കേര‌ളത്തിലെ ഏറ്റവും പ്രശസ്തമായ ചില കള്ള് ഷാ‌‌‌പ്പുകള്‍ പരിചയപ്പെടാം…

Total
80
Shares

കള്ളു ഷാപ്പുകള്‍ എന്ന് കേട്ട് മുഖം ചുളിക്കണ്ട.ഇപ്പോള്‍ ഫാമിലിയായിട്ടു വരെ കയറാവുന്ന നല്ല ഒന്നാന്തരം ഭക്ഷണശാലകള്‍ കൂടിയാണ് ഇവിടെ പറയാന്‍ പോകുന്ന ഈ ഹൈടെക് കള്ളു ഷാപ്പുകള്‍. ഇന്ത്യയിൽ കേരളം, തമിഴ്നാട്, കർണ്ണാടകം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കള്ള് ചെത്തുന്നുണ്ട് എങ്കിലും അത് വ്യാവസായികമായി നടത്തപ്പെടുന്നതും കള്ള് മദ്യമായി മാത്രം വിറ്റഴിക്കപ്പെടുന്നതും കേരളത്തിൽ മാത്രമാണ്‌. കേരളത്തിൽ ഏറ്റവും കൂടുതൽ തെങ്ങ് ചെത്തുന്നത് പാലക്കാട് ചിറ്റൂർ മേഖലകളിലാണ്‌. കേരളത്തിലെ മുഴുവൻ കള്ള് ഷാപ്പുകൾക്കും കള്ള് എത്തിക്കുന്നതും ഈ മേഖലയിൽ നിന്നുമാണ്‌. കരിമീന്‍ പൊള്ളിച്ചത് മുതല്‍ നല്ല ബീഫ് ഫ്രൈ വരെ നമ്മുടെ കള്ള് ഷാപ്പുകളിലെ വിഭവങ്ങളാണ്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ചില കള്ള് ഷാപ്പുകള്‍ ഇവിടെ പരിചയപ്പെടാം.

മു‌ല്ലപ‌ന്ത‌ല്‍, എറണാകുളം : എറണാകു‌ളം ജില്ലയിലെ തൃപ്പുണ്ണിത്തുറയ്ക്ക് അടുത്തുള്ള ഉദയംപേരൂരില്‍ എം എ‌ല്‍ എ റോഡില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കള്ളു ഷാപ്പാണ് മുല്ല‌പന്തല്‍ കള്ളു ഷാപ്പ്. സഞ്ചാരികള്‍ക്കിടയില്‍ വളരെ പ്രശസ്തമാണ് ഈ കള്ള് ഷാ‌പ്പ്. ക‌രിമീന്‍ കറി, കരിമീന്‍ പൊള്ളിച്ചത്, കരിമീന്‍ ഫ്രൈ, മീന്‍ ‌തല, ചെമ്മീന്‍, കാട ഫ്രൈ, കൂന്തല്‍ എന്നിവയൊക്കെയാണ് ഇവിടുത്തെ പ്രധാന വിഭവങ്ങള്‍. കലാ- സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയമേഖലകളില്‍പെട്ട ധാരാളം പ്രമുഖര്‍ സമയം കിട്ടുമ്പോഴൊക്കെ ഈ ഷാപ്പില്‍ വരും. കമ്പനി കൂടാനല്ല, അവര്‍ക്കു വേണ്ടത് മുല്ലപ്പന്തലിലെ വൈവിധ്യമേറിയ കറികളാണ്. ഇവിടെ എത്തുന്ന ഭൂരിഭാഗം പേരും അവിടെയിരുന്ന് കഴിക്കുക മാത്രമല്ല, കറികള്‍ പാഴ്‌സലായും കൊണ്ടുപോകുന്നുണ്ട്. ഷാപ്പിന്റെ മുന്‍വശത്തായി ധാരാളം മുല്ലത്തൈകള്‍ നട്ടു. ചെടി വളര്‍ന്നപ്പോള്‍ അതിനു താങ്ങായി രണ്ട് തൂണും നാട്ടി. അങ്ങനെ തൂണില്‍ നിന്നും ഷാപ്പിന്റെ മുകളിലേക്ക് മുല്ലവള്ളികള്‍ പടര്‍ന്നു. ഒടുവില്‍ ഷാപ്പിന്റെ മുകള്‍വശം മുല്ലവള്ളികളാല്‍ സമൃദ്ധമായി. 90 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിതമായ ഷാപ്പിന് മുല്ലപ്പന്തല്‍ എന്ന പേരും വീണു. ആദ്യമായി വിസിറ്റിംഗ്കാര്‍ഡ് അടിച്ചത്, ആദ്യമായി വെബ്‌സൈറ്റിന് തുടക്കം കുറിച്ചത് അങ്ങനെ പോകുന്നു ഷാപ്പിന്റെ വിശേഷങ്ങള്‍.

