വിവരണം – Sreejith Harindranath.
ഇന്ന് ഞാൻ അവരെ വീണ്ടും കണ്ടൂ, സ്വപ്നത്തിൽ!!! അവർക്ക് ഒരു മാറ്റവും ഇല്ല. ആ അമ്മയും കുഞ്ഞും ഇപ്പോഴും ആ ട്രെയിനിന്റെ വാതിൽക്കൽ ഇരിക്കുകയാണ്, അവരുടെ സ്വന്തം ലോകത്ത് എന്തൊക്കെയോ കഥകൾ പറഞ്ഞ്.
ആറ് മാസങ്ങൾക്ക് മുൻപ് 8 ജൂൺ 2018. ഞാൻ മനാലിയിലേക്ക് ഒരു solo trip കഴിഞ്ഞ് ഡൽഹിയിൽ നിന്നും എറണാകുളത്തേക്ക് മംഗള expressല്‍ കയറി. ഞാൻ അപ്പോഴൊന്നും അവരെ ശ്രദ്ധിച്ചതെ ഇല്ല. കുറേ കഴിഞ്ഞ് ഒരു കുഞ്ഞിന്റെ കളിയൊച്ച കേട്ടാണ് ഞാൻ അവരെ ശ്രദ്ധിച്ചത് ഒരു അമ്മയും കുഞ്ഞും. അമ്മക് ഏതാണ്ട് 20 വയസ്സ് തോന്നിക്കും കുഞ്ഞിന് 3 വയസും. അവർ ട്രെയിനിന്റെ വാതിലിനടുത്ത് ഇരിക്കുകയായിരുന്നു. കണ്ടാൽ അറിയാം നാടോടികൾ ആണെന്ന്. അന്നത്തെ മുഴുവൻ ദിവസം അവരെ നിരീക്ഷിച്ചു.
നല്ല മിടുക്കി കുട്ടി അവൾ അമ്മയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ഒരു വാശിയും ഇല്ലാത്ത മിടുക്കി കുട്ടി. അവർ ഇടക്കിടക്ക് ട്രെയിനിൽ ടാപ്പിൽ നിന്നും വെള്ളം കുടിക്കുന്നു വേറൊന്നും കഴികുന്നതയ് കണ്ടില്ല. അങ്ങനെ ആ ദിവസം കടന്നുപോയി പിറ്റേന്ന് ആ കുട്ടിയുടെ കളിയോച്ച കേട്ടാണ് ഞാൻ ഉണർന്നത്. ഒന്നും കഴിച്ചിട്ടില്ല എന്നു തോന്നുന്നു എന്നിട്ടും എത്ര ഊർജസ്വല ആയി ആ കുഞ്ഞിരികുന്ന്. എനിക്കവരെ സഹായിക്കണമെന്ന് തോന്നി. മറ്റുള്ളവരുടെ കാര്യത്തിൽ ഇറങ്ങിച്ചെല്ലാൻ മടിയുള്ള ഞാൻ അല്പം മടിച്ചുനിന്നു.
വളരെ ചിലവ് കുറഞ്ഞ യാത്ര ആയിരുന്നു എന്റേത് അതുകൊണ്ട് 2 ദിവസം കഴിക്കാൻ ആയി ഞാൻ 2 പാക്കറ്റ് ബ്രഡ് വാങ്ങിയിരുന്നു. ട്രെയിൻ ഏതോ സ്റ്റേഷനിൽ നിറുത്തി ഞാൻ അവിടെ ഇറങ്ങി ഒരു കിലോ പഴം വാങ്ങി അതി ഒരു പഴം ആ കുഞ്ഞിന് നേരെ നീട്ടി. കുഞ്ഞു എന്റെ കയിൽ നിന്നും പഴം വാങ്ങാൻ മടിച്ചു കുഞ്ഞു അമ്മയുടെ മുഖത്ത് നോക്കി. അമ്മയുടെ കണ്ണുകൊണ്ടുള്ള സമ്മതത്താൽ കുട്ടി അത് വാങ്ങി. ആ കുഞ്ഞിന്റെ പുഞ്ചിരി എന്നെ വല്ലാതെ സന്തോഷിപ്പിച്ചു. ബാക്കി പഴം ഞാൻ ആ അമ്മയുടെ കൈയ്യിൽ കൊടുത്തു. അമ്മ മന്ദഹസിച്ച് കൊണ്ട് എന്റെ നേരെ കൈ കൂപ്പി. ഞാൻ ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി.
