ഫ്‌ളൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ പണം ലാഭിക്കാൻ ചില വഴികൾ

Total
0
Shares

ഇക്കാലത്ത് വിമാനത്തിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. പണ്ടൊക്കെ ഇന്ത്യയ്ക്ക് പുറത്തേക്ക് പോകുവാനായിരുന്നു കൂടുതലാളുകളും വിമാനത്തെ ആശ്രയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കാലം മാറിയതോടെ കൊച്ചിയിൽ നിന്നും ബെംഗളുരുവിലേക്ക് പോകുവാനും ചെന്നൈയ്ക്ക് പോകുവാനും, എന്തിനേറെ പറയുന്നു, തിരുവനന്തപുരത്തേക്ക് പോകുവാനും വരെ വിമാനം ഉപയോഗിക്കുന്നവരുണ്ട്. വിമാനങ്ങളിലെ ടിക്കറ്റ് ചാർജ്ജുകളിൽ വന്ന കുറവാണ് ഇത്തരത്തിൽ വിമാനയാത്രകളെ കൂടുതലായി ആശ്രയിക്കുവാൻ നമ്മൾ മലയാളികളെ സ്വാധീനിച്ചത്.

വിമാനടിക്കറ്റുകൾ എങ്ങനെ ബുക്ക് ചെയ്യണമെന്ന് കൺഫ്യുഷനിലായിരുന്നവരെല്ലാം തന്നെ ഇന്ന് സ്വന്തമായി ടിക്കറ്റ് ബുക്ക് ചെയ്യാൻ പഠിക്കുകയും ചെയ്തു. ഇപ്പോള്‍ വിമാന ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി സ്വന്തം വീട്ടിലിരുന്ന് തന്നെ ചെയ്യാനാകും. ഇതിലൂടെ ട്രാവല്‍ ഏജന്‍സികൾക്ക് നല്‍കേണ്ടിവരുന്ന കമ്മീഷന്‍ ഒഴിവാക്കാനാകും. എന്നാൽ ഓൺലൈൻ വഴി ബുക്ക് ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നമുക്ക് നഷ്ടമായിരിക്കും വരിക. ഓൺലൈൻ വഴി ലാഭകരമായി എങ്ങനെ ഫ്‌ളൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം? ആ കാര്യമാണ് ഇവിടെ പറയുവാൻ പോകുന്നത്.

1. നിങ്ങളുടെ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യുകയാണെങ്കിൽ ഉടൻ തന്നെ വിമാന ടിക്കറ്റും ബുക്ക് ചെയ്യുവാൻ ശ്രമിക്കുക. കാരണം യാത്രാ തീയതിയോട് അടുക്കുന്തോറും ഫ്ലൈറ്റ് ടിക്കറ്റുകളുടെ നിരക്കുകൾ വർദ്ധിച്ചു കൊണ്ടിരിക്കും. കുറഞ്ഞത് 30 ദിവസം മുൻപെങ്കിലും ടിക്കറ്റുകൾ ബുക്ക് ചെയ്യുവാൻ സാധിച്ചാൽ നിങ്ങൾക്ക് കുറഞ്ഞ തുകയേ ചെലവാകുകയുള്ളൂ. അതുപോലെതന്നെ ബുക്ക് ചെയ്യുന്നതിനു മുൻപ് ഒന്നിലധികം ബുക്കിംഗ് സൈറ്റുകളിൽ ചാർജ്ജ് നോക്കി കുറഞ്ഞ നിരക്ക് എവിടെയാണോ ആ സൈറ്റിൽ നിന്നും ബുക്ക് ചെയ്യുക.

2. വീക്കെൻഡ് ദിവസങ്ങളിൽ നിങ്ങളുടെ യാത്രകൾ ഒഴിവാക്കാം. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ വിമാന യാത്രാനിരക്ക് മറ്റുള്ള ദിവസത്തെ അപേക്ഷിച്ച് കൂടുതലായിരിക്കും. വലിയ അത്യാവശ്യമൊന്നും ഇല്ലെങ്കിൽ നിങ്ങളുടെ യാത്ര ഇട ദിവസങ്ങളിലേക്ക് മാറ്റിയാൽ നന്നായിരിക്കും. ഇതുമൂലം നിങ്ങൾക്ക് നല്ലൊരു തുക ലാഭിക്കുവാൻ കഴിയും.

3. ബുക്കിംഗ് സൈറ്റുകൾ മിക്കവാറും ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. ഉദാഹരണത്തിന് GOIBIBO, MAKE MY TRIP മുതലായ ആപ്പുകൾ വഴി ബുക്ക് ചെയ്യുകയാണെങ്കിൽ ഡിസ്‌കൗണ്ട് പ്രൊമോഷൻ ലഭിക്കുകയും നിങ്ങളുടെ ടിക്കറ്റ് നിരക്കിൽ ഇളവുകൾ ലഭിക്കുകയും ചെയ്യും. ഇവയെല്ലാം ശ്രദ്ധയോടെ ചെയ്യുക.

4. നിങ്ങളുടെ യാത്ര ക്യാൻസൽ ചെയ്യുവാൻ സാധ്യതയില്ലെങ്കിൽ റീഫണ്ട് ചെയ്യാൻ സാധിക്കാത്ത ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രമിക്കുക. കാരണം റീഫണ്ട് ചെയ്യുന്ന ടിക്കറ്റിനെ അപേക്ഷിച്ച് ഇതിന് നിരക്ക് കുറവായിരിക്കും. ഇത് നിങ്ങളുടെ താല്പര്യം നോക്കി മാത്രം ചെയ്യുക.