കിളിക്കൂട് കള്ള് ഷാപ്പ്, കുമരകം : കോട്ടയം ജില്ലയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ കുമരകത്തെ പ്രശസ്തമായ കള്ള് ഷാപ്പാണ് കിളിക്കൂട്. കുമരകത്തെ ഡ്രിഫ്റ്റ് വുഡ് മ്യൂസിയത്തിന് സമീപത്തയാണ് ഈ കള്ള് ഷാപ്പ് സ്ഥിതി ചെയ്യുന്നത്. താറാവ് ഫ്രൈ ആണ് ഇവിടു‌ത്തെ ഏറ്റവും പ്രശസ്തമായ വിഭവം.

കരിമ്പിന്‍കാല, കോട്ടയം : ചങ്ങനാശ്ശേരി കോട്ടയം റൂട്ടിലെ പള്ളത്താണ് കോട്ടയത്തെ ഏറ്റവും പ്രശസ്തമായ കള്ള്ഷാപ്പായ കരിമ്പിന്‍കാല കള്ള് ഷാപ്പ് സ്ഥിതി ചെയ്യുന്നത്. 1958ല്‍ ആരംഭിച്ച ഈ കള്ള് ഷാപ്പ് ഇപ്പോള്‍ പ്രശസ്തമായ ഫാമിലി റെസ്റ്റോറെ‌ന്റ് ആണ്.

നെട്ടൂര്‍ ഷാ‌പ്പ്, എറണാകുളം : എറണാകുളത്തെ തന്നെ മറ്റൊരു പ്രശസ്തമായ കള്ള് ഷാപ്പാണ് നെട്ടൂര്‍ ഷാപ്പ്. കുടുംബസമേതം സന്ദര്‍ശിക്കാവു‌ന്ന ഷാപ്പുകളില്‍ ഒന്നാണ് നെട്ടൂര്‍ ഷാപ്പ്. വൈകുന്നേരമാണ് ഇവിടെ സന്ദര്‍ശി‌ക്കാന്‍ പറ്റിയ സമയം. ചെമ്മീന്‍ ഉലത്തിയത്, ഞണ്ട് ഫ്രൈ, ബീഫ് ലി‌വര്‍, മീന്‍തല കറി എന്നിവയാണ് ഇവിടുത്തെ സ്പെഷ്യ‌ല്‍ വിഭവങ്ങള്‍.

അമ്പാടി ഷാ‌പ്പ്, ചങ്ങനാശേരി : ചങ്ങനാശേരി ആലപ്പഴ റൂട്ടില്‍ ചങ്ങനാശ്ശേരിയില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെയായി ഒന്നാം പാലം ‌ബസ് സ്റ്റോ‌പ്പിന് സമീപത്തായാണ് അമ്പാടി ഷാപ്പ് സ്ഥിതി ചെയ്യുന്നത്. ആളുകള്‍ ഉച്ചയൂണ്‍ കഴിക്കാന്‍ തെരഞ്ഞെടുക്കുന്ന കള്ളുഷാപ്പുകളില്‍ ഒന്നാണ് ഈ കള്ള് ഷാ‌പ്പ്.

