വിവരണം – Athulya Kamal.

മഞ്ഞും, മേഘവും , സൂര്യോദയവും പൂക്കളുടെ താഴ്‌വരകളും തേടി ഒരു യാത്ര . 2017 നവംബർ മാസത്തിൽ ആണ്‌ ഒരു യാത്രയുടെ പോസ്റ്റ് ഫേസ് ബുക്ക് ന്റെ ടൈം ലിന്‍ – ല്‍ വന്നത് . അന്ന് ഞാന്‍ വായിച്ച ആ സ്ഥലത്തിന് ആകാശവും, മേഘവും, മഞ്ഞും, ഭൂമിയും.. ഒരുപോലെ ഒന്നിക്കുന്ന ഒരു അസുലഭ മായ മുഹൂര്‍ത്തം ഒത്തു ചേര്‍ക്കാന്‍ കഴിയുമെന്ന് തോന്നി. അങ്ങനെ ഞാൻ യാത്രയുടെ കൂടുതൽ വിവരങ്ങൾ സജന ചേച്ചിയെ വിളിച്ചു ചോദിച്ചു. പേര്‌ റജിസ്റ്റര്‍ ചെയത് .

ഗ്രൂപ്പ്ല്‍ ആഡ് ചെയ്തപ്പോൾ അവിടെ യാത്രയുടെ മുഴുവന്‍ ചർച്ചകൾ നടക്കുന്നു.. പോകാൻ ഉള്ള ഒരുക്കങ്ങൾ.. അങ്ങനെ ഫുള്‍ ഹാപ്പി .. അങ് മലമുകളില്‍ ഞാൻ സ്വപ്നങ്ങൾ കൊണ്ട്‌ ഒരു കൊട്ടാരം തീര്‍ത്തു. എന്റെ സ്വപ്നങ്ങളുടെ കൊട്ടാരം ഇങ്ങനെ വെയിറ്റ്ഗില്‍ ആയിരുന്നു എനിക്ക് വേണ്ടി. ട്രിപ്പ്ന് ഒരു ആഴ്ച കൂടി ബാക്കി നില്‍ക്കേ ആണ്‌ സ്വപ്നങ്ങൾ തകർന്നു വീഴും പോലെ ആ വാര്‍ത്ത കേട്ടത്.. കാട്ട് തീ പടര്‍ന്നു പിടിച്ചത് കാരണം ആർക്കും അവിടേക്ക് പോകാൻ കഴിയില്ല എന്ന്.. എന്റെ സ്വപ്നങ്ങളുടെ കൊട്ടാരം ആണ്‌ കാട്ട് തീ നീ ഇല്ലാണ്ട് ആക്കിയത്. ഒരുപാട്‌ വിഷമം തോന്നി. പോകാൻ കഴിയാത്ത ആ യാത്ര ഒരു വേദന ആയി ഉള്ളില്‍ ഉണ്ടായിരുന്നു. അങ്ങനെ ആ അധ്യായം അടച്ചു.

ഒരു വര്‍ഷത്തിനു ശേഷം വീണ്ടും മറ്റൊരു ഒരു യാത്ര നമ്മുടെ ചങ്ക് ജിംസന്റെ ഫേസ് ബുക്ക് പോസ്റ്റ് ആയി ഞാൻ കണ്ടു. നോക്കുമ്പോള്‍ അധികം മറന്ന് കളയാതെ ഇന്നും ഓര്‍മയില്‍ നിലനില്‍ക്കുന്ന ആ സ്വപ്നങ്ങളുടെ കൊട്ടാരം സ്ഥിതി ചെയ്യുന്ന സ്ഥലം. ഒന്നും നോക്കില്ല പേര്‌ രജിസ്റ്റര്‍ ചെയത് യാത്രയ്ക്കു. അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഒരു ദിവസം എന്റെ ഫ്രണ്ട് റിന്റു വെറുതെ ഇങ്ങനെ പറഞ്ഞു ഒരു യാത്ര പോകണമെന്ന്. ഞാൻ പറഞ്ഞു കൂടെ കൂടിക്കോ ഞാൻ ഇപ്പൊൾ പോകുന്നുണ്ട് ഒരു ട്രിപ്പ്. അങ്ങനെ ഈ യാത്ര യില്‍ അവളെയും കൂടെ കൂട്ടി .