ഞാൻ ഇടയ്ക്കിടയ്ക്ക് അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവർ അവരുടെ സ്വന്തം ലോകത്ത് സന്തോഷമായി എന്തൊക്കെയോ സംസാരിച്ചു ചിരിക്കുന്നു. ഞാനും അത് കണ്ട് മന്ദഹസിച്ചു. അന്ന് ചെറിയപെരുന്നാൾ നോമ്പ് ആയിരുന്നു. ഞാൻ നോമ്പ് എടുത്തു എന്റെ ഭക്ഷണം അവർക്ക് കൊടുക്കാമെന്ന് മനസ്സിൽ ഉറപ്പിച്ചു. നോമ്പ് എടുക്കുന്നതിന് പരമമായ അർത്ഥം അതുതന്നെ ആണല്ലോ. ഞാൻ അവരുടെ അടുത്ത് ചെന്നു. ഞാൻ ചോദിച്ചു എവിടുന്നു വരുന്നു. അവർ പറഞ്ഞു കാശ്മീർ.
മറ്റാരും സംസാരിക്കാൻ ഇല്ലാത്തത് കൊണ്ടാകും അവർ വളരെ ഊർജ്ജസ്വല ആയി ഞാൻ ചോദിക്കുന്നതിനു എല്ലാം ഉത്തരം നൽകി. അവരുടെ വീട് കശ്മീർ ആണ് അവിടെയാണ് ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും. അവർ അവരെ വളരെ ഉപദ്രവിച്ചു വീട്ടിൽ നിന്നു ഇറക്കിവിട്ടു. അവരുടെ വീട്ടുകാർ ഇപ്പൊ ഉഡുപ്പിയിൽ ഉണ്ട്. അവരെ തേടി പോവുകയാണ്. എന്റെ മനസ്സ് വല്ലാതെ വേദനിച്ചു. വീട്ടുകാർ ഉഡുപ്പിയിൽ എവിടെ ആണെന്ന് അറിയില്ല. ഫോൺ നമ്പർ ഇല്ല. പിന്നെ അവർ എങ്ങനെ അവരെ കണ്ടെത്തും. ഞാൻ മനസ്സിനെ സമാധാനിപ്പിച്ചു. അവർ നാടോടികൾ ആണ് അവർക്ക് അതിനുള്ള മനോബലവും കഴിവും ഉണ്ട്. എവിടെയും അവർ സ്വന്തം സ്ഥലം പോലെ ജീവിക്കും.
ഞാൻ എന്റെ കയ്യിലെ ഭക്ഷണം എല്ലാം അവർക്ക് നൽകി. അവർ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അത് വാങ്ങി. ഞാൻ പറഞ്ഞു കഴിച്ചുകൊള്ളു. അവർ വീണ്ടും എന്റെ നേരെ കൈകൂപ്പി. ഞാൻ ചിരിച്ചുകൊണ്ട് തിരിച്ചു സീറ്റിൽ ഇരുന്നു അവരെ വീക്ഷിച്ചു. അമ്മ ഒന്നും കഴിക്കുന്നില്ല കുട്ടിക്ക് അത് കൊടുത്തു. അമ്മമാർ ഒരു സംഭവം തന്നെയാണ്. ഞാൻ എന്റെ അമ്മയെ ഓർത്തു. അന്ന് രാത്രി അങ്ങനെ കടന്നുപോയി. പിറ്റേന്ന് എഴുന്നേറ്റ ഉടനെ ഞാൻ അവരെ നോക്കി. ഉഡുപ്പി ഒക്കെ കഴിഞ്ഞിരിക്കുന്നു. അവർ അവിടെ ഇറങ്ങിയിരിക്കും. മനസ്സിൽ എവിടെയോ ഒരു ദുഃഖം നിഴലിച്ചു. പക്ഷേ ഒന്നുറപ്പയിരുന്നു അവർ എവിടെ പോയാലും ജീവിക്കും. ഞാൻ സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്കുകൾ ഓർത്തു ദൈവം എന്നെയും അവരെയും എല്ലാവരെയും രക്ഷിക്കട്ടെ……