കടമക്കുടി കള്ള് ഷാപ്പ്, എറണാകുളം : എറണാകുളം ജില്ലയിലെ സുന്ദരമായ ഗ്രാമങ്ങളില്‍ ഒന്നാണ് വെള്ളത്താല്‍ ചുറ്റപ്പെട്ട കടമക്കുടി ഗ്രാമം. ഇവിടുത്തെ ഗ്രാമീണ ഭംഗി പോലെ തന്നെ കള്ള് ഷാപ്പും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലമായി മാറിയിരിക്കുകയാണ്.

മാപ്രാണം ഷാപ്പ്, ഇരിങ്ങാലക്കുട :ഇ‌രിങ്ങാലക്കുടയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ തൃശൂര്‍ റോഡിലെ മാപ്രാണം എന്ന സ്ഥലത്താണ് പ്രശസ്തമായ ഈ ഷാപ്പ് സ്ഥിതി ചെയ്യുന്നത്. മീന്‍ പീര, കപ്പ, കടല, കരിമീന്‍ പൊള്ളിച്ചത്, മീന്‍ കറി, ഞണ്ട് റോസ്റ്റ്‌ എന്നിവയാണ് ഇവിടുത്തെ സ്പെഷ്യല്‍ വിഭവങ്ങള്‍.

തറവാട്, കുമരകം : കുമരകത്തെ പ്രശസ്തമായ ഒരു കള്ള് ഷാ‌പ്പാണ് തറവാട് കള്ള് ഷാപ്പ്. കക്ക ഫ്രൈ, ഞണ്ട് കറി, ബീഫ്‌ ഫ്രൈ, കിളിമീന്‍ ഫ്രൈ, കൊഞ്ചു റോസ്റ്റ്, പുഴമീന്‍ കറി, ഞാവനിങ്ങ എന്നിങ്ങനെ നാവില്‍ കൊതിയൂറുന്ന നിരവ‌ധി വിഭവങ്ങള്‍ ഇവിടെ കിട്ടും.

പുഴയോരം കള്ള് ഷാ‌പ്പ്, രാമമംഗലം : എറണാകുളം ജില്ലയിലെ പിറവത്ത് നിന്ന് 15 കിലോമീറ്റര്‍ അകലെയായി രാമമംഗലത്ത് മൂ‌വാറ്റ്‌പുഴയാറിന്റെ കരയിലായി സ്ഥിതി ചെയ്യുന്ന എ സി കള്ള് ഷാപ്പാണ് പുഴയോരം കള്ള് ഷാപ്പ്. കുടുംബം സമേതം ഭക്ഷണം കഴിക്കാവുന്ന 2 സ്റ്റാര്‍ ഫാമിലി റെസ്റ്റോറെന്റാണ് ഇവിടുത്തെ പ്രത്യേകത.

എലിപ്പന ഷാപ്പ്, ആലപ്പുഴ : ബ്ലോഗ് എഴുത്തുകാര്‍ പ്രശസ്തമാ‌ക്കിയ ആലപ്പുഴയിലെ ഒരു കള്ള് ഷാപ്പാണ് ഇത്. ആലപ്പുഴയ്ക്കും മുഹമ്മയ്ക്കും ഇടയിലായി എലിപ്പനയിലാണ് ഈ ഷാപ്പ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ‌താറാവ് കറി പ്രശസ്തമാണ്.

മങ്കൊമ്പ് ഷാപ്പ്, മങ്കൊമ്പ് : ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലാണ് മങ്കൊമ്പ് സ്ഥിതി ചെയ്യുന്നത്. ആലപ്പുഴയില്‍ നിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് സഞ്ച‌രിച്ചാല്‍ മങ്കൊമ്പില്‍ എത്തിച്ചേരാം. കപ്പയും നല്ല അസ്സല്‍ മീന്‍കറിയുമൊക്കെ കൂടി കള്ളിനൊപ്പം നല്ല ഒന്നാന്തരം ഫുഡ് കോമ്പിനേഷനുകള്‍ ഇവിടെ ആസ്വദിക്കാം.