എല്ലാം റെഡി ആയപ്പോ പെട്ടന്ന് ആണ് ഒരു ഹര്‍ത്താല്‍ കയറി വന്നത്.. കര്‍ത്താവേ ഈ യാത്ര യും ഗതം ഹുവാ എന്ന് തോന്നി.. ഒരു ദിവസം കൂടി നീട്ടി വെച്ച് ട്രിപ്പ്. 18 octo നടക്കാൻ ഇരുന്ന ട്രിപ്പ് 19 octo മാറ്റി. പക്ഷേ ഒരു ദിവസം മുമ്പ് ഞങ്ങൾ എറണാകുളം പോയി സ്റ്റേ ചെയ്തു. അപ്പോഴേക്കും എന്റെ സഹോ ആനന്ദന്‍ ചേട്ടനും ഞങ്ങളുടെ ഒപ്പം ട്രിപ്പ്ന് പോരുന്നു. ട്രിപ്പ്ന് വരാൻ ഉള്ള രണ്ടു ആളുടേയും ആഗ്രഹം കൊണ്ട്‌ ഞാൻ അവരെയും കൂട്ടി എന്റെ സ്വപ്നങ്ങളുടെ കൊട്ടാരം കാണാന്‍ ആയി.

അങ്ങനെ oct 19 രാവിലെ 6.30 ന് ആലുവ യില്‍ നിന്നും നമ്മുടെ ബസ് എടുത്ത്. മൂന്നാര്‍ ന്റെ വശ്യമായാ സൗന്ദര്യതോടൊപ്പം ഒപ്പം കുറിഞ്ഞി പെണ്ണിനെയും, മേഘങ്ങളെയെയും മഞ്ഞിനെയും കാണാന്‍ ആയി ഞങ്ങൾ യാത്ര തുടങ്ങി. ഞങ്ങൾ 35 പേരായിരുന്നു ആർക്കും അങ്ങനെ തമ്മില്‍ അറിയില്ല എങ്കിലും ഇടയ്ക്കു എന്തൊക്കെയോ കുശലങ്ങള്‍ പറയുന്നു ഉണ്ട് എല്ലാരും. ആരും അങ്ങനെ തമ്മില്‍ ഒന്നും മിണ്ടില്ല .. യാത്ര തുടര്‍ന്ന് കൊണ്ട്‌ ഇരുന്ന് . കൂറ്റന്‍ പാറകളും, കാറ്റാടി യന്ത്രങ്ങള്‍, പുല്ലുമേടുകളും, മഞ്ഞ് മൂടിയും കോടയില്‍ പൊതിഞ്ഞു നില്‍ക്കുന്ന മനോഹരമായ ചതുരംഗ പാറയില്‍ ഞങ്ങൾ ആദ്യം എത്തിയത്. കുറെ സമയം അവിടെ ചിലവഴിച്ചു. കുറെ ഫോട്ടോസ് ഒക്കേ എടുത്ത് …

