവനുണ്ണി ഒഴുകിയ വിയർപ്പിന് ചുവപ്പ് നിറമായിരുന്നു ചോരേടെ ചുവപ്പ്” എന്ന വല്ല്യേട്ടനിലെ മമ്മൂട്ടിയുടെ ഡയലോഗും ഈ തറവാടിൻ്റെ മുറ്റത്ത് തന്നെയാണ് ചിത്രീകരിച്ചത്.

സിനിമാ ചിത്രീകരണത്തിനു വേണ്ടി തിരഞ്ഞെടുക്കുന്ന ചുരുക്കം ചില തറവാടു വീടുകളിൽ ഒന്നാണ് ഈ മേലേപ്പുര തറവാട്. അഗ്നിദേവൻ എന്ന സിനിമയിലെ നായക കഥാപാത്രത്തിൻ്റെ എഴുത്തുപുരവീടായി തിരശീലയിൽ കണ്ട അതേ വീട്. വെള്ളിത്തിരയിൽ ഒരു കാലഘട്ടത്തിലെ നാട്ടുപ്രമാണിയുടെയും കുലീനരായ പ്രതിനായകൻമാരുടെയും തറവാടുവീട് നരസിംഹത്തിലെ മണപ്പള്ളി പവിത്രൻ്റയും, വല്യേട്ടനിലെ പട്ടേരി ശിവരാമൻ്റെയും, ചന്ദ്രോത്സവത്തിലെ രാമനുണ്ണിയുടെയും തുടങ്ങി പൗരുഷ സാമ്രാട്ടായ സാക്ഷാൽ മംഗലശ്ശേരി നീലകണ്ഠൻ്റെ അമ്മാത്ത് വീട് എന്ന നിലയിലും പ്രൗഡിയാർജിച്ച അതേ തറവാടുവീട്.

നൂറ്റാണ്ടുകൾക്ക് മുൻപ് മലബാർ ഭരിച്ചിരുന്ന സാമൂതിരിയുടെ പക്കൽ നിന്നും തണ്ടയാൻ സ്ഥാനം ലഭിച്ചതാണ് ഈ തറവാട്ടുകാർ അതിനാൽ തന്നെ സാമൂതിരി കല്‌പിച്ചു നല്കിയ കളരിയും, വൈദ്യപാരമ്പര്യങ്ങളും പൈതൃകമായി നില നിന്നുപോന്നിരുന്നതാണ് ഈ തറവാട്. ഇന്നത്തെ മദ്ധ്യകേരളത്തിൽ തൃശൂരിൻ്റെ പടിഞ്ഞാറൻ മേഖലയായ ചാവക്കാടിൻ്റെ മണ്ണിൽ പാരമ്പര്യവും പൈതൃകങ്ങളും കൊണ്ട് ശിരസ്സുയർത്തി നില്ക്കുന്നു ഇന്നും ഈ തറവാട്.

150 വർഷം പഴക്കവും നാല് ഏക്കറോളം സ്ഥലവും അടങ്ങിയ സ്ഥലത്താണ് തറവാട് സ്ഥിതി ചെയ്യുന്നത്. മൂന്ന് നിലകളുള്ള നാലുകെട്ട് കേരളീയ വാസ്തുവിദ്യാ പ്രകാരമാണ് നിർമ്മിച്ചിരിക്കുന്നത്. വടക്കിനി, തെക്കിനി, കിഴക്കിനി, പടിഞ്ഞാറ്റി എന്നിങ്ങനെ നാല് സൗധങ്ങളുമുണ്ട്. വെട്ടുകല്ലും, വെണ്ണക്കല്ലും, മേൽത്തരം ഇനം മരങ്ങളും ഉപയോഗിച്ചാണ് ഇതിൻ്റെ നിർമ്മാണം. നാലുകെട്ടിൻ്റ വിശാലമായ പൂമുഖവും, നടുമുറ്റവും, പത്തായപ്പുരയും, കുളവും, പടിപ്പുരയും മലയാള സിനിമയ്ക്ക ഏറെ പരിച്ചിതമാണ്.

തറവാടിൻ്റെ മുൻ അവകാശിയായിരുന്ന മേലപ്പുര വിശ്വനാഥൻ ഉന്നത വിദ്യഭ്യാസം നേടിയ ചാവക്കാട്ടെ പ്രമുഖരിൽ പ്രമുഖനും ആയിരുന്നു. ശിവാജി ഗണേശൻ, ജെമിനി ഗണേശൻ തുടങ്ങിയ തമിഴ് താരങ്ങളും, വിൻസൻ്റ്, സോമൻ, സുഖുമാരൻ,സത്താർ തുടങ്ങിയ മലയാളതാരങ്ങളും മലയാളത്തിൻ്റെ പ്രമുഖ സംവിധായകരായിരുന്ന രാമു കാര്യാട്ട്, ഭരതൻ, ഐ.വി ശശി എന്നിവർ സുഹൃത്തുക്കളും ഒരു കാലത്ത് ഇവിടത്തെ സന്ദർശകരുമായിരുന്നു.