വെള്ളിയാഴ്ചക്കാവ്, വര്‍ക്കല : തിരുവനന്ത‌പുരം ജില്ലയിലെ വര്‍ക്കല ബീച്ചിന് സമീപത്തായാണ് വെ‌ള്ളിയാഴ്ചക്കാവ് വര്‍ക്കല ഫാമിലി കള്ള് ഷാപ്പ് സ്ഥിതി ചെയ്യുന്നത്. സഞ്ചാരികള്‍ കുടുംബ സമേതം ഭക്ഷണം കഴിക്കാന്‍ എത്തുന്ന സ്ഥലമാണ് വെള്ളിയാഴ്ചക്കാവ്.

തട്ടേ‌ല്‍ ഷാപ്പ്, മാഞ്ഞൂര്‍ : ആലപ്പുഴ ജില്ല‌യ്ക്കും കോ‌ട്ടയം ജില്ലയ്ക്കും നടുവിലായി നീണ്ടൂര്‍ റോഡില്‍ മാഞ്ഞൂര്‍ എന്ന ഗ്രാമത്തിന് സമീപം പാടത്തിന്റെ നടുവിലായാണ് ഈ ഷാപ്പ് സ്ഥിതി ചെയ്യുന്നത്.

പിണറായി കള്ള് ഷാപ്പ്, കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ തലശ്ശേ‌രിക്കടുത്തായി പിണറായിലെ കാളി കള്ള് ഷാപ്പ് ജില്ലയിലെ തന്നെ പ്രശസ്തമായ കള്ള് ഷാപ്പാണ്. കണ്ടല്‍കായലിന്റെ കരയിലാണ് ഈ കള്ള് ഷാപ്പ് സ്ഥിതി ചെയ്യുന്നത്. ഞണ്ട് ഫ്രൈ, കല്ലുമ്മക്കായ് ഫ്രൈ, എന്നിവയാണ് ഇവിടുത്തെ സ്പെഷ്യല്‍ വിഭവങ്ങള്‍.

രാജപുരം ഷാപ്പ്, കാവാലം : ആലപ്പുഴ ജില്ലയിൽ കാവാലം ലിസ്യൂ പള്ളിക്ക് സമീപം ബോട്ടുജെട്ടിയില്‍ നിന്നും അക്കരെ കടന്നാൽ രാജപുരം ഷാപ്പായി. കൂടാതെ ഷാപ്പുടമയുടെ ഫോണിൽ വിളിച്ചാൽ രാജപുരം ഷാപ്പിന്റ വഞ്ചി ലിസ്യൂ കടവിലെത്തി ആളുകളെ ഷാപ്പിലെത്തിക്കാനും തയാറാണ്. ചേമ്പ് പുഴുങ്ങിയത്, കാച്ചിൽ പുഴുങ്ങിയത്, കപ്പ വേവിച്ചത്, ചപ്പാത്തി, അപ്പം, താറാവ് റോസ്റ്റ്, മുയലിറച്ചി, ബീഫ് റോസ്റ്റും ഫ്രൈയും, കക്കായിറച്ചി, പന്നിയിറച്ചി, മഞ്ഞക്കൂരി കറി, വാള കറി, മീൻതല, ചെമ്മീൻ റോസ്റ്റും ഫ്രൈയും, കൊഞ്ച് റോസ്റ്റും ഫ്രൈയും, കരിമീൻ ഫ്രൈയും പൊള്ളിച്ചതും, വരാൽ ഫ്രൈയും പൊള്ളിച്ചതും, പള്ളത്തി ഫ്രൈ, കൊഴുവ ഫ്രൈ, മുരശ് ഫ്രൈ, നങ്ക് ഫ്രൈ, കാരീ ഫ്രൈ, ഞണ്ട് കറി, മുരശ് പീര, കരിമീൻ വാട്ടി വറ്റിച്ചത്, കല്ലുമേക്കായ എന്നിവ രാജപുരം കായൽ ഷാപ്പിലെ സ്പെഷൽ വിഭവങ്ങളാണ്. മീൻകറിയോ താറാവ് റോസ്റ്റോ കരിമീൻ വാട്ടി വറ്റിച്ചതോ കൂട്ടികുഴച്ച് കപ്പയോ ചേമ്പോ ചേർത്ത് രുചികരമായി ഭക്ഷിക്കാം.