അധികം താമസിക്കാതെ, അവിടെ നിന്നും ഞങ്ങൾ മറ്റൊരു സ്ഥലത്തേക്ക് യാത്ര തിരിച്ച്. രാജാവ്‌ പണ്ട് ശത്രുക്കളെ ഭയന്ന് മല കയറിയ ഒരു സ്ഥലത്തേക്ക് സ്വത്ത് സൂക്ഷിക്കനായും സ്വയ രക്ഷയ്ക്ക് ആയും മണ്ണ് കൊണ്ട്‌ കോട്ടയുടെ ആകൃതിയില്‍ നിര്‍മ്മിച്ച – കോടമഞ്ഞിന്റെ വിഹാര കേന്ദ്രം ആയ തെണ്ടമാൻ കോട്ട ആയിരുന്നു ഞങ്ങളുടെ അടുത്ത സന്ദര്‍ശനം. താഴ്‌വാരം കോടമഞ്ഞില്‍ മൂടി കിടക്കുന്ന കണ്ടു നിൽക്കാൻ ഒരു പ്രത്യേക ഭംഗിയാണ്. മഞ്ഞും ഇളം കാറ്റും കൂടി ആയപ്പോൾ പ്രകൃതിയുടെ വശ്യ സൗന്ദര്യ ഇത്ര മനോഹരം ആണോ എന്ന് പോലും തോന്നി. 😍 അങ്ങനെ അവിടുത്തെ സൗന്ദര്യം ആസ്വദിച്ചു മനസില്ലാ മനസോടെ തൊണ്ടമാൻ കോട്ടയ്ക്ക് വിട പറഞ്ഞു ഞങ്ങൾ യാത്ര തിരിച്ചു… ഇപ്പോഴും രാജാവിന്റെ സ്വത്ത് അവിടെ ഉണ്ടോ എന്ന് ചോദിച്ചാല്‍ എനിക്കും അറിയില്ല.. പക്ഷേ ഒന്ന് പോയി നോക്കണം എന്ന് ഉണ്ടായിരുന്നു സമയ കുറവ് കൊണ്ട്‌ തല്‍കാലം വേണ്ടന്ന് വെച്ച്.

അവിടെ നിന്ന് പൂപാറയിലേ ഒരു ഹോട്ടലില്‍ നിന്നും ഉച്ചയ്ക്കു ഒരു ബിരിയാണി കഴിച്ചു. രാത്രി ഉള്ള സ്റ്റേ സൂര്യനെല്ലിയില്‍ ആണ് അത് കൊണ്ട്‌ വണ്ടി ആനയറക്കല്‍ ഡാം വഴി പോയി . കുറെ നേരം എല്ലാരും സംസാരിച്ച് ഡാംന്റെ അടുത്തായി ഇരുന്ന്. അവടെ നിന്നും സന്ധ്യയോടെ നമ്മുടെ താവളമായ സൂര്യനെല്ലിയിലേക്ക് എത്തി. ടെന്റ് ലൈഫ് ആണ്. 😍 മനോഹരം ആയി മിന്നി തിളങ്ങുന്ന പ്രകാശ പൂരിതമായ അലങ്കരിച്ച വീഥികള്‍ അരികില്‍ ആയി വന്യമായ കാടും ആനയറക്കല്‍ ഡാം ന്റെ ഓളങ്ങളും.

സാധനങ്ങൾ ഒകെ ടെന്റ്ല്‍ വെച്ചിട്ട് ഞങ്ങൾ നേരെ ഫ്രെഷ് അപ്പ് ആയി. അപ്പോഴേക്കും പരിപാടികൾ എന്തൊക്കെയോ കോര്‍ഡിനേടോസ് ശരിയാക്കി എന്ന് അറിഞ്ഞു. ഓല മേഞ്ഞ ഒരു മനോഹരമായ സ്ഥലം… അവിടെ എല്ലാരും കൂടി ഇരുന്ന് പരിചയപ്പെടല്‍ ഒകെ ആയി . അപ്പോഴേക്കും നമ്മുടെ ചങ്ക് ജിംസന് പറഞ്ഞു എല്ലാവരും തമ്മില്‍ പേരുകൾ പഠിക്കണമെന്നും കുറച്ചു കഴിഞ്ഞു ചോദിക്കും എന്നും. 😂 കേട്ടപാടെ നമ്മുടെ കൂട്ടത്തില്‍ എല്ലാവരും ഫോണില്‍ പേരുകൾ കുറിച്ച് ഇടാൻ തുടങ്ങി. പരിചയപ്പൊടലിന്റെ ഇടയ്ക് ആണ് ഞങ്ങൾ ആ വ്യക്തി യെ ശ്രദ്ധിച്ചത് .. ഞാനും റിന്റുവും പറഞ്ഞു പുള്ളികാരന്‍ നല്ല കോമഡി ആണല്ലോ എന്ന്… വേറെ ആരും അല്ല കേട്ടോ.. ഇന്ന്‌ സ്വന്തം ചേട്ടൻ എന്ന് പറയാന്‍ തക്കവണ്ണം പരിചയം ആയ നമ്മുടെ രാജേഷ് ചേട്ടൻ ആയിരുന്നു അത്. പുള്ളികാരന്‍ ആയിരുന്നു ഞങ്ങളുടെ ക്യാമ്പ് ലെ സ്റ്റാർ.. തമാശകള്‍ പറഞ്ഞു മറ്റും കളർ ആക്കിയത് ചേട്ടൻ ആയിരുന്നു.