നിരവധി ഭൂസ്വത്തുക്കളും, വിദ്യഭ്യാസ സ്ഥാപനവും, കെട്ടിട്ടസമുച്ചയങ്ങളും, ലോഡ്ജുകളും, കയർ ഫാക്ടറിയും, ബസ് സർവ്വീസുകളും (മേലേപ്പുര മോട്ടേഴ്‌സ്) കൊണ്ട് പ്രതാപശാലിയായിരുന്ന ഇദ്ധേഹം ഒരു വലിയ ദാനധർമ്മിക്കൂടിയായിരുന്നു. ആ നാട്ടിലെ അശരണരുടെ അത്താണിയായിരുന്നു ഈ തറവാട്. ഏക മകനും നിലവിലെ തറവാടിൻ്റെ അവകാശിയുമായ രഞ്ജിത് അറിയപ്പെടുന്ന ഒരു ഡോക്ടറും കൂടിയാണ്.മേലേപ്പുര വിശ്വനാഥൻ കാരണവരുടെ കാലത്താണ് ഇവിടെ കൂടുതൽ സിനിമകൾ ചിത്രീകരണങ്ങൾ നടത്തിയിട്ടുള്ളത്. മലയാള സിനിമയുടെ തറവാടായ വരിക്കാശ്ശേരി മന കഴിഞ്ഞാൽ തൊട്ടടുത്ത സ്ഥാനം മേലേപ്പുര തറവാടിനായതിൽ ചാവക്കാട്ടുക്കാർക്ക് അഭിമാനിക്കാം.

ഗുരുവായൂർ കേശവൻ, സെൻ്റ് തോമസ്, ആറാട്ട്, അപരാധി, 1921, മഹായാനം, ദേവാസുരം, അഗ്നിദേവൻ, പല്ലാവൂർ ദേവനാരയണൻ, സത്യഭാമയക്ക് ഒരു പ്രേമലേഖനം, പാർവ്വതി പരിണയം, മാനസം, പുത്തൂരം പുത്രി ഉണ്ണിയാർച്ച, നരസിംഹം, വല്യേട്ടൻ, ഡാർലിംങ്ങ് ഡാർലിംങ്ങ്, ചന്ദ്രാത്സവം, സ്നേഹിതൻ, വാമനപുരം ബസ്സ്റൂട്ട്, ഊമപ്പെണിന് ഉരിയാടപയ്യൻ, ചങ്ങാതിപൂച്ച, കഥ, സൂര്യകിരീടം, ആയിരത്തിൽ ഒരുവൻ തുടങ്ങി ചെറുതും വലുതുമായ നിരവധി ചിത്രങ്ങളും, കുറച്ച് ഹൃസ്വചിത്രങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

എങ്കിലും മേലേപ്പുര തറവാടിന് എന്തുകൊണ്ടോ അർഹമായ പരിഗണനയും പ്രശസ്തിയും സിനിമാ മേഖലയിൽ ഉണ്ടായിട്ടില്ല എന്നത് ഒരു വാസ്തവമാണ്. ഇവിടെ ചിത്രീകരണം നടക്കുന്ന സമയങ്ങളിൽ സിനിമയുടെ അണിയറ പ്രവർത്തകർ പത്രങ്ങളിലും, മാസികകളിലും സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നത് “ഗുരുവായൂരിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു” എന്നാണ് ഒരു പകഷെ പ്രസിദ്ധമായ ഗുരുവായൂർ എന്ന നാമമായിരിക്കാം സിനിമാ ലോകത്തിന് ഏറെ ഇഷ്ടം.

മലയാള ചലച്ചിത്ര ലോകത്തിൻ്റെ ഇന്നത്തെ പ്രയാണത്തിൽ പുനർജനിക്കാൻ പ്രായസമുള്ള പ്രതേകിച്ച് ഇന്നത്തെ ന്യൂജെനറേഷൻ യുഗത്തിൽ പഴയ ജന്മി കഥകളും, മാടമ്പി കഥകളും, പ്രതാപികളായ പ്രതിനായക കഥാപാത്രങ്ങൾ വെറും പഴങ്കഥകൾ ആയി പോയി എങ്കിലും മികച്ച സിനിമകളെയും കലാസൃഷ്ടികളെയും കാത്ത് മേലേപ്പുര തറവാടിൻ്റ പടിപ്പുര വാതിൽ തുറന്ന് തന്നെ കിടപ്പുണ്ടാകും…

എഴുത്ത് – സനിൽ വിൻസൻ്റ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post