ചുങ്കം കള്ളുഷാപ്പ്, ആലപ്പുഴ : നഗരത്തിൽനിന്നു കൈയെത്തും ദൂരെ, എന്നാല് ‍കുട്ടനാടൻ പാടത്തിനുനടുക്ക് ഒരു കള്ളുഷാപ്പുണ്ട്. വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ പ്രിയപ്പെട്ട ഷാപ്പ്. അതാണു ചുങ്കം കള്ളുഷാപ്പ്. ഓട്ടോ പിടിച്ച് നേരെ ചുങ്കം ഷാപ്പിലേക്ക് പോവട്ടെ എന്ന് ആജ്ഞാപിച്ചാൽ സംഗതി ക്ലീൻ. ഒന്നര കിലോമീറ്റർ നടക്കാനുള്ള ക്ഷമയുണ്ടെങ്കിൽ നേരെ കാണുന്ന കുഞ്ഞുറോഡിലൂടെ അങ്ങുപോവുക. കായൽ കൊഞ്ച് പറ്റിച്ചത് എന്ന ഐറ്റം ആണ് ഇവിടത്തെ സ്പെഷ്യല്‍.

ഗരുഡാകരി ഷാപ്പ് : കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലെ പാടങ്ങളുടെ കരയിലാണ് ഈ ഭക്ഷണശാല സ്ഥിതി ചെയ്യുന്നത്. കുട്ടനാട്ടിലെ നാടൻ വിഭവങ്ങളെല്ലാം ലഭ്യമായ ഈ ഷാപ്പിനോട് ചേർന്ന് ഒരു ഫാമിലി റെസ്റ്റോറന്റും ഉണ്ട്. ഭക്ഷണത്തിന്റെ രുചിയറിയാൻ എത്തുന്ന കുടുംബങ്ങളെ ഉദ്ദേശിച്ചുള്ളത്. പതിനെട്ടോളം കുടിലുകൾ ഈ ഷാപ്പിനു ചുറ്റിലുമുണ്ട്. ഇവിടെ വരുന്ന കുടുംബങ്ങൾക്ക് സൗകര്യപൂർവമിരുന്നു ഭക്ഷണം കഴിക്കുന്നതിനായി ഒരുക്കിയിരിക്കുന്നതാണിത്. കൊതിപിടിപ്പിക്കുന്ന വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെ ഈ രുചിപ്പുരയിൽ അതിഥികളെ കാത്തിരിക്കുന്നുണ്ട്. അതിലേറ്റവും പ്രധാനി കരിമീൻ പൊള്ളിച്ചതാണ്. കാച്ചിലും ചേമ്പും കായും പയറുമെല്ലാം കൂട്ടി വേവിച്ച ‘കൊഴ’യെന്ന തനിനാടൻ വിഭവവും അപ്പവും ചപ്പാത്തിയുമെല്ലാമുണ്ട്. ഞണ്ടും ചെമ്മീനും വാളയും വറ്റയും കേരയുമെല്ലാം കറികളായി നിറയുമ്പോൾ പൊടിമീൻ വറുത്തതും പള്ളത്തിയുമെല്ലാം സ്വാദിന്റെ അടയാളങ്ങളായി രുചിയറിയാൻ എത്തുന്നവന് മുമ്പിൽ അണിനിരക്കുന്നു. നല്ല പിടയ്ക്കുന്ന മീൻവിഭവങ്ങൾക്ക് പുറമേ കോഴിയും പന്നിയും പോത്തും ആടും താറാവും കക്കയും കല്ലുമ്മേക്കായുമെല്ലാം രുചിരാജാക്കന്മാരായി ഗരുഡാകരിയിലെത്തുന്നവനെ ആകർഷിക്കുന്നു. എങ്ങനെ എത്താം : കിടങ്ങറ പാലം (മുട്ടാർ ജംഗ്ഷൻ),ആലപ്പുഴ.