എല്ലാവരും പേര് പറയുന്നതിന്റെ ഇടയ്ക്കു കരയുന്നുണ്ടായിരുന്നു ഇങ്ങനെ എല്ലാരും ഒന്നിച്ച് കൂടിയതിന്റെ ആനന്ദാശ്രൂ അല്ല കേട്ടോ.. . BBQ ചിക്കന്‍ന്റെ പുക കണ്ണില്‍ അടിച്ചത് ആയിരുന്നു. അങ്ങനെ പരിചയപ്പെടല്‍ കഴിഞ്ഞപ്പോൾ നമ്മുടെ shenhon ചേട്ടനന്റെ മോളുടെ (kunjus) പിറന്നാള്‍ ആഘോഷം ഒരുക്കിയിടുണ്ടായിരുന്നു .. കേക്ക് ഒകെ മുറിച്ച് ആഘോഷം കഴിഞ്ഞ് അന്താഷരിക്ക് ആയി ഗ്രൂപ്പ് തിരിച്ച്.,അപ്പോൾ നമ്മുടെ രാജേഷ് ചേട്ടനും ഞാനും ഒരു ഗ്രൂപ്പ് ആയി ഞങ്ങൾ പാടി അങ് തകർത്തില്ലേ .. ഇളയരാജയും , പി. സുശീലയും പാടുമോ ഇത് പോലെ.. 😂 അങ്ങനെ BBQ ചിക്കന്‍നും കഴിച്ച് ഡിന്നറും കഴിഞ്ഞു ഞങ്ങള്‍ അടുത്ത ക്യാമ്പ് ഫയര്‍ – ലേക്ക് കടന്നു. ആനയറക്കല്‍ -ന്റെ മനോഹരമായ സൗന്ദര്യ കണ്ട് നിശബ്ദമായ കാടിനെയും നോക്കി തീ കായാൻ ഒരു പ്രത്യേക സുഖമാണ്. പെട്ടന്ന് ആണ്‌ ക്ഷണിക്കാതെ ഒരു അതിഥി ഞങ്ങളുടെ ഇടയിലേക്ക് വന്നത് മഴ എന്ന് ആ അതിഥി കാരണം ക്യാമ്പ് ഫയര്‍ നിർത്തി ഞങ്ങള്‍ എല്ലാവരും ഉറങ്ങാൻ ആയി ടെന്റ് ലേക്ക് പോയി. …

രാവിലെ 4 മണിക് തന്നെ ഉണര്‍ന്നു. ഓഫ് റോഡ് experience – സും , സൂര്യോദയം കാണാന്‍ ആയി രാവിലെ തന്നെ ചങ്ക് ജീപ്പ് ഒക്കെ സെറ്റ് ആക്കിയത് കൊണ്ട്‌ ഞങ്ങൾ നേരെ കൊള്ളുക്ക്മലയ്ക്ക് പോയി. പാലാ ചേട്ടന്മാരും ഞാനും ന്റെ സുഹൃത്തുക്കളും ആയിരുന്നു ഒരു ജീപ്പ്ല്‍ ഓഫ് റോഡ് experience ആദ്യം ആയി ആണ്‌. കുണ്ടും കുഴിയും, കല്ലുകളും ഉള്ള റോഡ്ലൂടെ ഞങ്ങൾ തേയില തോട്ടങ്ങൾ മഞ്ഞിനെയും സൂര്യകിരണങ്ങളേയും തഴുക്കുന്നതും നോക്കി യാത്ര തുടർന്ന് … മഞ്ഞിന്റെ താഴ്‌വരകളും കഴിഞ്ഞ് ആങ് മുകളില്‍ എത്തിയപ്പോഴേയ്ക്കും നടു ഒരു രീതിയില്‍ ആയി. എങ്കിലും ഞങ്ങളെ സ്വീകരിക്കാന്‍ സൂര്യൻ ഇങ് പുറത്തേക്ക് പോരുന്നു …ആ സൂര്യകിരണങ്ങളേയും കൊള്ളുക്ക്മലയിലെ മഞ്ഞും മനോഹര ദൃശ്യങ്ങളും ഞങ്ങളുടെ മനസ്സിനെ ആനന്ദത്തില്‍ ആഴത്തി. തങ്ക‍ നിറത്തിലുള്ള സൂര്യോദയം കണ്ട് ഞങ്ങൾ മുമ്പോട്ട് പോയി.