5. നിങ്ങളുടെ പോക്കും വരവും വിമാന മാർഗ്ഗം തന്നെയാണെങ്കിൽ ഇരുവശത്തേക്കുമുള്ള ടിക്കറ്റുകൾ ഒന്നിച്ചു ബുക്ക് ചെയ്യുക. ഇത്തരത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ പണം ലാഭിക്കുവാൻ സാധിക്കും. ബുക്ക് ചെയ്യുന്ന സമയത്ത് Round Trip എന്ന ഓപ്‌ഷൻ സെലക്ട് ചെയ്‌താൽ മതി.

6. ദൈർഘ്യം കുറവുള്ള യാത്രകളാണെങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനോടൊപ്പം ഓട്ടോമാറ്റിക് സെലക്ട് ആയി വരുന്ന ട്രാവൽ ഇൻഷുറൻസ് Deselect ചെയ്യുക. എന്നാൽ ഇന്റർനാഷണൽ യാത്രകളാണെങ്കിൽ ട്രാവൽ ഇൻഷുറൻസ് എടുക്കുന്നതാണ് നല്ലത്.

7. വിമാനയാത്രയ്ക്കിടയിൽ നിങ്ങൾക്ക് ഭക്ഷണം ആവശ്യമെങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്തു തന്നെ അവയും പ്രീ ഓർഡർ ചെയ്യാവുന്നതാണ്. ഇത്തരത്തിൽ മുൻകൂട്ടി ഓർഡർ ചെയ്യുകയാണെങ്കിൽ വിമാനത്തിൽ നിന്നും നേരിട്ടു വാങ്ങുന്നതിനേക്കാൾ കുറഞ്ഞ ചാർജ്ജിൽ നിങ്ങൾക്ക് ഭക്ഷണം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിൽ റോഡ് ട്രിപ്പിനു പറ്റിയ അഞ്ച് മനോഹര റൂട്ടുകൾ…

യാത്രകൾ പല തരത്തിൽ ആസ്വദിക്കുന്നവരുണ്ട്. ചിലർ സ്ഥലങ്ങലും കാഴ്ചകളും ഒക്കെ കണ്ട് ആസ്വദിക്കും, ചിലർ ഓരോ സ്ഥലത്തെയും ഭക്ഷണങ്ങൾ രുചിച്ച് ആസ്വദിക്കും, ചിലർ കൂട്ടുകാരും കുടുംബവുമൊക്കെയായിട്ട് ഒരു അടിച്ചുപൊളി മൂഡിലായിരിക്കും യാത്ര പോകുന്നത്. മറ്റു ചിലരാകട്ടെ ഡ്രൈവിംഗ് ആയിരിക്കും ഇഷ്ടപ്പെടുക. ഇത്തരത്തിൽ…
View Post

നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും കുറഞ്ഞ ചെലവിൽ ബസ്സിൽ യാത്ര ചെയ്യാം…

ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളമാണ് എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി എയർപോർട്ട്. 1999 മേയ് 25ന് പ്രവർത്തനമാരംഭിച്ചതു മുതൽ ഇന്ന് വരെ വാർത്തകളിൽ നിറഞ്ഞു നിന്നിട്ടേയുള്ളൂ ഈ ഇന്റർനാഷണൽ എയർപോർട്ട്. മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഏഴാമതും അന്തർദേശീയ യാത്രക്കാരുടെ…
View Post

Best оf Thаilаnd Tоurism

Thаilаnd, аlsо knоwn аs the Lаnd оf Smiles, is а jewel оf Sоutheаst Аsiа. Develоped enоugh tо prоvide mоst соmfоrts уet still wild enоugh tо оffer оff-the-beаten pаth аdventure. Уоu…
View Post

എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ…
View Post

പഴനിയിൽ പോകുമ്പോൾ പറ്റിക്കപ്പെടാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആദ്യമായി പഴനിയിലേക്ക് വരുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍….  പഴനിയെക്കുറിച്ച് കേള്‍ക്കാത്തവര്‍ ആരുമുണ്ടാകില്ല. ഒരിക്കലെങ്കിലും ഇവിടെ വന്നു ദര്‍ശനം നടത്തണം എന്ന് തോന്നിയിട്ടുണ്ടോ? കൂട്ടിനു മുന്‍പരിചയം ഉള്ളവര്‍ ഇല്ലയെന്ന കാരണത്താല്‍ നിങ്ങളുടെ പഴനിയാത്ര മുടങ്ങരുത്. അങ്ങനെയുള്ളവര്‍ക്കു വേണ്ടിയാണീ പോസ്റ്റ്‌. അതുപോലെതന്നെ ഇവിടെ ആദ്യമായി…
View Post

ഹോട്ടലുകളും റിസോർട്ടുകളും തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹോട്ടലുകൾ, റിസോർട്ടുകൾ, റെസ്റ്റോറന്റ്.. ഈ പേരുകൾ കേൾക്കാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. പലപ്പോഴും ഇവയെല്ലാം നമ്മുടെ ദൈനംദിന സംഭാഷണങ്ങളിൽ ഉൾപ്പെടാറുമുണ്ടാകും. എന്നാൽ ഇവ ശരിക്കും എന്താണെന്ന് അറിയാമോ? ഹോട്ടൽ, റെസ്റ്റോറന്റ്, റിസോർട്ട് ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെ? ആദ്യമായി എന്താണ് ഈ ഹോട്ടൽ…
View Post