വേലൂര്‍ ഷാപ്പ്, തൃശ്ശൂര്‍ : നാടന്‍ കള്ളിന്റെ രുചിയറിയാനെത്തുന്നവര്‍ക്കായി സ്റ്റാര്‍ ഹോട്ടലുകളിലേതിന് സമാനമായ സൗകര്യങ്ങളാണ് വേലൂര്‍ ചുങ്കം സെന്‍ററിലുള്ള ഈ ഷാപ്പില്‍ ഒരുക്കിയിട്ടുള്ളത്. ഹട്ടുകളായി തിരിച്ച് എ.സിയും ഫ്രീ വൈഫെയും അടക്കം ഇവിടെയുണ്ട്. കള്ള് മാത്രമല്ല മുപ്പത്തിയഞ്ചിലധികം തനിനാടന്‍ കറികളും ഇവിടെ കിട്ടും. മുളകരച്ച് കുടമ്പുളിയിട്ടു വെച്ച ചൂരക്കറിയാണ് ഇവിടുത്തെ സ്‌പെഷ്യല്‍ ഐറ്റം. ഇറച്ചിയുടെ കാര്യമാണെങ്കില്‍ കോട്ടയം സ്‌റ്റൈല്‍ പോത്തുലര്‍ത്തും, അങ്കമാലി പോര്‍ക്കും, നാടന്‍ കോഴിക്കറിയും മാത്രമല്ല, മുയലിറച്ചിയും സ്‌പെഷ്യല്‍ മട്ടന്‍ കറിയും ചൂടോടെ മുമ്പിലെത്തും.

കോരുത്തോട് വനറാണി : കോട്ടയം ജില്ലയിൽ മുണ്ടക്കയത്ത് കോരുത്തോടിന് അടുത്താണ് വനറാണി കള്ളുഷാപ്പ് നിലകൊള്ളുന്നത്. കരിമീൻ പൊള്ളിച്ചത് , കുടംപുളിയിട്ട മീൻ കറി , മുയൽ റോസ്റ്റ് , ബീഫ് ഫ്രൈ , തലക്കറി , ചെമ്മീൻ റോസ്റ്റ് , കക്കായിറച്ചി റോസ്റ്റ് , കപ്പ വേവിച്ചത് , പൊറോട്ട , ചപ്പാത്തി , കള്ളപ്പം , ബോർഡിലെ ഈ വിഭവങ്ങളൊക്കെ വായിക്കുമ്പോൾ തന്നെ വായിൽ കപ്പലോട്ടം തുടങ്ങിയിരിക്കും. ചെങ്ങാതിമാരെ ,കള്ള്ഷാപ്പിൽ കള്ള് മാത്രമല്ല നല്ല ഉഗ്രൻ വിഭവങ്ങളും രുചിച്ചറിയാം. എക്സൈസ് വകുപ്പിന്റെ പരിഷ്ക്കാരത്തിന്റെ ഭാഗമായി ഓരോ റേഞ്ചിലും ഒരു മാതൃകാ കള്ള്ഷാപ്പ് സ്ഥാപിക്കണം എന്ന തീരുമാനപ്രകാരമാണ് എരുമേലി റേഞ്ചിലെ ഒന്നാം നമ്പർ കള്ള് ഷാപ്പായ വനറാണിയാണ് മാത്യകാ ഷാപ്പായത്.

ഈ ലിസ്റ്റ് പൂര്‍ണ്ണമല്ല എന്നറിയാം. ഷാപ്പിലെ ഭക്ഷണത്തിന് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു രുചിയാണെന്നു വീണ്ടും വീണ്ടും തോന്നിപ്പിക്കുന്ന നിരവധി ഷാപ്പുകള്‍ ഇനിയും കേരളത്തില്‍ ഉണ്ട്. വിട്ടുപോയവ നിങ്ങള്‍ കമന്റ് ആയി രേഖപ്പെടുത്തുക.

കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.

1 comment
  1. പാലക്കുഴി ഷാപ്പ്
    കൊടുങ്ങല്ലൂർ – ഗുരുവായൂർ റൂട്ടിൽ
    മൂന്നുപീടിക സെന്റ്റിൽ നിന്ന് പടിഞ്ഞാറ് ബീച്ച് റോഡിൽ

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post