മഞ്ഞും കോടയും മൂടി നില്‍കുന്ന താഴ്‌വരകളും ഉദിച്ചു ഉയരുന്ന സൂര്യന്റെ പൊന്ന് കിരണങ്ങള്‍ പതിയുന്ന മലകളും.. 😍 എവിടെയാണ് എത്തി നില്‍ക്കുന്നത്‌ എന്ന് പോലും തോന്നി.. ഭൂമി യില്‍ ആണോ, ആകാശത്തില്‍ ആണോ എന്ന് ഒരു സംശയം. കാരണം താഴേക്ക് നോക്കുമ്പോള്‍ ആകാശത്തിലെ മേഘങ്ങളും മുകളില്‍ ഭൂമിയിലെ മഞ്ഞും.. എന്നെ തൊട്ടുരുമ്മിന്ന മേഘങ്ങളും, മഞ്ഞും.. പ്രഭാതതിന്റെ കിരണങ്ങളും മനോഹരമായ അനുഭവം ആയിരുന്നു. 😍 ഇനിയും ഒരാളെ പരാജയപ്പെടുത്തിയില്ല വയലറ്റ് നിറത്തില്‍ വസന്തം വിതറി നില്‍കുന്ന നമ്മുടെ കുറിഞ്ഞിപെണ്ണ് താഴ്‌വരകള്‍ പൂക്കളാല്‍ മനോഹരം ആക്കി സ്വപ്നങ്ങള്‍ വര്‍ണം ചാലിച്ച കൊള്ളുക്ക്മല. 😍 അവടെ നിന്ന് മനോഹര ചിത്രങ്ങൾ നമ്മുടെ പാലാ ചേട്ടനമാര് എടുത്ത് തന്ന്‌.

തെന്നി തെന്നി താഴ്‌വരയുടെ മലമടക്കുകള്‍ കുറച്ച് ഒകെ ഞങ്ങൾ ഇറങ്ങി.. തിരിച്ച് കയറിയ ഞങ്ങൾ അവിടെ നിന്നും മറ്റൊരു വ്യക്തിയെ കാണാൻ ആയി പോയി.. കുറെ നാള്‍ മുമ്പ് ന്റെ ചങ്ക് – ന്റെ ഫേസ്ബുക് അക്കൗണ്ട് ന്റെ ഫോട്ടോ ആയിരുന്നു ആ വ്യക്തിയും ചങ്ക് നേര്‍ക്കു നേരെ നില്‍ക്കുന്നത്‌. അന്ന് വിചാരിച്ചതാ അവിടെ പോയാൽ അവനെ കണ്ടു നേര്‍ക്കു നേരാ നിന്ന് ഒന്ന് ഫോട്ടോ എടുക്കണമെന്ന്. താഴ്‌വാരത്തില്‍ നിന്നും മല മുകളിലേക്ക് കയറുമ്പോള്‍ അരിച്ച് ഇറങ്ങുന്ന കോടയില്‍ ഇളം കാറ്റും കൂടി ആയപോള്‍ യാത്ര ഉഷാറായി.. 😍

മലമുകളില്‍ എത്തിയിട്ടും തീര്‍ന്നില്ല ഇനിയും ഉണ്ട്… ദൂരങ്ങള്‍. മലയുടെ അറ്റം കാണാന്‍ ഇനി കുറച്ച് ദൂരം മാത്രം ബാക്കി നില്‍ക്കേ അവനെ കണ്ടുമുട്ടി… ശെരിക്കും നീ ആരാ നിന്റെ പേരെന്താ എന്നൊക്കെ ചോദിക്കണം എന്ന് ഉണ്ടായിരുന്നു.. പക്ഷേ എങ്ങനെ ചോദിക്കാനാ .. വെറും കല്ല് പ്രതിമയായ അവനെ എങ്ങനെ സംസാരിപ്പിക്കാനാ. എന്തായാലും ആളുകൾ അവനെ വിളിക്കുന്നത് പുലിപാറ , സിംഹപാറ എന്നൊക്കെ ആണ്‌ 😍 ശെരിക്കും തന്റെ പേര് എന്താണെന്ന് ഇവടെ ആർക്കും അറിയില്ലല്ലോ എന്ന ദേഷ്യത്തില്‍ വാ തുറന്ന് ഗര്‍ജിച്ച് നോക്കി നില്‍കുന്ന അവന്റെ മുമ്പിൽ ഞാൻ അങ്ങ് പോയി നിന്ന്,.. കുറെ ഫോട്ടോസ് ഒകെ എടുത്ത് .. കുറച്ചു നേരം മൊത്തത്തില്‍ ഒന്ന് നോക്കി ഞാനും പരാജയം സമ്മതിച്ചു .. ലവന്‍ പുലിയോ സിംഹമോ .. എന്തെങ്കിലും ആകട്ടെ.. ഞാൻ പോകുവാ ഡാ ചെക്കാ എന്ന് മാത്രം പറഞ്ഞു മലമുകളില്‍ നിന്ന് തിരിച്ച് താഴേക്ക് ഇറങ്ങി.

അവടെ നിന്നും പിന്നെ ജീപ്പില്‍ ഞങ്ങൾ പാടും പാടി ഡാൻസ് ഒക്കെ ആയി പൊളിച്ച് അടുക്കി ഒരു തിരിച്ച് ഇറക്കം ആയിരുന്നു . ഞങ്ങളുടെ ജീപ്പ് ഓടിക്കുന്ന ചേട്ടൻ സൂപ്പർ ആണ് എന്ന് പറയുമ്പോള്‍ ചേട്ടനും ഒരു ആവേശം ആയിരുന്നു ജീപ്പ് ഓടിക്കാന്‍ . അങ്ങനെ ഞങ്ങൾ തിരിച്ച് ടെന്റ് സ്റ്റേ ചെയുന്ന സ്ഥലത്ത്‌ എത്തി. ബ്രേക് ഫാസ്റ്റ് ഒകെ കഴിച്ച്.. ഫ്രെഷ് അപ്പ് ആയിട്ട് നമ്മുടെ ഓലമേഞ്ഞ ആ കൂടാരതില്‍ എല്ലവരും ഒരുമിച്ച് കൂടി experience ഷെയറിങ് ഒകെ കഴിഞ്ഞു. ഞങ്ങൾ അപ്പോഴേക്കും എല്ലാരും ഒരു ഫാമിലി ആയി കഴിഞ്ഞിരുന്നു.. ഞങ്ങളുടെ ഒരു ഫാമിലി ഫോട്ടോ കൂടി എടുത്ത് ..

എല്ലാവരെയും പിരിയുന്ന വിഷമമം ഉണ്ടെങ്കിലും.. വിഷമത്തോടെ തന്നെ യാത്ര ചോദിച്ച് എല്ലാരോടും. മഞ്ഞിനും പൂക്കളുടെയും താഴ്‌വാരത്തിനും വിട പറഞ്ഞു ഞങ്ങൾ മടങ്ങി പോരുന്നു ..ഇനി എന്ന് കാണും, ഒരുമിച്ച് ഒരു കൂട്ടില്‍, ഒരിക്കല്‍ കൂടി എന്ന് അറിയില്ല… 😍 😔 😔.. മനോഹരം ഈ യാത്ര, മധുരമി ബന്ധങ്ങൾ തന് കെട്ടുറപ്പ് ..

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.